Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202415Wednesday

കോൺഗ്രസ് അനുഭാവ സംഘടനകൾക്ക് നൽകിയതിന്റെ അഞ്ചിരട്ടി പണം താൻ സംഘപരിവാർ അനുകൂല സംഘടനകൾക്ക് നൽകിയിട്ടുണ്ടെന്ന് സാക്കിർ നായിക്ക്; രാജീവ് ഗാന്ധി ചാരിറ്റബിൾ ട്രസ്റ്റ് താൻ നൽകിയ 50 ലക്ഷം രൂപ മടക്കുകയാണ് ചെയ്തത്; താൻ കോൺഗ്രസ് അനുഭാവിയാണെന്നത് ബിജെപിയുടെ പ്രചാരണം മാത്രം; ബിജെപിയെ യഥാർഥ വിശ്വാസികളായി താൻ കാണുന്നില്ല; മോദിക്ക് ഹിന്ദുവേദ ഗ്രന്ഥങ്ങൾ അറിയുമോ.. എന്നാൽ തമ്മിൽ ഒരു സംവാദമാവാം; മോദിയെ വെല്ലുവിളിച്ച് വിവാദ സലഫി പ്രാസംഗികൻ സാക്കിർ നായിക്ക്

കോൺഗ്രസ് അനുഭാവ സംഘടനകൾക്ക് നൽകിയതിന്റെ അഞ്ചിരട്ടി പണം താൻ സംഘപരിവാർ അനുകൂല സംഘടനകൾക്ക് നൽകിയിട്ടുണ്ടെന്ന് സാക്കിർ നായിക്ക്; രാജീവ് ഗാന്ധി ചാരിറ്റബിൾ ട്രസ്റ്റ് താൻ നൽകിയ 50 ലക്ഷം രൂപ മടക്കുകയാണ് ചെയ്തത്; താൻ കോൺഗ്രസ് അനുഭാവിയാണെന്നത് ബിജെപിയുടെ പ്രചാരണം മാത്രം; ബിജെപിയെ യഥാർഥ വിശ്വാസികളായി താൻ കാണുന്നില്ല; മോദിക്ക് ഹിന്ദുവേദ ഗ്രന്ഥങ്ങൾ അറിയുമോ.. എന്നാൽ തമ്മിൽ ഒരു സംവാദമാവാം; മോദിയെ വെല്ലുവിളിച്ച് വിവാദ സലഫി പ്രാസംഗികൻ സാക്കിർ നായിക്ക്

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: കോൺഗ്രസ് അനുഭാവ സംഘടനകൾക്ക് നൽകിയതിന്റെ അഞ്ചിരട്ടി പണം താൻ സംഘപരിവർ അനുകൂല സംഘടനകൾക്ക് നൽകിയിട്ടുണ്ടെന്നും തനിക്ക് ഇന്ത്യയിലെ ഒരു രാഷ്ട്രീയ പാർട്ടിയുമായും അടുത്ത ബന്ധമില്ലെന്നും വിവാദ ഇസ്ലാമിക പ്രഭാഷകൻ സാക്കിർ നായിക്ക്. ദി വീക്കിന് നൽകിയ അഭിമുഖത്തിലാണ്, ശ്രീലങ്കൻ സ്്ഫോടനം ഉൾപ്പെടെ നിരവധി സംഭവങ്ങളിൽ ഭീകരവാദത്തിന് വിത്തിടുന്നുവെന്നും, മതം മാറ്റലോബിക്കുവേണ്ടി പ്രവർത്തിക്കുന്നുവെന്നും ആരോപണം ഉയർന്ന സാക്കിർ നായിക്ക് നിലപാട് വ്യക്താമക്കുന്നത്. ബിജെപിയെ ആചാരങ്ങൾ പാലിക്കുന്ന യഥാർത്ഥ ഹിന്ദു വിശ്വാസികളായി താൻ കാണുന്നില്ലെന്നും മോദിക്ക് ഹിന്ദു വേദ ഗ്രന്ഥങ്ങൾ അറിയുമെങ്കിൽ സംവാദമാവാമെന്നും അതിന് താൻ തയ്യാറാണെന്നും വിവാദ സലഫി പ്രഭാഷകൻ സാക്കിർ നായിക്ക് വ്യക്തമാക്കി.

കോൺഗ്രസിനോട് പ്രത്യേകിച്ച് ഒരുവിധ അടുപ്പവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നുണ്ട്. കോൺഗ്രസിനോട് തനിക്ക് അനുഭാവമുണ്ടെന്ന് പ്രചരിപ്പിക്കുന്നതിനാൽ ബിജെപിക്ക് നേട്ടമുണ്ടാവുന്നുണ്ട്. കോൺഗ്രസും ബിജെപിയും ഭരിക്കുന്ന സംസ്ഥാനങ്ങളിൽ പ്രഭാഷണങ്ങൾക്കായി പോയിട്ടുണ്ട്. ഇസ്ലാമിക് റിസേർച്ച് ഫൗണ്ടേഷൻ എന്നത് ഒരു ചാരിറ്റബിൾ സംഘടനയാണ്. നിരവധി എൻജിഒകൾക്ക് സംഘടന സഹായം നൽകുന്നുണ്ട്. രാജീവ് ഗാന്ധി ചാരിറ്റബിൾ ട്രസ്റ്റിന് 50 ലക്ഷം രൂപ സംഭാവന നൽകിയിരുന്നു.പക്ഷേ, അവർ വിശദീകരണം കൂടാതെ ആ പണം തിരികെ നൽകി. എന്നാൽ, അതിനെക്കാൾ കൂടുതൽ സംഭാവനകൾ ബിജെപിയോട് അനുഭാവം പുലർത്തുന്ന സംഘടനകൾക്ക് നൽകിയിട്ടുണ്ട്. ചാരിറ്റിക്കായാണ് പണം നൽകുന്നത്, അല്ലാതെ പാർട്ടികൾക്കല്ലെന്നും സാക്കിർ നായിക്ക് വ്യക്തമാക്കി.

'കോൺഗ്രസിൻേറതിനെക്കാൾ ബിജെപിയോട് അനുഭാവമുള്ള സംഘടനകൾക്ക് അഞ്ചിരട്ടിയിലേറെയാണ് സംഭാവനയായി നൽകിയിട്ടുള്ളത്.
ഞങ്ങൾ 2007, 2008, 2009, 2010, 2011 വർഷങ്ങളിൽ സെമിനാർ നടത്തിയ സൊമെയ ട്രസ്റ്റിന് മില്ല്യൻ കണക്കിൻ രൂപയാണ് നൽകിയത്. അത് ബിജെപിയുടെ കീഴിലായിരിക്കാം. എന്നാൽ അതും ഒരു ചാരിറ്റബിൾ ട്രസ്റ്റ് ആയിരുന്നു. ഞാൻ രാഷ്ട്രീയ പാർട്ടികൾക്ക് നയാപൈസ നൽകിയിട്ടില്ല'- നായിക്ക് പറയുന്നു. എന്നാൽ തന്നെക്കുറിച്ച് അന്വേഷണം നടക്കുമ്പോൾ ബിജെപി സർക്കാറായിരുന്നു അധികാരത്തിലെന്നും, അതിനാൽ അവരെ ബാധിക്കുന്ന കാര്യങ്ങൾ മറച്ചു വെച്ച് താൻ കോൺഗ്രസ് അനുഭാവിയാണെന്ന് മാധ്യമങ്ങളെ ധരിപ്പിക്കുകയായിരുന്നെന്നും നായിക് കൂട്ടിച്ചേർത്തു.

ബിജെപി മാധ്യമങ്ങൾക്ക് മുന്നിൽ ഇതൊന്നും പറയാതെ തന്റെ പിന്തുണ കോൺഗ്രസിനാണെന്ന് വരുത്തി തീർക്കുകയാണ്. താൻ മതത്തെ കുറിച്ച് പഠിക്കുന്നയാളാണ്. തന്റെ പഠനത്തിൽ ഒരു മതവും, ഹിന്ദുവോ ക്രിസ്ത്യനോ ഇസ്ലാമോ മനുഷ്യരെ കൊല്ലാൻ എവിടെയും പറയുന്നില്ല. രാഷ്ട്രീയ നേട്ടത്തിനായി ചിലർ ഈ തീവ്രവാദി ആക്രമണങ്ങളെ ഉപയോഗിക്കുകയാണ് ചെയ്യുന്നത്. 'ഭീകരാക്രമണം നടത്തിയവരുടെ വീട്ടിൽ നിന്ന് എന്റെ പ്രഭാഷണത്തിന്റെ വീഡിയോ ലഭിച്ചു. അതിനാൽ ഈ പ്രഭാഷണമാണ് തീവ്രവാദത്തിന് പ്രചോദനമായതെന്ന് പറയാനാകുമോ. ഇന്ത്യയും ബംഗ്ലാദേശുമൊഴികെ വേറെ ഒരു രാജ്യവും പീസ് ടിവി നിരോധിച്ചിട്ടില്ല. ശ്രീലങ്ക ഔദ്യോഗികമായ നിരോധനം ഏർപ്പെടുത്തിയിട്ടില്ലെന്നാണ് അറിവ്. ബിജെപി അധികാരത്തിലുള്ളപ്പോൾ ഇന്ത്യയിലേക്ക് മടങ്ങി വരില്ല'-സാക്കിർ നായിക് വ്യക്തമാക്കി.

'കോൺഗ്രസ് ബിജെപിയെക്കാൾ കുറഞ്ഞ ആപത്ത് മാത്രം'

ബിജെപിയെ ആചാരങ്ങൾ പാലിക്കുന്ന യഥാർത്ഥ ഹിന്ദു വിശ്വാസികളായി താൻ കാണുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ബിജെ.പിയെക്കാൾ ആ വിശേഷണത്തിന് അർഹർ കോൺഗ്രസ് ആണ്. ഭരണമാറ്റം സംഭവിച്ചാൽ ഇന്ത്യയിലേക്ക് തിരിച്ചു വരുന്നതിനെക്കുറിച്ച് താൻ ആലോചിക്കുമെന്നും നായിക് പറഞ്ഞു.'ബിജെപിയെ ഞാൻ യഥാർത്ഥ ഹിന്ദുവിശ്വാസികളായി കാണുന്നില്ല. ബിജെപിയെക്കാൾ ആ വിശേഷണത്തിന് അർഹർ കോൺഗ്രസാണ്. മോദിക്ക് ഹിന്ദു വേദ ഗ്രന്ഥങ്ങൾ അറിയുമോ. തമ്മിൽ ഒരു സംവാദമാവാം. ഹിന്ദുത്വത്തെ പറ്റി ചർച്ച ചെയ്യാം. വേദ ഗ്രന്ഥങ്ങൾ പറയുന്നത് കളവു പറയരുതെന്നും, വഞ്ചിക്കരുതെന്നുമാണ്. എന്നാൽ എന്തിനാണവർ കള്ളം പറയുന്നത്'- ബിജെപി അധികാരത്തിൽ തുടർന്നാൽ താൻ തിരിച്ച് ഇന്ത്യയിലേക്കില്ലെന്നും നായിക്ക് പറഞ്ഞു.'ബിജെപിയേയും കോൺഗ്രസിനേയും താരതമ്യം ചെയ്യുകയാണെങ്കിൽ, കോൺഗ്രസ് ബിജെപിയെക്കാൾ കുറഞ്ഞ ആപത്ത് മാത്രമാണെന്നും നായിക് പറയുന്നു. കോൺഗ്രസ് ഉൾപ്പടെ എല്ലാവരും അവരുടെ മെച്ചത്തിനായാണ് പ്രവർത്തിക്കുന്നത്. കോൺഗ്രസ് സത്യസന്ധരാണെങ്കിൽ അവർ ബാബരി മസ്ജിദ് ധ്വംസനം നടക്കുമായിരുന്നില്ല. ഇന്ന് കോൺഗ്രസിന് മുസ്ലിംങ്ങളോട് മൃദുസമീപനമാണെങ്കിൽ അത് അവരുടെ നേട്ടത്തിനായി മാത്രമാണ്'- നായിക് പറയുന്നു.'എന്നാൽ ബിജെപി വീണ്ടും അധികാരത്തിൽ വരികയാണെങ്കിൽ രാജ്യത്തെ മുസ്ലിംങ്ങളുടെ കാര്യം ആലോചിച്ച് ഞാൻ ആശങ്കപ്പെടുന്നു. ഒന്നാമത്തെ ആശങ്ക അവർ തീവ്ര വലതുപക്ഷവാദികളാണെന്നതാണ്. രണ്ടാമത്തേത് പണവും അധികാരവും ഉപയോഗിച്ചുള്ള അഴിമതിയാണ്'- നായിക്ക് കൂട്ടിച്ചേർത്തു.

എന്നാൽ ബിജെപി വീണ്ടും അധികാരത്തിൽ വരികയാണെങ്കിൽ രാജ്യത്തെ മുസ്ലിംങ്ങളുടെ കാര്യം ആലോചിച്ച് ഞാൻ ആശങ്കപ്പെടുന്നു. ഒന്നാമത്തെ ആശങ്ക അവർ തീവ്ര വലതുപക്ഷവാദികളാണെന്നതാണ്. രണ്ടാമത്തേത് പണവും അധികാരവും ഉപയോഗിച്ചുള്ള അഴിമതിയാണ്. നായിക് പറയുന്നു.കൂടാതെ, താൻ ഒരു രാഷ്ട്രീയ പാർട്ടിയുമായും അടുപ്പമോ ശത്രുതയോ വെച്ചു പുലർത്തുന്നില്ലെന്നും നായിക് പറഞ്ഞു. കോൺഗ്രസിന്റേയും ബിജെപിയുടേയും കീഴിൽ പ്രവർത്തിക്കുന്ന സംഘടനകൾക്ക് താൻ സാമ്പത്തിക സഹായം നൽകിയിട്ടുണ്ടെന്നും, താൻ തീവ്രവാദത്തെ പിന്തുണക്കുന്നെന്ന മോദിയുടെ വാദം തെറ്റാണെന്നും നായിക്ക് പറഞ്ഞു.ശ്രീലങ്കൻ സ്‌ഫോടന പരമ്പര നടത്തിയ ചാവേറിന്റെ വീട്ടിൽ സാകിർ നായിക്കിന്റെ പ്രഭാഷണങ്ങളുടെ വീഡിയോ ദൃശ്യങ്ങൾ കണ്ടെത്തിയിരുന്നു. എന്നാൽ അതു കൊണ്ട് മാത്രം താൻ തീവ്രവാദത്തെ പിന്തുണക്കുന്നെന്ന് പറയാൻ കഴിയില്ലെന്നായിരുന്നു നായികിന്റെ വാദം. നിരവധി പ്രധാനമന്ത്രിമാരും, രാഷ്ട്രപതികളും, രാഷ്ട്രീയ നേതാക്കളും തന്റെ പ്രഭാഷണങ്ങളുടെ ഡി.വി.ഡികൾ വീടുകളിൽ സൂക്ഷിക്കുന്നവരാണെന്ന് അവകാശപ്പെട്ട നായിക്ക്, ഇത്തരത്തിലുള്ളവർക്ക് വളരാൻ താനാണ് പ്രചോദനം നൽകുന്നതെന്ന് എന്തു കൊണ്ട് പറയുന്നില്ലെന്നായിരുന്നു ഇതിനെ ന്യായീകരിച്ചു കൊണ്ട് ചോദിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP