Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നിങ്ങളത് കാര്യമാക്കിയോ...ഞാൻ അത് താമശയ്ക്ക് പറഞ്ഞതായിരുന്നു; ആരിഫ് തോറ്റാൽ തല മൊട്ടയടിക്കുമെന്ന് പറഞ്ഞത് രസത്തിനെന്ന് വെള്ളാപ്പള്ളി നടേശൻ; തുഷാർ മത്സരിച്ചാൽ തോൽക്കുമെന്ന കാര്യത്തിൽ സംശയമില്ലെന്ന് തറപ്പിച്ചു പറഞ്ഞും നടേശൻ; ഷാനിമോളെ കോൺഗ്രസ് ചതിക്കുകയായിരുന്നുവെന്നും സ്ഥാനാർത്ഥിനിർണയത്തിൽ കോൺഗ്രസ് ഈഴവ സമുദായത്തെ അവഗണിച്ചെന്നും എസ്എൻഡിപി ജനറൽ സെക്രട്ടറിയുടെ പരാതി

നിങ്ങളത് കാര്യമാക്കിയോ...ഞാൻ അത് താമശയ്ക്ക് പറഞ്ഞതായിരുന്നു; ആരിഫ് തോറ്റാൽ തല മൊട്ടയടിക്കുമെന്ന് പറഞ്ഞത് രസത്തിനെന്ന് വെള്ളാപ്പള്ളി നടേശൻ; തുഷാർ മത്സരിച്ചാൽ തോൽക്കുമെന്ന കാര്യത്തിൽ സംശയമില്ലെന്ന് തറപ്പിച്ചു പറഞ്ഞും നടേശൻ; ഷാനിമോളെ കോൺഗ്രസ് ചതിക്കുകയായിരുന്നുവെന്നും സ്ഥാനാർത്ഥിനിർണയത്തിൽ കോൺഗ്രസ് ഈഴവ സമുദായത്തെ അവഗണിച്ചെന്നും എസ്എൻഡിപി ജനറൽ സെക്രട്ടറിയുടെ പരാതി

മറുനാടൻ ഡെസ്‌ക്‌

കണിച്ചുകുളങ്ങര: നിലപാടിൽ മലക്കം മറിയുന്ന പതിവ് തെറ്റിക്കാതെ വെള്ളാപ്പള്ളി നടേശൻ. ആലപ്പുഴയിൽ ഇടത് സ്ഥാനാർത്ഥി എ.എം ആരിഫ് തോറ്റാൽ തല തല മൊട്ടയടിച്ച് കാശിക്ക് പോകുമെന്ന് ഒരു രസത്തിന് പറഞ്ഞതാണെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. സ്ഥാനാർത്ഥിനിർണയത്തിൽ കോൺഗ്രസ് ഈഴവ സമുദായത്തെ അവഗണിച്ചു. തുഷാർ മത്സരിച്ചാൽ തോൽക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

തുഷാർ അച്ചടക്കമുള്ള പ്രവർത്തകനാണെന്നാണെന്നാണ് വിശ്വാസമെന്നും വെള്ളാപ്പള്ളി വിശദമാക്കി. സമുദായ നേതാക്കളുമായുള്ള കൂടിക്കാഴ്ചയുടെ ഭാഗമായി ആലപ്പുഴയിൽ എത്തിയ ചാലക്കുടിയിലെ എൽഡിഎഫ് സ്ഥാനാർത്ഥി ഇന്നസെന്റുമായി വെള്ളാപ്പള്ളി നടേശൻ കൂടിക്കാഴ്ച നടത്തി ഇതിന് പിന്നാലെയാണ് വെള്ളാപ്പള്ളിയുടെ പ്രതികരണം.

ആലപ്പുഴ സീറ്റിനെക്കുറിച്ച് പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നു. ഷാനിമോൾ ഉസ്മാന് തോൽക്കുന്ന സീറ്റ് നൽകിയത് ശരിയായില്ലെന്നും ജയിക്കുന്ന സീറ്റായ വയനാട് നൽകണമായിരുന്നെന്നും വെള്ളാപ്പള്ളി പറഞ്ഞു. ഷാനിമോളെ ചതിക്കുകയായിരുന്നു. ആലപ്പുഴയെ സംബന്ധിച്ച് ഒരു കാട്ടിൽ രണ്ട് പുലികൾ വേണ്ടെന്ന് അവിടുത്തെ വോട്ടർമാർ കരുതിയാൽ എന്തുചെയ്യാനൊക്കുമെന്നും അദ്ദേഹം ചോദിച്ചു.

സ്ഥാനാർത്ഥി നിർണയത്തിൽ കോൺഗ്രസ് ഊഴവ സമുദായത്തെ അവഗണിച്ചെന്ന് വെള്ളാപ്പള്ളി ആരോപിച്ചു. ന്യൂനപക്ഷ സമുദായങ്ങൾ സ്ഥാനാർത്ഥി പട്ടിക ഹൈജാക്ക് ചെയ്തുവെന്നും വെള്ളാപ്പള്ളി പറഞ്ഞു.തുഷാർ മത്സരിച്ചാൽ തോൽക്കുമെന്ന കാര്യത്തിൽ സംശയമില്ല. തിരഞ്ഞെടുപ്പിൽ മത്സരിക്കണമെങ്കിൽ എസ്എൻഡിപി യോഗം വൈസ് പ്രസിഡന്റ് സ്ഥാനം രാജിവെക്കണമെന്നും വെള്ളാപ്പള്ളി പറഞ്ഞു. പിന്തുണ ആവശ്യപ്പെട്ട് വെള്ളാപ്പള്ളി നടേശനെ കാണാനെത്തിയ ചാലക്കുടി മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥി ഇന്നസെന്റിനൊപ്പമാണ് വെള്ളാപ്പള്ളി മാധ്യമങ്ങളെ കണ്ടത്.

തിരഞ്ഞെടുപ്പിൽ പിന്തുണ അഭ്യർത്ഥിച്ച് എൻഎസ്എസ് ആസ്ഥാനത്ത് പോകില്ലെന്ന് ഇന്നസെന്റ് പറഞ്ഞു. ചാലക്കുടിയിലെ എൻഎസ്എസ് ഘടകം നേതാക്കളോട് പിന്തുണ അഭ്യർത്ഥിക്കും. ചാലക്കുടിയിൽ അനായാസ വിജയമുണ്ടാകുമെന്ന് പറയാനാവില്ല. പരിപാടിയിൽ പങ്കെടുത്തതിന് പണം വാങ്ങിയെന്ന ആരോപണം ശരിയല്ലെന്നും എംപിയായ ശേഷം പരിപാടികളിൽ പങ്കെടുക്കുന്നതിന് പണം വാങ്ങിയിട്ടില്ലെന്നും ഇന്നസെന്റ് പറഞ്ഞു.

തുഷാർ വെള്ളാപ്പള്ളി ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മൽസരിക്കുന്നതിൽ തെറ്റില്ലെന്ന് നേരത്തെ മുൻ നിലപാടിൽ നിന്ന വ്യതിചലിച്ച് വെള്ളാപ്പള്ളി നടേശൻ രംഗത്തെത്തിയിരുന്നു. എൻ.ഡി.എ. മുന്നണിയിൽ നിൽക്കുമ്പോൾ ബി.ഡി.ജെ.എസ്. അധ്യക്ഷൻ എന്ന സ്ഥാനം വെച്ച് മത്സരിക്കേണ്ടി വരുമെന്നും വെള്ളാപ്പള്ളി പറഞ്ഞു. എന്നാൽ മൽസരിക്കുകയാണെങ്കിൽ എസ്.എൻ.ഡി.പി. യോഗം ഭാരവാഹിത്വം ഒഴിയണമെന്ന തീരുമാനത്തിൽ മാറ്റമില്ലെന്നും വെള്ളാപ്പള്ളി നടേശൻ വ്യക്തമാക്കിയിരുന്നു.

വെള്ളിയാഴ്ച രാത്രി ബിജെപി. കേന്ദ്ര നേതാക്കൾ ഗുരുമൂർത്തി, മുരളീധര റാവു എന്നിവർ വെള്ളാപ്പള്ളി നടേശനുമായി ചർച്ച നടത്തിയിരുന്നു. ഈ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് വെള്ളാപ്പള്ളി തന്റെ നിലപാടിൽ മാറ്റം വരുത്തുന്നത്. എന്നാൽ വെള്ളാപ്പള്ളിയുടെ ഭാഗത്ത് നിന്നും അനുകൂല നിലപാട് കിട്ടിയിട്ടും ലോക്സഭാ സ്ഥാനാർത്ഥിത്വത്തിന്റെ കാര്യത്തിൽ തുഷാർ വെള്ളാപ്പള്ളി തീരുമാനം അറിയിച്ചിട്ടില്ല.

തുഷാർ മൽസരിക്കുന്നതിൽ തനിക്ക് എതിർപ്പില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. അതേസമയം തുഷാറിനുവേണ്ടി പ്രചാരണത്തിനിറങ്ങാനോ തുഷാറിന് അനുകൂലമായി പരസ്യ പ്രസ്താവനകൾ നടത്താനോ താൻ ഉണ്ടാവില്ലെന്നും വെള്ളാപ്പള്ളി നടേശൻ ബിജെപി. നേതാക്കളെ അറിയിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP