Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഇതു താൻടാ കണ്ടക്ടർ! ബസിൽനിന്ന് കിട്ടിയ പണമടങ്ങിയ പഴ്‌സുമായി ഉടമയെ തിരഞ്ഞു നടന്നത് രണ്ടാഴ്ച; മാതൃക കാട്ടിയത് എരുമേലി സ്വദേശി സാബു വർഗീസ്

ഇതു താൻടാ കണ്ടക്ടർ! ബസിൽനിന്ന് കിട്ടിയ പണമടങ്ങിയ പഴ്‌സുമായി ഉടമയെ തിരഞ്ഞു നടന്നത് രണ്ടാഴ്ച; മാതൃക കാട്ടിയത് എരുമേലി സ്വദേശി സാബു വർഗീസ്

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: യഥാർഥ സത്യസന്ധ്യത എന്നു പറഞ്ഞാൽ ഈ കെ.എസ്.ആർ.ടി.സി കണ്ടക്ടർ ചെയ്ത പ്രവൃത്തിയാണ്. ബസിൽ നിന്ന് കളഞ്ഞു കിട്ടിയ പണമടങ്ങിയ പഴ്‌സുമായി ഉടമയെ തിരഞ്ഞുനടന്നത് രണ്ടാഴ്ച. ഒടുവിൽ പൊലീസിന്റെ സൈബർ സെല്ലിന്റെ സഹായത്തോടെ ഉടമയെ കണ്ടുപിടിച്ച് പഴ്‌സ് കൈമാറി നന്ദിയുള്ള ഒരു പുഞ്ചിരി മാത്രം പ്രതിഫലമായി കൈപ്പറ്റി തിരികെ ഡ്യൂട്ടിയുടെ തിരക്കിലേക്ക് മടങ്ങിയത് എരുമേലി സ്വദേശിയായ സാബു വർഗീസ് എന്ന കണ്ടക്ടറാണ്.

കെ.എസ്.ആർ.ടി.സി. തിരുവല്ലാ ഡിപ്പോയിലെ കണ്ടക്ടറാണ് എരുമേലി മുക്കുട്ടുതറ കൊല്ലമുള ആറാക്കൽ വീട്ടിൽ സാബുവർഗീസ്. ഇദ്ദേഹത്തിന്റെ കാരുണ്യത്തിൽ പണമടങ്ങിയ പഴ്‌സ് തിരിച്ചു കിട്ടിയത് ചെങ്ങന്നൂർ തിരുവൻവണ്ടൂർ സ്വദേശി വിനോദിനാണ്. കഥയിങ്ങനെ:
കഴിഞ്ഞ 24 ന് തിരുവല്ലയിൽ നിന്നും പുലർച്ചെ 5.50 ന് പുറപ്പെട്ട തൃശൂർ സൂപ്പർ ഫാസ്റ്റ് ബസിൽ ആലുവയ്ക്ക് പോയതാണ് വിനോദ്. യാത്രാചെലവിനുള്ള പണം വേറെ കരുതിയിരുന്നതു കാരണം ബസിനുള്ളിൽ തന്റെ പഴ്‌സ് നഷ്ടമായ വിവരം വിനോദ് അറിഞ്ഞിരുന്നില്ല.

മടങ്ങിയെത്തി തിരുവല്ല കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ പേ ആൻഡ് പാർക്കിൽ വച്ചിരുന്ന ബൈക്ക് എടുക്കാൻ ചെന്നപ്പോഴാണ് പഴ്‌സ് കാണാനില്ലെന്ന് മനസിലായത്. വാഹനം പാർക്ക് ചെയ്തപ്പോൾ കൊടുത്ത രസീത് പഴ്‌സിനുള്ളിലായിരുന്നു സൂക്ഷിച്ചിരുന്നത്. പഴ്‌സ് എങ്ങനെയാണ് നഷ്ടപ്പെട്ടത് എന്ന് അറിയാത്തതിനാൽ വിനോദ് ദുഃഖത്തോടെ വീട്ടിലേക്ക് മടങ്ങി. അന്ന് കണ്ടക്ടർ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന സാബു വർഗീസിന് ബസിൽ നിന്നും വിനോദിന്റെ പഴ്‌സ് ലഭിച്ചിരുന്നു. പഴ്‌സിൽ ഉടമയെ മനസിലാക്കാൻ കഴിയുന്ന മറ്റു രേഖകൾ ഒന്നും ഇല്ലായിരുന്നു.

പഴ്‌സിൽ ഉണ്ടായിരുന്ന വാഹന പാർക്കിങ് രസീതിലെ വണ്ടി നമ്പർ ജില്ലാ പൊലീസ് മേധാവിക്ക് കൈമാറി കാര്യവും ബോധിപ്പിച്ചു. തുടർന്ന് സൈബർ സെൽ മുഖാന്തിരം വിലാസം കണ്ടുപിടിച്ച് എസ്‌പി. സാബു വർഗീസിന് നൽകി. പഴ്‌സ് തന്റെ കൈയിലുണ്ടെന്ന വിവരം കാണിച്ച് സാബു വർഗീസ് വിനോദിന് വീട്ടിലേക്ക് രജിസ്‌ട്രേഡ് തപാലിൽ കത്ത് അയച്ചു. ഇതു കിട്ടിയ വിനോദ് ആദ്യം ഒന്ന് അമ്പരന്നു. പിന്നെ തിരുവല്ല കെ.എസ്.ആർ. ടി.സി ഡിപ്പോയിൽ എത്തി സാബു വർഗീസിൽ നിന്ന് പഴ്‌സ് ഏറ്റു വാങ്ങി.

സാബു വർഗീസിന് ഇത് ആദ്യ അനുഭവമല്ല. മുൻപും ഇതു പോലെ വിലപിടിപ്പുള്ള ഒരു പാട് സാധനങ്ങൾ ബസിൽ നിന്ന് സാബുവിന് കിട്ടിയിട്ടുണ്ട്. അതൊക്കെ ഉടമകളെ കണ്ടുപിടിച്ച് തിരിച്ചേൽപ്പിച്ച ശേഷമാണ് ഈ നല്ല മനസുള്ള കണ്ടക്ടർ വിശ്രമിച്ചിട്ടുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP