Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ക്വാറന്റൈൻ വ്യവസ്ഥകൾ പാലിക്കാതെ ഇറങ്ങി നടക്കുന്നു; നിരോധനാജ്ഞ ലംഘിക്കുന്നു; 150 തബ്ലീഗി ജമാഅത്ത് പ്രവർത്തകർക്കെതിരെ കേസെടുത്ത് മുംബൈ പൊലീസ്; അസമിൽ മെഡിക്കൽ പരിശോധനയ്ക്ക് ഹാജരാകാതെ ഒളിച്ചുകളി; പരിശോധനയ്ക്ക് വന്നില്ലെങ്കിൽ കുറ്റകരമായ നരഹത്യയ്ക്ക് കേസെടുക്കുമെന്ന് മുന്നറിയിപ്പ്; തീവ്രവാദ ബന്ധം ആരോപിച്ച ടൈംസ് നൗ വെബ്‌സൈറ്റിനെതിരെ അപകീർത്തി കേസുമായി തബ്ലീഗും

ക്വാറന്റൈൻ വ്യവസ്ഥകൾ പാലിക്കാതെ ഇറങ്ങി നടക്കുന്നു; നിരോധനാജ്ഞ ലംഘിക്കുന്നു;  150 തബ്ലീഗി ജമാഅത്ത് പ്രവർത്തകർക്കെതിരെ കേസെടുത്ത് മുംബൈ പൊലീസ്; അസമിൽ മെഡിക്കൽ പരിശോധനയ്ക്ക് ഹാജരാകാതെ ഒളിച്ചുകളി; പരിശോധനയ്ക്ക് വന്നില്ലെങ്കിൽ കുറ്റകരമായ നരഹത്യയ്ക്ക് കേസെടുക്കുമെന്ന് മുന്നറിയിപ്പ്; തീവ്രവാദ ബന്ധം ആരോപിച്ച ടൈംസ് നൗ വെബ്‌സൈറ്റിനെതിരെ അപകീർത്തി കേസുമായി തബ്ലീഗും

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ക്വാറന്റൈൻ വ്യവസ്ഥകൾ ലംഘിച്ചതിന് ഡൽഹിയിലെ തബ്ലീഗി ജമാഅത്തുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന 150 പേർക്കെതിരെ മുംബൈ പൊലീസ് കേസെടുത്തു. ക്വാറന്റൈൻ വ്യവസ്ഥകൾക്ക് പുറമേ നിരോധനാജ്ഞ ലംഘിച്ചതിനും ഇവർക്കെതിരെ ആസാദ് മൈദാൻ പൊലീസ് സ്റ്റേഷൻ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. അതേസമയം, തബ്ലീഗി ജമാഅത്ത് സമ്മേളന നടത്തിപ്പിനെ കുറിച്ച് സുപ്രീം കോടതിയിലെ സിറ്റിങ്/ റിട്ടയേർഡ് ജഡ്ജി അന്വേഷിക്കണമെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് ആവശ്യപ്പെട്ടു. ഇതിന് ഉത്തരവാദിയായ വ്യക്തിയെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതിനിടെ, മെഡിക്കൽ പരിശോധനയ്ക്ക് മുന്നോട്ട് വന്നില്ലെങ്കിൽ തബ് ലീഗ് ജമാത്ത് അംഗങ്ങൾക്കെതിരെ കുറ്റകരമായ നരഹത്യയ്ക്ക് കേസെടുക്കുമെന്ന് അസം സർക്കാർ മുന്നറിയിപ്പ് നൽകി. കഴിഞ്ഞ മാസം ഡൽഹിയിലെ നിസാമുദ്ദീനിലെ മർക്കസിൽ നടന്ന പരിപാടിയിൽ പങ്കെടുത്തവരോട് ചൊവ്വാഴ്ച രാവിലെ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിൽ റിപ്പോർട്ട് ചെയ്യാൻ തിങ്കളാഴ്ച ആവശ്യപ്പെട്ടിട്ടുണ്ട്. അല്ലെങ്കിൽ കർശനമായ ശിക്ഷാ നടപടികൾ നേരിടേണ്ടി വരുമെന്നും അറിയിച്ചിട്ടുണ്ട്. മതസമ്മേളനത്തൽ പങ്കെടുത്തവരെയും അവരുമായി ബന്ധപ്പെട്ടവരെയും കണ്ടെത്തുന്നതിന് അസാം സർക്കാർ നടത്തിയ ശ്രമങ്ങളിൽ നിന്നും പല അംഗങ്ങളും ഒഴിഞ്ഞ് നിന്നതായാണ് സർക്കാർ പറയുന്നത്. ഞായറാഴ്ച, അസമിലെ ദാരംഗ് ജില്ലയിൽ നിന്ന് പൊലീസിൽ റിപ്പോർട്ട് ചെയ്യാത്ത മഹാരാഷ്ട്രയിൽ നിന്നുള്ള തബ് ലീഗ് ജമാഅത്തിലെ ഒമ്പത് അംഗങ്ങളെ കസ്റ്റഡിയിലെടുത്തിരുന്നു.

അതേസമയം, തബ്ലീഗ് ജമാഅത്തിന് പാക്കിസ്ഥാൻ കേന്ദ്രമായ തീവ്രവാദസംഘടനയുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് ലേഖനം പ്രസിദ്ധപ്പെടുത്തിയതിന് ടൈംസ് നൗ വെബ്‌സൈറ്റിനെതിരെ അപകീർത്തിക്കേസ് നൽകി. ടൈംസ് ഓഫ് ഇന്ത്യ ഗ്രൂപ്പിനു കീഴിലെ വെബ്‌സൈറ്റിൽ പോസ്റ്റ് ചെയ്ത ലേഖനം തങ്ങളുടെ സംഘടനയെ അപകീർത്തിപ്പെടുത്തുന്നതും പ്രവർത്തകർക്കെതിരെ സമൂഹത്തിൽ വിദ്വേഷം ജനിപ്പിക്കുന്നതാണെന്നും ചൂണ്ടിക്കാട്ടി തബ്ലിഗ് പ്രവർത്തകനാണ് കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ബെനറ്റ് കോൾമാൻ മാനേജിങ് ഡയറക്ടർ വിനീത് ജെയിനിന് നോട്ടീസ് അയച്ചത്.

എഡിറ്റർ ജയ്ദീപ് ബോസിനെയും എതിർകക്ഷിയാക്കിയിട്ടുണ്ട്തബ്ലീഗ് ജമാഅത്തിന് പാക്കിസ്ഥാൻ കേന്ദ്രമായ ഹർകത്തുൽ മുജാഹിദീനുമായി ബന്ധമുണ്ടെന്നും സെപ്റ്റംബർ 11 തീവ്രവാദ ആക്രമണവുമായി ബന്ധപ്പെട്ട് അമേരിക്ക ഗ്വണ്ടാനമോ തടങ്കൽപാളയത്തിലാക്കിയ തടവുകാരിൽ ചിലർ നിസാമുദ്ദീനിലെ തബ്ലീഗ് ആസ്ഥാനത്ത് താമസിച്ചിരുന്നുവെന്നും ലേഖനത്തിൽ ആരോപിച്ചിരുന്നു.'തബ്ലീഗ് ജമാഅത്ത് ഷെയേഴ്‌സ് ലിങ്ക്‌സ് വിത്ത് ടെറർ ഔട്ഫിറ്റ്‌സ്' എന്ന പേരിൽ ഏപ്രിൽ ഒന്നിനാണ് ടൈംസ് നൗ ലേഖനം പോസ്റ്റ് ചെയ്തത്.തബ്ലീഗ് ജമാഅത്ത് നൂറുവർഷമായി ഇന്ത്യയിൽ പ്രവർത്തിച്ചുവരുന്ന സംഘടനയാണെന്നും ഇതുവരെ തബ്ലീഗിനെ കരിമ്പട്ടികയിൽപെടുത്തിയിട്ടില്ലെന്നും നോട്ടീസയച്ച ഹഫീസുല്ല ഖാൻ ചൂണ്ടിക്കാട്ടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP