Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മണ്ണുത്തി-കറുകുറ്റി റോഡിൽ സബ് വേ അനിവാര്യം; മറുനാടൻ വാർത്തയിൽ കേന്ദ്രത്തിന് കത്തെഴുതി ജില്ലാ കളക്ടർ; അപകടമരണത്തിന്റെ ഭീതി മാറിയില്ലെങ്കിൽ തെരഞ്ഞെടുപ്പ് ബഹിഷ്‌കരണത്തിന് നാട്ടുകാരും

മണ്ണുത്തി-കറുകുറ്റി റോഡിൽ സബ് വേ അനിവാര്യം; മറുനാടൻ വാർത്തയിൽ കേന്ദ്രത്തിന് കത്തെഴുതി ജില്ലാ കളക്ടർ; അപകടമരണത്തിന്റെ ഭീതി മാറിയില്ലെങ്കിൽ തെരഞ്ഞെടുപ്പ് ബഹിഷ്‌കരണത്തിന് നാട്ടുകാരും

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: കേരളത്തിന്റെ ഹൃദയഭാഗത്തുകുടി കടന്നു പോകുന്ന മണ്ണുത്തികറുകുറ്റി ദേശിയപാതയുടെ റോഡിനു ഇരു വശത്തും സബ് വേകൾ വന്നേക്കുമെന്ന് സൂചന. ഇതിന്റെ ഇരുവശത്തും താമസിക്കുന്ന ജനങ്ങൾ പലപ്പോഴും റോഡു മുറിച്ചു കടക്കുമ്പോൾ സംഭവിക്കുന്ന അപകടങ്ങളെ പറ്റിയുള്ള വാർത്ത കഴിഞ്ഞ ദിവസം വിശദമായ അപകട കണക്കുകൾ സഹിതം മറുനാടൻ മലയാളി പ്രസിദ്ധികരിച്ചിരുന്നു. ആളുകൾ ഇനിയും അപകടങ്ങളിൽ പെടാതിരിക്കാനായി സബ്‌വേകൾ സ്ഥാപിക്കണമെന്ന് കേന്ദ്ര റോഡു വികസന മന്ത്രാലയത്തിനെ ജില്ലകലക്ട്ടർ ഇമെയിൽ വഴി അറിയിച്ചു. റോഡിനു ഇരുവശവും താമസിക്കുന്ന ആളുകളുടെ സുരക്ഷ മാനിച്ചു റോഡു മുറിച്ചു കടക്കാനുള്ള അടിപാതകൾ സ്ഥാപിക്കണമെന്നാവശ്യപ്പെട്ടാണ് തൃശൂർ ജില്ല കലക്ട്ടർ, കേന്ദ്രമന്ത്രി നിഥിൻ ഗഡ്ഗരിയുടെ പ്രൈവറ്റു സെക്രട്ടറിക്ക് ഇമെയിൽ വഴി അയച്ചത്. ഇതിന്റെ പകർപ്പ് മറുനാടന് ലഭിച്ചു.

ഫെബ്രുവരി 27നാണ് മറുനാടൻ സുരക്ഷിതമെന്ന് വിശേഷിപ്പിച്ചു തുറന്നു കൊടുത്ത മണ്ണുത്തികറുകുറ്റി നാലുവരിപ്പാത മരണക്കുരുക്കോയെന്ന വാർത്ത! പ്രസിദ്ധികരിച്ചത്. ഇതിനെ തുടർന്നു ഇതു ശ്രദ്ധയിൽപ്പെട്ട തൃശൂർ ജില്ലകലക്ട്ടർ കേന്ദ്ര റോഡു വികസന മന്ത്രാലയത്തിനു ഇമെയിൽ വഴി കാര്യങ്ങൾ അറിയച്ചത്. കേരളത്തിന്റെ ഹൃദയത്തിലുടെ കടന്നു പോകുന്ന ദേശിയപാതയിൽ മണ്ണുത്തിവടക്കാഞ്ചേരി അതിവേഗ പാതക്കു ഇടയിലുള്ള 12 പ്രമുഖ ജംഗ്ഷനുകളിൽ അപകടങ്ങൾ വളരെ കുടുതലാണെന്നും, മതിയായ അടിപാതകൾ ഇല്ലാത്തതാണ് ഇതിന് കാരണമെന്നും കളക്ടര്ഡ വിശദീകരിക്കുന്നു. ഇവിടെ അടിപാതകളുടെ പ്രാധാന്യം മനുഷ്യാവകാശ കമ്മിഷൻ വരെ ഒരു സമയത്ത് ചുണ്ടികാട്ടിയതാണെന്നും ഒപ്പം ഇതിനു പരിഹാരം കാണാനായി അന്ന് ദേശിയപാത അഥോറിറ്റിയെ വരെ അത് അറിയിച്ചതാണെന്നും കളക്റ്റ്ടർ കേന്ദ്രത്തിനു അയച്ച ഇമെയിൽ പറയുന്നു.

മറുനാടൻ വാർത്തയെ തുടർന്നാണ് ഈ പ്രശ്‌നം ഉന്നതരുടെ ശ്രദ്ധയിൽ ഇപ്പോൾ പെട്ടതെന്നും തൃശൂർ ജില്ല കലക്ട്ടർ നടപടി പ്രതിക്ഷ തരുന്നതാണെന്നും നാടുകാരുടെ കുട്ടായ്മയായ നേർകാഴ്ച മനുഷ്യാവകാശ സംരക്ഷണ സമിതിയുടെ സെക്രട്ടറി സതിഷ് മറുനാടൻ മലയാളിയോട് പറഞ്ഞു. ഇനിയും പ്രശ്‌ന പരിഹാരമുണ്ടായില്ലെങ്കിൽ പ്രതിഷേധം ശക്തമാക്കും. കോടതിയെ സമീപിക്കുന്നതും ആലോചനയിലുണ്ട്. ഒപ്പം നിയസഭാ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുകയും ചെയ്യുമെന്ന് അദ്ദേഹം മറുനാടനോട് വിശദീകരിച്ചു.

റോഡു വികസനത്തിന് ശേഷം നാട്ടുകാരായ 133പേരാണ് റോഡ് മുറിച്ചു കടക്കുമ്പോൾ അപകടത്തിൽ പെട്ട് ഇവിടെ മരിച്ചത്. ഇവിടെ നടക്കുന്ന അപകട മരണങ്ങളുടെയും, നാട്ടുകാർക്ക് സംഭവിക്കുന്ന അപകടങ്ങളുടെയും പശ്ചാത്തലത്തിൽ നാട്ടുകാർ ചേർന്നു നേർകാഴ്ച മനുഷ്യാവകാശ സംരക്ഷണ സമിതി രൂപീകരിച്ചിരുന്നു. കോയമ്പത്തൂർഅവിനാശി റോഡിൽ കുന്നുകാലികൾക്ക് പോലും റോഡു മുറിച്ചു കടക്കാൻ റോഡിൽ സബ്‌വെ അടക്കമുള്ള സൗകര്യമുണ്ട്. മറ്റിടങ്ങളിൽ കന്നുകാലികൾക്ക് നൽകുന്ന വില പോലും തങ്ങൾക്ക് കിട്ടുന്നില്ല എന്നതാണ് ഇവരുടെ വാദം. അപകട സാധ്യത കണക്കിൽ എടുത്തു 37 കിലോമീറ്റർ ചുറ്റളവിൽ സബ്‌വെകൾ സ്ഥാപിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു. ഇത് യാഥാർത്ഥ്യമാക്കാൻ കേന്ദ്ര സർക്കാരിനെ പ്രശ്‌നത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തുകയാണ് ജില്ലാ ഭരണകൂടം.

2011ലാണ് പാത ഇരട്ടിപ്പിച്ചു ടോൾ പിരിവ് ഹൈവേയിൽ തുടങ്ങുന്നത്. 2011 ജനുവരി മുതൽ 2015 ഡിസംബർ വരെയുള്ള കാലയളവിലെ നാലുവരി പാതയിൽ നടന്ന അപകടങ്ങളുടെ കണക്കെടുത്താൽ 37 കിലോമിറ്റർ ചുറ്റളവിൽ നടന്നത് 2028 അപകടങ്ങളാണ്. 1825 ദിവസങ്ങൾക്കിടയിലാണ് ഇത്രയും അപകടങ്ങൾ. അതായത് ഒരു ദിവസം ഒന്നിൽ കൂടുതൽ അപകടങ്ങൾ സംഭവിക്കുന്നു എന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. ഇത്രയും അപകടങ്ങളിൽ നിന്നായി മരണപെട്ടവർ 419 പേരാണ്. ഗുരുതരമായി പരിക്ക് പറ്റിയവർ 2359 പേർ. 519 പേർക്ക് അംഗവൈകല്യം സംഭവിച്ചുവെന്നും തൃശൂർ നേർകാഴ്ച മനുഷ്യാവകാശ സംരക്ഷണ സമിതി സെക്രട്ടറി പി.ബി സതിഷിനു വിവിധ വർഷങ്ങളിൽ ലഭിച്ച വിരവകാശ നിയമ പ്രകാരമുള്ള രേഖകൾ വ്യക്തമാക്കുന്നു.

റോഡിനു ഇരു വശത്തും ജീവിക്കുന്ന ജനങ്ങളെക്കുറിച്ച് യാതൊരു ചിന്തയുമില്ലാതെയാണ് റോഡു വികസനവും അനുബന്ധ നിർമ്മാണ പ്രവർത്തങ്ങളുമെന്നാണു തൃശൂർ നേർകാഴ്ച മനുഷ്യാവകാശ സംരക്ഷണ സമിതിയുടെ ആരോപണം. 2013 മുതൽ 2016 വരെ മണ്ണുത്തി ഇടപ്പള്ളി നാലുവരി പാതയിൽ സർക്കാർ സ്ഥാപിച്ച 38 ക്യാമറയിൽ പതിഞ്ഞത് അമിത വേഗതയിൽ പോയ പതിനേഴു ലക്ഷം വാഹനങ്ങളാണ്. ഒരു തെറ്റിന് 400 രൂപ നിരക്കിൽ 70 കോടി രൂപയാണ് സർക്കാർ ഖജനാവിൽ ഇതുമായി ബന്ധപെട്ടു കിട്ടിയത്. റോഡ് സിഗ്‌നൽ ലംഘിച്ചതിന് 3000 വാഹനങ്ങളിൽ നിന്ന് 30 ലക്ഷം രൂപ ലഭിച്ചെന്നും ഇവർ പറയുന്നു. ഓരോ ജങ്ങ്ഷനിലും സീബ്ര സിഗ്‌നൽ ക്രോസിംഗിൽ രണ്ടോ അഞ്ചോ മിനിട്ട് വാഹനം നിർത്തിയിടാൻ മനസില്ലാത്തവരാണ് പാതയിലൂടെ കടന്നു പോകുന്നതെന്നും ഇവർ ആരോപിക്കുന്നു. ഇവർക്കു തടസമുണ്ടാക്കാൻ പറയുന്നില്ല.

ഒല്ലൂർ പുതുകാട്, കോടക്കര ചാലകുടി/കൊരട്ടി എന്നി പൊലീസ് സ്‌റ്റേഷൻ പരിധിയിൽ റോഡുമുറിച്ചുകടക്കാൻ നോക്കിയപ്പോൾ 413 അപകടങ്ങളിൽ 133 പേർ മരിച്ചെന്നും അതിൽ 435 പേർക്ക് ഗുരുതര പരിക്കു സംഭവിച്ചുവെന്നും ഇവർ പറയുന്നു. അപകടമുണ്ടാക്കിയവരെ കണ്ടെത്തി മനുഷ്യരുടെ ജീവന് വേണ്ടി നൽക്കുന്ന പരാതിയിന്മേൽ നടപടികൾ സ്വികരിക്കത്ത ഭരണകുടം മരണവും പിഴ സംഖ്യയും ഒരു ബഹുമതിയായി കണക്കാക്കുന്നതിന്റെ ഫലമായാണ് അപകടങ്ങൾ കൂടുന്നതെന്നും വർഷാവർഷം ബോധവൽകരണവും ട്രാഫിക് വാരാഘോഷവും നടത്തി സർക്കാരിന്റെ ജനക്ഷേമം അവസാനിപ്പിക്കുന്നുവെന്നും ആരോപണമുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP