1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

Jul / 2019
19
Friday

ക്രിമിനൽ പൊലീസുകാരോട് എന്താ മുഖ്യമന്ത്രി താങ്കൾക്ക് ഇത്രയും പ്രിയം? കള്ളക്കേസിൽ കുടുക്കി ബാങ്ക് മാനേജറെ തല്ലിച്ചതച്ചു ജയിലിൽ അടച്ച കേസിൽ ശിക്ഷാ നടപടി എടുക്കണമെന്ന് പറഞ്ഞ നിശാന്തിനിയെ സൂപ്പർ എസ്‌പിയാക്കി പിണറായി വിജയൻ; ക്രൈം ബ്രാഞ്ച് എസ്‌പി പദവിക്കൊപ്പം വീണ്ടും വീണ്ടും ചുമതലകൾ; അഭിപ്രായം പറഞ്ഞതിന് ജേക്കബ് തോമസുമാരെ വീട്ടിലിരുത്തുമ്പോൾ സംഭവിക്കുന്നത്

May 06, 2018 | 07:49 AM IST | Permalinkക്രിമിനൽ പൊലീസുകാരോട് എന്താ മുഖ്യമന്ത്രി താങ്കൾക്ക് ഇത്രയും പ്രിയം? കള്ളക്കേസിൽ കുടുക്കി ബാങ്ക് മാനേജറെ തല്ലിച്ചതച്ചു ജയിലിൽ അടച്ച കേസിൽ ശിക്ഷാ നടപടി എടുക്കണമെന്ന് പറഞ്ഞ നിശാന്തിനിയെ സൂപ്പർ എസ്‌പിയാക്കി പിണറായി വിജയൻ; ക്രൈം ബ്രാഞ്ച് എസ്‌പി പദവിക്കൊപ്പം വീണ്ടും വീണ്ടും ചുമതലകൾ; അഭിപ്രായം പറഞ്ഞതിന് ജേക്കബ് തോമസുമാരെ വീട്ടിലിരുത്തുമ്പോൾ സംഭവിക്കുന്നത്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ ആഭ്യന്തരവകുപ്പ് ഭരക്കുന്നത് രാജഭരണത്തെ അനുസ്മരിപ്പിക്കുന്ന വിധത്തിലാണെന്ന ആക്ഷേപങ്ങൾ നിരവധിയാണ്. തനിക്ക് ഇഷ്ടമുള്ളവരെ വഴിവിട്ട് സഹായിക്കുന്ന അദ്ദേഹം സത്യസന്ധരായ ഉദ്യോഗസ്ഥരെ ഒതുക്കാനും മിടുക്കന്മാരാണെന്നത് വ്യക്തമായ കാര്യമാണ്. അഭിപ്രായം പറഞ്ഞതിന്റെ പേരിലാണ് ജേക്കബ് തോമസ് ഇപ്പോഴും വീട്ടിലിരിക്കുന്നത്. ഏറ്റവും മുതിർന്ന ഡിജിപി ആയിട്ടു കൂടി വൈരാഗ്യ ബുദ്ധിയോടെയാണ് പിണറായി ജേക്കബ് തോമസിനെതിരെ നടപടി സ്വീകരിക്കുന്നത്. എന്നാൽ, ക്രിമിനൽ പൊലീസുകാരെ പ്രമോട്ട് ചെയ്യുന്നതിന് യാതൊരു മടിയും അദ്ദേഹത്തിന് ഇല്ലതാനും. അത്തരമൊരു നടപടിയാണ് ഇപ്പോൾ സംസ്്ഥാന പൊലീസിൽ നിരവധി ചുമതലകൾ വഹിക്കുന്ന എസ്‌പിയുടെ കാര്യത്തിൽ സർക്കാർ കൈക്കൊണ്ടിരിക്കുന്ന തീരുമാനം.

ക്രൈംബ്രാഞ്ച് എസ്‌പി കൂടിയായ ആർ.നിശാന്തിനിക്കു സേനയ്ക്കു പുറത്തും പുതിയ ചുമതലകൾ നൽകുകയാണ് സർക്കാർ. പൊലീസ് ഉദ്യോഗസ്ഥരുടെ അഭാവം കൊണ്ടല്ല ഈ തീരുമാനം. മറിച്ച് തങ്ങൾക്ക് ഇഷ്ടമുള്ളവർക്ക് അധിക ചുമതല നൽകുക എന്നതു മാത്രമാണ് ഈ തീരുമാനത്തിന് പിന്നിൽ. വനിതാ ശിശുക്ഷേമ വകുപ്പിലെ മൂന്നു പ്രധാന തസ്തികകളുടെ അധികച്ചുമതലയാണ് ഇപ്പോൾ നിശാന്തിനിക്ക് നൽകിയിരിക്കുന്നത്. നിശാന്തിനിയെ ഈ സ്ഥാനത്ത് നിയമിച്ചതോടെ പണി കിട്ടിയത് വകുപ്പിലെ മറ്റു ചില ജീവനക്കാർക്കാണ്. അവർക്ക് പ്രമോഷൻ പോസ്റ്റായി ലഭിക്കേണ്ട തസ്തികയിൽ ഇരിക്കാൻ സാധിക്കാത്ത അവസ്ഥ വന്നു.

തങ്ങൾക്കു സ്ഥാനക്കയറ്റത്തിലൂടെ കിട്ടേണ്ട തസ്തികകളാണ് ഇതുവഴി ഇല്ലാതായതെന്ന പരാതിയുമായി വകുപ്പിലെ ചില ഉദ്യോഗസ്ഥർ മന്ത്രി കെ.കെ.ശൈലജയെ സമീപിച്ചു. എന്നാൽ, യുഎന്നിൽ ഡപ്യൂട്ടേഷനിൽ പോകാൻ ആവശ്യമായ ജോലി പരിചയത്തിനു വേണ്ടിയാണു നിശാന്തിനിക്കു വനിതാ ശിശുക്ഷേമ വകുപ്പിലെ ചുമതലകൾ നൽകിയതെന്ന് ഉന്നത ഉദ്യോഗസ്ഥർ പറഞ്ഞു. നിർഭയ നോഡൽ ഓഫിസർ, ജെന്റർ പാർക്ക് സിഇഒ, ഇന്റഗ്രേറ്റഡ് ചൈൽഡ് പ്രൊട്ടക്ഷൻ സൊസൈറ്റി സ്‌പെഷൽ ഓഫിസർ എന്നീ ചുമതലകളാണു നൽകിയത്. നിലവിൽ ക്രൈംബ്രാഞ്ച് എസ്‌പിയായ നിശാന്തിനിക്കു വനിതാ ബറ്റാലിയൻ കമൻഡാന്റിന്റെ അധിക ചുമതലയുമുണ്ട്.

നേരത്തെ ബാങ്ക് മാനേജറെ കള്ളക്കേസിൽ കുടുക്കി മർദ്ദിച്ച സംഭവത്തിൽ നിശാന്തിനി തെറ്റുകാരിയാണെന്ന് അന്വേഷണത്തിലും വകുപ്പുതലത്തിലും വ്യക്തമായ കാര്യമായിരുന്നു. എന്നിട്ടും കാര്യമായ നടപടി സ്വീകരിക്കാൻ സർക്കാർ തയ്യാറായിരുന്നില്ല. ക്രിമിനൽ സ്വഭാവം കാണിച്ച വ്യക്തിക്ക് കൂടുതൽ അധികാരം നൽകുകയാണ് സർക്കാർ ചെയ്തിരിക്കുന്നത്. ബാങ്ക് മാനേജർ പേഴ്സി ജോസഫിനെ 2011 ജൂലൈയിൽ തൊടുപുഴ പൊലീസ് സ്റ്റേഷന്റെ മുകൾ നിലയിലെ എഎസ്‌പി ഓഫിസിൽവച്ച് നിശാന്തിനിയും പൊലീസുകാരും ചേർന്നു മർദിച്ചെന്ന ആരോപണത്തിലെ കേസ് ഹൈക്കോടതിയിലാണ്.

തിരുവനന്തപുരം റേഞ്ച് ഐജി. മനോജ് ഏബ്രഹാമിനെ അന്വേഷണ ഉദ്യോഗസ്ഥനായും ഹെഡ് ക്വാർട്ടേഴ്സ് ഐജി ദിനേന്ദ്ര കശ്യപിനെ പ്രിസൈഡിങ് ഓഫിസറായും നിയമിച്ചു അന്വേഷണവും നടത്തിയിരുന്നു. നിശാന്തിനി നേരത്തേ ആരോപണം നിഷേധിച്ചിരുന്നു. വായ്പയെടുക്കാൻ എത്തിയ പ്രമീളയോട് അപമര്യാദയായി പെരുമാറിയെന്നാരോപിച്ചു തന്നെ വിളിച്ചു വരുത്തി മർദിച്ചെന്നാണു പേഴ്സിയുടെ പരാതി. ഹൈക്കോടതിയുടെ വിധിയുള്ളതുകൊണ്ട് തന്നെ നിശാന്തിനിക്കെതിരെ നടപടിയെടുക്കേണ്ടി വരുമെന്നാണ് സൂചന. ഐഎഎസ് ഉദ്യോഗസ്ഥനായ രാജമാണിക്യത്തിന്റെ ഭാര്യയാണ് നിശാന്തിനി.

പേഴ്സി ജോസഫ് ഡെസ്മണ്ടിനെ കസ്റ്റഡിയിൽ ദ്രോഹിച്ചെന്ന കേസിൽ പൊലീസുദ്യോഗസ്ഥരുടെപേരിൽ അച്ചടക്കനടപടി ആവശ്യമാണെന്ന് ഹൈക്കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. പരാതിക്കാരന്റെ പ്രഥമവിവരമൊഴി വിളിച്ചുവരുത്തി പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു സിംഗിൾ ബെഞ്ചിന്റെ ഈ നിർദ്ദേശം. തൊടുപുഴ മജിസ്ട്രേറ്റുകോടതിയിൽ കേസുള്ള കാര്യം മറച്ചുവെച്ച് അതിലുൾപ്പെട്ട ഏതെങ്കിലും പൊലീസുദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റം നൽകിയിട്ടുണ്ടോയെന്നും സംസ്ഥാന പൊലീസ് മേധാവി പരിശോധിക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യം നിലനിൽക്കെ തന്നെയാണ് നിശാന്തിനിക്ക് കൂടുതൽ ചുമതലകൾ നൽകിയിരിക്കുന്നത്.

2011 ജൂലായ് 27-ന് എറണാകുളത്തെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന പരാതിക്കാരന്റെ പ്രഥമവിവരമൊഴിയെടുത്തയാളാണ് ഹർജിക്കാരനായ മുഹമ്മദ് എന്ന പൊലീസുകാരൻ. മൊഴി സ്റ്റേഷൻ ഹൗസ് ഓഫീസറെ ഏൽപ്പിച്ചതിന്റെ രേഖ ഹർജിക്കാരൻ ഹാജരാക്കി. പരാതി ഉന്നതപൊലീസുദ്യോഗസ്ഥരുടെ പേരിലാണെന്നതിനാലാണ് അങ്ങനെ ചെയ്തതെന്നും ബോധിപ്പിച്ചു. അക്കാര്യം വിലയിരുത്തി ഹർജിക്കാരന്റെ പേരിൽ തൊടുപുഴ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയിലുള്ള കേസ് സിംഗിൾ ബെഞ്ച് റദ്ദാക്കുകയും ചെയ്തു. എന്നാൽ, അന്നത്തെ എ.എസ്‌പി.യും രണ്ടു വനിതകളുൾമുൾപ്പെടെ നാലു പൊലീസുദ്യോഗസ്ഥർ നടത്തിയ കടുത്തപീഡനത്തെക്കുറിച്ചാണ് മൊഴിയിൽ പറയുന്നതെന്ന് കോടതി വിലയിരുത്തി. പേഴ്സിയെ എ.എസ്‌പി.യുടെ ഓഫീസിലെത്തിച്ചായിരുന്നു മർദിച്ചവശനാക്കിയത്.

വായ്പയ്ക്ക് ബാങ്കിലെത്തിയ വനിതാ പൊലീസുദ്യോഗസ്ഥയുടെ കൈയിൽ കയറിപ്പിടിച്ചെന്നായിരുന്നു പേഴ്സിയുടെ പേരിലെ ആക്ഷേപം. വായ്പ നിഷേധിച്ചതിന്റെ പേരിൽ ആക്ഷേപമുന്നയിച്ച് എ.എസ്‌പി.യുടെ ഓഫീസിലെത്തിക്കുകയായിരുന്നു. അത്തരമൊരു പരാതിയിൽ കുറ്റാരോപിതരുടെപേരിൽ ശരിയായ രീതിയിൽ അച്ചടക്കനടപടി വേണ്ടതാണെന്ന് ഹൈക്കോടതി നിരീക്ഷിക്കുന്നു. പരാതിക്കാരന്റെ പ്രഥമവിവരമൊഴി ഏറെക്കാലം പൊലീസുദ്യോഗസ്ഥർ മനപ്പൂർവം ഒതുക്കിയെന്നും കോടതി അഭിപ്രായപ്പെട്ടു. ആരോപണവിധേയരെ നിയമനടപടിയിൽനിന്ന് രക്ഷിക്കാനുള്ള ഉദ്ദേശ്യത്തോടെയാകാമിത്. ആവർത്തിച്ച് ആവശ്യപ്പെട്ടപ്പോൾ മാത്രമാണ് പ്രഥമവിവരറിപ്പോർട്ട് പുറത്തുവന്നതെന്നും ഹൈക്കോടതിയിൽ ഹാജരാക്കിയതെന്നും സിംഗിൾ ബെഞ്ച് വിലയിരുത്തി.

ഇതേ കേസിൽ കേസിൽ നിശാന്തിനി ഉൾപ്പെടെ ആറു പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ ഉചിതമായ അച്ചടക്ക നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാരിന് ആഭ്യന്തര വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ട് ലഭിച്ചിരുന്നു. ആരോപണ വിധേയനായ വ്യക്തി ബാങ്ക് മാനേജരായിട്ടും നിശാന്തിനി കേസ് കൈകാര്യം ചെയ്തത് പ്രഫഷനൽ സമീപനത്തോടെയായിരുന്നില്ല. നിശാന്തിനിക്കെതിരെ പൊതുഭരണ വകുപ്പ് തുടർനടപടികൾ സ്വീകരിക്കണമെന്നും റിപ്പോർട്ടിൽ നിർദ്ദേശിച്ചിരുന്നു്. 2011ലാണ് പേഴ്സി ജോസഫിനെ നിശാന്തിനി ഐപിഎസ് അടക്കം ഒരു കൂട്ടം പൊലീസുകാർ ചേർന്ന് കള്ളക്കേസിൽ കുടുക്കിയത്. സ്‌കൂട്ടർ വാങ്ങാൻ ലോണിനായി ചെന്ന പ്രമീളാ ബിജു എന്ന പൊലീസുകാരിയുടെ കയ്യിൽ കടന്നു പിടിച്ചു എന്ന് കള്ളക്കേസ് ഉണ്ടാക്കുകയായിരുന്നു. പേഴ്സി ജോസഫിനെ കുരുക്കാൻ കെട്ടി ചമച്ച കള്ളക്കേസാണെന്ന് കണ്ട് 2016 ഏപ്രിൽ 15ന് ഇദ്ദേഹത്തെ കോടതി കുറ്റ വിമുക്തനാക്കിയിരുന്നു.

