Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പണം ആവശ്യത്തിന് കരുതുക ബാങ്ക് ഇടപാടുകൾ നടത്തേണ്ടവർ വെള്ളിയാഴ്ചയ്ക്ക് മുൻപ് ചെയ്ത് തീർക്കുക; വരുന്ന 21 മുതൽ 26 വരെ തീയതികളിൽ ബാങ്കുകൾ പ്രവർത്തിക്കുക ഒരേ ഒരു ദിവസം മാത്രം; പണിമുടക്കിലും പൊതു അവധിയിലും കീശ കാലിയാകും; എടിഎമ്മുകളിലും പണ ക്ഷാമം ഉണ്ടാകാനും സാധ്യത

പണം ആവശ്യത്തിന് കരുതുക ബാങ്ക് ഇടപാടുകൾ നടത്തേണ്ടവർ വെള്ളിയാഴ്ചയ്ക്ക് മുൻപ് ചെയ്ത് തീർക്കുക; വരുന്ന 21 മുതൽ 26 വരെ തീയതികളിൽ ബാങ്കുകൾ പ്രവർത്തിക്കുക ഒരേ ഒരു ദിവസം മാത്രം; പണിമുടക്കിലും പൊതു അവധിയിലും കീശ കാലിയാകും; എടിഎമ്മുകളിലും പണ ക്ഷാമം ഉണ്ടാകാനും സാധ്യത

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ബാങ്ക് ഇടപാടുകൾ നടത്താനുള്ളവർ 21ന് മുമ്പ് ചെയ്ത് തീർക്കേണ്ടത് ചെയ്താൽ പിന്നീട് ടെൻഷൻ ഒഴിവാക്കാം. ഈ വരുന്ന ശനിയാഴ്ച മുതൽ അടുത്ത ബുധനാഴ്ച വരെ നീളുന്ന ബാങ്കി അവതികൾക്കിടയിൽ 24ാം തീയതി മാത്രമായിരിക്കും ഒരേ ഒരു പ്രവർത്തി ദിവസം.പണിമുടക്കും അവധിയും കാരണം സംസ്ഥാനത്തെ ബാങ്കുകളുടെ പ്രവർത്തനം ആറു ദിവസത്തോളം തടസ്സപ്പെട്ടേക്കും എന്നാണ് വിവരം. പ്രഖ്യാപിച്ച സമരങ്ങൾ പിൻവലിച്ചില്ലെങ്കിൽ 21 മുതൽ 26 വരെയുള്ള ദിവസങ്ങളിൽ 24-നു മാത്രമാണ് ബാങ്കുകൾക്ക് തടസ്സമില്ലാതെ പ്രവർത്തിക്കാനാവുക.

21-ന് ഓൾ ഇന്ത്യാ ബാങ്ക് ഓഫീസേഴ്സ് കോൺഫെഡറേഷൻ എന്ന സംഘടന പ്രഖ്യാപിച്ച പണിമുടക്കാണ്. ഒരുവിഭാഗം ഓഫീസർമാരാണ് ഈ സംഘടനയിലുള്ളത്. ഈ പണിമുടക്ക് ബാങ്കിങ് മേഖല അപ്പാടെ നിശ്ചലമാക്കാനിടയാക്കില്ല. എന്നാൽ, ചില ബാങ്ക് ശാഖകളുടെ പ്രവർത്തനം തടസ്സപ്പെടാം. ശമ്പളപരിഷ്‌കരണം നടപ്പാക്കണമെന്നും കിട്ടാക്കടങ്ങൾ പിരിച്ചെടുക്കാൻ നടപടികൾ ഊർജിതമാക്കണമെന്നും ആവശ്യപ്പെട്ടാണ് സമരം.

22-ന് നാലാം ശനിയാഴ്ചയും 23-ന് ഞായറാഴ്ചയുമാണ്. ഈ രണ്ടുദിവസവും അവധിയാണ്. 24-ന് അവധിയില്ല. 25-ന് ക്രിസ്മസ് അവധിയാണ്. 26-ന് വീണ്ടും പണിമുടക്ക്.26-ന് സമരം പ്രഖ്യാപിച്ചിരിക്കുന്നത് ബാങ്കിങ് മേഖലയിലെ മുഴുവൻ സംഘടനകളും ചേർന്ന യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് ആണ്. എല്ലാ വിഭാഗം ജീവനക്കാരും പണിമുടക്കുന്നുണ്ട്. ഇതിൽ ബാങ്കുകളുടെ പ്രവർത്തനം തടസ്സപ്പെടും.

ഇത്രയും ദിവസം തുടർച്ചയായി ബാങ്കുകളുടെ പ്രവർത്തനം മുടങ്ങുമ്പോൾ എ.ടി.എമ്മുകളിൽ ആവശ്യത്തിന് പണം ഉറപ്പാക്കിയില്ലെങ്കിൽ ജനത്തിന് ബുദ്ധിമുട്ടാവും. തുടർച്ചയായി അവധിവന്നാൽ എ.ടി.എമ്മുകളിൽ പണം നിറയ്ക്കാൻ ബദൽ സംവിധാനം നിലവിലുണ്ടെന്നാണ് ബാങ്ക് അധികൃതർ അവകാശപ്പെടുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP