Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വിമർശിച്ചാൽ ഞങ്ങൾക്കും കുരുപൊട്ടും; സി രവിചന്ദ്രന്റെ പ്രഭാഷണ പരമ്പരയോടുള്ള അസഹിഷ്ണുത മൂലം സെമിനാറിന് ഹാൾ നിഷേധിച്ച് മുണ്ടക്കയം സിഎംഎസ് ഹൈസ്‌കൂൾ അധികൃതർ; ബൈബിളിനെയും ക്രിസ്റ്റാനിറ്റിയെയും പൊളിച്ചടുക്കുന്ന 'സുവിശേഷ വിശേഷം' സൈബർ ലോകത്ത് വൻ ഹിറ്റായതോടെ സമാധാനം പറയുന്ന വിശ്വാസികൾക്കും ചൊറിച്ചിൽ; സംഘപരിവാർ അസഹിഷ്ണുതയെകുറിച്ച് വലിയ വായിൽ ശബ്ദിക്കുന്നവർ ഇപ്പോൾ എവിടെപ്പോയെന്ന് സോഷ്യൽ മീഡിയ

വിമർശിച്ചാൽ ഞങ്ങൾക്കും കുരുപൊട്ടും; സി രവിചന്ദ്രന്റെ  പ്രഭാഷണ പരമ്പരയോടുള്ള അസഹിഷ്ണുത മൂലം സെമിനാറിന് ഹാൾ നിഷേധിച്ച്  മുണ്ടക്കയം സിഎംഎസ് ഹൈസ്‌കൂൾ അധികൃതർ; ബൈബിളിനെയും ക്രിസ്റ്റാനിറ്റിയെയും പൊളിച്ചടുക്കുന്ന 'സുവിശേഷ വിശേഷം' സൈബർ ലോകത്ത് വൻ ഹിറ്റായതോടെ സമാധാനം പറയുന്ന വിശ്വാസികൾക്കും ചൊറിച്ചിൽ; സംഘപരിവാർ അസഹിഷ്ണുതയെകുറിച്ച് വലിയ വായിൽ ശബ്ദിക്കുന്നവർ ഇപ്പോൾ എവിടെപ്പോയെന്ന് സോഷ്യൽ മീഡിയ

മറുനാടൻ മലയാളി ബ്യൂറോ

തൊടുപുഴ: ബൈബിൾ കൺവെൻഷനുകൾ നടത്തുന്നവരും പൊതുവെ ക്രിസ്തുമത വിശ്വാസികളും പറയുക തങ്ങളുടെ മതം ഏറ്റവും സഹിഷ്ണുതയുള്ളതാണെന്നും, ഒരു മുഖത്ത് അടിച്ചാൽ മറ്റേമുഖവും കാണിച്ചുകൊടുക്കണം എന്ന തത്വശാസ്ത്രമുള്ളവരുമാണെന്നാണ്. എന്നാൽ, സ്വന്തം മതത്തെ വിമർശിച്ചാൽ കുരുപൊട്ടാത്ത ഒരു വിശ്വാസി സമൂഹവും ഇല്ലെന്ന് ഒരിക്കൽ കൂടി തെളിയിക്കുകയാണ്. എഴുത്തുകാരനും പ്രഭാഷകനും സ്വതന്ത്രചിന്തകനുമായ സി.രവിചന്ദ്രൻ ബൈബിളിനെയും ക്രിസ്റ്റിയാനിറ്റിനെയും വിമർശിച്ചുകൊണ്ട് നടത്തിയ 'സുവിശേഷ വിശേഷം' എന്ന പ്രഭാഷണ പരമ്പര ക്രിസ്ത്യൻ മൗലികവാദികൾക്കിടയിൽ കൂട്ട കുരുപൊട്ടലിന് ഇടയാക്കിയിരിക്കുകയാണ്. ഈ പ്രഭാഷണ പരമ്പരയുടെ അടുത്ത ഭാഗം അവതരിപ്പിക്കുന്നു എന്ന ഒറ്റക്കാരണത്താൽ, ശാസ്ത്ര- സ്വതന്ത്രചിന്താ സെമിനാറിന് ഹാൾ നിഷേധിച്ചരിക്കുകയാണ് മുണ്ടക്കയം സിഎംഎസ് സ്‌കൂൾ അധികൃതർ. സി.രവിചന്ദ്രന്റെ പരിപാടി അവതരിപ്പിക്കാൻ ഹാൾ തരില്ല എന്ന് അവർ തീർത്ത് പറഞ്ഞതോടെ സംഘാടകർ മുണ്ടക്കയം എസ്എൻഡിപി ഹാളിലേക്ക് മാറ്റിയിട്ടുണ്ട്. ഈ മാസം 24നാണ് പരിപാടി.

ശാസ്ത്രവും, സ്വതന്ത്രചിന്തയും പ്രചരിപ്പിക്കുന്ന എസൻസ് ഗ്ലോബലിന്റെ കോട്ടയം ജില്ലാ യൂണിറ്റ് എല്ലാവർഷവും നടത്തിവരുന്ന സെമിനാറിന് ഈ തവണ കോട്ടയം ജില്ലയിലെ മുണ്ടക്കയമാണ് തിരഞ്ഞെടുത്തത്. സ്റ്റാർ ഡസ്റ്റ് എന്ന് പേരിട്ട സെമിനാർ 2019 ഫെബ്രുവരി 24 ന് നടത്താനായിരുന്നു തീരുമാനം. അതിൻ പ്രകാരം മുണ്ടക്കയത്ത് വിവിധ ഹാളുകൾ അന്വേഷിക്കുകയും അങ്ങനെ മുണ്ടക്കയം സിഎംഎസ് ഹൈസ്‌കൂൾ തിരഞ്ഞെടുക്കുകയും ചെയ്തു. ജനുവരി 15ന് തന്നെ സംഘാടകർ ഹെഡ്‌മിസ്ട്രസിനെ കണ്ട് സെമിനാറിനുള്ള ഹാൾ വിട്ടുകിട്ടാൻ അപേക്ഷ നൽകി. പിന്നീട് മാനേജ്മെന്റ് അംഗീകാരത്തോടെ ഹാളിന്റെ വാടകയായ രണ്ടായിരം രൂപ ഒരുമിച്ചടച്ച് രസീത് കൈപ്പറ്റി. നടത്താൻ പോകുന്ന സെമിനാറിനെകുറിച്ച് മാനേജ്മെന്റിനെ കൃത്യമായി ധരിപ്പിച്ചതും അതിൻപ്രകാരം മാനേജ്മെന്റ് അതിനോടു പൂർണ്ണമായും യോജിച്ചതുമായിരുന്നു. പിന്നീട് മുണ്ടക്കയം സിഎംഎസ് ഹൈസ്‌കൂൾ വേദിയാക്കി പോസ്റ്ററുകളും നോട്ടീസും അച്ചടിക്കുകയും സെമിനാറിന്റെ പ്രചരണം നടത്തിവരികയായിരുന്നു.

എന്നാൽ ഫെബ്രുവരി 14 ന് സ്‌കൂൾ അധികൃതർ സംഘാടകരെ വിളിക്കുകയും ഈ സെമിനാറിന് സ്‌കൂൾ വിട്ടു തരുവാൻ കഴിയില്ലെന്നറിയിക്കുകയും ചെയ്തു. ഇതിന്റെ കാരണമായി അവർ പറയുന്നകാര്യം സി.രവിചന്ദ്രന്റെ ബൈബിൾ വിമർശനമായ 'സുവിശേഷ വിശേഷം' എന്ന പ്രഭാഷണമാണ്. ഈ പ്രഭാഷണ പരമ്പര ഇതിനോടകം യൂ ടൂബിൽ ഒരുലക്ഷത്തിലധികം ആളുകൾ കണ്ടു കഴിയുകയും ചർച്ചാവിഷയമാകുകയും ചെയ്തതാണ്. ആ പ്രഭാഷണപരമ്പരയിലെ നാലാം ഭാഗം 'കൊല്ലപ്പെട്ട ദൈവം' ആണ് മുണ്ടക്കയത്ത് നടക്കാനിരുന്നത്. ഇതിനെ തുടർന്ന് സെമിനാർ മുണ്ടക്കയത്ത് തന്നെയുള്ള എസ്എൻഡിപി ഹാളിലേക്ക് വേദി മാറ്റിയതായി സംഘാടകർ അറിയിച്ചു.

സംഭവം സോഷ്യൽ മീഡിയയിലും വലിയ ചർച്ചയായിട്ടുണ്ട്. സംഘപരിവാർ അസഹിഷ്ണുതയെകുറിച്ച് നാഴികക്ക് നാൽപതുവട്ടം പ്രതിഷേധങ്ങൾ സംഘടിപ്പിക്കുന്നവർ ഇപ്പോൾ എവിടെപ്പോയെന്നും, അസഹിഷ്ണുത മതമൗലിക വാദത്തിന്റെ കൂടപ്പിറപ്പാണെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.'സുവിശേഷ വിശേഷം' എന്ന പ്രഭാഷണ പരമ്പരക്കുശേഷം സമാനതകളില്ലാത്ത സൈബർ ആക്രമണമാണ് സി.രവിചന്ദ്രനും എസ്സൻസ് ഗ്ലോബലിനും നേരിട്ടത്. വ്യക്തിപരമായി ആക്ഷേപിച്ചുകൊണ്ടുള്ള പോസ്റ്റുകളായിരുന്നു കൂടുതലും. ഈ പരിപാടിക്ക് മറുപടിയെന്നോണം വിവിധ ക്രിസ്ത്യൻ ഗ്രൂപ്പുകൾ പ്രത്യേക യോഗങ്ങളും പ്രഭാഷണങ്ങളും നടത്തിയിരുന്നു. ശാസ്ത്രത്തിന്റെയും യുക്തിയുടെയും ടുളുകൾ ഉപയോഗിച്ച് ചിന്തിച്ചാൽ മതവും മതസാഹിത്യവും കഴമ്പില്ലാത്തതാണെന്നും, ആധുനികതക്ക് വിരുദ്ധമാണെന്നുമാണ് സി.രവിചന്ദ്രൻ തന്റെ പ്രഭാഷണത്തിൽ സ്ഥാപിക്കുന്നത്. ഇതിനെ വസ്തുതാപരമായി ഖണ്ഡിക്കുന്നതിന് പകരം പ്രഭാഷകനെ വ്യക്തിപരമായി ആക്രമിക്കുകയാണ് ഇവർ ചെയ്യുന്നത്.

ഇത്തരം കുരുപൊട്ടലുകൾ നേരത്തെയും ഉണ്ടായിരുന്നതായാണ് എസ്സൻസ് ഗ്ലോബൽ ഭാരവാഹികൾ പറയുന്നത്. മതങ്ങളിൽ പറയുന്ന ദിവ്യാത്ഭുതങ്ങളെ പൊളിച്ചടുക്കുന്ന 'മിറക്കുള' എന്ന പ്രഭാഷണ പരമ്പരയിൽ, ഇസ്ലാം അവകാശപ്പെടുന്ന ദിവ്യാത്ഭുതങ്ങളെ വിമർശിച്ചതിന്റെ പേരിൽ ഇസ്ലാമിക മത മൗലിക വാദികളിൽനിന്ന് സംഘടിത സൈബർ ആക്രമണമാണ് സി.രവിചന്ദ്രനുനേരെ ഉണ്ടായത്. ഭഗവദ്്ഗീതയെ വിമർശിക്കുന്ന 'ബുദ്ധനെ എറിഞ്ഞ കല്ല്' എന്ന പുസ്തകവും നിരവധി വീഡിയോകളും പുറത്തുവന്നതോടെ സംഘപരിവാർ അനുയായികൾ അടക്കമുള്ളവരുടെ ഭാഗത്തുനിന്ന് സൈബർ ലിഞ്ചിങ്ങ് എസ്സൻസിനുനേരെ ഉണ്ടായിയിരുന്നു.

സമാനമായ നീക്കം നടത്തത് യുകെയിൽ

കഴിഞ്ഞവർഷം മെയ്മാസത്തിൽ സി.രവിചന്ദ്രൻ യുകെയിൽ പ്രഭാഷണത്തിനായി എത്തിയപ്പോൾ സമാനമായ കാര്യം പറഞ്ഞ് വേദി നിഷേധിക്കാൻ ശ്രമിച്ചത് നേരെത്തെ മറുനാടൻ മലയാളിയുടെ സഹോദര സ്ഥാപനമായ ബ്രിട്ടീഷ് മലയാളി റിപ്പോർട്ട് ചെയതിരുന്നു. നൂറുകണക്കിന് ആളുകളെ ആകർഷിച്ച മാഞ്ചസ്റ്റർ, ക്രോയിഡോൺ വേദികൾക്കുശേഷം കാർഡിഫിൽ എത്തിയപ്പോഴാണ് പ്രഭാഷണം മുടക്കാൻ ചിലർ ചരടുവലികളുമായി എത്തിയത്.

കാർഡിഫിൽ പ്രഭാഷണത്തിനായി തിരഞ്ഞെടുത്തിരുന്ന, ദേവാലയത്തിന്റെ കീഴിൽ ഉള്ള ഹാൾ അവസാന നിമിഷം റദ്ദാക്കിയാണ് ഒരു വിഭാഗം മലയാളികൾ, ശാസ്ത്ര പ്രഭാഷണത്തിന് പാര പണിതത്. കാർഡിഫിൽ മലയാളികളുടെ ആരാധനയും പ്രമുഖ കരിസ്മാറ്റിക് സംഘത്തിന്റെ ധ്യാനവും നടക്കുന്ന ഹാളിൽ മത നിഷേധ പ്രസംഗം നടക്കുന്നു എന്ന് പ്രചരണം നടത്തിയാണ് പരിപാടി അട്ടിമറിക്കാൻ ശ്രമം നടന്നത്. സി രവിചന്ദ്രന്റെ യുകെ ടൂർ പ്ലാൻ ചെയ്തപ്പോൾ ആദ്യം നിശ്ചയിച്ച വേദികളിൽ ഒന്ന് കൂടിയാണ് കാർഡിഫ്. എന്നാൽ മാഞ്ചസ്റ്ററിലും ക്രോയിഡോണിലും നൂറു കണക്കിന് മലയാളികളെ തന്റെ വേദിയിലേക്ക് ആകർഷിക്കാൻ രവിചന്ദ്രന് കഴിഞ്ഞതോടെ അസഹിഷ്ണുതയുടെ കുരു പൊട്ടി തുടങ്ങുകയായിരുന്നു.

'ഹേറ്റ് പ്രീച്ചിങ് '' എന്ന ഓമനപ്പേരിട്ടാണ് ഇവർ അട്ടിമറി ശ്രമം നടത്തിയത്. എന്ത് കാരണത്താലാണ് ഹാൾ നിഷേധിക്കുന്നത് എന്ന് എസൻസ് കാർഡിഫ് ടീം ആരാഞ്ഞപ്പോഴാണ് പരാതി എത്തിയ ഉറവിടം വ്യക്തമായത്. ഹാൾ നിഷേധിക്കും മുൻപ് പരിപാടിയുടെ വിശദാംശങ്ങൾ തിരക്കിയ അധികൃതർക്ക് സി രവിചന്ദ്രന്റെ വിശദമായ ബയോഡാറ്റയും എസൻസ് യുകെയുടെയും കേരളത്തിന്റെയും വിശദാംശങ്ങളും യുട്യൂബ് പ്രഭാഷണങ്ങളും കേരള സർക്കാർ നൽകിയ ശാസ്ത്ര പ്രചാരകനുള്ള അവാർഡ് വിവരങ്ങളും നൽകിയപ്പോഴാണ് മലയാളി സമൂഹത്തിൽ നിന്ന് തന്നെയാണ് സമ്മർദ്ദം ഉണ്ടായതെന്ന സൂചന ലഭിച്ചത്.

വിശദംശങ്ങൾ പരിശോധിച്ച ഹാൾ അധികൃതർ 'ഹേറ്റ് പ്രീച്ചിങ് '' എന്ന പദം പിന്നീട് ഉപയോഗിച്ചില്ല എന്നതും ശ്രദ്ധേയമാണ്. ഒടുവിൽ പരിപാടി പുതിയ ഹാളിലേക്ക് മാറ്റിയപ്പോൾ വൻ ജനാവലിയാണ് കേൾക്കാനെത്തിയത്. യുകെയിൽ പരാജയപ്പെട്ടതുപോലുള്ള തന്ത്രമാണ് ഇപ്പോൾ കേരളത്തിലും പയറ്റുന്നത്. മതത്തെ വിമർശിച്ചാൽ കാർഡിഎഫിൽ മുതൽ മുണ്ടക്കയം വരെയുള്ള അനുഭവങ്ങൾ ഒന്നുതന്നെയാണെന്നും മലയാളികൾ തന്നെയാണ് ഇത്തരം കുരുപൊട്ടലിന് നേതൃത്വം കൊടുക്കുന്നത് എന്നതും ശ്രദ്ധേയമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP