Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

'മാസ്‌കോ ഗ്ലൗസോ ധരിക്കാതെയാണ് രണ്ട് പുരുഷ ഹെൽത്ത് വർക്കർമാർ വീട്ടിൽ വന്നത്; സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിൽ തന്റെ ഗർഭിണിയായ മരുമകളുടെ വീഡിയോ പുരുഷ ഹെൽത്ത് വർക്കർ എടുക്കാൻ നോക്കി; അപ്പോഴത്തെ സ്വഭാവിക പ്രതികരണമാണ് തന്റെ ഭാഗത്തുനിന്ന് ഉണ്ടായത്;' മകൻ ക്വാറന്റൈൻ ലംഘിച്ചത് അന്വേഷിക്കാനെത്തയ ഹെൽത്ത് ഇൻസ്പെക്ടറെ അസഭ്യം പറഞ്ഞ സംഭവത്തിൽ മുൻ എംപി എ കെ പ്രേമജത്തിന്റെ പ്രതികരണം ഇങ്ങനെ

'മാസ്‌കോ ഗ്ലൗസോ ധരിക്കാതെയാണ് രണ്ട് പുരുഷ ഹെൽത്ത് വർക്കർമാർ വീട്ടിൽ വന്നത്; സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിൽ തന്റെ ഗർഭിണിയായ മരുമകളുടെ വീഡിയോ പുരുഷ ഹെൽത്ത് വർക്കർ എടുക്കാൻ നോക്കി; അപ്പോഴത്തെ സ്വഭാവിക പ്രതികരണമാണ് തന്റെ ഭാഗത്തുനിന്ന് ഉണ്ടായത്;' മകൻ ക്വാറന്റൈൻ ലംഘിച്ചത് അന്വേഷിക്കാനെത്തയ ഹെൽത്ത് ഇൻസ്പെക്ടറെ അസഭ്യം പറഞ്ഞ സംഭവത്തിൽ മുൻ എംപി എ കെ പ്രേമജത്തിന്റെ പ്രതികരണം ഇങ്ങനെ

കെ വി നിരഞ്ജൻ

കോഴിക്കോട്: നിരീക്ഷണത്തിൽ കഴിയുന്ന മകൻ സർക്കാർ നിർദ്ദേശങ്ങൾ അവഗണിക്കുന്നതിനെക്കുറിച്ച് അന്വേഷിക്കാനെത്തിയ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരോട് തട്ടിക്കയറിയതിന് പൊലീസ് കേസെടുത്ത മുൻ എം പിയും മുൻ മേയറുമായ എകെ പ്രേമജം ആരോഗ്യ പ്രവർത്തകർക്കെതിരെ ആക്ഷേപവുമായി രംഗത്ത്. കൃത്യമായി പഠിച്ച് പറയുകയോ നോക്കി വായിക്കുകയോ എന്നെല്ലാം തോന്നുന്ന ഒരു വീഡിയോയിലൂടെയാണ് മുൻ മേയർ ആരോഗ്യ പ്രവർത്തകരെ ആക്ഷേപിക്കുന്നത്. തന്റെ മകനും 9 മാസം ഗർഭിണിയായ ഭാര്യയും മൂന്നര വയസുള്ള മകനും മാർച്ച് എട്ടാം തിയ്യതി ഓസ്ട്രേലിയയിൽ നിന്നും നാട്ടിലെത്തിയിരുന്നു. ഒരു ദിവസം മകൻ ചില എമർജൻസി മരുന്നുകൾ വാങ്ങാൻ പോയ സമയത്ത് മാസ്‌കോ ഗ്ലൗസോ ധരിക്കാതെ രണ്ട് ഹെൽത്ത് വർക്കർമാർ വീട്ടിൽ വന്നു.

15 സെൽഫ് ഐ സൊലേഷൻ വീടുകൾ കയറിയതിന് ശേഷമാണ് അവർ തന്റെ വീട്ടിൽ വന്നത്. അതാണ് താൻ ചോദ്യം ചെയ്ത തെന്ന് പ്രേമജം വീഡിയോയിൽ പറയുന്നു. സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിൽ തന്റെ ഗർഭിണിയായ മരുമകളുടെ വീഡിയോ പുരുഷ ഹെൽത്ത് വർക്കർ എടുക്കാൻ നോക്കിയത് താൻ ചോദ്യം ചെയ്തു. അത് സ്വാഭാവികമായ ഒരു പ്രതികരണമാണ്. അപ്പോൾ പുരുഷ ഹെൽത്ത് വർക്കർ തന്നെ ചോദ്യം ചെയ്യുകയാണ് ഉണ്ടായത്. വീഡിയോ എടുത്തത് ഉൾപ്പെടെ എല്ലാ വിവരങ്ങളും താൻ ജില്ലാ കലക്ടറെയും പൊലീസ് കമ്മീഷണറെയും അറിയിച്ചിട്ടുണ്ട്. സ്ത്രീത്വത്തെ അപമാനിക്കുന്നത് ചോദ്യം ചെയ്തതിനും കൊറോണ പടരാതിരിക്കാൻ മാനദണ്ഡങ്ങൾ പാലിക്കാത്തത് ചോദ്യം ചെയ്തതിനും തനിക്കെതിരെ വ്യാജ വാർത്തകൾ ഉണ്ടാക്കുകയാണെന്നും മുൻ മേയർ പറയുന്നു. പ്രേമജത്തിന്റെ കോട്ടൂളിക്കടുത്ത വീട്ടിൽ നിരീക്ഷണത്തിലുള്ളയാളെ അന്വേഷിച്ചെത്തിയ ഹെൽത്ത് ഇൻസ്പെക്ടറെ ഭീഷണിപ്പെടുത്തിയെന്നായിരുന്നു ആരോഗ്യ വകുപ്പ് ജീവനക്കാരുടെ പരാതി. തന്നെ ആരാണ് ഇവിടേക്ക് പറഞ്ഞയച്ചതെന്നും തന്നേക്കൾ വിവരമുള്ളവരാണ് ഇവിടെയുള്ളതെന്നുമായിരുന്നു മുൻ മേയറുടെ പ്രതികരണമെന്നാണ് ഹെൽത്ത് ഇൻസ്പെക്ടർ പറയുന്നത്.

മുൻ മേയറുടെ മകൻ പ്രവീണും കുംടുംബവുമാണ് വിദേശത്തു നിന്ന് വന്നത്. താനും ഭർത്താവും മകനും തന്നേക്കാൾ വിവരമുള്ളവരാണെന്നായിരുന്നു മുൻ മേയർ എകെ പ്രേമജത്തിന്റെ പരിഹാസം. അന്വേഷണത്തിന് പല വീടുകളിലും പോയിട്ടുണ്ടെന്നും അവിടങ്ങളിൽ നിന്നെല്ലാം മാന്യമായ ഇടപെടലാണ് ഉണ്ടായതെന്നും ഹെൽത്ത് ഇൻസ്പെക്ടർ വ്യക്തമാക്കുന്നു. ഓസ്ട്രേലിയയിൽ നിന്ന് എത്തിയതിനു ശേഷം നിരീക്ഷണത്തിൽ കഴിയുന്നതിന് പകരം പല ദിവസങ്ങളിലും ഡ്രൈവറുമൊത്ത് കാറിൽ ഇദ്ദേഹം പുറത്ത് പോയതായും ആക്ഷേപമുണ്ട്. കഴിഞ്ഞ ദിവസം ഹെൽത്ത് ഇൻസ്പെക്ടർ അന്വേഷിക്കാൻ പോയപ്പോഴും പ്രവീൺ പുറത്തായിരുന്നു. നാട്ടുകാരുടെ പരാതിയെ തുടർന്ന് ഹെൽത്ത് ഇൻസ്പെർ വീട്ടിലെത്തിയപ്പോഴും പുറത്തു പോയെന്ന വിവരമാണ് നൽകിയത്. ഇത് തെറ്റല്ലേ എന്ന് ചോദിച്ചപോഴാണ് എകെ പ്രേമജം ഹെൽത്ത് ഇൻസ്പെക്ടറോട് തട്ടിക്കയറിയത്.

നിങ്ങൾ ആരാ, ഇവിടെ വന്ന് അന്വേഷിക്കാൻ നിങ്ങൾക്കെങ്ങനെ ധൈര്യം വന്നു. ഏത് തെണ്ടിയാ നിങ്ങളെ ഇങ്ങോട്ട് പറഞ്ഞയച്ചത്. എന്റെ മകനും ഭർത്താവും ഡോക്ടറാണ്. അവരേക്കാൾ വലിയ ആളൊന്നുമല്ലല്ലോ നിങ്ങൾ .... എന്നൊക്കെയായിരുന്നു പ്രേമജത്തിന്റെ വാക്കുകളെന്നാണ് ആരോഗ്യ വകുപ്പ് ജീവനക്കാർ വ്യക്തമാക്കുന്നത്. ഹോം ക്വാറന്റീൻ ലംഘിച്ചെന്ന പരാതി അന്വേഷിക്കാനെത്തിയ ഹെൽത്ത് ഇൻസ്പെക്ടറോട് തട്ടിക്കയറിയതിനെതിരെ മെഡിക്കൽ കോളേജ് പെലീസ് പ്രേമജത്തിനെതിരെ കേസെടുത്തിട്ടുണ്ട്. മലാപ്പറമ്പ് സർക്കിളിലെ ഹെൽത്ത് ഇൻസ്പെക്ടർ കെ പി ബീന, ജോയന്റ് ഹെൽത്ത് ഇൻസ്പെക്ടർ ഷനോജ് എന്നിവരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. പ്രേമജത്തിന്റെ മകനും കുംടുംബവും ഓസ്ട്രേലിയയിൽ നിന്ന് നാട്ടിലെത്തിയതിനാൽ വീട്ടിൽ നിരീക്ഷണത്തിൽ കഴിയാനായിരുന്നു നിർദ്ദേശം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP