Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കൊച്ചി സർവകലാശാലയിലെ താൽക്കാലിക ജീവനക്കാരുടെ നിയമനത്തിൽ വൻ ക്രമക്കേട്; യൂണിവേഴ്‌സിറ്റി റിക്രൂട്ട്‌മെന്റ് സെൽ അറിയാതെ നിയമനം തകൃതി; അപേക്ഷ നൽകി കാത്തിരിക്കുന്നവർ വിഡ്ഢികളാകുമ്പോൾ ജോലിക്കു കയറ്റുന്നത് അധികൃതരുടെ ഇഷ്ടക്കാർ

കൊച്ചി സർവകലാശാലയിലെ താൽക്കാലിക ജീവനക്കാരുടെ നിയമനത്തിൽ വൻ ക്രമക്കേട്; യൂണിവേഴ്‌സിറ്റി റിക്രൂട്ട്‌മെന്റ് സെൽ അറിയാതെ നിയമനം തകൃതി; അപേക്ഷ നൽകി കാത്തിരിക്കുന്നവർ വിഡ്ഢികളാകുമ്പോൾ ജോലിക്കു കയറ്റുന്നത് അധികൃതരുടെ ഇഷ്ടക്കാർ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കൊച്ചി സർവകലാശാലയിൽ താത്കാലിക ജീവനക്കാരുടെ നിയമനവുമായി ബന്ധപെട്ടു വൻ ക്രമക്കേടുകൾ എന്ന ആക്ഷേപം ശകതമാകുന്നു. യൂണിവേഴ്‌സിറ്റിയിൽ താത്കാലിക ജീവനക്കാരെ നിയമിക്കാൻ യൂണിവേഴ്‌സിറ്റി റിക്രൂട്ട്മെന്റ് സെൽ വഴിയാണ്. എന്നാൽ തസ്തികകളിലും നിയമനം നടത്തുന്നത് റിക്രൂട്ട് മെന്റ് സെൽ അറിയുന്നില്ല എന്നതാണ് വാസ്തവം.

റിക്രൂട്ട്‌മെന്റ് സെല്ലിൽ അപേക്ഷയും ബയോഡേറ്റയും നൽകിയാണ് റിക്രൂട്ട്‌മെന്റ് സെല്ലിൽ താത്കാലിക ജീവനാക്കാരായി ജോലിക്കു കയറുന്നത്. റിക്രൂട്ട്‌മെന്റ് സെല്ലിലെ സീനിയോറിറ്റി അനുസരിച്ചു വേണം നിയമനം നടത്തേണ്ടത്. എന്നാൽ ഇതൊന്നും.നോക്കാതെയാണ് ആളുകളെ നിയമിക്കുന്നത് എന്നാണ് ആക്ഷേപം. റിക്രൂട്ട്‌മെന്റ് സെല്ലിൽ അപേക്ഷ കൊടുത്തു നിരവധി യുവതി യുവാക്കൾ ജോലിക്കായി കാത്തിരിക്കുമ്പോഴാണ് സർവകലാശാല അധികൃതർ അവർക്കു വേണ്ടപ്പെട്ടവരെ ഇവിടെ നിയമനം നടത്തുന്നത്.

കൊച്ചി യൂണിവേഴ്സിറ്റി കുസാറ്റിൽ നിന്നും റിട്ടയർ ചെയ്യുന്ന ജീവനക്കാരിൽ പലരും തൊട്ടടുത്ത ദിവസം തന്നെ അതെ തസ്തികയിൽ തന്നെ താത്കാലിക ജീവനക്കാരായി ജോലിക്കു കയറുന്നു എന്നാണ് ആക്ഷേപം. ഇവർ അധികൃതർക്കു നേരിട്ട് അപേക്ഷ കൊടുത്താണ് താത്കാലിക വ്യവസ്ഥയിൽ ഇവിടെ ജോലിക്കായി കയറുന്നത്. ഇത്തരത്തിൽ റിട്ടയർ ചെയ്ത ജീവനക്കാർ വീണ്ടും താത്കാലിക ജീവനക്കാരായി വീണ്ടും ഇവിടെ ജോലിക്കു കയറുമ്പോൾ പെൻഷനും താത്കാലിക ജീവനക്കാർക്കു കിട്ടുന്ന കൂലി അടക്കം ഇരട്ടിവേതനം കൈപ്പറ്റുന്നു എന്ന ആക്ഷേപവും ഉയരുന്നുണ്ട്.

താത്കാലികമായി ജോലിക്കു കയറുന്നവർക്ക് 8 മാസം കഴിഞ്ഞാൽ 2 മാസം ബ്രേക്ക് കൊടുക്കണം എന്നാണ് മാനദണ്ഡം. എന്നാൽ താത്കാലിക വ്യവസ്ഥയിൽ പെൻഷൻ പറ്റിയ ജീവനക്കാർ വീണ്ടും ജോലിക്കു കയറുമ്പോൾ അവർക്കു ഈ മാനദണ്ഡങ്ങൾ ബാധകമാകുന്നില്ല. ഇങ്ങനെ ജോലിക്കു കയറുന്നവർ പലവിധ സ്വാധീനങ്ങൾ ഉപയോഗിച്ചു കൊണ്ട് വീണ്ടും ജോലിക്കു കയറുകയാണ്. ഇതോടെ റിക്രൂട്ട്‌മെന്റ് സെല്ലിൽ ജോലിക്കായി പേര് രജിസ്റ്റർ ചെയ്തവരുടെ അവസരങ്ങളാണ് നഷ്ടപ്പെടുന്നത്.

പാർട്ട് ടൈം സ്വീപ്പർ കം ക്‌ളീനർ, ഓഫീസ് അറ്റന്റർ, കുക്ക്, ലബോറട്ടറി അസിസ്റ്റന്റ്, സെക്യൂരിറ്റി ഗാർഡ്, കമ്പ്യൂട്ടർ അസിസ്റ്റന്റ്, അസിസ്റ്റന്റ് മേട്രൻ, സ്റ്റോർ കീപ്പർ, അസിസ്റ്റന്റ് എൻജിനീയർ തുടങ്ങി 35 തസ്തികളിലാണ് താത്കാലിക നിയമനം നടത്തുന്നത്. 350 രൂപ മുതൽ 1300 രൂപ വരെയാണ് വിവിധ തസ്തികളിലെ താത്കാലിക ജീവനകർക്കുള്ള പ്രതിദിന വേതനം. 300 ഓളം താത്കാലിക ജീവനക്കാരാണ് കുസാറ്റിൽ നിലവിൽ ഉള്ളത്. പത്താം ക്ളാസ് പാസായവരെ സ്വിപ്പർ പദവിയിൽ നിയമിക്കരുത് എന്നിരിക്കെ ഇതിൽ ജോലിചെയ്യുന്ന താത്കാലിക ജീവനക്കാരിൽ പലരും പത്താം ക്ലാസ് പാസായവരാണ്. വെഹിക്കിൾ സൂപ്പർവൈസർ തസ്തികയിലേക്ക് ജോലിക്കായി എത്തിയ യുവാവിനെ ഹെവി ഡ്യൂട്ടി ഡ്രൈവറായി നിയമിക്കുകയും വെഹിക്കിൾ സൂപ്പർവൈസർ ജോലി ചെയ്യുകയും ചെയ്യുന്നതിന് എതിരെ റാങ്ക് ലിസ്റ്റിൽ.പേരുള്ള ഒരു യുവാവ് പരാതി കൊടുത്തിട്ടും യാതൊരു നടപടികളും സർവകലാശാല അധികൃതരുടെ ഭാഗത്തു നിന്ന് ഉണ്ടായില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP