Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കൊക്കോ വെട്ടി റബർ കൃഷി ചെയ്തവരെല്ലാം ചങ്കിലിടിച്ച് കരയുന്നു; ചെലവേറിയ റബറിന്റെ വില 130 കടക്കാതെ നിൽക്കുമ്പോൾ എവിടെ നട്ടാലും വെറുതെ കിളിർക്കുന്ന കൊക്കോയ്ക്ക് 200 രൂപയായി: പത്തുവർഷമായി വില താഴ്ന്ന് കൊക്കോയെ വേണ്ടെന്ന് വച്ചവർക്ക് മനസ്താപം മാറുന്നില്ല

കൊക്കോ വെട്ടി റബർ കൃഷി ചെയ്തവരെല്ലാം ചങ്കിലിടിച്ച് കരയുന്നു; ചെലവേറിയ റബറിന്റെ വില 130 കടക്കാതെ നിൽക്കുമ്പോൾ എവിടെ നട്ടാലും വെറുതെ കിളിർക്കുന്ന കൊക്കോയ്ക്ക് 200 രൂപയായി: പത്തുവർഷമായി വില താഴ്ന്ന് കൊക്കോയെ വേണ്ടെന്ന് വച്ചവർക്ക് മനസ്താപം മാറുന്നില്ല

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം; വിലയിടിവിൽ നട്ടം തിരിയുന്ന റബർ കർഷകർക്ക് ഇടവിളയായി കൊക്കോ കൃഷി ചെയ്ത് നല്ല വരുമാനമുണ്ടാക്കാമെന്ന കൃഷി അറിയിപ്പുകൾ പലരും ശ്രദ്ധിക്കാറില്ല. കേരളത്തിലെ കാലാവസ്ഥയ്ക്ക് ഏറ്റവും അനുയോജ്യമായ ഉഷ്ണ മേഖല സസ്യമാണ് കൊക്കോ. എഴുപതുകളിൽ കേരളത്തിൽ കൊക്കോകൃഷി വ്യാപകമായി ആരംഭിച്ചു. തുടക്കത്തിൽ നല്ല വില ലഭിച്ചിരുന്നതിനാൽ ധാരാളം പേർ ഈ കൃഷിയിൽ ആകൃഷ്ടരായെങ്കിലും പിന്നീടുണ്ടായ വിലയിടിവിൽ മിക്കവരും കൃഷി ഉപേക്ഷിച്ചു. തെങ്ങ്, കമുക് തോട്ടങ്ങളിൽ ഇടവിളയായി കൊക്കോ കൃഷി ചെയ്താൽ മൊത്ത ആദായം മെച്ചപ്പെടും. പ്രധാന വിളകളിൽനിന്നുമുള്ള വിളവു വർധനയും ഉറപ്പാണ്. റബറിന് വിലയിടിവു തുടരുന്നതിനാൽ കേരളത്തിൽ ഇനിയും കൊക്കോ കൃഷിക്ക് വലിയ സാധ്യതകളാണുള്ളത്. ചോക്ലേറ്റ് അടക്കമുള്ള നിരവധി വസ്തുക്കൾ ഉണ്ടാക്കാൻ കൊക്കോ ഉപയോഗിക്കുന്നു.

റബർ വില 130 രൂപയിൽ കൂടാതെ നിൽക്കുന്ന പശ്ചാത്തലത്തിൽ കൊക്കോ കൃഷി വലിയ ആശ്വാസമാണ്. കൃഷി പ്രോത്സാഹനത്തിനായി സർക്കാരും വൻകിട കമ്പനികളും വന്നതോടെ ചിത്രം മാറിയിരിക്കുകയാണ്. കൊക്കോ കുരുവിന് വില കിലോഗ്രാമിന് 200 രൂപയിലേറെയായി.
തോട്ടത്തിൽനിന്ന് ശേഖരിച്ച് വേർതിരിച്ച കുരുവിനാണ് കിലോഗ്രാമിന് 200 രൂപയിലേറെ കിട്ടുന്നത്. സ്ഥലവിനിയോഗവും കൃഷിച്ചിലവും കണക്കിലെടുത്താൽ ഏറ്റവുമധികം വരുമാനമുള്ള കൃഷികളിൽ ഒന്നായി മാറിയിരിക്കുകയാണ് കൊക്കോ.

1987-ൽ കാഡ്ബറി ഇന്ത്യ കമ്പനി കേരള കാർഷിക സർവകലാശാലയുമായിച്ചേർന്ന് തുടക്കമിട്ട പങ്കാളിത്ത ഗവേഷണമാണ് കൊക്കോകൃഷിയിൽ വലിയ മാറ്റങ്ങൾക്ക് തുടക്കമിട്ടത്. 30 വർഷം പിന്നിട്ട ആ ഉടമ്പടി ഈയിടെ വീണ്ടും പുതുക്കി. 32 രാജ്യങ്ങലെ പ്രാദേശിക കർഷകരിൽനിന്ന് ശേഖരിച്ചതുൾപ്പടെ 780 ഇനങ്ങളുടെ ജനിതക ശേഖരമാണ് സർവകലാശാലയിലുള്ളത്. ഏഷ്യയിലെ ഏറ്റവും വലിയ ശേഖരമാണിത്. രാജ്യത്തെ 90 ശതമാനം തോട്ടങ്ങളിലേക്കും വിത്തുപോകുന്നതും ഇവിടെ നിന്നാണ്. വർഷം 30 ലക്ഷം തൈകൾക്കായുള്ള വിത്തുകൾ.

രാജ്യത്ത് വർഷത്തിൽ ഉത്പാദിപ്പിക്കുന്ന 18,000 മെട്രിക് ടൺ കൊക്കോകുരുവിൽ മൂന്നിലൊന്ന് കേരളത്തിൽനിന്നാണ്. ചോക്‌ളേറ്റിനായി രാജ്യത്ത് ആവശ്യമായ കൊക്കോകുരുവിന്റെ 30 ശതമാനം മാത്രമാണ് ആഭ്യന്തര ഉത്പാദനം. ബാക്കി ഇറക്കുമതിയാണ്. രാജ്യത്ത് വർഷംതോറും 6000 ഹെക്ടർ വീതം കൊക്കോകൃഷി കൂടുന്നുണ്ടെന്നാണ് കണക്ക്. 10 വർഷമായി വില താഴുന്നുമില്ല.

മെയ്, ജൂൺ മാസങ്ങളിൽ കൊക്കോ കൃഷിയാരംഭിക്കുക. അധികം ഈർപ്പമില്ലാത്ത, നീർ വാർച്ചയുള്ള മണ്ണാണ് കൊക്കോ കൃഷിക്ക് ഉത്തമം. ഇടവിളയാണെങ്കിൽ ഒരു ഏക്കർ സ്ഥലത്ത് ഇരുനൂറു ചെടികൾ നടാൻ പറ്റും. ചെടികളുടെ എണ്ണം കുറയുകയും ചെടികൾ തമ്മിലുള്ള അകലം കൂടുകയുമാണ് കൃഷിക്ക് നല്ലത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP