Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

എ പി വിഭാഗവുമായി ലയിക്കാനുള്ള സമസ്തയുടെ നീക്കത്തിന് തുടക്കത്തിൽ തന്നെ തിരിച്ചടി; സമസ്ഥയിൽ ലീഗിനുള്ള സ്വാധീനം നഷ്ടപ്പെടുമെന്ന ഭയന്ന് ലീഗ് അനുകൂലികൾ എതിർപ്പുമായി രംഗത്ത്; ലയനം ഏതാണ്ട് ഉറപ്പായപ്പോൾ എതിർപ്പുയരുന്നത്‌ സമസ്തയേ പിളർപ്പിലേക്ക് നയിക്കുമെന്ന് ഭയന്ന് ഒൗദ്യോഗികവിഭാഗം; സുന്നി ഐക്യം ഒരിക്കലും സാധിക്കില്ലേ?

എ പി വിഭാഗവുമായി ലയിക്കാനുള്ള സമസ്തയുടെ നീക്കത്തിന് തുടക്കത്തിൽ തന്നെ തിരിച്ചടി; സമസ്ഥയിൽ ലീഗിനുള്ള സ്വാധീനം നഷ്ടപ്പെടുമെന്ന ഭയന്ന് ലീഗ് അനുകൂലികൾ എതിർപ്പുമായി രംഗത്ത്; ലയനം ഏതാണ്ട് ഉറപ്പായപ്പോൾ എതിർപ്പുയരുന്നത്‌ സമസ്തയേ പിളർപ്പിലേക്ക് നയിക്കുമെന്ന് ഭയന്ന് ഒൗദ്യോഗികവിഭാഗം; സുന്നി ഐക്യം ഒരിക്കലും സാധിക്കില്ലേ?

മറുനാടൻ ഡെസ്‌ക്‌

കോഴിക്കോട്: കാന്തപുരം അബുബേക്കർ മൗലവി നയിക്കുന്ന എ പി വിഭാഗം സമസ്തയുമായി ലയിക്കാനുള്ള  സമസ്ത ഔദ്യോഗികവിഭാഗത്തിന്റെ (ഇകെ വിഭാഗം) നീക്കത്തിനെതിരെ കലാപക്കൊടി. ലയന ചർച്ചകൾക്കുള്ള നീക്കങ്ങൾ പുരോഗമിക്കെ ഇ കെ വിഭാഗത്തിലെ ഒരു വിഭാഗം എതിർപ്പുമായി രംഗത്തുവരിയായിരുന്നു. സുന്നി വിഭാഗങ്ങളെ ഒരു കുടക്കീഴിൽ നിർത്തുന്നതിന്റെ ഭാഗമായിട്ടാണ് എ പി അബുബേക്കർ മൗലവിയുമായി സഹകരിച്ച് ലയന ചർച്ചകൾക്ക് ഇകെ വിഭാഗം ഔദ്യോഗിക നേതൃത്വം കളങ്ങളൊരുക്കിയത്.

എന്നാൽ ആശയത്തിൽ നിന്ന് വ്യതിചലിക്കുന്ന നേതൃത്വത്തെ കടുത്ത ഭാഷയിൽ വിമർശിച്ചാണ് ഔദ്യോഗിക പക്ഷത്തെ ഒരുവിഭാഗം രംഗത്തുള്ളത്. ലയന ചർച്ചകൾക്ക് സാധ്യതകൾ തെളിഞ്ഞതോടെ ഇകെ വിഭാഗം ഇതിനായി ഒരു പ്രത്യേക സമിതിയെ നിയോഗിച്ചിരുന്നു. സമിതിയുടെ നേതൃത്വത്തിൽ കഴിഞ്ഞ മൂന്ന് മാസക്കാലമായി ചർച്ചകൾ നടന്നുവരികയായിരുന്നു. ചർച്ചകൾ വിജയത്തോടടുത്ത് നിന്നപ്പോഴാണ് എതിർപ്പുമായി ഇകെ വിഭാഗത്തിലെ ഒരുവിഭാഗം അനുയായികൾ രംഗത്തെത്തിയത്.

സമസ്തയിൽ ലീഗിനുള്ള സ്വാധീനം നഷ്ടമാകുമെന്ന് ഉയർത്തിക്കാട്ടിയാണ് ഇ.കെ വിഭാഗത്തിലെ ലീഗ് അനുയായികൾ ഏതിർപ്പുമായി രംഗത്തെത്തിയത്. ലയനം സാധ്യമായാൽ അത് ലീഗിന് രാഷ്ട്രീയമായി തിരിച്ചടി നേരിടുമെന്നാണ് ഇവരുടെ വിലയിരുത്തൽ. ഇരു വിഭാഗങ്ങളും അടുക്കുന്നതോടെ ലീഗിന് സമസ്തയിലുള്ള പിടിവള്ളി നഷ്ടമാകുമെന്നും ഇവർ വാദിക്കുന്നു. നിലവിൽ കാന്തപുരം വിഭാഗത്തിന് ലീഗുമായി രാഷ്ട്രീയപരമായും അല്ലാതെയും വിയോജിപ്പുകളാണുള്ളത്. ഇകെ വിഭാഗത്തിലെ ലീഗ് അനുകൂല പക്ഷത്തിനെ ചൊടിപ്പിക്കുന്നതും ഇതേ കാരണം തന്നെയാണ്.

എ പി വിഭാഗവുമായി എല്ലാകാലവും നിലനിൽക്കുന്ന അകൽച്ച അപകടമാണെന്ന വാദത്തിലാണ് ഇകെ സമസ്തയിലെ മുഷാവറ (ഉന്നതാധികാര സമിതി) അംഗം കൂടിയായ ഉമർ ഫൗസൽ മുക്കം അടക്കമുള്ള നേതാക്കളാണ് രംഗത്ത് വന്നത്. മാത്രമല്ല ലീഗിന് വഴങ്ങിയല്ല ഇ കെ പ്രവർത്തിക്കേണ്ടതെന്നും കാന്തപുരവുമായി ലയനത്തിന് ആഗ്രഹിക്കുന്ന വിഭാഗം ആവശ്യപ്പെടുന്നത്. ലീഗിന്റെ എതിർപ്പിനെ മറികടന്ന് ലയന നീക്കവുമായി വരുന്ന സമസ്ത നേതാക്കൾക്കെതിരെ നടപടി സ്വീകരിക്കാനും പാണക്കാട് ചേർന്ന് നേതാക്കളുടെ യോഗത്തിൽ തീരുമാനമെടുത്തിരുന്നു.

എന്നാൽ എ പി വിഭാഗവുമായി ലയനത്തിനൊരുങ്ങുന്ന ഇകെ വിഭാഗത്തിലെ നേതാക്കൾക്കെതിരെ സംഘടന തലത്തിൽ നടപടിയെടുക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു. എന്നാൽ ലയനസാധ്യത അടുത്തതോടെ സുന്നി യുവജനവിഭാഗം തുറന്ന പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. സുന്നി ലയനം പരിഹരിച്ച് മുന്നോട്ടുവരുന്ന എതിർപ്പുകൾ പരിഹരിച്ച് മുന്നോട്ടുപോകണമെന്നാണ് സുന്നി യുവജന സംഘം സംസ്ഥാന സെക്രട്ടറി നാസർ ഫൈസി പ്രതികരിച്ചത്. ലയന ചർച്ചകൾ നടന്നു വരികയാണ്. നോമ്പു തുടങ്ങിയപ്പോൾ ചർച്ചകൾ നിർത്തിവെക്കുകയായിരുന്നെന്നുമായിരുന്നു നാസർ ഫൈസിയുടെ പ്രതികരണം.

എന്നാൽ എപി വിഭാഗവുമായി ലയനത്തിന് ഒരുങ്ങുന്ന ഔദ്യോഗിക പക്ഷത്തിലെ നേതാക്കൾക്കെതിരെ തൽക്കാലം നടപടി വേണ്ടെന്ന നിലപാടിലാണ് നേതൃത്വം. ഇവർക്കെതിരെ പരസ്യ ശാസനയോ നടപടിയോ സ്വീകരിച്ചാൽ സംഘടനയെ ഇത് ബാധിക്കുമെന്നാണ് വിലയിരുത്തൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP