Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കളക്ടർ ബ്രോ പോയെങ്കിലെന്ത് നമുക്ക് സ്വന്തം ജോസേട്ടനുണ്ടല്ലോ! പ്രളയ ദുരിതത്തിൽ മുങ്ങിയ കുട്ടനാടിന് കോഴിക്കോടിന്റെ കൈത്താങ്ങ്; പതിവ് തെറ്റിച്ച് എന്തെങ്കിലും ചെയ്യണമെന്ന തോന്നൽ യാഥാർഥ്യമാക്കിയ കളക്ടർ യു.വി.ജോസിന് സോഷ്യൽ മീഡിയയിൽ അഭിനന്ദനപ്രവാഹം

കളക്ടർ ബ്രോ പോയെങ്കിലെന്ത് നമുക്ക് സ്വന്തം ജോസേട്ടനുണ്ടല്ലോ! പ്രളയ ദുരിതത്തിൽ മുങ്ങിയ കുട്ടനാടിന് കോഴിക്കോടിന്റെ കൈത്താങ്ങ്; പതിവ് തെറ്റിച്ച് എന്തെങ്കിലും ചെയ്യണമെന്ന തോന്നൽ യാഥാർഥ്യമാക്കിയ കളക്ടർ യു.വി.ജോസിന് സോഷ്യൽ മീഡിയയിൽ അഭിനന്ദനപ്രവാഹം

ജാസിം മൊയ്‌ദീൻ

കോഴിക്കോട്: കാലവർഷം ദുരിതം സമ്മാനിച്ച കുട്ടനാടിനും മറ്റ് വെള്ളപ്പൊക്ക ദുരിതമനുഭവിക്കുന്ന മേഖലകൾക്കും കോഴിക്കോടിന്റെ കൈതാങ്ങ്. ജില്ലാ ഭരണകൂടമാണ് കുട്ടനാടിന് കോഴിക്കോടിന്റെ കൈതാങ്ങെന്ന പേരിൽ സഹായമാവശ്യപ്പെട്ട് ഫേസ്‌ബുക്കിലൂടെയും പത്രങ്ങളിലൂടെയും അറിയിപ്പ് നൽകിയത്. നിത്യോപയോഗ സാധനങ്ങളും ഭക്ഷണ സാധനങ്ങളുമാണ് ആവശ്യപ്പെട്ടിരുന്നത്. അറിയിപ്പ് ലഭിച്ച് 24 മണിക്കൂറിനകം തന്നെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് ഭക്ഷണവും വസ്ത്രങ്ങളുമടക്കം ആയിരക്കണക്കിനാളുകളാണ് എത്തിച്ചേർന്നത്.

രണ്ട് ട്രക്കുകൾ ഇന്ന് ആലപ്പുഴയിലേക്കും കോട്ടയത്തേക്കും പുറപ്പെട്ടുകഴിഞ്ഞു. ഇപ്പോഴും മാനാഞ്ചിറയിലെ ഡിടിപിസി ഓഫീസിലേക്ക് സഹായങ്ങൾ എത്തിച്ചേർന്നുകൊണ്ടിരിക്കുകയാണ്. അരി, ബിസ്‌കറ്റുകൾ, കുടിവെള്ളം, അരിപ്പൊടി തുടങ്ങിയ ഭക്ഷണ വസ്തുക്കളും വസ്ത്രങ്ങളുമടക്കം നാല് ട്രക്കിലധികം വരുന്ന സാധനങ്ങൾ ഇപ്പോൾ തന്നെ ലഭിച്ചിട്ടുണ്ട്. ആരിൽ നിന്നും പണം സ്വീകരിച്ചിട്ടില്ല. പണമായി വേണ്ടെന്ന് നേരത്തെ തന്നെ അറിയിച്ചിട്ടുണ്ട്. കളക്ടർ യുവി ജോസാണ് പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചിട്ടുള്ളത്. ഇന്ന് വൈകിട്ട് വരെ ലഭിച്ച സാധനങ്ങളുമായി അടുത്ത ദിവസങ്ങളിൽ ട്രക്കുകൾ പുറപ്പെടും. കുട്ടികളും, യുവാക്കളും, വൃദ്ധരുമടക്കം എല്ലാ വിഭാഗം ജനങ്ങളും സഹായങ്ങളുമായി ഇപ്പോഴും കോഴിക്കോട് മാനാഞ്ചിറയിലുള്ള ഡിടിപിസി ഓഫീസിലേക്ക് എത്തിച്ചേർന്നിരിക്കുകയാണ്.

വിവിധ സ്ഥാപനങ്ങളും ജില്ലാഭരണകൂടത്തിന്റെ അഭ്യർത്ഥന മാനിച്ച് സഹായങ്ങൾ എത്തിച്ചിട്ടുണ്ട്. സാധാരണയായി മറ്റു ജില്ലകളിലുണ്ടാകുന്ന ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ മറ്റൊരും ജില്ലാഭരണകൂടം നേരിട്ടിടപെടാറില്ലെന്നും ഇത്തരത്തിലുള്ള സാഹചര്യത്തിൽ ആ പതിവു തെറ്റിച്ച് എന്തെങ്കിലും ചെയ്യണമെന്ന തോന്നലിൽ നിന്നാണ് ഇത് രൂപപ്പെട്ടതെന്നും ജില്ലാകളക്ടർ യുവി ജോസ് ഫേസ്‌ബുക്കിൽ കുറിച്ചു. ഇത്തരത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് അത്യാവശ്യം വേണ്ട വസ്തുക്കളുടെ ലിസ്റ്റ് തയ്യാറാക്കി സമൂഹമാധ്യമങ്ങളിലും പത്രമാധ്യമങ്ങളിലൂടെയും പ്രചരിപ്പിക്കുകയായിരുന്നു. മണിക്കൂറുകൾക്കകം തന്നെ നല്ല രീതിയിലുള്ള പ്രതികരണമാണ് ലഭിച്ചതെന്നും ജില്ലാ കളകർ പറഞ്ഞു.

ഒരുകൂട് ബിസ്‌കറ്റ് മുതൽ ഒരുചാക്ക് അരി വരെ സഹായങ്ങളായെത്തിയിട്ടുണ്ട്. ജില്ലയിൽ നിന്നുള്ള മന്ത്രി ടിപി രാമകൃഷ്ണനും എല്ലാവിധ സഹകരണങ്ങളുമായി കോഴിക്കോടിന്റെ കൈത്താങ്ങിനോടൊപ്പമുണ്ട്. ഈ പ്രവർത്നങ്ങൾക്ക് നേതൃത്വം നൽകുന്ന ജില്ലാകളക്ടർ യുവി ജോസിനും സാമൂഹ്യമാധ്യമങ്ങളിലൂടെയും അല്ലാതെയും നിരവധി പേരാണ് അഭിനന്ദനങ്ങളുമായെത്തുന്നത്. കോഴിക്കോടിന് കിട്ടുന്ന കളക്ടർമാരൊക്കെ മനുഷ്യപ്പറ്റുള്ളവരാണെന്നാണ് നാട്ടുകാരുടെ പ്രതികരണം. നേരത്തെയുണ്ടായിരുന്ന കളക്ടർ പ്രശാന്ത് കളക്ടർബ്രോയായിരുന്നെങ്കിൽ ഇപ്പോഴുള്ള യുവി ജോസ് കോഴിക്കോടിന്റെ സ്വന്തം ജോസേട്ടനാണെന്നാണ് ഒരാൾ കമന്റ് ചെയ്തിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP