Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മുഖ്യമന്ത്രിയുടെ സാലറി ചലഞ്ച് ഏറ്റെടുത്ത് കേരളം; ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ വിധിയിലേക്ക് സംഭാവന ചെയ്ത് ഡിജിപി ലോകനാഥ് ബെഹ്റയും കൊച്ചി മെട്രോ എംഡി മുഹമ്മദ് ഹനീഷും; കേരളത്തെ പുനർനിർമ്മിക്കാനുള്ള ഫണ്ടിലേക്ക് ഒരുമാസത്തെ ശമ്പളം നൽകുമെന്ന് പ്രഖ്യാപിച്ച് ഗവർണർ പി സദാശിവവും; സെക്രട്ടേറിയറ്റ് ജീവനക്കാരും ശമ്പളം നൽകും: പിണറായിയുടെ അഭ്യർത്ഥന സ്വീകരിച്ച് മലയാളികൾ

മുഖ്യമന്ത്രിയുടെ സാലറി ചലഞ്ച് ഏറ്റെടുത്ത് കേരളം; ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ വിധിയിലേക്ക് സംഭാവന ചെയ്ത് ഡിജിപി ലോകനാഥ് ബെഹ്റയും കൊച്ചി മെട്രോ എംഡി മുഹമ്മദ് ഹനീഷും; കേരളത്തെ പുനർനിർമ്മിക്കാനുള്ള ഫണ്ടിലേക്ക് ഒരുമാസത്തെ ശമ്പളം നൽകുമെന്ന് പ്രഖ്യാപിച്ച് ഗവർണർ പി സദാശിവവും; സെക്രട്ടേറിയറ്റ് ജീവനക്കാരും ശമ്പളം നൽകും: പിണറായിയുടെ അഭ്യർത്ഥന സ്വീകരിച്ച് മലയാളികൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പ്രളയക്കെടുതിയിൽ നിന്നും കരകയറാൻ ശ്രമിക്കുന്ന കേരളത്തിന് വിവിധ കോണുകളിൽ നിന്നും സഹായം പ്രവഹിക്കുകയാണ്. കേരളത്തെ പുനർനിർമ്മിക്കാൻ ആവശ്യമായ ഫണ്ട് സ്വരൂപിക്കാൻ വേണ്ടി മുഖ്യമന്ത്രി പിണറായി വിജയൻ മുന്നോട്ടുവെച്ച ഒരു മാസത്തെ ശമ്പളം നൽകണമെന്ന ചലഞ്ച് മലയാളികൾ ആവേശത്തോടെ ഏറ്റെടുക്കുകയാണ്. മുഖ്യമന്ത്രിയുടെ സാലറി ചലഞ്ചിനെ അതിവേഗമാണ് മലയാളികൾ ഏറ്റെടുത്തിരിക്കുന്നത്. ഡിജിപി ലോകനാഥ് ബെഹ്‌റയ്ക്ക് പിന്നാലെ ഗവർണർ പി സദാശിവവും ഒരു മാസത്തെ ശമ്പളം നൽകാമെന്ന് അറിയിച്ചു. ഒരു മാസത്തെ ശമ്പളം ഒരുമിച്ച് നൽകുന്നതിന് പകരം മൂന്നു ദിവസത്തെ ശമ്പളം പത്തുമാസമായിട്ട് നൽകായാലും മതിയെന്നാണ് മുഖ്യമന്ത്രിയുടെ അഭ്യർത്ഥിച്ചത്. ഇതനുസിച്ച് സർക്കാർ ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും അടക്കം ഈ പണം നൽകാൻ തയ്യാറായി രംഗത്തെത്തിയിട്ടുണ്ട്.

രാജ്യത്തിനകത്ത് നിന്ന് മാത്രമല്ല, വിദേശത്ത് നിന്നടക്കം വലിയ പ്രകരണമാണ് മുഖ്യമന്ത്രിയുടെ സാലറി ചലഞ്ചിന് ലഭിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ അഭ്യർത്ഥന സോഷ്യൽ മീഡിയ വലിയ രീതിയിൽ ഏറ്റെടുത്തിരിക്കുകയാണ്. കേരളത്തെ പുനർനിർമ്മിക്കാൻ മലയാളികൾ മാത്രം മതിയെന്ന വികാരത്തോടെയാണ് സോഷ്യൽ മീഡിയയിൽ പ്രവഹിപ്പിക്കുന്ന മെസേജുകളും കമന്റുകളും. അഭ്യർത്ഥന ചില ചാനലുകളിൽ നടത്തിയതിനു ശേഷം തന്റെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജിലും മുഖ്യമന്ത്രി പങ്കുവച്ചിരുന്നു. ഈ പോസ്റ്റിനുള്ള ലൈക്കും ഷെയറുകളും പതിനായിരങ്ങൾ ഇതിനകം കടന്നിട്ടുണ്ട്.

ഇതുകൂടാതെ പിന്തുണ അറിയിച്ചുകൊണ്ടുള്ള ഫോൺ കോളുകൾ ഓരോ മിനുട്ടിലും നിരവധിയാണ് മുഖ്യമന്ത്രിയുടെ ഓഫീസിലേയ്ക്ക് വന്നുകൊണ്ടിരിക്കുന്നത്. കൂടാതെ പലരും മുൻകൂട്ടി ശമ്പളം അക്കൗണ്ടിലേയ്ക്ക് നൽകിയ കാര്യവും വിളിച്ചും മെസേജിലൂടെയും അറിയിക്കുന്നുണ്ട്. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ, കൊച്ചി മെട്രോ എംഡി മുഹമ്മദ് ഹനീഷ് തുടങ്ങിയ പ്രമുഖർ ഒരു മാസത്തെ ശന്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുമെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു. പിനനാലെ ഋഷിരാജ് സിങ്, അൻവർ സാദത്ത് എംഎൽഎ തുടങ്ങിയവരും ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകുമെന്ന് വ്യക്തമാക്കി.

കേരളത്തിന്റെ പുനർനിർമ്മാണത്തിന് ഒരു മാസത്തെ ശന്പളം നൽകുമെന്ന് ജസ്റ്റീസ് പി. സദാശിവം പറഞ്ഞു. ഇന്ന് തന്നെ പണം കൈമാറുമെന്നം അദ്ദേഹം അറിയിച്ചു. മുഖ്യമന്ത്രിയുടെ ആശയം മികച്ചതാണെന്നും അദ്ദേഹം പറഞ്ഞു.കേരളത്തിന് അർഹമായ സഹായം നൽകുമെന്നു പ്രധാനമന്ത്രി ഉറപ്പ് നൽകി. പ്രധാനമന്ത്രിയുമായി ചർച്ച നടത്തിയെന്നും ഇപ്പോൾ കിട്ടിയത് താൽക്കാലിക സഹായം മാത്രമാണെന്നും ഗവർണർ പറഞ്ഞു. ഒരു മാസത്തെ തന്റെ ശമ്പളം ഒരുമിച്ച് നൽകുമെന്നാണ് ഡിജിപി ബഹ്‌റ അറിയിച്ചത്.

തന്റെ പല സഹപ്രവർത്തകരും മുഖ്യമന്ത്രിയുടെ ചലഞ്ച് ഏറ്റെടുത്തിട്ടുണ്ട്. ഇതിൽ സന്തോഷമുണ്ടെന്നും മറ്റു സഹപ്രവർത്തകർ കൂടി ഇക്കാര്യത്തിൽ സഹകരിക്കണമെന്നും ഡിജിപി അഭ്യർത്ഥിച്ചു. ഒരു മാസത്തെ ശമ്പളം നവ കേരള സൃഷ്ടിക്കായി നൽകുമെന്ന് കെഎംആർഎൽ എംഡി മുഹമ്മദ് ഹനീഷും അറിയിച്ചു. അഞ്ചു മാസം കൊണ്ട് പണം കൈമാറും. മെട്രോ റെയിലിലെ ജീവനക്കാരോടും ചലഞ്ച് ഏറ്റെടുക്കാൻ ആഹ്വാനം ചെയ്യുമെന്നും മുഹമ്മദ് ഹനീഷ് പറഞ്ഞു. ഇത് കൂടാതെ ആരോഗ്യമന്ത്രി കെ കെ ശൈലജയും ചലഞ്ച് ഏറ്റെടുത്തു. തന്റെ ഓഫീസിലെ മറ്റ് ജീവനക്കാരോടും ചലഞ്ച് ഏറ്റെടുക്കാൻ ആവശ്യപ്പെട്ടു.

ഇത് കൂടാതെ സെക്രട്ടേറിയറ്റ് ജീവനക്കാർ ഒരു മാസത്തെ ശമ്പളം നൽകുമെന്ന് പ്രഖ്യാപിച്ചു. സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷനാണ് ഇക്കാര്യം അറിയിച്ചത്. പ്രളയ ദുരന്തത്തിൽ തകർന്നടിഞ്ഞ കേരളത്തെ പുനർനിർമ്മിക്കുവാൻ ഒരു മാസത്തെ ശമ്പളം നൽകണമെന്ന മുഖ്യമന്ത്രിയുടെ ആഹ്വാനം സ്വാഗതം ചെയ്യുന്നതായി കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ പ്രസ്താവനയിൽ അറിയിച്ചു. എല്ലാ സെക്രട്ടേറിയറ്റ് ജീവനക്കാരേയും ഈ മഹാ യജ്ഞത്തിൽ പങ്കാളികളാക്കുന്നതിനാവശ്യമായ പ്രവർത്തനം ഏറ്റെടുത്ത് നടത്തുമെന്നും സംഘടന അറിയിച്ചു.

അഡ്വ.ജനറൽ സി.പി.സുധാകരപ്രസാദ്, ജെ.മെഴ്‌സിക്കുട്ടിയമ്മ, വി എസ്.ശിവകുമാർ എന്നിവർ തങ്ങളുടെ ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകും എന്നറിയിച്ചു. എക്‌സൈസിലെ ജീവനക്കാരും ഒരു മാസത്തെ ശമ്പളം നൽകണമെന്ന് അഭ്യർത്ഥിക്കുന്നതായി ഋഷിരാജ് സിങ് പറഞ്ഞു.  ഹോർട്ടികോർപ്പ് ചെയർമാൻ വിനയൻ ഒരു മാസത്തെ ഹോണറോറിയം നൽകും. മുഖ്യമന്ത്രിയുടെ ഓഫിസിലെ സ്റ്റാഫ് അംഗങ്ങളും ദുരിതാശ്വാസ നിധിയിലേക്ക് ഒരു മാസത്തെ ശമ്പളം സംഭാവന നൽകാൻ തീരുമാനിച്ചിട്ടുണ്ട്.

എസ്.സി-എസ്.ടി കമ്മീഷൻ ചെയർമാൻ ബി.എസ്.മാവോജി,പൊതുവിദ്യാഭ്യാസ സെക്രട്ടറി എ ഷാജഹാൻ, കൊല്ലം സിറ്റി പൊലിസ് കമ്മീഷണർ അരുൾ കൃഷ്ണ, അഗ്‌നിശമന സേനാ മേധാവി എ.ഹേമചന്ദ്രൻ, ഔഷധി ചെയർമാൻ കെ.ആർ.വിശ്വംഭരൻ,എംജി സർവകലാശാല വൈസ് ചാൻസലർ സി.ബാബു സെബാസ്റ്റ്യൻ എന്നിവരും തങ്ങളുടെ ഒരു മാസത്ത ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകും എന്നറിയിച്ചിട്ടുണ്ട്.

മലയാളികൾ ഒരു മാസത്തെ ശമ്പളം സംഭാവന നൽകിയാൽ പ്രളയക്കെടുതിയിൽനിന്നു കേരളം കരകയറുമെന്ന് മുഖ്യമന്ത്രി ഞായറാഴ്ചയാണ് വ്യക്തമാക്കിയത്. ശമ്പളം ഒന്നിച്ചു നൽകണമെന്നില്ല. ഒരു മാസത്തിലെ മൂന്നു ദിവസത്തെ ശമ്പളം എന്ന രീതിയിൽ ഗഡുക്കളായി നൽകിയാൽ മതിയെന്നും എന്നാൽ നവ കേരളം സൃഷ്ടിക്കാൻ സാധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP