Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആ കരിങ്കൊടിക്ക് പിന്നിൽ ചാനൽ ഗൂഢാലോചനയെന്ന മുഖ്യമന്ത്രിയുടെ ആരോപണം മാതൃഭൂമിയെ ലാക്കാക്കിയോ? മാദ്ധ്യമങ്ങൾ തന്നെ പോസ്റ്ററൊട്ടിച്ച വാർത്ത കൊടുത്ത കാര്യം ഓർമ്മപ്പെടുത്തി നിലപാട് ആവർത്തിച്ചു; ചിരിച്ചു കൊണ്ട് മുഖംമിനുക്കിയ പിണറായി വീണ്ടും കാർക്കശ്യക്കാരനാകുന്നോ?

ആ കരിങ്കൊടിക്ക് പിന്നിൽ ചാനൽ ഗൂഢാലോചനയെന്ന മുഖ്യമന്ത്രിയുടെ ആരോപണം മാതൃഭൂമിയെ ലാക്കാക്കിയോ? മാദ്ധ്യമങ്ങൾ തന്നെ പോസ്റ്ററൊട്ടിച്ച വാർത്ത കൊടുത്ത കാര്യം ഓർമ്മപ്പെടുത്തി നിലപാട് ആവർത്തിച്ചു; ചിരിച്ചു കൊണ്ട് മുഖംമിനുക്കിയ പിണറായി വീണ്ടും കാർക്കശ്യക്കാരനാകുന്നോ?

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കരുത്തനായ മുഖ്യമന്ത്രി പിണറായി വിജയനെ കരിങ്കൊടി കാണിക്കാൻ ധൈര്യപ്പെട്ടവർ ആരെടാ? രണ്ട് ദിവസം മുമ്പ് തിരുനന്തപുരത്ത് മുഖ്യമന്ത്രി സഞ്ചരിച്ച വാഹനത്തിന് മുന്നിലേക്ക് അപ്രതീക്ഷിതമായി ചാടി വീണ് മൂന്ന് യൂത്ത് കോൺഗ്രസ്-കെഎസ്‌യു പ്രവർത്തകർ കരിങ്കൊടി കാണിച്ചപ്പോൾ അത് മുഖ്യമന്ത്രി പിണറായിക്ക് നേരെയുണ്ടായ ആദ്യ കരിങ്കൊടിയായി മാറി. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ സംബന്ധിച്ചിടത്തോളം കരിങ്കൊടി ഒരി പ്രശ്‌നമേ ആയിരുന്നില്ല. സോളാർ കേസുമായി ബന്ധപ്പെട്ട് കേരളത്തിൽ അങ്ങോളമിങ്ങോളമുണ്ടായ പ്രതിഷേധങ്ങളിൽ ആ കരിങ്കൊടി ചെറിയൊരു വിഷയമായിരുന്നില്ല. അതുകൊണ്ട് തന്നെ ആ കരിങ്കൊടികളെ ഉമ്മൻ ചാണ്ടി അധികം പ്രാധാന്യത്തോടെ കണ്ടതുമില്ല. എന്നാൽ, തനിക്കെതിരെ ഉയർന്ന ഒരു കരിങ്കൊടിയെ ചെറുതായിക്കാണാൻ മുഖ്യമന്ത്രി പിണറായി വിജയൻ തയ്യാറല്ലെന്നതിന്റെ തെളിവാണ് ഇന്ന് നിയമസഭയിൽ ആ വിഷയം എടുത്തു പറഞ്ഞ് പരിഹസിച്ചതിലൂടെ വ്യക്തമാകുന്നതും.

ചാനൽ മൈക്കുകൾ വാടകയ്‌ക്കെടുത്താണ് യൂത്ത് കോൺഗ്രസ് തനിക്കെതിരെ കരിങ്കൊടി സമരം നടത്തിയതെന്നാണ് മുഖ്യമന്ത്രി പിണറായിയുടെ പരിഹാസം. ചാനലുകൾ ആസൂത്രണം ചെയ്തുവെന്നാണ് പിണറായി ആരോപിക്കുന്നതും. ഈ ആരോപണത്തോടെ മുഖ്യമന്ത്രി ലക്ഷ്യമിട്ടത് മാതൃഭൂമി ന്യൂസ് ചാനലിനെ തന്നെയാണെന്നാണ് സൂചന. മുഖ്യമന്ത്രിയെ യൂത്ത് കോൺഗ്രസുകാർ കരിങ്കൊടി കാണിച്ച സമയത്ത് സെക്രട്ടറിയേറ്റിന് മുന്നിൽ ഉണ്ടായിരുന്നത് മാതൃഭൂമി ചാനലായിരുന്നു. അവർ തന്നെയാണ് കരിങ്കൊടി കാണിച്ച ദൃശ്യം ആദ്യം സംപ്രേഷണം ചെയ്തതും. ഇതോടെ വീരേന്ദ്ര കുമാറിന്റെ രാഷ്ട്രീയത്തെ കൂടി കൂട്ടുപിടിച്ചായിരുന്നു മുഖ്യമന്ത്രി നിയമസഭയിൽ മറുപടി നൽകിയത്.

മുഖ്യമന്ത്രിയുടെ വാഹനവും എക്‌സ്‌കോർട്ട് വാഹനവും കന്റോൺമെന്റ് ഗേറ്റ് വഴി കടന്നുപോയപ്പോഴാണു നബാർഡിനു സമീപം കരിങ്കൊടിയുമായി വാഹനത്തെ തടയാൻ ശ്രമിച്ചത്. വാഹനം വേഗം കറച്ചു കടന്നുപോയി. കെഎസ് യു പ്രവർത്തകരായ ബാലു, റിങ്കു പടിപ്പൂര, അജിംഷാ, ഹരി എന്നിവരായിരുന്നും മുഖ്യമന്ത്രിക്ക് കരിങ്കൊടി കാണിച്ചത്. ഇവരെ എആർ ക്യാംപിലേക്കും പിന്നീട് പൂജപ്പൂര പൊലീസ് സ്റ്റേഷനിലേക്കും കൊണ്ടുപോയതിനെ തുടർന്നാണു പൊലീസ് സ്റ്റേഷൻ ഉപരോധിച്ചാണ് കോൺഗ്രസ് പ്രവർത്തകർ അന്ന് മോചിപ്പിച്ചതും.

ഈ സംഭവത്തെ നിയമസഭയിൽ പരിഹസിച്ച മുഖ്യമന്ത്രി ഉച്ചയ്ക്ക് ശേഷം കൊച്ചിയിൽ എത്തിയപ്പോഴും നിലപാട് ആവർത്തിക്കുകയായിരുന്നു. തന്നെ കരിങ്കൊടി കാട്ടിയത് കെഎസ് യു പ്രവർത്തകരല്ല, മറിച്ച് ചാനലുകാർ വാടകയ്ക്ക് എടുത്തവരാണെന്നായിരുന്നു പിണറായിയുടെ വിമർശനം. ആദ്യം വാർത്ത മാതൃഭൂമി റിപ്പോർട്ട് ചെയ്യുകയും പിന്നീട് മറ്റ് ചാനലുകൾ വാർത്ത ഏറ്റെടുക്കുകയുമുണ്ടായി. കൊച്ചിയിൽ നിലപാട് ആവർത്തിച്ച മുഖ്യമന്ത്രി തന്റെ നിലപാട് അടിവരയിട്ട് വ്യക്തമാക്കുകയും ചെയ്തു. ഇതിന് അദ്ദേഹം ഉദാഹരിച്ചത് പഴയ സംഭവമാണ് താനും.

മാദ്ധ്യമങ്ങൾ തന്നെ പോസ്റ്ററൊട്ടിച്ച് വാർത്ത കൊടുത്ത കാര്യം ഓർമ്മപ്പെടുത്തി നിലപാട് ആവർത്തിച്ചു. അന്ന് സിപിഐ(എം) രാഷ്ട്രീയത്തിൽ വിാദമായിരുന്നു കണ്ണൂരിൽ പോസ്റ്ററൊട്ടിച്ച സംഭവം. അന്ന് ഈ വിവാദവുമായി ഉയർന്നുകേട്ട മാദ്ധ്യമപ്രവർത്തകൻ ഇപ്പോൾ മാതൃഭൂമിയിലാണുള്ളത്. ന്തായാലും ചാനൽ മാദ്ധ്യമങ്ങളുമായി തുറന്ന യുദ്ധം തന്നെയാണ് പിണറായി പ്രഖ്യാപിച്ചത്. മാദ്ധ്യമങ്ങൾ വാർത്ത സൃഷ്ടിച്ചു എന്ന ആരോപണം മുഖ്യമന്ത്രി സഭയിൽ ഉന്നയിച്ചിട്ടും ഈ വിഷയത്തിൽ പ്രതികരിക്കാൻ മാദ്ധ്യപ്രവർത്ത യൂണിയനും തയ്യാറായിട്ടില്ല.

സിപിഐ(എം) സംസ്ഥാന സെക്രട്ടറിയായിരുന്നപ്പോൾ കാർക്കശ്യക്കാരനായിരുന്നു പിണറായി വിജയൻ. അതിന് ശേഷം തെരഞ്ഞെടുപ്പ് സമയത്താണ് ഇമേജ് മാറ്റത്തിന് വേണ്ടി നിറഞ്ഞ ചിരിയുമായി പിണറായി രംഗത്തുവന്നത്. ഇപ്പോൾ പ്രതിപക്ഷത്തെയും മാദ്ധ്യമങ്ങളെയും രൂക്ഷമായ ഭാഷയിൽ ആക്രിമിച്ച പിണറായി വീണ്ടും കാർക്കശ്യക്കാരനാകുന്നു എന്നതിന്റെ സൂചന തന്നെയാണ് നൽകുന്നത്. എന്തായാലും അടുത്തിടെ മുഖ്യമന്ത്രി വളരെ ക്ഷോഭത്തോടെ സംസാരിക്കുന്ന കാഴ്‌ച്ചയാണ് ഇന്ന് നിയമസഭയിൽ കണ്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP