Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഫാ ഡൊമിനിക്ക് വളമനാൽ റീ ലോഡഡ്! ഓട്ടിസം ബാധിച്ച കുട്ടികൾ ജനിക്കുന്നത് മൃഗങ്ങളെപ്പോലെ ബന്ധപ്പെടുന്നതുകൊണ്ടും നീലച്ചിത്രങ്ങൾ കാണുന്നതുകൊണ്ടുമാണെന്നും പ്രസംഗിച്ച വിവാദ ധ്യാനഗുരു ഓസ്ട്രിയൻ സന്ദർശനത്തിന്; വൈദികനെ വിലക്കണമെന്ന് ഒരു വിഭാഗം വിശ്വാസികൾ; കൊറോണ ബാധ തടയാൻ ഇറ്റലിയിലേക്ക് പോയിക്കുൂടെയെന്നും പരിഹാസം; വളമനാലിനെതിരെ വിയന്ന രൂപതയ്ക്ക് പരാതി നൽകി മലയാളികളും

ഫാ ഡൊമിനിക്ക് വളമനാൽ റീ ലോഡഡ്! ഓട്ടിസം ബാധിച്ച കുട്ടികൾ ജനിക്കുന്നത് മൃഗങ്ങളെപ്പോലെ ബന്ധപ്പെടുന്നതുകൊണ്ടും നീലച്ചിത്രങ്ങൾ കാണുന്നതുകൊണ്ടുമാണെന്നും പ്രസംഗിച്ച വിവാദ ധ്യാനഗുരു ഓസ്ട്രിയൻ സന്ദർശനത്തിന്; വൈദികനെ വിലക്കണമെന്ന് ഒരു വിഭാഗം വിശ്വാസികൾ; കൊറോണ ബാധ തടയാൻ ഇറ്റലിയിലേക്ക് പോയിക്കുൂടെയെന്നും പരിഹാസം; വളമനാലിനെതിരെ വിയന്ന രൂപതയ്ക്ക് പരാതി നൽകി മലയാളികളും

മറുനാടൻ മലയാളി ബ്യൂറോ

വിയന്ന: മൃഗങ്ങളെപ്പോലെ ബന്ധപെടുന്നതുകൊണ്ടും നീലച്ചിത്രങ്ങൾ കാണുന്നതുകൊണ്ടും ആണ് ഓട്ടിസം ബാധിച്ച കുട്ടികൾ ജനിക്കുന്നത് എന്ന് പ്രസംഗിച്ച വിവാദ ധ്യാനഗുരു ഡൊമിനിക് വളമനാലിന്റെ ഓസ്ട്രിയൻ സന്ദർശനത്തിനെതിരെയും പതിഷേധം. ഏപ്രിൽ മാസം ഓസ്ട്രിയ സന്ദർശിക്കാൻ തയ്യാറെടുക്കുന്ന ഇദ്ദേഹത്തിനെതിരെ ഒരു വിഭാഗം വിശ്വാസികൾ തന്നെയാണ് രംഗത്ത് എത്തിയിരിക്കുന്നത്. വിവാദ പ്രസംഗത്തെ തുടർന്ന് പല വിദേശ രാജ്യങ്ങളും ഈ പുരോഹിതന് സന്ദർശന വിലക്ക് ഏർപ്പെടുത്തിയിരുന്നു. അയർലൻഡ്, ഓസ്ട്രേലിയ, കാനഡ, ബ്രിട്ടൻ എന്നീ രാജ്യങ്ങൾ ഈ പ്രസംഗത്തിന്റെ അടിസ്ഥാനത്തിൽ വളമനാലിന് വിലക്ക് ഏർപ്പെടുത്തിയതാണ്. ഇപ്പോൾ ഓസ്ട്രിയയുടെ തലസ്ഥാനമായ വിയന്നയിൽ ഈ പുരോഹിതൻ വരുന്ന എന്ന വാർത്തയാണ് പുറത്തുവന്നിരിക്കുന്നത് .അതേ തുടർന്ന് ഓസ്ട്രിയയിലുള്ള മലയാളി സമൂഹം ഇദ്ദേഹത്തെ ആ രാജ്യത്തേക്ക് പ്രവേശിപ്പിക്കാതിരിക്കാനായി സർക്കാറിനും അവിടത്തെ സഭ അധികാരികൾക്കും പരാതി അയച്ചിരിക്കുകയാണ് . മലയാളി സമൂഹത്തെ വീണ്ടും നാണം കെടുത്താനായി എന്തിനാണ് ഈ വൈദീകൻ ഇവിടേക്ക് വിമാനം കയറുന്നതു എന്നാണ് ഓസ്ട്രിയയിലുള്ള മലയാളികൾ ചോദിക്കുന്നത് . വലിയ തോതിലുള്ള പ്രതിഷേധമാണ് മലയാളികൾക്കിടയിൽ ഉയർന്നിരിക്കുന്നത് .ഇതിനിടയിൽ ഫാദർ ഡൊമിനിക് വളമനാലിനു ഒരു തുറന്ന കത്ത് എന്നപേരിൽ ഒരു കത്തും സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

.അതേ തുടർന്ന് ഓസ്ട്രിയയിലുള്ള മലയാളി സമൂഹം ഇദ്ദേഹത്തെ ആ രാജ്യത്തേക്ക്പ്രവേശിപ്പിക്കാതിരിക്കാനായി സർക്കാറിനും അവിടത്തെ സഭ അധികാരികൾക്കും പരാതി അയച്ചിരിക്കുകയാണ് . മലയാളി സമൂഹത്തെ വീണ്ടും നാണം കെടുത്താനായി എന്തിനാണ് ഈ വൈദീകൻ ഇവിടേക്ക് വിമാനം കയറുന്നതു എന്നാണ് ഓസ്ട്രിയയിലുള്ള മലയാളികൾ ചോദിക്കുന്നത് . വലിയ തോതിലുള്ള പ്രതിഷേധമാണ് മലയാളികൾക്കിടയിൽ ഉയർന്നിരിക്കുന്നത് .ഇതിനിടയിൽ ഫാദർ ഡൊമിനിക് വളമനാലിനു ഒരു തുറന്ന കത്ത് എന്നപേരിൽ ഒരു കത്തും സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

ഫാദർ ഡൊമിനിക് വളമനാലിന് ഒരു തുറന്നകത്ത്..

പരിശുദ്ധാത്മാവ് തന്നോട് വെളിപ്പെടുത്തിയതാണ് എന്ന് പറഞ്ഞു ഓട്ടിസം ബാധിച്ച കുട്ടികൾ ജനിക്കുന്നതിനെപറ്റി വിഡ്ഢിത്തങ്ങൾ പറഞ്ഞതിന്റെ പേരിൽ അയർലൻഡ്, ഓസ്ട്രേലിയ, കാനഡ, ബ്രിട്ടൻ എന്നീ രാജ്യങ്ങൾ അങ്ങേക്ക് വിലക്കേർപ്പെടുത്തിയത് കുറച്ചുകാലം മുമ്പാണല്ലോ. അതിനുശേഷം വിദേശപര്യടനങ്ങൾ റദ്ദാക്കി എന്ന് അറിയിച്ചുകൊണ്ടുള്ള അങ്ങയുടെ ധ്യാനകേന്ദ്രത്തിൽ നിന്നുള്ള പത്രക്കുറിപ്പ് കാണാൻ ഇടയായി. എന്നാൽ ഏപ്രിൽ 17,18,19 എന്നീ തീയതികളിൽ ഓസ്ട്രിയയുടെ തലസ്ഥാനം ആയ വിയന്നയിൽ അങ്ങയുടെ പരിപാടി നടക്കാൻ പോകുന്നതിന്റെ പോസ്റ്റർ കണ്ടതിന്റെ വെളിച്ചത്തിലാണ് ഈ കത്ത് എഴുതുന്നത്.. ബോംബെയിലെ ഒരു ആശുപത്രിയിൽ നിന്നും വൈറസുകളെ മുഴുവനായി ആട്ടി ഓടിച്ചു എന്ന് അങ്ങു അവകാശപ്പെടുന്ന ഒരു വീഡിയോ കാണാൻ ഇടയായി .ഇതെല്ലാം അങ്ങയുടെ കഴിവ് അല്ലെന്നും പരിശുദ്ധാത്മാവ് അങ്ങയിലൂടെ പ്രവർത്തിക്കുന്നതാണെന്നും ഞങ്ങൾക്കറിയാം.. ലോകം മുഴുവൻ ഇപ്പോൾ മറ്റൊരു വൈറസ് ഭീതിയിൽ കഴിയുന്ന കാര്യം ഇതിനകം തന്നെ അങ്ങു അറിഞ്ഞു കാണുമല്ലോ. ചൈനയിൽ ധാരാളം പേർ കൊറോണ വൈറസ് ബാധിച്ചു മരിച്ചു കഴിഞ്ഞു .പതിനായിരങ്ങൾ രോഗബാധിതരായി.

അവിടേക്ക് വിസ ലഭിച്ചാൽ പോകാൻ അങ്ങ് തയ്യാറാണോ? സമ്മതമാണെങ്കിൽ കേന്ദ്ര ഗവൺമെന്റും, ഐക്യരാഷ്ട്രസഭയും, ലോകാരോഗ്യസംഘടനയുംഇടപെട്ടു എത്രയും വേഗംഅങ്ങേക്ക് വിസ നൽകും . ചൈനയിൽ ഉള്ള ഒരു സീറോ മലബാർ മലയാളിയുടെയും ക്ഷണത്തിന് അങ്ങ് കാത്തു നിൽക്കേണ്ട ആവശ്യമില്ല . അതിനു പറ്റിയില്ലെങ്കിൽ ഏപ്രിൽ മാസത്തിൽ അങ്ങ് സന്ദർശിക്കാൻ പോകുന്നഓസ്ട്രിയയുടെ അയൽരാജ്യമായ ഇറ്റലിയിൽ എങ്കിലും പോകണം. അവിടെ ഇതിനകം 10 പേർ ഈ വൈറസ് ബാധിച്ചു മരിച്ചു കഴിഞ്ഞു. അമ്പതിനായിരത്തോളം ആളുകളോട് വീട്ടിൽനിന്ന് പുറത്തിറങ്ങരുതെന്ന് ഇറ്റലി ഗവൺമെന്റ് പറഞ്ഞിരിക്കുന്നു. ഇറ്റലിയുമായുള്ള അതിർത്തി ഓസ്ട്രിയ അടച്ചുകഴിഞ്ഞു. നമ്മുടെ കത്തോലിക്കാ സഭയുടെ ആസ്ഥാനം ആയ വത്തിക്കാൻ സിറ്റിയിൽ പോപ്പും പരിവാരങ്ങളും സ്വാഭാവികമായും ആശങ്കയിൽ ആയിരിക്കും . മറ്റു വൈദികർക്ക് ഇല്ലാത്ത പ്രത്യേകമായ അഭിഷേകം അങ്ങേയ്ക്ക് ഉള്ളതുകൊണ്ട് ആവുമല്ലോ മറ്റു പാവം വൈദികർ പലരും വിദേശയാത്ര സ്വപ്നം കണ്ടു നാട്ടിൽ കഴിയുമ്പോൾ ,ആളുകൾ അങ്ങയെ ക്ഷണിക്കുന്നത്. യേശു ബൈബിളിൽ പറഞ്ഞ പോലെ ആരോഗ്യമുള്ളവർക്ക് അല്ല രോഗികൾക്കാണ് വൈദ്യനെ കൊണ്ട് ആവശ്യം എന്ന് ചിന്തിച്ച് ഇറ്റലിയിലേക്ക് എങ്കിലും ഇപ്പോൾ അങ്ങേക്ക് പോയ്ക്കൂടെ..?

ഏറ്റവും കുറഞ്ഞത് അങ്ങ് വീഡിയോയിൽ പറഞ്ഞത് പോലെ വെഞ്ചിരിച്ച ഹാനം വെള്ളം എങ്കിലും കുറേതരണം .അത് ഹെലികോപ്റ്റർ വഴി ആകാശത്തുനിന്നു ചൈനയിലും ഇറ്റലിയിലും സ്പ്രൈ ചെയ്തു മുഴുവൻ വൈറസിനെയും കൊന്നുകളയാൻ സാധിക്കുമല്ലോ

ഇതിനൊന്നും തയ്യാറല്ലെങ്കിൽ എന്തിനാണ് ഇത്തരം വേലകളും ആയി സമൂഹത്തിൽ സ്വയം അപഹാസ്യൻ ആവാൻ ഓസ്ട്രിയക്കു വിമാനം കയറുന്നത്..? ഏതൊരു മനുഷ്യനും അങ്ങയെ കുറിച്ച് ഇപ്പോൾ തോന്നുന്ന ചിന്തകളാണ് ഇവയെല്ലാം..ഈ കത്തിനു പരിശുദ്ധാത്മാവ് വഴി ഒരു മറുപടി അങ്ങിൽ നിന്നും പ്രതീക്ഷിച്ചുകൊണ്ട് നിർത്തുന്നു..

 ഇങ്ങനെയാണ് ഈ തുറന്ന കത്ത് അവസാനിക്കുന്നത്.

'മൃഗ തുല്യമായ ജീവിതം': പ്രസംഗം വിവാദമായതിങ്ങനെ

ഹൈപ്പർ ആക്ടിവിറ്റി പോലുള്ള രോഗങ്ങൾ കുട്ടികളിലുണ്ടാകുന്ന പ്രവണത വർധിക്കുന്നത് അവരുടെ മാതാപിതാക്കളുടെ തെറ്റായ ജീവിത രീതി കൊണ്ടാണെന്നായിരുന്നു വളമനാൽ പ്രസംഗിച്ചിരുന്നത്. അവിഹിത ബന്ധം, സ്വയംഭോഗം, സ്വവർഗബന്ധം, നീലച്ചിത്രങ്ങൾ കാണൽ, തുടങ്ങിയ ദുശീലങ്ങൾക്ക് അടിമപ്പെടുന്നവർ തുടർന്ന് വിവാഹിതരാവുമ്പോൾ അവർക്ക് ജനിക്കുന്ന കുട്ടികൾക്ക് ഓട്ടിസം, ഹൈപ്പർ ആക്ടിവിറ്റി തുടങ്ങിയവ ബാധിക്കാൻ കാരണമാകുമെന്നായിരുന്നു വിശ്വാസികൾക്കായുള്ള പ്രസംഗത്തിൽ വളമനാൽ ആരോപിച്ചിരുന്നത്.

ഇത്തരക്കാർ മൃഗതുല്യമായ ജീവിതമാണ് നയിക്കുന്നതെന്നായിരുന്നു ഫാദർ ആരോപിച്ചിരുന്നത്. ഇതിന് മുമ്പ് താൻ ഡബ്ലിൻ സന്ദർശിച്ചപ്പോൾ ഇത്തരത്തിൽ ബുദ്ധിമുട്ടുള്ള ഒരു കുട്ടിയെ സുഖപ്പെടുത്തിയിരുന്നുവെന്ന അവകാശവാദവും വളമനാൽ പുറപ്പെടുവിച്ചിരുന്നു. ഓട്ടിസത്തിന്റെയും ഹൈപ്പർ ആക്ടിവിറ്റിയുടെയും ദുരാത്മാവുകളെ താൻ ജീസസിന്റെ ബലത്തിൽ പിടിച്ച് കെട്ടിയെന്നാണ് ഫാദർ അവകാശപ്പെട്ടിരുന്നത്. അയർലണ്ടിലേക്കുള്ള മറ്റൊരു സന്ദർശനത്തിനിടെ ലിമെറിക്കിലെ മറ്റൊരു കുട്ടിയെ സുഖപ്പെടുത്തിയെന്നും വളമനാൽ അവകാശപ്പെട്ടിരുന്നു.നിലവിൽ ആ കുട്ടി സ്വാഭാവികമായി പഠിച്ച് മുന്നോട്ട് പോകുന്നുവെന്നും ഫാദർ വെളിപ്പെടുത്തിയിരുന്നു.

വിവാദ പരാമർശങ്ങൾ നടത്തിയിരിക്കുന്ന വളമനാലിനെ അയർലണ്ടിലേക്ക് പ്രവേശിക്കാൻ അനുവദിക്കരുതെന്ന് അയർലണ്ടിലെ സീറോ മലബാർ സഭയിലെ അംഗങ്ങളിൽ ചിലർ ഒരു പെറ്റീഷൻ ലോഞ്ച് ചെയ്ത് മിനിസ്റ്റർ ഫോർ ജസ്റ്റിസ് ചാർലി ഫ്‌ളാനഗനോട് ആവശ്യപ്പെട്ടിരുന്നു. ഇത്തരത്തിലുള്ള ഒരാൾ അയർലണ്ടിൽ വന്ന് ഇവിടെ ജീവിക്കുന്നവരെ അപമാനിക്കാൻ അനുവദിക്കില്ലെന്നാണ് അയർലണ്ടിലെ സീറോ മലബാർ സഭയിലെ ഒരു അംഗം ദി ഐറിഷ് ടൈംസിനോട് വെളിപ്പെടുത്തിയിരിക്കുന്നത്.തങ്ങളുടെ കുട്ടികളും കുടുംബങ്ങളും ഈ പുരോഹിതന്റെ മറ്റൊരു പ്രസംഗം കേൾക്കാനിട വരരുതെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.

വളമനാലിനെതിരെ ലോഞ്ച് ചെയ്തിരിക്കുന്ന പെറ്റീഷനെ അയർലണ്ടിലെ ഇന്ത്യൻകുടിയേറ്റക്കാർ പിന്തുണച്ചിട്ടുണ്ട്.ഇത്തരത്തിൽ തെറ്റായ പ്രഭാഷണം നടത്തുന്ന ഒരു വൈദികൻ രാജ്യത്തെ ബാധിക്കുമെന്നും അത് സമൂഹത്തിന് ശല്യമാകുമെന്നും അഭിപ്രായപ്പെടുന്ന നിരവധി ഇന്ത്യക്കാർ ഇവിടെയുണ്ട്. ഇത് വലിയ കാമ്പയിൽ ആയയോടെയാണ് വളമനാലിന് വിലക്ക് വന്നത്. തുടർന്ന് ഓസ്ട്രേലിയ കാനഡ, ബ്രിട്ടൻ തുടങ്ങിയ രാജ്യങ്ങളും ഇദ്ദേഹത്തിന് വിലക്ക് ഏർപ്പെടുത്തുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP