Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

'വ്യാജവൈദ്യം ആയുർവേദത്തിൽ മാത്രമല്ല അലോപ്പതിയിലുൾപ്പെടെ എല്ലാ ശാഖകളിലുമുണ്ട്; നാടൻ വൈദ്യന്മാരെയാണ് വ്യാജവൈദ്യന്മാർ എന്നു പറയുന്നതെങ്കിൽ അതിനോട് യോജിക്കാനാകില്ല; അങ്ങനെ അടച്ചാക്ഷേപിക്കരുത്, അവരാണ് പണ്ട് ഈ ശാഖയെ നിലനിർത്തിയതെന്ന് ഓർമ്മ വേണം; മോഹനൻ വൈദ്യർ വിവാദത്തിൽ നാട്ടുവൈദ്യന്മാരെ സംരക്ഷിച്ച് മുഖ്യമന്ത്രി

'വ്യാജവൈദ്യം ആയുർവേദത്തിൽ മാത്രമല്ല അലോപ്പതിയിലുൾപ്പെടെ എല്ലാ ശാഖകളിലുമുണ്ട്; നാടൻ വൈദ്യന്മാരെയാണ് വ്യാജവൈദ്യന്മാർ എന്നു പറയുന്നതെങ്കിൽ അതിനോട് യോജിക്കാനാകില്ല; അങ്ങനെ അടച്ചാക്ഷേപിക്കരുത്, അവരാണ് പണ്ട് ഈ ശാഖയെ നിലനിർത്തിയതെന്ന് ഓർമ്മ വേണം; മോഹനൻ വൈദ്യർ വിവാദത്തിൽ നാട്ടുവൈദ്യന്മാരെ സംരക്ഷിച്ച് മുഖ്യമന്ത്രി

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: നാട്ടുവൈദ്യൻ എന്നറിയപ്പെടുന്ന മോഹനൻ വൈദ്യരുടെ ചികിത്സയെചൊല്ലി വലിയ വിവാദങ്ങൾ ഉയരുന്ന കാലമാണിത്. മോഹനൻ വൈദ്യരുടെ 'ചികിത്സക്ക്' വിധേയനായി മരണപ്പെട്ട നിരവധിപേരുടെ അനുഭവങ്ങളാണ് ഈയിടെയായി പുറത്തുവന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ ആരോഗ്യവകുപ്പ് മോഹനൻ വൈദ്യരുടെ ചികിത്സാലയം അടച്ചുപൂട്ടാൻ നോട്ടീസ് നൽകുകയും, അദ്ദേഹത്തിനെതിരെ കേസെടുക്കുകയും ചെയ്തിരുന്നു. യാതൊരു രേഖകളും കൈയിലില്ലെങ്കിലും നാട്ടുവൈദ്യൻ എന്ന ഒറ്റപ്പേരിലാണ് മോഹനൻ വൈദ്യർ പിടിച്ചു നിന്നത്. ഈ സാഹചര്യത്തിൽ ഇത്തരം വ്യാജ വൈദ്യന്മ്മാർക്കെതിരെ ആയുർവേദ ഡോ്കടർമാരും, ഐഎംഎ അടക്കമുള്ള സംഘടനകളും പ്രതിഷേധവുമായി രം്ഗത്തു വന്നത്. ശാസ്ത്ര പ്രചാരകരും സ്വതന്ത്ര ചിന്തകരും ആകട്ടെ ആധുനിക വൈദ്യം എന്ന ഒറ്റ ചികിൽസാരീതി മാത്രമേ നിലവിലുള്ളൂവെന്നും ബാക്കിയുള്ളവയെല്ലാം കപടവൈദ്യങ്ങളാണെന്നുമുള്ള നിലപാടിൽ വലിയ കാമ്പയിനാണ് സോഷ്യൽ മീഡിയയിൽ അഴിച്ചുവിടുന്നത്.

എന്നാൽ ഈ വിഷയത്തിൽ എല്ലാ നാട്ടുവൈദ്യന്മ്മാരെയും ഒരുപോലെ കാണാൻ ആവില്ല എന്ന നിലപാടാണ് മുഖ്യമന്ത്രി പിണറായി വിജയൻ എടുത്തിട്ടുള്ളത്. നാട്ടുവൈദ്യന്മാരെല്ലാം വ്യാജന്മാരാണെന്ന് പറയുന്നതിനോട് യോജിപ്പില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. വ്യാജവൈദ്യന്മാർക്കെതിരെ നടപടിയുണ്ടാകണമെന്ന ആവശ്യം ഡോക്ടർമാരിൽ നിന്നടക്കം ഉയർന്ന സാഹചര്യത്തിൽ കൂടിയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. എറണാകുളത്തെ എൽഡിഎഫ് സ്ഥാനാർത്ഥി മനു റോയിയുടെ തെരഞ്ഞെടുപ്പ് പരിപാടിയിൽ ഇത് സംബന്ധിച്ച ചോദ്യം ഉയർന്നപ്പോഴാണ് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്.

വ്യാജവൈദ്യം ആയുർവേദത്തിൽ മാത്രമല്ല അലോപ്പതിയിലുൾപ്പെടെ എല്ലാ ശാഖകളിലുമുണ്ട്. അത് അനുവദിക്കാൻ പാടില്ലാത്തതാണ് എന്ന് അറിയിച്ചു കൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. പഠിച്ചു വന്നവർ മാത്രമാണ് ആയുർവേദത്തിന്റെ എല്ലാ അവകാശികളുമെന്ന് ചിന്തിക്കരുത്. പഠിച്ചതിനും അപ്പുറം ചില കാര്യങ്ങളുണ്ടെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. നാടൻ വൈദ്യന്മാരെയാണ് വ്യാജവൈദ്യന്മാർ എന്നു പറയുന്നതെങ്കിൽ അതിനോട് യോജിക്കാനാകില്ല അങ്ങനെ അടച്ചാക്ഷേപിക്കരുത്. അവരാണ് പണ്ട് ഈ ശാഖയെ നിലനിർത്തിയതെന്ന് ഓർമ്മ വേണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.ആയുർവേദ ചികിത്സാ മേഖലയിൽ വലിയ ചികിത്സകരുണ്ടായിരുന്നു പക്ഷെ സർട്ടിഫിക്കറ്റില്ലാത്തതിനാൽ ഇവർ വ്യാജനാണെന്ന് ആരോപിക്കുന്നു. എന്നാൽ അവരുടെ ചികിത്സയിലൂടെ രോഗങ്ങൾ മാറിയ വ്യക്തികൾ ഈ ചികിത്സയുടെ സാക്ഷ്യപത്രങ്ങളാണെന്നും തനിക്ക് നേരിട്ട് അറിയാവുന്ന സംഭവങ്ങളുണ്ടെന്നും എല്ലാ ബിരുദങ്ങളും കഴിഞ്ഞ് ഇവരുടെ കീഴിൽ പഠനം നടത്തുന്നവരെയും തനിക്കറിയാമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. . എന്നാൽ യഥാർഥ വ്യാജന്മാരെ തിരിച്ചറിഞ്ഞ് കർക്കശ നിലപാട് സ്വീകരിക്കേണ്ടത് ആവശ്യമാണെന്നും പിണറായി കൂട്ടിച്ചേർത്തു.

എന്നാൽ സോഷ്യൽമീഡിയയിൽ ഇതിനെതിരെ വലിയ കാമ്പയിനാണ് ശാസ്ത്ര- സ്വതന്ത്ര ചിന്താ പ്രചാരകർ ഉയർത്തുന്നത്. മുഖ്യമന്ത്രിയുടേത് തീർത്തും അശാസ്ത്രീയമായ നിലപാടെണെന്നും അലോപ്പതിയെന്ന ശാസ്ത്ര ശാഖ ഇപ്പോൾ നിലവിലില്ലെന്നും മോഡേൺ മെഡിസിൻ എന്നാണ് അതിന്റെ പേരെന്നുപോലും മുഖ്യമന്ത്രിക്ക് അറിയില്ലെന്നും അവർ സോഷ്യൽ മീഡിയയിൽ വിമർശിക്കുന്നുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP