Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബാലചന്ദ്രൻ ചുള്ളിക്കാടിനോട് ഒരു ചോദ്യം: സർ, 'അഞ്ജലി' എന്ന ബിരുദ വിദ്യാർത്ഥിനി 'അജ്ഞലി'എന്നെഴുതി തന്നപ്പോൾ മലയാളം അദ്ധ്യാപകരെ മുഴുവൻ അങ്ങ് ശകാരിച്ചിരുന്നു; മലയാളം ബി.എ തലശ്ശേരി ബ്രണ്ണൻ കോളജിൽ നിന്നു നേടിയ നമ്മുടെ മുഖ്യമന്ത്രി സ്വന്തം കൈപ്പടയിൽ എഴുതിയ വാചകത്തിൽ 'ഞ്ജ' പകരം 'ജ്ഞ' എഴുതിയിരിക്കുന്നു..' ആദരാജ്ഞലി': ചുള്ളിക്കാടിന് എന്ത് പറയാനുണ്ടെന്ന് അദ്ധ്യാപകനായ ജോൺ ഡിറ്റോ

ബാലചന്ദ്രൻ ചുള്ളിക്കാടിനോട് ഒരു ചോദ്യം: സർ, 'അഞ്ജലി' എന്ന ബിരുദ വിദ്യാർത്ഥിനി 'അജ്ഞലി'എന്നെഴുതി തന്നപ്പോൾ മലയാളം അദ്ധ്യാപകരെ മുഴുവൻ അങ്ങ് ശകാരിച്ചിരുന്നു; മലയാളം ബി.എ തലശ്ശേരി ബ്രണ്ണൻ കോളജിൽ നിന്നു നേടിയ നമ്മുടെ മുഖ്യമന്ത്രി സ്വന്തം കൈപ്പടയിൽ എഴുതിയ വാചകത്തിൽ 'ഞ്ജ' പകരം 'ജ്ഞ' എഴുതിയിരിക്കുന്നു..' ആദരാജ്ഞലി': ചുള്ളിക്കാടിന് എന്ത് പറയാനുണ്ടെന്ന് അദ്ധ്യാപകനായ ജോൺ ഡിറ്റോ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: രണ്ടുവർഷം മുമ്പ് തന്റെ കവിതകൾ പഠിപ്പിക്കരുതെന്ന് കവി ബാലചന്ദ്രൻ ചുള്ളിക്കാട് പ്രസ്താവിച്ചത വിവാദമായിരുന്നു. പാഠ്യപദ്ധതികളിൽ നിന്ന് തന്റെ രചനകളെ ഒഴിവാക്കണമെന്നും തന്റെ കവിതകളിൽ ഗവേഷണം അനുവദിക്കരുതെന്നും ചുള്ളിക്കാട് ആവശ്യപ്പെട്ടു. ഭാഷയും സാഹിത്യവും പഠിപ്പിക്കാൻ അറിവില്ലാത്തവർ അദ്ധ്യാപകരാകുന്ന സാഹചര്യത്തിലാണ് ഈ ആവശ്യമുന്നയിച്ച് കവി അധികൃതർക്ക് കത്ത് നൽകിയത്.

തന്റെ കവിതകൾ ഇനി മുതൽ സ്‌കൂളുകളിലോ കോളജുകളിലോ പഠിപ്പിക്കരുതെന്നും തന്റെ രചനകളിൽ ഗവേഷണം അനുവദിക്കരുതെന്നുമുള്ള ആവശ്യവുമാണ് ചുള്ളിക്കാട് ഉന്നയിച്ചത്. ഇവർ തന്റെ കവിതകളെയും മലയാളഭാഷയെയും നശിപ്പിക്കയാണ്. ബിരുദാനന്തര വിദ്യാർത്ഥികൾക്കുപോലും അക്ഷരത്തെറ്റില്ലാതെ എഴുതാൻ അറിയില്ല. ഇതിൽ മനം നൊന്താണ് തന്റെ നിലപാടിലേക്ക് എത്തിയതെന്ന്- ചുള്ളിക്കാട് വ്യക്തമാക്കിയിരുന്നു. പതിവുപോലെ കവിയെ വിമർശിച്ചും അനുകൂലിച്ചും പലരും രംഗത്തെത്തി. എംടി, ചുള്ളിക്കാടിനെ പിന്തുണച്ചപ്പോൾ, സി.രാധാകൃഷ്ണൻ വിമർശിച്ചു. സമാനമായ രീതിയിൽ അഞ്ജലി എന്ന ബിരുദ വിദ്യാർത്ഥിനി അജ്ഞലി എന്നെഴുതി വന്നപ്പോൾ കേരളത്തിലെ മലയാളം അദ്ധ്യാപകരെയും ചുള്ളിക്കാട് വിമർശിച്ചിരുന്നു. ഈ പശ്ചാത്തലത്തിൽ കഴിഞ്ഞ ദിവസം പി.പരമേശ്വരനുള്ള അനുശോചന സന്ദേശനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ആദരാഞ്ജലി എന്ന വാക്ക് ആദരാജ്ഞലി എന്ന് തെറ്റായി എഴുതിയത് ചൂണ്ടിക്കാട്ടുകയാണ് അദ്ധ്യാപകനായ ജോൺ ഡിറ്റോ പിആർ. 'ഭരണഭാഷ മലയാളമാക്കി മാതൃഭാഷാഭിമാനം കാക്കുന്ന ഭരണകൂടത്തിന്റെ തലവൻ, കേരളത്തിന്റെ മുഖ്യമന്ത്രി ഈ തെറ്റു വരുത്തിയത് ഗുരുതരമായ കാര്യമാണ്. തുണ്ടുകടലാസിൽ സ്വന്തം കൈപ്പടയിൽ എഴുതിയ അനുശോചന സന്ദേശം പി.പരമേശ്വരനുള്ള വ്യക്തിപരമായ ആദരവായി കരുതാം. പക്ഷെ അത് സമൂഹമാധ്യമങ്ങളിലടക്കം പരസ്യപ്പെടുത്തിയപ്പോൾ ഒന്ന് പരിശോധിക്കേണ്ടതായിരുന്നു', ജോൺ ഡിറ്റോ ഫേസ്‌ബുക്ക് പേജിൽ കുറിച്ചു.

കുറിപ്പ് ഇങ്ങനെ:

കവി ബാലചന്ദ്രൻ ചുള്ളിക്കാടിനോട് ഒരു ചോദ്യം. സർ, അഞ്ജലി എന്ന ബിരുദ വിദ്യാർത്ഥിനി ;അജ്ഞലി ' എന്നെഴുതി തന്നപ്പോൾ കേരളത്തിലെ മലയാളം അദ്ധ്യാപകരെ മുഴുവൻ അങ്ങ് ശകാരിച്ചിരുന്നു.. തെറ്റായി പഠിപ്പിക്കുന്നതു കൊണ്ടാണ് അങ്ങനെ അവർ എഴുതുന്നതെന്നായിരുന്നു വാദം. അന്ന് ഞാനതിന് അദ്ധ്യാപകരുടെ ഭാഗത്തു നിന്ന് മറുപടി നൽകുകയും ചെയ്തിരുന്നു.എല്ലാവരും അങ്ങയെ പിന്തുണച്ചു. മലയാളം അദ്ധ്യാപകരെ എല്ലാവരും പരിഹസിച്ചു.ഇന്നിതാ മലയാളം ബി.എ തലശ്ശേരി. ബ്രണ്ണൻ കോളജിൽ നിന്നു നേടിയ ബഹു: നമ്മുടെ മുഖ്യമന്ത്രി സ്വന്തം കൈപ്പടയിൽഎഴുതിയ വാചകത്തിൽ ഞ്ജ പകരം 'ജ്ഞ ' എഴുതിയിരിക്കുന്നു. ' ആദരാജ്ഞലി '. ചുള്ളിക്കാടിന് എന്ത് പറയാനുണ്ട്?
ആരുടെ തെറ്റാണത്?

മഹാനായ എംഎൻ വിജയൻ മാഷ് മുഖ്യമന്ത്രിയുടെ അദ്ധ്യാപകനായിരുന്നു. ഭരണഭാഷ മലയാളമാക്കി മാതൃഭാഷാഭിമാനം കാക്കുന്ന ഭരണകൂടത്തിന്റെ തലവൻ, കേരളത്തിന്റെ മുഖ്യമന്ത്രി ഈ തെറ്റു വരുത്തിയത് ഗുരുതരമായ കാര്യമാണ്. തുണ്ടുകടലാസിൽ സ്വന്തം കൈപ്പടയിൽ എഴുതിയ അനുശോചന സന്ദേശം പി.പരമേശ്വരനുള്ള വ്യക്തിപരമായ ആദരവായി കരുതാം. പക്ഷെ അത് സമൂഹമാധ്യമങ്ങളിലടക്കം പരസ്യപ്പെടുത്തിയപ്പോൾ ഒന്ന് പരിശോധിക്കേണ്ടതായിരുന്നു.സ്വന്തം നിലയിൽ തിരക്കും പ്രായവും മൂലം സഖാവിന് മനുഷ്യസഹജമായ പിശകുപറ്റിയതാണെങ്കിൽക്കൂടി അത് ചൂണ്ടിക്കാണിച്ചു തിരുത്താൻ കവി പ്രഭാവർമ്മയെപ്പോലുള്ള ആളുകൾ പേഴ്‌സണൽ സ്റ്റാഫിൽ ഉണ്ടായിരുന്നില്ലേ?

ബഹുമാനപ്പെട്ട മുഖ്യമന്ത്രി ഈ അക്ഷരത്തെറ്റ് തിരുത്തണമെന്നും ഇത് പരിശോധിക്കാതെ അങ്ങയെയും മലയാള ഭാഷയേയും മാനം കെടുത്തിയ ഉത്തരവാദിത്തപ്പെട്ടവർക്കെതിരെ നടപടിയെടുക്കണമെന്നും മലയാളം അദ്ധ്യാപകനെന്ന നിലയിൽ ഞാൻ അഭ്യർത്ഥിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP