Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നിസാമുദ്ദീനിൽ പോയ പത്തനംതിട്ടക്കാരെ മാത്രമല്ല മറ്റു ജില്ലകളിൽ നിന്നുള്ള 20 പേരെക്കൂടി കണ്ടെത്തിയത് ജില്ലാ കലക്ടറുടെ സർവൈലൻസ് ടീം; അഭിമാനമായി ഡോ. രശ്മിയും നവീനും; തബ്ലീഗിന് പോയവരിൽ പലരും പുറത്ത് മിണ്ടാത്തത് അപകടകരം; കുറ്റപ്പെടുത്തൽ ഭയന്ന് പലരും നിശബ്ദം; തബ്ലീഗ് സമ്മേളന കോൺടാക്ട് ട്രെസിംഗിലെ നൂഹ് മോഡലിനും കൈയടി

നിസാമുദ്ദീനിൽ പോയ പത്തനംതിട്ടക്കാരെ മാത്രമല്ല മറ്റു ജില്ലകളിൽ നിന്നുള്ള 20 പേരെക്കൂടി കണ്ടെത്തിയത് ജില്ലാ കലക്ടറുടെ സർവൈലൻസ് ടീം; അഭിമാനമായി ഡോ. രശ്മിയും നവീനും; തബ്ലീഗിന് പോയവരിൽ പലരും പുറത്ത് മിണ്ടാത്തത് അപകടകരം; കുറ്റപ്പെടുത്തൽ ഭയന്ന് പലരും നിശബ്ദം; തബ്ലീഗ് സമ്മേളന കോൺടാക്ട് ട്രെസിംഗിലെ നൂഹ് മോഡലിനും കൈയടി

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: എണ്ണയിട്ട യന്ത്രം പോലെയാണ് ജില്ലാ ഭരണകൂടവും കോവിഡ് മഹാമാരിയെ പ്രതിരോധിക്കാനുള്ള സർവൈലൻസ് ടീമും പ്രവർത്തിക്കുന്നത്. മറ്റുള്ളവർ മനസിൽ കാണുമ്പോഴേ അവർ മാനത്ത് കാണും. അവർക്ക് അതിനുള്ള അവസരമൊരുക്കി കൊടുത്തതാകട്ടെ ഇറ്റലിയിൽ നിന്ന് വന്ന ഐത്തലക്കാരും. ചികിൽസ തേടാതെ ഐത്തലക്കാർ അലഞ്ഞു തിരിഞ്ഞു നടന്ന സഞ്ചാരപഥം കണ്ടെത്തിയ ജില്ലാ കലക്ടർ പിബി നൂഹ്, ഡിഎംഓ ഷീജ എന്നിവരുടെ നേതൃത്വത്തിലുള്ള സർവൈലൻസ് ടീമിന്റെ ജാഗ്രതയാണ് പത്തനംതിട്ട ജില്ലയെ ഇപ്പോൾ സുരക്ഷിതമാക്കിയിരിക്കുന്നത്.

കേന്ദ്രസർക്കാരിന്റെ അതീവ ജാഗ്രത വേണ്ട ഹോട്ട്സ്പോട്ടിൽ പത്തനംതിട്ടയുമുണ്ട്. പക്ഷേ, ഇവിടെ കാര്യങ്ങൾ കുറേക്കൂടി എളുപ്പമാണ്. കലക്ടറുടെ സർവൈലൻസ് ടീം ഡൽഹി നിസാമുദ്ദീനിൽ നിന്നും വന്ന 17 പേരെയാണ് രണ്ടു ദിവസം കൊണ്ട് ജില്ലയിൽ നിന്ന് കണ്ടെത്തിയത്. എന്നാൽ, അതിലൊക്കെ ത്രില്ലിങ്ങായ കാര്യം മറ്റു ജില്ലകളിൽ നിന്നായി 20 പേരെ കൂടി ഇവർ കണ്ടെത്തി എന്നുള്ളതാണ്. ഡോ. എംഎസ് രശ്മി, ഡോ. നവീൻ എസ് നായർ എന്നിവർ നയിക്കുന്ന സർവൈലൻസ് ടീമാണ് വിവരങ്ങൾ ശേഖരിക്കുന്നത്.

ഡൽഹി നിസാമുദ്ദീനിൽ നടന്ന തബ്ലീഗ് സമ്മേളനത്തിൽ വിവിധ ദിവസങ്ങളിലായി ജില്ലയിൽ നിന്ന് 17 പേർ പങ്കെടുത്തതായി ജില്ലാ ഭരണകൂടം കണ്ടെത്തി. ഇവരിൽ പത്തനംതിട്ട വെട്ടിപ്പുറം സ്വദേശി ഡോ.എം സലിം ഡൽഹിയിൽ മരിച്ചു. മൂന്നുപേർ ഡൽഹിൽ ഹോം ഐസലേഷനിലാണ്. മൂന്നുപേർ പത്തനംതിട്ട ജില്ലാ ആശുപത്രിൽ ഐസലേഷനിലും ബാക്കിയുള്ള 10 പേർ ഹോം ഐസലേഷനിലും കഴിയുകയാണ്. ഇവരിൽ ഒൻപതുപേരുടെ സ്രവം പരിശോധനയ്ക്കായി അയച്ചു. ഇവരുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവരെ കണ്ടെത്താനുള്ള ശ്രമത്തിലാണു ജില്ലാ ഭരണകൂടം.

നിസാമുദീനിൽ തബ്ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത പത്തനംതിട്ട ജില്ലക്കാർക്കു പുറമേ മറ്റു ജില്ലകളിൽ നിന്നുള്ള 20 പേരെയും സർവൈലൻസ് ടീം കണ്ടെത്തിയിട്ടുണ്ട്. കോട്ടയം 11, ആലപ്പുഴ 5, തിരുവനന്തപുരം 2, കണ്ണൂർ 1, തൃശൂർ 1.

കേരള എക്സ്പ്രസ് ട്രെയിൻ, എയർ ഇന്ത്യ, ഇൻഡിഗോ വിമാനങ്ങളിലാണ് ഇവർ നാട്ടിലെത്തിയത്. മലപ്പുറംത്തുകൊറോണ ആശങ്ക നിലനിൽക്കുന്ന സാഹചര്യത്തിൽ ഡൽഹിയിലെ നിസാമുദ്ദീനിൽ സമ്മേളനത്തിൽ പങ്കെടുത്ത 23 പേർ ജില്ലയിൽ പ്രത്യേക നിരീക്ഷണത്തിലാണ്. ഇവരിൽ രണ്ടുപേർ മഞ്ചേരി ഗവ. മെഡിക്കൽ കോളേജ് ഐസൊലേഷൻ വാർഡിലും 21 പേർ വീടുകളിൽ സ്വയം നിരീക്ഷണത്തിലുമാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ. സക്കീന അറിയിച്ചു.

മാർച്ച് ഏഴ് മുതൽ 10 വരെ നടന്ന പരിപാടിയിൽ പങ്കെടുത്തവരാണിവർ. മാർച്ച് 15 മുതൽ 18 വരെ നിസാമുദ്ദീനിൽ നടന്ന പരിപാടിയിൽ ജില്ലയിൽ നിന്ന് നാലു പേരാണ് പങ്കെടുത്തത്. ഇവർ ഡൽഹിയിൽ തന്നെ നിരീക്ഷണത്തിൽ തുടരുകയാണെന്നും ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. ഡൽഹി നിസാമുദ്ദീനിലെ തബ്ലീഗ് സമ്മേളനമാണ് ഇത്രയധികം കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യാൻ കാരണമെന്ന് കേന്ദ്രസർക്കാർ അറിയിച്ചിരിന്നു. മതസമ്മേളനത്തിൽ പങ്കെടുത്തവർ യാത്ര ചെയ്തതാണ് കൂടുതൽ പേരിലേക്ക് രോഗവ്യാപനം ഉണ്ടാവാൻ കാരണമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം ജോയിന്റ് സെക്രട്ടറി ലാവ്
അഗർവാൾ പറഞ്ഞു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ആയിര കണക്കിന് പേർ സമ്മേളനത്തിൽ പങ്കെടുത്ത സാഹചര്യത്തിൽ ജാഗ്രത പുലർത്താൻ സംസ്ഥാനങ്ങളോട് കേന്ദ്രം ആവശ്യപ്പെട്ടു. സമ്മേളനത്തിൽ പങ്കെടുത്ത 128 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് കേസുകളുടെ എണ്ണത്തിലുണ്ടായ വർധനയെ ദേശീയ തലത്തിലുണ്ടായ ട്രെൻഡായി കാണാൻ സാധിക്കില്ലെന്നും ലവ് അഗർവാൾ പറഞ്ഞിരുന്നു. രാജ്യത്തെ 20 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണപ്രദേശങ്ങളിലെയുമായി 8000ഓളം ആളുകൾ മതചടങ്ങുകളിൽ പങ്കെടുത്തതായാണ് വിവരം.

സംസ്ഥാനങ്ങളിൽ മഹാരാഷ്ട്രയിലും കേരളത്തിലുമാണ് ഏറ്റവുമധികം കോവിഡ് കേസുകൾ. മഹാരാഷ്ട്രയിൽ മാത്രം 300ലധികം പേരാണ് ചികിത്സയിൽ കഴിയുന്നത്. കേരളത്തിൽ 200ന് മുകളിലാണ്.112 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തതോടെ ഡൽഹിയിൽ കോവിഡ് ബാധിതരുടെ എണ്ണം 120 ആയി. കർണാടകയിൽ നൂറിലധികം കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഈ ഉയർച്ചയ്ക്ക് കാരണം നിസാമുദ്ദീൻ സമ്മേളനമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP