Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പൊലീസുകാരന്റെ കേസിൽ കടുത്ത നടപടിക്ക് ഉത്തരവിട്ട് മുഖ്യൻ ഗണേശ് കുമാറിന്റെ കാര്യത്തിൽ ഒളിച്ചുകളിക്കുന്നു; എംഎൽഎയെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങളോട് മുഖം തിരിച്ചു; മർദ്ദനത്തിരയായ യുവാവും അമ്മയും നൽകിയ പരാതിയിലും തുടർ നടപടിയില്ല; ക്യാമ്പ് ഫോളോവർ വിഷയത്തിൽ മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞതും കള്ളമെന്ന സഭാ രേഖകളും പുറത്ത്

പൊലീസുകാരന്റെ കേസിൽ കടുത്ത നടപടിക്ക് ഉത്തരവിട്ട് മുഖ്യൻ ഗണേശ് കുമാറിന്റെ കാര്യത്തിൽ ഒളിച്ചുകളിക്കുന്നു; എംഎൽഎയെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങളോട് മുഖം തിരിച്ചു; മർദ്ദനത്തിരയായ യുവാവും അമ്മയും നൽകിയ പരാതിയിലും തുടർ നടപടിയില്ല; ക്യാമ്പ് ഫോളോവർ വിഷയത്തിൽ മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞതും കള്ളമെന്ന സഭാ രേഖകളും പുറത്ത്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം; എഡിജിപിയുടെ മകൾ പൊലീസുകാരനെ മർദ്ദിച്ച സംഭവത്തിൽ കടുത്ത നടപടികൾ സ്വീകരിക്കുമെന്ന് പറഞ്ഞ മുഖ്യമന്ത്രി വാഹനത്തിന് സൈഡ് കൊടുത്തില്ലെന്നാരോപിച്ച് യുവാവിനെ മർദ്ദിച്ച സംഭവത്തിൽ കെ.ബി ഗണേശ് കുമാർ എംഎൽഎയ്‌ക്കെതിരെയുള്ള കേസിൽ ഒളിച്ചുകളിക്കുന്നു. ഇതിനെ പറ്റിയുള്ള ചോദ്യം മുഖ്യമന്ത്രിയോട് ചോദിച്ചപ്പോൾ പ്രതികരിക്കാതെ മടങ്ങുകയായിരുന്നു പിണറായി വിജയൻ.

ഇത്തരത്തിൽ ജനപ്രതിനിധിക്കെതിരെ ഒരു സ്തീ കടുത്ത ആരോപണം ഉന്നയിച്ചിട്ടും പരാതി നൽകിയിട്ടും പൊലീസുകാരുടെ സമീപനങ്ങൾ മൃദുവായിരുന്നു. ഇതിന് മുഖ്യമന്ത്രിയുടെ പരോക്ഷ പിന്തുണയുണ്ടെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. ലെംഗിക ചുവയോടെ സംസാരിച്ചെന്നും അസഭ്യം പറഞ്ഞെന്നും തല്ലിയെന്നും വിട്ടമ്മ പരാതി നൽകിയിട്ടും പൊലീസ് നടപടിയെടുത്തില്ല.

അഞ്ചൽ അഗസ്ത്യകോട് വെച്ച് വാഹനത്തിന് സൈഡ് കൊടുക്കാത്തതിന് ഗണേശ് കുമാറും ഡ്രൈവറും മർദ്ദിച്ചതെന്നാണ് യുവാവ് പരാതിപ്പെട്ടത്. ഗണേശ് കുമാറും പി.എ പ്രദീപും പരാതിക്കാരനായ അനന്തകൃഷ്ണനെ കൈയേറ്റം ചെയ്തതായി സ്പെഷ്യൽ ബ്രാഞ്ച് കണ്ടെത്തിയിരുന്നു. സ്ഥലത്തുണ്ടായിരുന്ന അഞ്ചൽ സിഐ നടപടിയെടുത്തില്ലെന്നും പകരം തനിക്കും ഒപ്പമുണ്ടായിരുന്ന അമ്മയ്ക്കുമെതിരെ കള്ളക്കേസ് എടുക്കുന്നുവെന്നും യുവാവ് നേരത്തെ ആരോപിച്ചിരുന്നു.

പ്രദീപ് അനന്തകൃഷ്ണന്റെ തോളിൽ അടിച്ചു. കാറിൽ നിന്ന് ഇറങ്ങിവന്ന ഗണേശ് പിടിച്ച് തള്ളിയെന്നും അനന്തകൃഷ്ണന്റെ അമ്മയെ അസഭ്യം പറഞ്ഞുവെന്നും സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിൽ പറയുന്നു. പരാതിക്കാരനായ അനന്തകൃഷ്ണനും അമ്മ ഷീനയ്ക്കുമെതിരെ ജാമ്യമില്ലാക്കുറ്റം ചുമത്തി കേസെടുത്തപ്പോൾ ഗണേശ് കുമാറിനെതിരെ നിസാര കുറ്റങ്ങൾ മാത്രമാണ് ചുമത്തിയിരിക്കുന്നതെന്നാണ് ആരോപണം. അനന്തകൃഷ്ണൻ ആദ്യം പരാതി നൽകിയിട്ടും കേസെടുത്തപ്പോൾ പരാതി കൊടുത്തത് ഗണേശ് കുമാറായി. മാരകായുധം കൊണ്ടു ദേഹോപദ്രവമേൽപ്പിച്ചെന്നത് അടക്കമുള്ള കുറ്റങ്ങളാണ് അനന്തകൃഷ്ണനും ഷീനയ്ക്കുമെതിരെയുള്ളത്.

അതേസമയം ഇക്കഴിഞ്ഞ ക്യാമ്പ് ഫോളോവർ വിഷയത്തിൽ മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞത് കള്ളമെന്ന് സഭാ രേഖകൾ തെളിയിക്കുന്നു. ഉന്നത ഉദ്യോഗസ്ഥരുടെ വീട്ടിൽ ക്യാമ്പ് ഫോളോവർമാരെ വീട്ടു ജോലിക്ക് നിയോഗിചിട്ടുണ്ടോ എന്ന കെ മുരളീധരൻ എം എൽ എയുടെ ചോദ്യത്തിനാണ് കഴിഞ്ഞ നിയമസഭാ സമ്മേളനത്തിൽ ഇല്ല എന്ന് മറുപടി പറഞ്ഞത്. എന്നാൽ ഇത് തികച്ചും വസ്തുതാ വിരുദ്ധം ആണ് എന്നാണ് ഇപ്പോൾ നടന്ന സംഭവങ്ങൾ സൂചിപ്പിക്കുന്നത്.

സംസ്ഥാന പൊലീസ് സേനയിലെ ചുരുക്കം ചില ഉന്നത ഉദ്യോഗസ്ഥർ ഒഴികെ മറ്റെല്ലാവരും ക്യാമ്പ് ഫോളോവഴ്‌സിനെ സ്വന്തം വീട്ടു ജോലിക്ക് ഉപയോഗിക്കാറുണ്ട് എന്നാണ് ലഭിക്കുന്ന വിവരം. ചില ഉന്നത ഉദ്യോഗസ്ഥർ മൂന്നും നാലും പേരെ വീതമാണ് വീട്ടു ജോലിക്ക് നിയോഗിച്ചിരിക്കുന്നത് എന്നാണ് ക്യാമ്പ് ഫോളോവർമാരുടെ സംഘടന നേതാവ് അഷറഫ് മാധ്യമങ്ങളോട് പറഞ്ഞത്. ഇത് അധികാരികളുടെ ശ്രദ്ദയിൽ പെടുത്തിയാൽ പോലും കാര്യമായ നടപടി ഉണ്ടാകില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വനിതാ ക്യാമ്പ് ഫോളോവർമാരെ കൊണ്ട് പോലും ചില ഉന്നത ഉദ്യോഗസ്ഥർ ഇങ്ങനെ വീട്ടുജോലി ചെയ്യിക്കാറുണ്ട് എന്നും എന്ന് ആക്ഷേപം ഉയരുന്നുണ്ട്. രാവിലെ ആറു മണി മുതൽ രാത്രി പത്തു മണി വരെ ഇവരെ കൊണ്ട് ഉന്നത ഉദ്യോഗസ്ഥർ വീട്ടു ജോലി ചെയ്യിക്കാറുണ്ട് എന്നാണ് ആരോപണം ഉയരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP