1 usd = 71.52 inr 1 gbp = 89.17 inr 1 eur = 79.16 inr 1 aed = 19.47 inr 1 sar = 19.06 inr 1 kwd = 235.39 inr

Sep / 2019
16
Monday

മോഹൻലാലും പ്രിയനും തർക്കിച്ച് താരങ്ങളായി; സാംസ്‌കാരിക നായകരുടെ ഇഷ്ട ഇടത്താവളം; കണ്ണായ സ്ഥലത്ത് ഷോപ്പിങ് കോപ്ലക്സ് ഉയർത്തുമ്പോൾ ഒപ്പിട്ടത് 99 കൊല്ലത്തെ കരാർ; ലക്ഷങ്ങൾ വാടക കിട്ടുന്ന കണ്ണായ സ്ഥലത്തെ ഒഴുപ്പിച്ചെടുക്കാൻ കൂട്ട് ഭക്ഷ്യ സുരക്ഷാ വകുപ്പും; എല്ലാം ശരിയാക്കാമെന്ന് പറഞ്ഞിട്ടും പൂട്ടിച്ചേ മതിയാകൂവെന്ന പിടിവാശിയിൽ ഡയറക്ടറും; തലസ്ഥാനത്തെ ആദ്യ കോഫി ഹൗസ് പൂട്ടുന്നതിൽ ലാഭം ആർക്ക്?

January 04, 2018 | 07:04 PM IST | Permalinkമോഹൻലാലും പ്രിയനും തർക്കിച്ച് താരങ്ങളായി; സാംസ്‌കാരിക നായകരുടെ ഇഷ്ട ഇടത്താവളം; കണ്ണായ സ്ഥലത്ത് ഷോപ്പിങ് കോപ്ലക്സ് ഉയർത്തുമ്പോൾ ഒപ്പിട്ടത് 99 കൊല്ലത്തെ കരാർ; ലക്ഷങ്ങൾ വാടക കിട്ടുന്ന കണ്ണായ സ്ഥലത്തെ ഒഴുപ്പിച്ചെടുക്കാൻ കൂട്ട് ഭക്ഷ്യ സുരക്ഷാ വകുപ്പും; എല്ലാം ശരിയാക്കാമെന്ന് പറഞ്ഞിട്ടും പൂട്ടിച്ചേ മതിയാകൂവെന്ന പിടിവാശിയിൽ ഡയറക്ടറും; തലസ്ഥാനത്തെ ആദ്യ കോഫി ഹൗസ് പൂട്ടുന്നതിൽ ലാഭം ആർക്ക്?

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വെള്ളയുടുപ്പും വെള്ളിക്കരയുള്ള മുണ്ടുമുടുത്ത് ഒരൊത്ത പുരുഷൻ സൈക്കിളിൽ സ്റ്റാച്യുവിലെ മാധവരായരുടെ പ്രതിമ ചുറ്റി എം.ജി റോഡിലൂടെ വടക്കോട്ട് പോകുന്നു. വെളുപ്പിന് 4.30 ആയതിനാൽ അധികമാരും നടനെ തിരിച്ചറിയുന്നില്ല. കോഫീ ഹൗസിലേക്കായിരുന്നു സൈക്കിൾ യാത്ര. സിനിമയിൽ മോഹൻലാൽ അരങ്ങേറ്റം കുറിച്ചത് തിരനോട്ടം എന്ന സിനിമയിലൂടെയായിരുന്നു. ഇനിയും ഇത് റിലീസ് ചെയ്തിട്ടില്ല. ഈ സിനിമയിൽ സൈക്കിൾ ഓടിക്കുന്നതായിരുന്നു ലാലിന്റെ ആദ്യ ഷോട്ട്. അതിനെ അനുസ്മരിപ്പിക്കും വിധം സൈക്കിളിൽ കോഫീ ഹൗസിലേക്ക്.

പണ്ട് കോഫി ഹൗസ് യാത്ര മോഹൻലാലിന് നിത്യവും ഉള്ള ഒരു സൈക്കിൾ യജ്ഞമായിരുന്നു. സൈക്കിളിലും ബസിലും സ്‌കൂട്ടറിലും മറ്റുമായി അവർ ഒരുകൂട്ടം കൂട്ടുകാർ അവിടെ കൂട്ടം കൂടിയിരുന്നാണ് പകൽ സ്വപ്നങ്ങൾ കണ്ടിരുന്നത്. മോഹൻലാലും പ്രിയദർശനും അടക്കമുള്ളവരുടെ ഒരുമിക്കൽ കേന്ദ്രം. പഴയകാല ജീവിത വഴിയിലൂടെ തിരുവനന്തപുരം സെക്രട്ടേറിയറ്റിന് മുന്നിൽ സൈക്കിളോടിച്ചപ്പോൾ ദീർഘനാളായി മോഹൻലാലിന്റെ മനസിൽ അടക്കി വച്ച ഒരാഗ്രഹമാണ് നടപ്പിലായത്. തിരുവനന്തപുരത്തെ ഷൂട്ടിംഗിനുശേഷം എറണാകുളത്തേക്ക് വിമാനത്തിൽ തിരിച്ചുപോകുന്നതിന് അല്പം മുമ്പാണ് നഗരത്തിലൂടെ സൈക്കിളോടിച്ചത്. കഴിഞ്ഞ വർഷം മാർച്ചിലായിരുന്നു ഈ സൈക്കിൾ ഓട്ടം. തിരുവനന്തപുരത്തെ സാമൂഹിക-സാസ്‌കാരിക കൂട്ടായ്മകളിൽ കോഫി ഹൗസിന്റെ പ്രാധാന്യമാണ് ലാലിന്റെ യാത്ര ചർച്ചയാക്കിയത്. പക്ഷേ സൂപ്പർതാരത്തിന്റെ ഓർമ്മകളിലെ തിളങ്ങും കോഫി ഹൗസ് ഇന്ന് പൂട്ടിക്കിടക്കുകയാണ്.

ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നിർദ്ദേശങ്ങൾ പാലിച്ചിട്ടും തിരുവനന്തപുരം സ്‌പെൻസർ ജംഗ്ഷനിലെ ഇന്ത്യൻ കോഫി ഹൗസിനെ തുറക്കാൻ അനുമതിയില്ല. ഭക്ഷ്യസുരക്ഷാ കമ്മീഷണറുടെ കടുംപിടുത്തത്തെ തുടർന്ന് 85 ദിവസമായി കോഫി ഹൗസ് പൂട്ടിക്കിടക്കുകയാണ്. തിരുവനന്തപുരത്തെ സാംസ്‌കാരിക ചർച്ചകളുടെ ഇടം കൂടിയാണ് ഇതോടെ ഇല്ലാതായത്. അതിനിടെ സ്ഥലം ഒഴിപ്പെച്ചെടുക്കാനുള്ള കള്ളക്കളിക്ക് ഭക്ഷ്യ സുരക്ഷാ വകുപ്പ് കൂട്ടുനിൽക്കുകയാണെന്ന ആരോപണവും ശക്തമാണ്. 1958 ൽ തിരുവനന്തപുരത്താരംഭിച്ച ആദ്യ ശാഖയാണത്. ഗൃഹാതുരതകളുണർത്തുന്ന പഴയ മന്ദിരം പൊളിച്ചുമാറ്റിയാണ് അന്നാസ് ആർക്കെഡെന്ന ഷോപ്പിങ് കോംപ്ലക്സ് പണിതത്. അതിന് പകരമായാണ് അവർക്ക് പാട്ടത്തിനു ഇടം നൽകിയത്. കരാറിനു വിരുദ്ധമായി അടിയിലെ നിലയിലാണ് അവർക്ക് കെട്ടിടമുടമ സ്ഥലം നൽകിയത്. ഇതു പോലും ഹൈക്കോടതി ഇടപെടലിലൂടെയായിരുന്നു.

1977ലെ കരാർ അനുസരിച്ച് 4500 രൂപ മാത്രമേ പ്രതിമാസ വാടകയായി കൊടുക്കേണ്ടതുള്ളൂ. എന്നാൽ ഈ സ്ഥലത്ത് പ്രതിമാസം രണ്ടര ലക്ഷം രൂപ വരെ വാടക കിട്ടും. അതുകൊണ്ട് തന്നെ കോഫി ഹൗസിനെ ഒഴിപ്പിക്കാൻ ഉന്നത ഇടപെടലുകൾ സജീവമായിരുന്നു. ഇതിനിടെയാണ് ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ഇടപെടലെത്തുന്നത്. ഫലത്തിൽ കോഫി ഹൗസ് പൂട്ടിയാൽ കണ്ണായ സ്ഥലം മുതലാളിക്ക് സ്വന്തമാകും. ഇതിന് വേണ്ടിയുള്ള കള്ളക്കളിയാണ് നടക്കുന്നത്. തിരുവനന്തപുരത്തെ സാമൂഹിക ഇടപെടലിന്റെ കേന്ദ്രമാണ് കോഫി ഹൗസ്. മോഹൻലാലിന്റെ സൗഹൃദ കൂട്ടായ്മയുടെ ഇടമായിരുന്നു ഇത്. സിനിമക്കാരനായി ലാലിനെ മാറ്റിയതിൽ ഈ ഇടത്തിന്റെ ഏറെ പ്രാധാന്യമുണ്ട്. മോഹൻലാലും പ്രിയദർശനും അടക്കമുള്ള സുഹൃത്തുക്കളുടെ ഒത്തുചേരൽ വേദി എൺപതുകളായതോടെ സാമൂഹിക സാംസ്‌കാരിക ഇടപെടലുകളുടെ കേന്ദ്രമായി. ഇതിന് സമാനമായി പല സാസ്‌കാരിക നായകർക്കും കോഫി ഹൗസിനോട് ആത്മബന്ധമുണ്ട്. ഇത്തരത്തിലൊരിടമാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് അടച്ചു പൂട്ടുന്നത്.

എഴുത്തുകാരും രാഷ്ട്രീയനേതാക്കളും സിനിമാക്കാരും കളിക്കാരും വ്യാപാരികളും മാധ്യമപ്രവർത്തകരുമൊക്കെ കോഫി ഹൗസിലെ പതിവുകാരായിരുന്നു. നല്ല ഭക്ഷണവും ആവിപറക്കുന്ന കാപ്പിയും സൗഹൃദങ്ങൾക്ക് കരുത്തായി. അത്തരമൊരു സാംസ്കാരിക ഇടത്തിന്റെ ആവശ്യകതയെക്കുറിച്ചു വ്യക്തമായ ബോധ്യമുള്ളവരാണ് കോഫി ഹൗസ് മാനേജ്‌മെന്റിനൊപ്പം അണിനിരക്കുന്നത്. അവർ ഭക്ഷ്യവകുപ്പിന്റെ മന്ത്രിയെ സമീപിച്ചതും അനുകൂല നിലപാട് സ്വീകരിപ്പിക്കുയും ചെയ്തു. അപ്പോഴും വീട്ടുവീഴ്ചയ്ക്ക് ഉദ്യോഗസ്ഥർ തയ്യാറല്ല. വനം വകുപ്പ് മലയാളം പ്ലാന്റേഷനുമായും മൂന്നാറിൽ ടാറ്റായുമായും ഏറ്റുമുട്ടുന്ന ആവേശം ഭക്ഷ്യ സുരക്ഷാ വകുപ്പിന് ഇന്ത്യൻ കോഫീ ഹൗസ് നടത്തിപ്പുകാരുമായി വേണോ? അതൊരു തൊഴിലാളി സഹകരണ സംഘമല്ലേ? അതല്ലേ അന്ന് മന്ത്രി കെ കെ ഷൈലജയും ഓർമ്മിപ്പിച്ചത്? പക്ഷേ ഇനിയും ഈ കോഫി ഹൗസ് തുറന്നില്ല.

തിരുവനന്തപുരത്ത് എം ജി റോഡിലെ സ്പെൻസർ ജംഗ്ഷനിലെ ഇന്ത്യൻ കോഫീ ഹൗസ് റസ്റ്റോറന്റ് അകാരണമായി പൂട്ടിയിട്ട് രണ്ടരമാസമായി. അകാരണമായാണ് പൂട്ടിയതെന്നതാണ് വസ്തുത. അവിടെയാണ് സുഹൃദ്ബന്ധത്തിന്റെ ആഴം വ്യക്തമാകുന്നത്. ഭക്ഷ്യ സുരക്ഷാ കമ്മീഷണറുടെ അടുത്ത സുഹൃത്തായ ഐ എ എസുകാരിയുടെ വാക്കാലുള്ള പരാതിയല്ലാതെ പ്രസ്തുത ഭക്ഷണശാലക്കെതിരെ രേഖാമൂലം യാതൊരു പരാതിയുമില്ലെന്ന ആരോപണവും സജീവമാണ്. ശുചിത്വ മിഷൻ മേധാവി ടി മിത്രയുടെ വാക്കാലുള്ള പരാതിയെത്തുടർന്നാണ് ഭക്ഷ്യ സുരക്ഷാ കമ്മീഷണർ വീണാ മാധവന്റെ നിർദ്ദേശപ്രകാരം വകുപ്പ് കോഫീ ഹൗസിൽ പരിശോധന നടത്തിയതെന്നാണ് കോഫി ഹൗസിനെ സ്‌നേഹിക്കുന്നവർ പറയുന്നത്. അടുക്കളയിൽ തറയോടുകൾ മാറുന്നതടക്കം ചില പണികൾ നടത്താനും അതുവരെ അടക്കാനും നോട്ടീസ് നൽകി. അത് വകുപ്പിനു തൃപ്തിയാകുകയും ചെയ്തു, കമ്മീഷണർക്കൊഴികെ.

അനുകൂല റിപ്പോർട്ടിനെ മറികടക്കാൻ പഴയഫയലുകൾ അവർ പരതി. ലൈസൻസ് സസ്പെൻഡ് ചെയ്യാൻ കാരണം കണ്ടെത്തി. അതിലുള്ള അപ്പീലിനു പുറത്ത് ഒന്നരമാസം അടയിരുന്നു. ഒടുവിൽ കഴമ്പില്ലാത്ത കാരണങ്ങൾ കാട്ടി അപ്പീൽ തള്ളുകയും ചെയ്തു. പൂട്ടിച്ച ബ്രാഞ്ചിൽ ജോലിചെയ്തിരുന്ന അൻപതോളം തൊഴിലാളികളെ ഇപ്പോൾ മറ്റു ബ്രാഞ്ചുകളിൽ നിയോഗിച്ചതിനാൽ ഉടമകൾക്കു നഷ്ടമില്ലെന്നു ഭക്ഷ്യ സുരക്ഷാ വകുപ്പ് പറയുന്നു. ഈ വിചിത്ര ന്യായമാണ് കോഫി ഹൗസ് പൂട്ടാൻ പറയുന്നത്. പരാതിക്കിടയാക്കിയ അടുക്കള മാറ്റിസ്ഥാപിക്കാമെന്ന നിർദ്ദേശം ഉടമകൾ മുന്നോട്ടുവച്ചിട്ടും അതിനുചെവികൊടുക്കാതെ സ്ഥിരമായി പൂട്ടാൻ അവർ കാരണം കണ്ടെത്തിയെന്നതും അവരുടെ ദുഷ്ടലാക്ക് വെളിവാക്കുന്നതാണെന്നും ആരോപണം ഉയരുന്നു. മന്ത്രി നിർദ്ദേശിച്ചിട്ടും തുറക്കാൻ വകുപ്പ് തയ്യാറാകാത്തതും സംശയങ്ങൾക്ക് ഇടനൽകുന്നു.

കോഫി ഹൗസിലെ ഭക്ഷണത്തിന്റെ കാര്യത്തിൽ പരാതിയില്ല .പക്ഷേ പൊട്ടിയ ടൈൽസ് , ഡ്രൈനേജ് സിസ്റ്റം ഇതൊക്കെ മാറ്റാൻ നിർദ്ദേശം. കോഫി ഹൗസുതൽക്കാലം പൂട്ടാൻ നിർദ്ദേശിച്ചു . ഒരു സഹകരണ യൂണിയന്റെ പരിമിതികളിൽ നിന്നുകൊണ്ട് രണ്ടുലക്ഷത്തിലധികം ചെലവാക്കി അറ്റകുറ്റ പണികൾ നടത്തി . ആദ്യഘട്ടത്തിൽ ഉദ്യോഗസ്ഥന്മാർ കുഴപ്പമില്ലെന്നും പറഞ്ഞു . എന്നാൽ പിന്നെയും തുറക്കാൻ അനുവാദം നൽകിയില്ലെന്ന് മാത്രമല്ല ഇവരുടെ പരാതിയോ ,പരിദേവനമോ കേൾക്കാൻ ഒരു സന്ദർശനാനുമതി പോലും നൽകിയില്ല .ശൈലജ ടീച്ചർ , ഉമ്മൻ ചാണ്ടി, സാംസ്കാരിക നായകന്മാർ , പത്രക്കാർ , എല്ലാവരും ഇടപെട്ടു . നടന്നില്ല .ഇനിയും സ്ഥലമുടമയുമായി 77 കൊല്ലത്തെ കരാറുണ്ട് . 4500 രൂപയാണ് വാടക . ഇന്നതിനു ഇതിന്റെ ഇരുപതിരട്ടി കിട്ടും . ആകെയുള്ള ഗുണം ഇതിവിടെനിന്നു മാറ്റിയാൽ സ്ഥലമുടമയ്ക്കു ഉയർന്ന വാടകയ്ക്ക് കൊടുക്കാമെന്നാണ്.-ഇതാണ് കോഫി ഹൗസിനെ സ്‌നേഹിക്കുന്നവർ പൂട്ടാനുള്ള കാരണമായി സംശയിക്കുന്നത്.

അടുക്കളഭാഗത്തുക്കൂടെ പോകുന്ന ഡ്രൈനേജ് സിസ്റ്റും .അതുകൊണ്ടു അടുക്കള ഇന്നത്തെ ഫാമിലി റൂം ഇരിക്കുന്ന ഭാഗത്തേയ്ക്ക് മാറ്റാമെന്ന് കോഫി ഹൗസുകാർ യാചിച്ചു .പക്ഷേ വേറെയെവിടെയെങ്കിലും മാറ്റമെങ്കിൽ ചിന്തിക്കാമെന്നും ഭക്ഷ്യസുരക്ഷാ വിഭാഗം . ഈ വാടകയ്ക്കോ , നീണ്ടവർഷങ്ങളുടെയോ കാലാവധിക്കു ഒരു സ്ഥലം അതിന്റെ പരിസരപ്രദേശത്തൊന്നും കിട്ടില്ലെന്ന് നന്നായി ഈ ഭക്ഷ്യ സുരക്ഷാ വിഭാഗത്തിനറിയാമെന്നും പ്രതിഷേധക്കാർ പറയുന്നു.

മറുനാടൻ മലയാളി ബ്യൂറോ    
മറുനാടൻ മലയാളി റിപ്പോർട്ടർ

mail: editor@marunadanmalayali.com

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

Loading...
TODAYLAST WEEKLAST MONTH
മെക്കാനിക്കിനെ ലൈംഗിക ബന്ധത്തിനായി യുവതി വീട്ടിലേക്ക് ക്ഷണിച്ചത് നിരവധി തവണ; താനുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടുന്നതിന്റെ വീഡിയോ ശിവാനി ചിത്രീകരിച്ചത് യുവാവ് അറിയാതെ; 40 ലക്ഷം രൂപ തന്നില്ലെങ്കിൽ വീഡിയോ പുറത്തുവിടും എന്നും ബലാത്സംഗത്തിന് കേസ് കൊടുക്കും എന്നും പറഞ്ഞതോടെ എട്ടിന്റെ പണി കൊടുത്ത് യുവാവും
തട്ടിപ്പുവീരനായ യുവാവ് വിവാഹം കഴിച്ചത് ഏഴ് യുവതികളെ; വിവാഹം കഴിക്കും എന്നുറപ്പ് നൽകി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടുകൊണ്ടിരുന്നത് ആറ് യുവതികളുമായി; ഏഴാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള രാജേഷ് യുവതികളെ പറഞ്ഞു വിശ്വസിപ്പിച്ചത് പൊലീസിലെന്നും എൻകൗണ്ടർ സ്‌പെഷ്യലിസ്റ്റെന്നും; ഉഡായിപ്പുവീരൻ പിടിയിലാകുന്നത് പതിനെട്ടുകാരിയുടെ മാതാപിതാക്കളുടെ പരാതിയിൽ
മരടിലെ നിർമ്മാതാക്കൾക്കെതിരെ സർക്കാർ ഒന്നും പറയാത്തതിന്റെ ഗുട്ടൻസ് പുറത്ത്! നിയമംലംഘിച്ച ഹോളി ഫെയ്ത്ത് ബിൽഡേഴ്‌സ് സർക്കാറിന് വേണ്ടി പണിയുന്നത് 296 ഫ്‌ളാറ്റുകൾ; ജനനി പദ്ധതിയിലെ ഫ്‌ളാറ്റ് സമുച്ചയത്തിന്റെ കരാർ നൽകിയത് ചീഫ് സെക്രട്ടറി ടോം ജോസ് ഭവനം പദ്ധതിയുടെ ചുമതലക്കാരൻ ആയിരിക്കവേ; 2017ൽ തുടങ്ങിയ ഫ്‌ളാറ്റുകളുടെ നിർമ്മാണം ഇനിയും പൂർത്തിയായില്ല; നിർമ്മാതാക്കളിൽ നിന്നും നഷ്ടപരിഹാരം ഈടാക്കാമെന്ന് സുപ്രീംകോടതി ഉത്തരവിൽ ഉണ്ടായിട്ടും കണ്ടില്ലെന്ന് നടിക്കുന്നതും ഒത്തുകളി
പിഡബ്ലുഡി മിനിസ്റ്ററായിരുന്ന ഡോ.എം.കെ.മുനീർ ഇവിടെ എക്സ്‌പ്രസ് ഹൈവേ കൊണ്ടുവരാനായി തീവ്രമായി ആഗ്രഹിച്ചിരുന്നു; ഇടതുപക്ഷം ശക്തമായി എതിർത്തു; ഈ പാവങ്ങൾ ഒരുകാലത്തും കാർ വാങ്ങില്ലെന്നും അവർ എക്സ്‌പ്രസ് ഹൈവേയിലൂടെ ഓടിക്കില്ലെന്നും തീരുമാനിച്ചിട്ടുണ്ടോ? മുഖ്യമന്ത്രിയുമായുള്ള അഭിമുഖത്തിലെ ചോദ്യം കൈരളി ടിവി വെട്ടിമാറ്റി; മാതൃഭൂമി ന്യൂസിൽ ചോദ്യം വെളിപ്പെടുത്തി ശ്രീനിവാസൻ
കോടീശ്വരന്മാരായ ഫ്‌ളാറ്റ് ഉടമകൾക്ക് സർക്കാർ സഹായം നൽകിയാൽ തിരിച്ചടിയാകുമെന്ന് സിപിഎം വിലയിരുത്തൽ; മരടിൽ പരിഹാര ഫോർമുലയായി പാർട്ടി മുന്നോട്ടു വെക്കുന്നത് നിർമ്മാതാക്കൾ മറ്റ് പ്രൊജക്ടുകളിൽ പുതിയ ഫ്ളാറ്റ് നൽകണം എന്ന്; അനധികൃത നിർമ്മാണത്തിന് അനുമതി നൽകിയതും തീരദേശ നിയമലംഘനം ചൂണ്ടിക്കാട്ടിയതും ഇടതു ഭരണത്തിലെന്ന ബോധ്യം ഉള്ളതിനാൽ എങ്ങനെയും തടിയൂരാൻ സിപിഎം ശ്രമം; തുടക്കത്തിൽ തന്നെ കോടിയേരി കളത്തിലിറങ്ങിയത് മരട് വിഷയം മറ്റൊരു 'ശബരിമല' ആകാതിരിക്കാൻ
കുറ്റവാളികളെ ഞങ്ങൾക്ക് അറിയാം; സൗദി അറേബ്യ എന്ത് പറയുന്നു എന്നറിയാൻ ആയുധങ്ങൾ നിറച്ച് കാത്തിരിക്കുകയാണ്; സ്ഥിരീകരിച്ച് കഴിഞ്ഞാൽ പിന്നെ പ്രയോഗം; ഇറാന് യുദ്ധ മുന്നറിയിപ്പ് നൽകി ട്രംപ്; ഞങ്ങളും യുദ്ധത്തിന് ഒരുക്കമെന്ന് പ്രഖ്യാപിച്ച് ഇറാൻ; സൗദി എണ്ണപ്പാടത്തെ ഡ്രോൺ ആക്രമണം മൂലം എണ്ണവില കുതിച്ചുയരുന്നു; ഓയിൽ റിസർവ് പൂറത്തിറക്കി സ്ഥിതിഗതികൾ നിയന്ത്രിക്കാൻ അമേരിക്കയും
ഒരു വശത്ത് അഗാധമായ കൊക്ക; മറുവശത്ത് കരിമ്പാറകളും കോട മൂടിയ മലനിരകളും; വാഗമണ്ണിലെ ഓഫ് റോഡ് ട്രക്കിങ് ജില്ലാ ഭരണകൂടം നിരോധിച്ചത് മുൻകൂട്ടി തന്നെ; നിരോധിത യാത്രായാണ് എന്നറിയാതെ അപകടത്തിന്നിരയായത് ചെന്നൈയിൽ നിന്നെത്തിയ വിനോദയാത്രാ സംഘം; വെന്റിലേറ്ററിൽ ജീവനും മരണത്തിനു ഇടയിൽ കോട്ടയം കാരിത്താസിൽ ഗുരുതരാവസ്ഥയിൽ കഴിയുന്നത് പത്തു വയസുകാരൻ; സഹായം എത്തിക്കാതെ പുറംതിരിഞ്ഞു സർക്കാരും; മരണക്കെണിയൊരുക്കി വാഗമണ്ണിലെ ഓഫ് റോഡ് ട്രക്കിങ്
സുഡാനി ഫ്രം നൈജീരിയയുടെ നേട്ടം നിക്ഷേപിച്ചത് ഫ്‌ളാറ്റിൽ; നിയമ പ്രശ്‌നങ്ങൾ ഒന്നുമില്ലെന്ന് കരുതി ഒരു വർഷം മുമ്പ് മാത്രം വാങ്ങിയ ഫ്‌ളാറ്റിൽ നടൻ പിടിച്ചത് പുലിവാല്; ചീഫ് സെക്രട്ടറിക്ക് ഗോബാക്ക് വിളിക്കാനെത്തിയ സൗബിൻ സാഹിറിന്റെ മുഖത്തുള്ളത് നിരാശ മാത്രം; കുടുങ്ങിയവരിൽ ആൻ ആഗസ്റ്റിനും മേജർ രവിയും അടക്കമുള്ള സിനിമാക്കാരും; 3200 സ്‌ക്വയർ ഫീറ്റിലെ ആൽഫാ സമുച്ചയത്തിൽ താമസിക്കുന്നവരെല്ലാം കോടീശ്വരന്മാർ: സുപ്രീംകോടതി വിധിക്കെതിരെ പ്രതിഷേധിക്കാൻ വെള്ളിത്തിരയിലെ നക്ഷത്രങ്ങളും
കമ്പിളിക്കണ്ടം സതീശും കുടുംബവും പഴനിയിൽ പോയത് പത്ത് മാസമുള്ള കുട്ടിയുടെ മുടി എടുക്കാൻ; നേർച്ച കഴിഞ്ഞ് വരുമ്പോൾ വളവ് തിരിഞ്ഞപ്പോൾ അമ്മയുടെ കൈയിലിരുന്ന കുട്ടി റോഡിൽ വീണു; മയക്കത്തിൽ ഇരുന്ന അമ്മ കുട്ടിയെ നഷ്ടപ്പെട്ടത് അറിഞ്ഞത് വെള്ളത്തൂവലിൽ എത്തിയപ്പോൾ; വന്യമൃഗങ്ങളുള്ള കാടിനു നടുവിലെ റോഡിൽ നിന്ന് കുട്ടി ഇഴഞ്ഞെത്തിയത് വനപാലകരുടെ അടുത്ത്; ഇത് ഹോളിവുഡ് സിനിമ 'ബേബീസ് ഡേ ഔട്ടിനെ' ഓർമ്മിപ്പിക്കും രക്ഷപ്പെടൽ; രാജമലയിലെ അത്ഭുത കുട്ടിയുടെ കഥ
ആദ്യ പ്രണയമെത്തിച്ചത് വിവാഹത്തിൽ; നടുവണ്ണൂരുകാരിയുടെ രണ്ടാം പ്രണയം കൊണ്ടെത്തിച്ചത് ജയിലിലും! നീണ്ട അവധിയായതിനാൽ ബാലുശ്ശേരിക്കാരുടെ അടിപൊളി പാട്ടുകാരനും കാമുകിക്കും അഴിക്കുള്ളിൽ കഴിയേണ്ടി വരും; വിവാഹ വീട്ടിൽ പാട്ടുകാരനോട് തോന്നിയ പ്രണയം പടർന്ന് പന്തലിച്ചപ്പോൾ ഇതര മതസ്ഥരായ കമിതാക്കൾ ചെന്നു പെട്ടത് ഊരാക്കുടുക്കിൽ; നാൻ ഓട്ടോക്കാരനും തുംസെ മിൽനെ കി തമന്നാഹേയും പാടി ആരാധകരെ സൃഷ്ടിച്ച ഷമ്മാസ് കിനാലൂരും പ്രണയിനി ഷിബിനയും കഴിയുന്നത് രണ്ട് ജയിലുകളിൽ
വിദ്യയും യുകേഷും തമ്മിലുണ്ടായിരുന്നത് എത്ര ശ്രമിച്ചിട്ടും പരിഹരിക്കാൻ കഴിയാത്ത പ്രശ്‌നങ്ങൾ; ദാമ്പത്യ പ്രശ്‌നങ്ങളിൽ ആകെ തളർന്ന വിദ്യക്ക് തുണയായത് ബന്ധുക്കൾ നൽകിയ സ്‌നേഹം മാത്രം; രണ്ട് വർഷങ്ങൾക്ക് ശേഷം അടുത്തപ്പോൾ വീണ്ടും പ്രതീക്ഷകൾ; എല്ലാം പരിഹരിക്കാൻ ദുബായിലെത്തിയ യുകേഷ് ഭാര്യയെ അരുംകൊല ചെയ്ത വാർത്തയിൽ നടുങ്ങി ബന്ധുക്കൾ; ഉത്രാട ദിനത്തിൽ നിനച്ചിരിക്കാതെ വന്ന ദുരന്തത്തിൽ ഞെട്ടി കൊല്ലം തിരുമുല്ലാവാരം നിവാസികൾ
പ്രവാസിയുടെ ഭാര്യയുമായുള്ള അവിഹിതം ചെലവ് കൂട്ടി; യുവതിയുമായുള്ള ബന്ധം ദൃഢമാക്കാൻ വാങ്ങി കൊടുക്കേണ്ടി വന്നത് പുതുപുത്തൻ കാർ; ഏഴാംമൈലിലെ കാമുകിയുടെ ബന്ധുക്കൾ കൈയോടി പിടികൂടി തല്ലി ചതച്ചിട്ടും പിന്മാറാതെ പ്രണയം തുടർന്നു; തളിപ്പറമ്പിലെ കൂറ്റൻ ഷോപ്പിങ് മാൾ ഉടമയ്ക്കുള്ളത് ഏക്കറു കണക്കിന് എസ്റ്റേറ്റും ഐസ്‌ക്രീം കമ്പനിയിൽ പാർട്ണർഷിപ്പും; സ്‌കെയിൽ ഉപയോഗിച്ച് കാർ ഡോറു തുറക്കാനുള്ള വിദ്യ പഠിച്ചത് യുട്യൂബിൽ നിന്നും; കോടീശ്വരനായ അബ്ദുൾ മുജീബ് ബണ്ടിചോർ ആയത് ഇങ്ങനെ
ഉത്രാടനാളിലെ കരുനാഗപ്പള്ളിയിലെ അരുംകൊലയ്ക്ക് പിന്നിൽ എസ്ഡിപിഐയുടെ കുടിപ്പകയോ? അയൽവാസിയുമായുള്ള തർക്കത്തിനിടെ ആസൂത്രിത കൊലപാതകത്തിലേക്ക് വഴിയൊരുക്കിയെന്ന് ആരോപണം; പടക്കം പൊട്ടിച്ചുണ്ടാക്കിയ പ്രകോപനവും കൂട്ടുപ്രതികളെ വിളിച്ചുവരുത്തിയുള്ള സംഘർഷ നാടകവും; പിടിച്ചുമാറ്റാനെത്തിയ സുജിത്തിനെ കൊന്നത് അഭിമന്യു മോഡലിൽ ചങ്കിൽ കത്തി കുത്തിയിറക്കി; ഒളിവിൽ പോയവർ എസ്.ഡി.പി.ഐയുടെ സജീവപ്രവർത്തകർ; സംഘർഷ സാധ്യതയിൽ കരുനാഗപ്പള്ളിയിൽ വൻ പൊലീസ് സന്നാഹം
നമ്മൾ പരിഹസിക്കുന്ന മോദി ആരും പ്രതീക്ഷിക്കാത്ത ജനവിജയം നേടിയത് വോട്ടെണ്ണൽ യന്ത്രം പിളർത്തിയും വർഗീയത മാത്രം പറഞ്ഞാണെന്നും വിശ്വസിക്കാൻ ആർക്കും അവകാശമുണ്ട്; തൂറാൻ ദേശീയപാതയുടെ വെളിമ്പുറം തേടിയ ദശലക്ഷം പേരുടെ ജാതകം മാറ്റിയ കഥ അവിടെപ്പോയാൽ അവർ പറയും; യുദ്ധത്തിൽ മുക്കാൽ ഭാഗവും വിജയിച്ച ഒരാളെ നേരിടേണ്ടത് മിമിക്സ് പരേഡ് നടത്തിയല്ല: കാക്ക തൂറിയ പോലുള്ള കേരളത്തിൽ നിന്ന് കാണുന്ന ദേശീയ രാഷ്ട്രീയ ദൃശ്യത്തെ പരിഹസിച്ച് ജാവേദ് പർവേശ്
എന്നു മുതലാണ് കേരളത്തിലെ ക്ഷേത്രങ്ങൾ ആർഎസ്എസിന്റെ സ്വകാര്യ സ്വത്തായത്? മനസ്സ് വേദനിക്കുകയാണ്.. എത്ര രാഷ്ട്രീയ വ്യത്യാസങ്ങളുണ്ടങ്കിലും നാട്ടിൻ പുറങ്ങളെ ബന്ധിപ്പിക്കുന്ന സ്നേഹത്തിന്റെ, കരുതലിന്റെ ഒരു ബന്ധം ഇല്ലാണ്ടാകുന്നതിൽ.. ഓടിക്കളിച്ചു വളർന്ന ക്ഷേത്ര മുറ്റത്തിന്റെ ഉടമസ്ഥാവകാശം ആർ എസ് എസിന്റേതായി മാറിക്കൊണ്ടിരിക്കുന്നതിൽ.. സ്വന്തം നാട്ടിലും അന്യതാബോധം; ഓണ ദിവസം ഉണ്ടായ ദുരനുഭവത്തെ കുറിച്ച് ജ്യോതി വിജയകുമാർ
അച്ചൻ ധ്യാനിക്കാൻ പോയപ്പോൾ ഒൻപതാം ക്ലാസുകാരനായ കപ്പിയാർക്ക് മൊബൈൽ കിട്ടി; വാട്സാപ്പിലെ ചാറ്റ് കണ്ടു ഞെട്ടിയ കുട്ടി സ്‌ക്രീൻ ഷോട്ടുകൾ അതിവേഗം കൂട്ടുകാർക്ക് അയച്ചു; പ്രാദേശിക ചാനലിലെ വാർത്ത ഗ്രൂപ്പുകളിൽ വൈറലായപ്പോൾ 'ധ്യാന ഗുരു' പള്ളിയുപേക്ഷിച്ച് അർദ്ധ രാത്രി ഓടി; വിവാദത്തിൽ കുടുങ്ങിയത് പ്രാർത്ഥിച്ച് ചാമ്പക്കാ വിളയിക്കുന്ന അച്ചൻ! വിവാദ നായിക സൺഡേ സ്‌കൂൾ അദ്ധ്യാപികയും; ശ്രീകണ്ഠാപുരത്തിന് സമീപമുള്ള ഒരു ഇടവകക്കാരെ ഞെട്ടിച്ച കഥ ഇങ്ങനെ
2000ൽ നാവായിക്കുളത്ത് നിക്കാഹ്; രണ്ടാം ഗർഭം അലസിപ്പിച്ചത് തന്നിഷ്ട പ്രകാരം; പുരുഷ സുഹൃത്തുക്കളുമായുള്ള ഭാര്യയുടെ സൗഹൃദം ബഹറിനിലെ ബിസിനസിനെ തകർത്തു; യുഎഇയിൽ നിഷേധിച്ചത് ഭർത്താവിന്റെ അവകാശങ്ങൾ; തിരുവനന്തപുരത്ത് നിശാ ക്ലബ്ബുകളിൽ ഉല്ലസിപ്പിച്ചപ്പോൾ തകർന്നത് തന്റെ ജീവിതം; ശ്രീറാമുമായുള്ള അപകടത്തെ കുറിച്ച് ചോദിച്ചപ്പോൾ കിട്ടിയത് അസഭ്യം; വഫായ്‌ക്കെതിരെ വിവാഹ മോചന ഹർജിയിൽ ഭർത്താവ് ഉന്നയിക്കുന്നത് ഗുരുതര ആരോപണങ്ങൾ; ഏഷ്യാനെറ്റ് ന്യൂസിലെ അഭിമുഖ വാദമെല്ലാം പൊളിയുമ്പോൾ
മോഷണ ശ്രമത്തിനിടയിൽ ജീവനക്കാർക്ക് വെടിയേറ്റ വീഡിയോയും സിഐടിയുവിന്റെ തലയിൽ; നാലുവർഷം മുൻപ് നെടുങ്കണ്ടം ബ്രാഞ്ചിൽ ബന്ദ് നടത്തിയവർ ഉണ്ടാക്കിയ അക്രമവും തൊഴിലാളി സമരത്തിന്റെ ഭാഗമാക്കി; മുത്തൂറ്റ് സ്ഥാപനങ്ങളിൽ സിസിടിവി ദൃശ്യങ്ങൾ എഡിറ്റ് ചെയ്തത് തൊഴിലാളി വിരുദ്ധമാക്കാൻ പ്രത്യേക സംഘം പ്രവർത്തിക്കുന്നു; കാള പെറ്റെന്നു കേട്ടയുടനെ കയറെടുക്കുന്ന സോഷ്യൽ മീഡിയയും; മുത്തൂറ്റിലെ ജീവനക്കാരെ ഒറ്റപ്പെടുത്താൻ മാനേജ്മെന്റും മാധ്യമങ്ങളും ചേർത്തു നടത്തുന്ന കള്ളക്കളികൾ
ഈ സ്ത്രീയുണ്ടല്ലോ... ഷാനി പ്രഭാകരൻ താങ്കളിലേക്ക് ചീറ്റിയത് ദേശീയ മാധ്യമങ്ങൾ എല്ലാം ചേർന്ന് ചീറ്റിയതതിലും അധികം വിഷമാണ്! താങ്കളെ കുറിച്ച് സ്വാഗത പ്രസംഗത്തിൽ ഇവർ നല്ലത് പറയുന്നത് കേട്ടാൽ ഞങ്ങൾക്ക് ചർദ്ദിക്കാൻ വരും! മനോരമ കോൺക്ലേവിൽ പങ്കെടുക്കാൻ മോദി എത്തുമെന്ന നിഷാ പുരുഷോത്തമന്റെ ട്വീറ്റ് പിൻവലിച്ചതിലും ആശ്വാസം കണ്ട് പരിവാറുകാർ; മനോരമ ന്യൂസിന്റെ പരിപാടിയിൽ പ്രധാനമന്ത്രി എത്തുമോ? ആർഎസ്എസ് ഉയർത്തുന്നത് അതിശക്തമായ പ്രതിഷേധം
അമ്മയുടെ ശസ്ത്രക്രിയക്കുള്ള മരുന്നുകൾ വാങ്ങാൻ വിപിൻ പണം കണ്ടെത്തിയത് മൊബൈലും മാലയും പണയം വെച്ച്; മെഡിക്കൽ സ്റ്റോറിലെത്തി ഡ്യൂപ്ലിക്കേറ്റ് ബിൽ ചോദിച്ചപ്പോൾ അറിഞ്ഞത് ബിൽ തിരികെ നൽകി പണം മറ്റൊരാൾ കൈപ്പറ്റിയെന്ന്; സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ കണ്ടത് 10793 രൂപ കൈപ്പറ്റുന്ന നഴ്‌സിനേയും; പാവങ്ങളുടെ ആശ്രയമായ മെഡിക്കൽ കോളേജിൽ പോലും പിച്ചച്ചട്ടിയിൽ കൈയിട്ടു വാരുന്ന പിശാചുകൾ; രണ്ട് മെയിൽ നഴ്‌സുമാർ പൊലീസ് കസ്റ്റഡിയിൽ
കുടുംബജീവിതത്തെക്കുറിച്ചും സ്ത്രീപുരുഷബന്ധത്തെക്കുറിച്ചും ടി വി ഷോയിൽ ഒരു കൊച്ചുകുട്ടിയുടെ ചോദ്യത്തിന് മറുപടി കൊടുത്ത അന്നേ ഞാൻ നിങ്ങളെ വിലയിരുത്തിയിരുന്നു; പരസ്യപ്പെടുത്താൻ മേലാത്ത നിങ്ങൾ പറയുന്ന അനേക കാര്യം വെളിപ്പെടുത്തൂ... വെല്ലുവിളിക്കുന്നു; ചാനലിൽ വന്ന് അലക്കാൻ കഴിയാത്ത ഒത്തിരി കാര്യങ്ങൾ അധികാരികളുടെയും തന്റെയും കൈവശമുണ്ടെന്ന് വാദിച്ച ഫാ.ജോസഫ് പുത്തൻപുരയ്ക്കലിനെതിരെ സിസ്റ്റർ ലൂസി കളപ്പുര
ശതകോടീശ്വരൻ പോൾ മുത്തൂറ്റിനെ മതിലിൽ ചാരി നിർത്തി ആവർത്തിച്ച് കുത്തിയത് കാരി സതീഷ്; കാറിനുള്ളിൽ എല്ലാത്തിനും സാക്ഷിയായി തെന്നിന്ത്യൻ താര സുന്ദരിയും; ഒന്നും കണ്ടില്ലെന്ന് പറഞ്ഞ് മാപ്പ് സാക്ഷിയായി ഓംപ്രകാശും പുത്തൻപാലം രാജേഷും; വിവാദത്തിന് മേമ്പൊടിയായി എസ് മോഡൽ കത്തിയും പിണറായിയുടെ പ്രസ്താവനയും; കത്തി നിർബന്ധിച്ച് പണിയിച്ചതെന്ന മൊഴിക്ക് പിന്നാലെ വിൻസന്റ് എം പോളിന് കോടതി ശകാരവും കേസ് സിബിഐക്ക് കൈമാറലും; ഇനിയും ചുരുളഴിയാത്ത രഹസ്യങ്ങളുടെ കലവറയായി പാതിരാകൊലപാതകം