 

മറുനാടൻ മലയാളി ബ്യൂറോ    
മറുനാടൻ മലയാളി റിപ്പോർട്ടർ

mail: editor@marunadanmalayali.com

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

Loading...

MNM Recommends

TODAYLAST WEEKLAST MONTH
അഭയ കേസിൽ നിർണായകമായത് സിസ്റ്റർ സെഫിയുടെ വൈദ്യപരിശോധനാ ഫലങ്ങൾ തന്നെ; ഫാദർ കോട്ടൂരുമായുള്ള ബന്ധം നിഷേധിക്കാൻ സെഫി ഹൈമനോപ്ലാസ്റ്റി സർജറി നടത്തി വീണ്ടും കന്യാചർമ്മം വെച്ചു പിടിപ്പിച്ചു എന്ന സൂചന ലഭിച്ചത് നാർക്കോ അനാലിസിസ് ടെസ്റ്റിൽ; ആലപ്പുഴ മെഡിക്കൽ കോളേജിലെ വിദഗ്ധ പരിശോധനയിൽ കന്യകയല്ലെന്ന് തെളിഞ്ഞു; മാറിട പരിശോധനയും ലൈംഗികബന്ധം സ്ഥിരീകരിക്കാൻ തെളിവായി; സെഫി കന്യാചർമം വെച്ചുപിടിപ്പിച്ചത് ഏത് ആശുപത്രിയിൽ വെച്ചെന്നത് ഇപ്പോഴും ദുരൂഹം
അർദ്ധരാത്രിയിൽ ഗ്രൂപ്പിലെത്തിയത് 60 ഓളം അശ്ലീല ഫോട്ടോകളും വീഡിയോകളും; തദ്ദേശത്തിലെ അണ്ടർ സെക്രട്ടറിയുടെ ഫോണിൽ നിന്ന് എത്തിയ ദൃശ്യങ്ങൾ കണ്ട് ആദ്യം ഞെട്ടിയത് അഡ്‌മിൻ; ഡിലീറ്റ് ചെയ്യാനുള്ള ശ്രമം പാളിയതോടെ കളി കൈവിട്ടു; ഉറക്കം എഴുന്നേറ്റു വന്ന വനിതാ ജീവനക്കാരും കണ്ടത് സഖാവിന്റെ താന്തോന്നിത്തരം; അങ്ങനെ സെക്രട്ടറിയേറ്റിലെ 'നമ്മൾ സഖാക്കൾ' ഗ്രൂപ്പിനും പൂട്ടു വീണു; മുഖ്യമന്ത്രിയുടെ കണ്ണിലെ കരടിനെ രക്ഷിക്കാൻ ഫോൺ മോഷണത്തിന്റെ കള്ളക്കഥയും
പലനാൾ കള്ളി സുജാത ഒരുനാൾ കുടുങ്ങിയപ്പോൾ കൈവിട്ട് പാർട്ടി! ഒറ്റപ്പാലം നഗരസഭയിലെ സന്ദർശകരുടെയും കൗൺസിലർമാരുടെയും പണം മോഷ്ടിക്കുന്നത് പതിവാക്കിയ കൗൺസിലറെ സിപിഎം പുറത്താക്കി; മോഷണ കേസിൽ പൊലീസ് പ്രതിചേർത്തതോടെ പാർട്ടി കൈയൊഴിഞ്ഞത് മൂന്നാം വാർഡ് കൗൺസിലറായ സുജാതയെ; ഉടൻ അറസ്റ്റെന്ന് വ്യക്തമാക്കി പൊലീസ്; പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മറ്റി അധ്യക്ഷയുടെ 30,000 രൂപ കാണാതായ സംഭവത്തിലെ ആന്റിക്ലൈമാക്‌സിൽ ഞെട്ടി സഖാക്കൾ
ഇന്ത്യയെ ആരെങ്കിലും ഇല്ലാതാക്കാൻ ശ്രമിച്ചാൽ അവരോട് എങ്ങനെ സന്ധി ചെയ്യും? ആർ എസ് എസുകാർ എന്താ ഇന്ത്യക്കാർ അല്ലെന്നാണോ പിണറായി പറയുന്നത്? രാഷ്ട്രത്തിന് വേണ്ടി സിവിൽ സർവ്വീസിൽ എത്തിയ താൻ രാഷ്ട്രത്തിന് വേണ്ടി പ്രവർത്തിക്കുന്ന ആരുമായും സഖ്യത്തിലാകും; വൽസൻ തില്ലങ്കരിക്കൊപ്പം പരിവാർ വേദിയിൽ എത്തി ആർ എസ് എസ് മോഡലിൽ കൈ നെഞ്ചോട് ചേർത്ത് ആർ എസ് എസ് ഗണഗീതം ഏറ്റു ചൊല്ലി ഡിജിപി ജേക്കബ് തോമസ് കത്തിക്കയറിയത് ഇങ്ങനെ
'ബ്ലൂഫിലിം കാണുന്നവരുടെ കുഞ്ഞുങ്ങൾ മന്ദബുദ്ധികൾ ആയി ജനിക്കും; മദ്യപിക്കുന്നവന്റെ കുട്ടികൾ ഇഴഞ്ഞ് നടക്കുന്ന മന്ദബുദ്ധി പിള്ളേരായി മാറും; ഓട്ടിസത്തിന് കാരണം സ്വയഭോഗവും സ്വവർഗരതിയും; വീഡിയോ ഓൺലൈനിൽ പ്രചരിച്ചതോടെ അയർലണ്ടിനും കാനഡയ്ക്കും പിന്നാലെ ഓസ്‌ട്രേലിയയിലും വൻപ്രതിഷേധം; ആളൊന്നിന് 400 ഡോളർ ചുമത്തിയ ധ്യാനപരിപാടി വെള്ളത്തിൽ: ധ്യാനഗുരു ഡൊമിനിക് വാളമനാലിന്റെ പര്യടനം റദ്ദാക്കി
അപമാനിച്ചെന്ന പരാതി നൽകിയ വനിതാ നേതാവിനെ സംഘടനയ്ക്ക് പുറത്ത് നിർത്തിയ വില്ലാളി വീരൻ; അശ്ലീലം പോസ്റ്റ് ചെയ്ത അണ്ടർ സെക്രട്ടറിയെ തൊടാൻ കോടിയേരിക്ക് പോലും കൈവിറച്ചു; നമ്മൾ സഖാക്കൾ ഗ്രൂപ്പിൽ ചേരാൻ ക്യൂ നിൽക്കുന്ന സഖാക്കളുടെ ചിത്രവുമായി ട്രോളന്മാരുടെ കടന്നാക്രമണം; നമ്മൾ സഖാക്കൾ പൂട്ടിച്ച അണ്ടർ സെക്രട്ടറിക്കെതിരെ സെക്രട്ടറിയേറ്റ് അസോസിയേഷനിലും കലാപം; സെക്രട്ടറിയേറ്റിലെ പ്രശ്‌നങ്ങൾ യൂണിവേഴ്‌സിറ്റി കോളേജിനെക്കാൾ ഗുരുതരമോ?
ഫേസ്‌ബുക്ക് കാമുകിയെ കാണാൻ ലോഡ്ജിൽ മുറിയെടുത്തത് കാമുകനും സുഹൃത്തും; കോളജ് യൂണിഫോമിലെത്തിയ പെൺകുട്ടി മുറിയിൽ കണ്ടതോടെ പ്രശ്‌നം വഷളാക്കി യുവാക്കളെ മർദ്ദിച്ച് നാട്ടുകാർ; പൊലീസെത്തിയതോടെ തടിയൂരി കാമുകിയും; മർദനമേറ്റ യുവാക്കൾക്ക് പരാതിയില്ലെന്ന് അറിയിച്ചതോടെ പൊലീസും മടങ്ങി; എടപ്പാളിൽ അരങ്ങേറിയത് വൻ നാടകീയ സംഭവങ്ങൾ  
കർക്കിടകത്തിലെ കാർമേഘങ്ങൾ മഴയായി തിമിർത്ത് പെയ്യുന്നു; മിക്ക ജില്ലകളിലും ലഭിക്കുന്നത് അതിതീവ്ര മഴ; പത്തനംതിട്ടയിലും കോട്ടയത്തും ഇടുക്കിയിലും അതീവ ജാഗ്രതാ നിർദ്ദേശം; മലയോരങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാൻ നിർദ്ദേശം; പ്രളയത്തിനുള്ള സാധ്യത മുമ്പിൽ കണ്ട് രക്ഷാപ്രവർത്തനത്തിന് സജ്ജീകരണങ്ങൾ; വേനൽമഴയുടെ ചതിയും ഇടവപ്പാതിയുടെ കുറവും ഈ പേമാരി നികത്തുമെന്ന പ്രതീക്ഷയിൽ സർക്കാരും കെ എസ് ഇ ബിയും; ഞായാറാഴ്ച വരെ മഴ തുടരും
ആത്മഹത്യ ചെയ്ത സാജൻ പാറയിലിന്റെ ഭാര്യയ്ക്ക് അവിഹിത ബന്ധമെന്ന് സ്ഥാപിച്ച് ആന്തൂരിൽ നഷ്ടമായ മാനം തിരിച്ചു പിടിക്കാൻ പെടാപാടുപെട്ട് സിപിഎം; പൊലീസ് അന്വേഷണത്തിൽ സാജന്റെ ഡ്രൈവറും ഭാര്യയും തമ്മിൽ 2400 തവണ ഫോണിൽ സംസാരിച്ചെന്ന് കണ്ടെത്തിയെന്ന പരോക്ഷ സൂചനയുമായി ദേശാഭിമാനി; അന്വേഷണ സംഘത്തെ ഉദ്ദരിച്ച് ദേശാഭിമാനി റിപ്പോർട്ട് ചെയ്യുന്നത് ആന്തൂരിൽ പാർട്ടിയുടെ അടിത്തറ പുനഃസ്ഥാപിക്കാൻ; ആത്മഹത്യ പ്രേരണ ചുമത്തി സാജന്റെ ഭാര്യയെ അറസ്റ്റ് ചെയ്യാനും ആലോചനയെന്ന് റിപ്പോർട്ടുകൾ
അഭയ കൊല്ലപ്പെടാനുള്ള യഥാർഥ കാരണം ഒന്നാംപ്രതി ഫാദർ കോട്ടൂരും സിസ്റ്റർ സെഫിയും തമ്മിലുള്ള ശാരീരിക ബന്ധത്തിന് സാക്ഷ്യം വഹിക്കേണ്ടി വന്നത്; ബന്ധം നിഷേധിക്കാൻ ഹൈമനോ പ്ലാസ്റ്റി സർജറി നടത്തി വീണ്ടും കന്യാചർമ്മം വെച്ചു പിടിപ്പിച്ചു മൂന്നാം പ്രതിയായ കന്യാസ്ത്രീ; അഭയ കേസിൽ സിബിഐ കുറ്റപത്രത്തിൽ ലേഡി ഡോക്ടറുടെ മൊഴി സഹിതം രേഖപ്പെടുത്തിയ കന്യാചർമ്മ കഥ വീണ്ടും ചർച്ചയാകുമ്പോൾ നാണക്കേട് മാറാതെ സഭ
25000 രൂപ പേയ്മെന്റ് നടത്തിയില്ലെങ്കിൽ... എന്നെ കൊണ്ട് കടുംകൈ ചെയ്യിപ്പിക്കരുത്....; ദിലീപേട്ടനെ അറിയുമോ ആവൊ? ലൊക്കാന്റോ സൈറ്റിൽ കയറി യുവതികളെ തിരഞ്ഞപ്പോഴാണ് കിട്ടിയത് നീതു എന്ന വിളിപ്പേരുകാരിയെ; ബുക്ക് ചെയ്ത ശേഷം മുൻകൂർ പണം അടയ്ക്കുകയോ ഹോട്ടൽ മുറിയിലേക്ക് പോവുകയോ ചെയ്യാത്ത യുവാവിനെതിരെ കുപിതയായ യുവതി നടത്തിയതുകൊലവിളി; ഭീഷണിക്ക് ഉപയോഗിച്ചത് നടിയെ ആക്രമിച്ച കേസിൽ പ്രതിയായ നടന്റെ പേരും; ജീവഭയത്താൽ യുവാവ് പൊലീസിനെ സമീപിക്കുമ്പോൾ
കാസർഗോഡ് സെന്റർ വച്ചവർക്ക് എങ്ങനെ യൂണിവേഴ്‌സിറ്റി കോളേജിൽ പരീക്ഷ എഴുതുവാൻ സാധിച്ചു? അഖിലിനെ കുത്തിയതിനു പിന്നിൽ പാട്ടു പാടൽ മത്രമാണോ അതോ പി എസ് സി പരീക്ഷാ ക്രമക്കേടുകൾ ഉണ്ടോ എന്നും സംശയം; കത്തി ഈരിക്കൊടുത്തവനും കുത്തിയവനും പിടിച്ചു വച്ചവനും പൊലീസ് റാങ്ക് ലിസ്റ്റിൽ ഉള്ളവർ: പൊലീസ് നിയമന പട്ടികയെ സംശയ നിഴലിലാക്കി യൂണിവേഴ്‌സിറ്റി കോളേജ് സംഘർഷം; പി എസ് സിയ്‌ക്കെതിരെ ഉയരുന്നത് ഗുരുതര ആരോപണങ്ങൾ; മറുനാടൻ വാർത്ത ചർച്ചയാക്കി സോഷ്യൽ മീഡിയ
'ആമേനി'ലെ ഫാദർ അബ്രഹാം ഒറ്റപ്ലാക്കനെപ്പോലെ പള്ളി പുതുക്കിപ്പണിയണമെന്ന് ഇടവക യോഗത്തിൽ വികാരി; പത്ത് വർഷം മുൻപ് ബജറ്റ് ഇട്ടത് ഏഴു കോടി രൂപ; പിരിച്ചത് ഇരുപത് കോടിയിലേറെ; പള്ളി വെഞ്ചരിച്ചത് ഓസ്ട്രിയൻ ബിഷപ്പും; മുഴുവൻ പണവും സ്‌പോൺസർ ചെയ്തത് ഓസ്ട്രിയൻ ബിഷപ്പും അവിടുത്തെ ഇടവകയുമെന്ന് കാഞ്ഞിരപ്പള്ളി മെത്രാൻ മാത്യു അറയ്ക്കലും; പ്രസംഗം കേട്ട് ഞെട്ടി വിശ്വാസികൾ; ഇടുക്കി സെന്റ് തോമസ് ഫൊറോനാ പള്ളി ഇടവകയെ ചതിച്ച തോമസ് വയലുങ്കലിനും കൂട്ടാളികളും കേസിൽ കുടുങ്ങുമ്പോൾ
വീട്ടിൽ ആരുമില്ലാത്തപ്പോൾ മുറിയിൽ അതിക്രമിച്ച് കടന്ന് ബലാൽസംഗം ചെയ്തു; കിടപ്പറയിൽ വച്ച് നഗ്നചിത്രങ്ങൾ പകർത്തി; പൊലീസിൽ പരാതിപ്പെടുമെന്ന് പറഞ്ഞപ്പോൾ ഇടഞ്ഞ കൊമ്പനോട് കളിക്കരുതെന്ന് ഭീഷണി; ഭർത്താവിനെ വിളിച്ച് അറിയിക്കുമെന്ന് ബ്ലാക്ക് മെയിൽ ചെയ്ത് തട്ടിയെടുത്തത് 300 പവനോളം സ്വർണവും കണക്കില്ലാത്ത പണവും; ഗർഭിണിയായിട്ടും ക്രൂരമർദ്ദനവും; വൈക്കം സ്വദേശിക്കെതിരെ കൊച്ചി കമ്മീഷണർക്ക് പരാതിയുമായി പ്രവാസി യുവതി
ആഘോഷങ്ങൾക്കിടയിൽ ഷാംപയിൻ കുപ്പി പൊട്ടിച്ചപ്പോൾ ഓടി രക്ഷപ്പെട്ട് മോയീൻ അലിയും ആദിൽ റഷീദും; പാക്കിസ്ഥാനിൽ നിന്നും കുടിയേറിയ കുടുംബത്തിൽ നിന്നും ഇംഗ്ലീഷ് ടീമിൽ എത്തിയ രണ്ട് ക്രിക്കറ്റ് താരങ്ങളും മതപരമായ കാരണങ്ങളാൽ മദ്യം ദേഹത്ത് വീഴാതിരിക്കാൻ ആഘോഷവേദിയിൽ നിന്നും ഇറങ്ങിയോടി; വീഡിയോ വൈറലാകുമ്പോൾ
ആഭ്യന്തര മന്ത്രിയുടെ മകൻ എന്ന നിലയിൽ ദുബായിൽ കഴിഞ്ഞപ്പോൾ തുടങ്ങിയ ബന്ധം; ബാർ ഡാൻസുകാരി എല്ലിന് പിടിച്ചപ്പോൾ ഒരുമിച്ച് ജീവിക്കാമെന്നേറ്റ് ചെലവിന് കൊടുത്തത് പുലിവാലായി; അവിഹിത ബന്ധത്തിൽ കുഞ്ഞ് പിറന്നത് അറിഞ്ഞ് ഡോക്ടറായ ഭാര്യ ഉപേക്ഷിച്ച് പോയിട്ടും കുലുങ്ങിയില്ല; പിണറായി അധികാരത്തിൽ എത്തിയ ശേഷം ഇടപാടുകൾ നടക്കാതെ പോയതോടെ സാമ്പത്തിക ഞെരുക്കം ബുദ്ധിമുട്ടിച്ചത് കുഴപ്പത്തിലാക്കി; വിവാദത്തിന് തുടക്കം കോടിയേരിയും ഭാര്യയും നടത്തിയ ഒത്തുതീർപ്പ് പൊളിഞ്ഞപ്പോൾ തന്നെ
കുടുബസമേതം എത്തുന്നവർക്ക് ബുഹാരി വിളമ്പുന്നത് ഈച്ച അരിച്ച ആടിന്റെ രോമം കളയാത്ത മട്ടൻ കറി; എംആർഎയിലും സം സം റസ്റ്റോറന്റിലും പഴകിയ പൊറോട്ടയും ചപ്പാത്തിയും സൂക്ഷിക്കുന്നത് മാലിന്യവും ദുർഗന്ധവും നിറഞ്ഞ സ്ഥലത്ത്; പങ്കജ് ഹോട്ടലിൽ സ്‌പെഷ്യൽ പഴകിയ ചോറും ചീഞ്ഞ മുട്ടയും എകസ്‌പൈറി കഴിഞ്ഞ ചിക്കനും; പുളിമൂട്ടിലെ ആര്യാസിലെ അടുക്കളയിൽ പക്ഷി കാഷ്ടവും പ്രാണികളും; പണം വാങ്ങി കീശ വീർപ്പിച്ചിട്ട് വയറ് കേടാക്കുന്ന മുതലാളിമാരുടെ തലയിൽ ഇടിത്തീ വീഴട്ടെ എന്ന് പ്രാകി പൊതുജനം
ബന്ധുവായ 17കാരനെ ആദ്യം ലൈംഗികമായി ഉപയോഗിച്ചത് വിരുന്നിന് വന്നപ്പോൾ; 45കാരി ആന്റിയെ കാണാൻ വിദ്യാർത്ഥി നിരന്തരം പോയി തുടങ്ങിയത് ക്ലാസുകളിൽ പോലും പോകാതെ; ആന്റിയുടെ വീട്ടിൽ നിന്ന് സ്‌കൂളിൽ പൊക്കോളാം എന്ന് പറഞ്ഞത് വീട്ടുകാർ എതിർത്തപ്പോൾ ടി.വി തല്ലിപ്പൊട്ടിച്ച് പ്രതിഷേധം; ചൈൽഡ് ലൈൻ നടത്തിയ കൗൺസിലിങ്ങിൽ തെളിഞ്ഞത് രണ്ടു വർഷമായി നടന്നു വന്ന ലൈംഗിക ചൂഷണത്തിന്റെ കഥ
അനുവദിച്ച പ്ലാനിൽ ആകെ മാറ്റം വരുത്തിയത് ഗ്രൗണ്ട് ഫ്‌ളോറിലെ ഒരു സ്ലാബിന്റെ കാര്യത്തിൽ മാത്രം; സ്ലാബ് മുറിച്ച് മാറ്റി അപേക്ഷ നൽകിയപ്പോഴേക്കും പാർട്ടിയിലെ വിഭാഗീയത വിഷയമായി മാറി; പണി പൂർത്തിയായ ശേഷം നഗരസഭ ഓഫീസ് കയറി ഇറങ്ങിയത് അനേകം തവണ; സാധാരണ കരുണ കാട്ടാത്ത ഉദ്യോഗസ്ഥർക്ക് പോലും മനസ്സലിഞ്ഞെങ്കിലും ശ്യാമളയ്ക്ക് മാത്രം ദയ തോന്നിയില്ല; പലിശ കയറി മുടിഞ്ഞതോടെ മരണം തെരഞ്ഞെടുത്തു; ഗോവിന്ദൻ മാസ്റ്ററുടെ ഭാര്യയ്‌ക്കെതിരെ വേറെയും പരാതി
നൈജീരിയയിൽ 15 കൊല്ലം പണിയെടുത്ത് നേടിയ 15 കോടിക്ക് നാട്ടിൽ പണിതത് അത്യാധുനിക കൺവെൻഷൻ സെന്റർ; മന്ത്രി ഇപിക്കും പി ജയരാജനും പരാതി നൽകിയത് ചെയർമാന്റെ വൈരാഗ്യം വളർത്തി; ഹാളിലെ കല്യാണത്തിന് വിവാഹ സർട്ടിഫിക്കറ്റ് പോലും നൽകാതെ പ്രതികാരം; പാർട്ടി ഗ്രാമത്തിൽ ഒറ്റപ്പെട്ടെന്ന തിരിച്ചറിവിൽ സ്വയം മരണം വരിച്ചത് സ്വപ്നങ്ങൾ തകർന്നതോടെ; എംവി ഗോവിന്ദന്റെ ഭാര്യയുടെ പക എടുത്തത് ഫയലിൽ ഉറങ്ങിയ ജീവിതത്തെ; സാജൻ പാറയിൽ ചുവപ്പു നാടയുടെ രക്തസാക്ഷി; ആന്തൂരിൽ പ്രതിഷേധം അതിശക്തം
ആത്മഹത്യ ചെയ്ത സാജൻ പാറയിലിന്റെ ഭാര്യയ്ക്ക് അവിഹിത ബന്ധമെന്ന് സ്ഥാപിച്ച് ആന്തൂരിൽ നഷ്ടമായ മാനം തിരിച്ചു പിടിക്കാൻ പെടാപാടുപെട്ട് സിപിഎം; പൊലീസ് അന്വേഷണത്തിൽ സാജന്റെ ഡ്രൈവറും ഭാര്യയും തമ്മിൽ 2400 തവണ ഫോണിൽ സംസാരിച്ചെന്ന് കണ്ടെത്തിയെന്ന പരോക്ഷ സൂചനയുമായി ദേശാഭിമാനി; അന്വേഷണ സംഘത്തെ ഉദ്ദരിച്ച് ദേശാഭിമാനി റിപ്പോർട്ട് ചെയ്യുന്നത് ആന്തൂരിൽ പാർട്ടിയുടെ അടിത്തറ പുനഃസ്ഥാപിക്കാൻ; ആത്മഹത്യ പ്രേരണ ചുമത്തി സാജന്റെ ഭാര്യയെ അറസ്റ്റ് ചെയ്യാനും ആലോചനയെന്ന് റിപ്പോർട്ടുകൾ
അനേകം വേശ്യകളെ ക്ഷണിച്ച് വരുത്തി മയക്കുമരുന്നിൽ ആറാടി സെക്സ് പാർട്ടി നടത്തി സുൽത്താന്റെ മകൻ മരണത്തിലേക്ക് നടന്ന് പോയി; ലണ്ടനിലെ ആഡംബര ബംഗ്ലാവിൽ ഷാർജ സുൽത്താന്റെ മകൻ മരണത്തിന് കീഴടങ്ങിയത് സെക്സ്-ഡ്രഗ് പാർട്ടിക്കിടയിൽ തന്നെയെന്ന് സ്ഥിരീകരിച്ച് ബ്രിട്ടീഷ് പൊലീസ്; യുഎഇയിൽ എത്തിച്ച ഷെയ്ഖ് ഖാലിദ് ബിൻ സുൽത്താൻ അൽ ഖ്വാസിമിക്ക് കണ്ണീരോടെ അന്ത്യാജ്ഞലി അർപ്പിക്കാൻ എത്തിയത് അനേകം അറബ് രാജാക്കന്മാർ
പാർട്ടി ഫണ്ടായി ആവശ്യപ്പെട്ടത് 25,000; നൽകിയത് 10,000; കുറഞ്ഞു പോയതിന് ഭീഷണി; രാവിലെ കട തുറന്നപ്പോൾ പ്രവേശന മാർഗം അടച്ച് കാർ പാർക്ക് ചെയ്തു; ജീവനക്കാർക്ക് പോലും പ്രവേശനം നിഷേധിച്ചത് സിസിടിവിയിൽ തത്സമയം കണ്ട മുതലാളി സംസ്ഥാന നേതാക്കളെ വിളിച്ചു; ജില്ലാ സെക്രട്ടറി പാഞ്ഞെത്തി പാർക്ക് ചെയ്ത കാറുകൾ മാറ്റിച്ചും മാപ്പു പറഞ്ഞും തലയൂരി; അടൂരിലെ കല്യാൺ ജൂവലറിയെ പൂട്ടാനിറങ്ങിയ സിപിഎം പ്രാദേശിക നേതൃത്വത്തിന് കിട്ടിയത് എട്ടിന്റെ പണി