Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

'എന്തിനാണ് ഇപ്പോ ഇവര് ഇങ്ങോട്ട് വന്നത്? കുഴിമാടം മാന്താനോ? ഞങ്ങടെ ബാക്കിയുള്ള കുഞ്ഞ്യേളെ കൂടി കൊല്ലാനോ? ഞങ്ങടെ കുഞ്ഞ്യേളെ ഇനി ഞങ്ങക്ക് തിരിച്ച് കിട്ട്വോ? കൊന്നിട്ടല്ല പാർട്ടിയുണ്ടാക്കേണ്ടത്; പെരിയയിൽ എത്തിയ സിപിഎം സംഘത്തിന് നേരെ വൈകാരിക പ്രകടനങ്ങളുമായി സ്ത്രീകൾ; അലറിക്കരഞ്ഞ് രംഗത്തെത്തിയ പെൺകുട്ടിയെ പാടുപെട്ട് പിടിച്ചുമാറ്റി പൊലീസുകാർ

'എന്തിനാണ് ഇപ്പോ ഇവര് ഇങ്ങോട്ട് വന്നത്? കുഴിമാടം മാന്താനോ? ഞങ്ങടെ ബാക്കിയുള്ള കുഞ്ഞ്യേളെ കൂടി കൊല്ലാനോ? ഞങ്ങടെ കുഞ്ഞ്യേളെ ഇനി ഞങ്ങക്ക് തിരിച്ച് കിട്ട്വോ? കൊന്നിട്ടല്ല പാർട്ടിയുണ്ടാക്കേണ്ടത്; പെരിയയിൽ എത്തിയ സിപിഎം സംഘത്തിന് നേരെ വൈകാരിക പ്രകടനങ്ങളുമായി സ്ത്രീകൾ; അലറിക്കരഞ്ഞ് രംഗത്തെത്തിയ പെൺകുട്ടിയെ പാടുപെട്ട് പിടിച്ചുമാറ്റി പൊലീസുകാർ

മറുനാടൻ മലയാളി ബ്യൂറോ

കാസർകോട്: പെരിയയിൽ കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ വീടിനടുത്ത് എത്തിയ സിപിഎം നേതാക്കൾക്ക് നേരെ കടുത്ത രോഷപ്രകടനാണ് അരങ്ങേറിയത്. സ്ത്രീകൾ അടക്കമുള്ളവർ നേതാക്കൾക്കെതിരെ തെറിവിളിച്ചു കൊണ്ടാണ് രംഗത്തുവന്നത്. കൂട്ടത്തിലുണ്ടായിരുന്ന ഒരു പെൺകുട്ടി അലമുറയിട്ടു കരഞ്ഞു തട്ടിക്കയറിയുമാണ് പ്രതികരിച്ചത്.

ഇരട്ടക്കൊലപാതകത്തിലെ മുഖ്യപ്രതിയും സിപിഎം ലോക്കൽ കമ്മിറ്റി അംഗവുമായിരുന്ന പീതാംബരന്റെ വീടും പെരിയയ്ക്ക് അടുത്തുള്ള കല്യോട്ട് ആക്രമിക്കപ്പെട്ട സിപിഎം അനുഭാവികളുടെ വീടും പി കരുണാകരനുൾപ്പടെയുള്ള സിപിഎം നേതാക്കൾ സന്ദർശിച്ചിരുന്നു. ഇതിനവടെയാണ് കടുത്ത പ്രതിഷേധം ഉണ്ടായത്.

''എന്തിനാണ് ഇപ്പോ ഇവര് ഇങ്ങോട്ട് വന്നത്? കുഴിമാടം മാന്താനോ? ഞങ്ങടെ ഇവിടെ ബാക്കിയുള്ള കുഞ്ഞ്യേളെ കൂടി കൊല്ലാനോ? ഞങ്ങടെ കുഞ്ഞ്യേളെ ഇനി ഞങ്ങക്ക് തിരിച്ച് കിട്ട്വോ? പിന്നെന്തിന് ഇങ്ങോട്ട് വന്നു? സമാധാനം പറയാനാണെങ്കി ഇപ്പഴാണോ വരണ്ടത്? ഇതിന് മുമ്പ് സമയമില്ലേ?'' സിപിഎം നേതാക്കളുടെ സന്ദർശനവിവരമറിഞ്ഞ് സ്ഥലത്തെത്തിയ സ്ത്രീകൾ ചോദിക്കുന്നു. കോൺഗ്രസ് പ്രവർത്തകർ സിപിഎം നേതാക്കളെ തടഞ്ഞപ്പോഴാണ് കൂത്തിലുണ്ടായിരുന്ന പെൺകുട്ടി വൈകാരികമായി പ്രതികരിച്ചത്. റോഡിൽ കിടന്ന് പ്രതിഷേധിച്ച പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്ത് നീക്കി. പെൺകുട്ടികളടക്കം അലമുറയിട്ട് വൈകാരികമായാണ് പ്രതിഷേധിച്ചത്.

കല്ലിയോട്ടെത്തിയ നേതാക്കൾക്കെതിരെ യുവാക്കളും സ്ത്രീകളും രോഷത്തോടെ ആഞ്ഞടുക്കുകയായിരുന്നു. പിരിഞ്ഞുപോകാൻ ആവശ്യപ്പെടുന്ന പൊലീസുകാരോട് പോകില്ലെന്ന് ഉറച്ച സ്വരത്തിൽ പറയുകയാണൊരു പെൺകുട്ടി. രണ്ടു ജീവനെടുത്തതതല്ലേ. ഞങ്ങളുടെ മക്കളെ ഇനിയും കൊല്ലാനായിട്ടല്ലേ ഇങ്ങോട്ടുവരുന്നതെന്നും സ്ത്രീകളും ചോദിക്കുന്നു. കൊന്നിട്ടല്ല പാർട്ടിയുണ്ടാക്കേണ്ടത്. ഞങ്ങൾക്ക് ഇനിയും മക്കളുണ്ട്. അവർക്കും ജീവിക്കേണ്ടേ. അവരെയും കൊല്ലാനാണോ ഉദ്ദേശ്യമെന്നും സ്ത്രീകൾ ചോദിച്ചു.

സിപിഎം നേതാക്കൾ സ്ഥലത്തെത്തുമെന്ന് അറിഞ്ഞത് മുതൽ കല്യോട്ട് പ്രതിഷേധം തുടങ്ങിയിരുന്നു. എംപി പി കരുണാകരൻ ഉൾപ്പടെയുള്ളവരെ തടഞ്ഞതിനെത്തുടർന്ന് സ്ഥലത്ത് പൊലീസും പ്രവർത്തകരും തമ്മിൽ സംഘർഷമായി. എംപിക്ക് നേരെ കയ്യേറ്റശ്രമമുണ്ടായെങ്കിലും പൊലീസ് ഇടപെട്ട് തടഞ്ഞു.

കല്യോട് ജംഗ്ഷനിൽ രാവിലെ ഒമ്പത് മണിയോടെയാണ് സിപിഎം നേതാക്കൾ എത്തിയത്. പിന്നാലെ പ്രതിഷേധവുമായി കോൺഗ്രസ് പ്രവർത്തകർ എത്തുകയായിരുന്നു. സിപിഎം നേതാക്കൾ കല്യോട് ജംഗ്ഷനിലെത്തിയതോടെ കുപിതരായ കോൺഗ്രസ് പ്രവർത്തകർ ആരും ഇങ്ങോട്ട് വരേണ്ടെന്ന് പറഞ്ഞാണ് പ്രതിഷേധിച്ചത്. പെരിയയിൽ യൂത്ത് കോൺഗ്രസുകാരെ കൊന്നതിൽ അടിപതറുകയാണ് സിപിഎമ്മിന്. പാർട്ടിക്കെതിരെ ശക്തമായ വികാരമാണുയരുന്നത്. മുഖ്യമന്ത്രി ഇന്നലെ യുവാക്കളുടെ വീടുകൾ സന്ദർശിക്കാൻ താൽപര്യം അറിയിച്ചിരുന്നു. എന്നാൽ പ്രവർത്തകർ എങ്ങനെ പ്രതികരിക്കുമെന്ന് അറിയില്ലെന്നായിരുന്നു കോൺഗ്രസിന്റെ മറുപടി. പിന്നാലെ അദ്ദേഹം സന്ദർശനം റദ്ദാക്കുകയും ചെയ്തു.

തകർക്കപ്പെട്ട സിപിഎം വീടുകളും പാർട്ടി ഓഫീസുകളും സന്ദർശിക്കാനാണ് കരുണാകരൻ എംപി, കെ കുഞ്ഞിരാമൻ എംഎൽഎ, മുൻ എംഎൽഎ കെവികുഞ്ഞിരാമൻ തുടങ്ങിയവരുടെ സംഘം കല്ല്യോട്ടെത്തിയത്. തുടർന്നാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തിയത്. കോൺഗ്രസ് പ്രവർത്തകർ കൂടുതലുള്ള പ്രദേശമാണ് കല്ല്യോട്ട്. ഇവിടേക്ക് സിപിഎം നേതാക്കൾ വരേണ്ടെന്നാണ് കോൺഗ്രസ് പ്രവർത്തകരുടെ നിലപാട്. സിപിഎം നേതാക്കൾ സന്ദർശിക്കാനെത്തിയ പ്രദേശത്തുനിന്ന് അരകിലോമീറ്റർ അകലെമാത്രമാണ് കൊല്ലപ്പെട്ട ശരത് ലാലിന്റെയും കൃപേഷിന്റെയും വീട്.

ഇരട്ടക്കൊലപാതക കേസിലെ പ്രതികളായ പീതാംബരൻ, ശാസ്താ ഗംഗാധരൻ എന്നിവരടക്കമുള്ളവരുടെ വീടുകളിൽ സ്ഥലം എംപി പി കരുണാകരൻ അടക്കമുള്ള സിപിഎം നേതാക്കൾ സന്ദർശനം നടത്തിയിരുന്നു. ശാസ്താ ഗംഗാധരനാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത്ലാലിന്റെയും രക്ഷിതാക്കാൾ ആരോപിച്ചിരുന്നു. ഒരു സിപിഎം പ്രവർത്തകരും തങ്ങളെ കാണാൻ വരേണ്ടെന്നും ഇവർ പറഞ്ഞിരുന്നു. കൊലപാതകക്കേസിലെ പ്രതികൾ സഞ്ചരിച്ച വാഹനം ശാസ്ത ഗംഗാധരൻ എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ്. ഇദ്ദേഹത്തിന്റെ മകൻ ഗിജിൻ കേസിൽ പ്രതിയുമാണ്. ഇവരുടെ വീടുകൾ കോൺഗ്രസുകാർ തീയിട്ടിരുന്നു. ഈ വീടും സംഘം സന്ദർശിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP