Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഗുജറാത്തിലെ ദരിദ്ര മേഖലയിൽ 3000 കോടി രൂപ മുടക്കി പട്ടേൽ പ്രതിമ നിർമ്മിച്ച മോദി സർക്കാറിനെ പരിഹസിച്ച് ലോക മാധ്യമങ്ങൾ; കർഷകർ ഗതി കിട്ടാതെ അലയുമ്പോൾ വൻ തോതിൽ ഭൂമി ഏറ്റെടുത്താണ് പ്രതിമയുണ്ടാക്കിയതെന്ന് വിമർശനം; കാർഷിക മേഖലയെ തഴഞ്ഞുള്ള നിർമ്മാണം ധൂർത്തെന്ന് ബിബിസി; പുനരധിവാസം നടപ്പാക്കാക്കാത്തതിനാൽ പട്ടിണി സമരത്തിന് ഒരുങ്ങി വനവാസികൾ; ഉദ്ഘാടനത്തിന് മണിക്കൂറുകൾ ബാക്കി നിൽക്കവേ പട്ടേൽ പ്രതിമ വിവാദത്തിൽ

ഗുജറാത്തിലെ ദരിദ്ര മേഖലയിൽ 3000 കോടി രൂപ മുടക്കി പട്ടേൽ പ്രതിമ നിർമ്മിച്ച മോദി സർക്കാറിനെ പരിഹസിച്ച് ലോക മാധ്യമങ്ങൾ; കർഷകർ ഗതി കിട്ടാതെ അലയുമ്പോൾ വൻ തോതിൽ ഭൂമി ഏറ്റെടുത്താണ് പ്രതിമയുണ്ടാക്കിയതെന്ന് വിമർശനം; കാർഷിക മേഖലയെ തഴഞ്ഞുള്ള നിർമ്മാണം ധൂർത്തെന്ന് ബിബിസി; പുനരധിവാസം നടപ്പാക്കാക്കാത്തതിനാൽ പട്ടിണി സമരത്തിന് ഒരുങ്ങി വനവാസികൾ; ഉദ്ഘാടനത്തിന് മണിക്കൂറുകൾ ബാക്കി നിൽക്കവേ പട്ടേൽ പ്രതിമ വിവാദത്തിൽ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: പണ്ടെപ്പോഴോ സുഹൃത്ത് സുരേഷ് ജാനിയുടെ വീട്ടിൽനിന്ന് സ്റ്റാച്ച്യു ഓഫ് ലിബർട്ടി കാണാൻ പോയ ദിവസമാണത്രേ നരേന്ദ്ര മോദിയുടെ മനസ്സിൽകടന്നുകൂടിയതാണ് അതിനേക്കാൾ വലിപ്പമുള്ള മറ്റൊരു പ്രതിമ നാട്ടിൽ സ്ഥാപിച്ചാലോ എന്ന്. പിന്നീട് രാഷ്ട്രീയത്തിൽ അജയ്യനായി വളർന്നപ്പോഴും മോദി മനസ്സിൽനിന്ന് ഈ ആശയം കൈവിട്ടില്ല. ഗുജറാത്ത് മുഖ്യമന്ത്രിയായവേളയിലാണ് ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ ഉരുക്കുമനുഷ്യനായ സർദാർ വല്ലഭായി പട്ടേലിന്റെ പ്രതിമയെക്കുറിച്ച് മോദി വീണ്ടും ആലോചിച്ചുതുടങ്ങിയത്. 

നാലുവർഷം മുമ്പ് ഗുജറാത്തിൽ നർമ്മദ നദിക്കഭിമുഖമായി പട്ടേൽ പ്രതിമ നിർമ്മാണം തുടങ്ങിയപ്പോൾ തന്നെ ഇത് ധൂർത്താണെന്ന വിമർശനം ഉണ്ടായിരുന്നു. ഇപ്പോൾ പണി പൂർത്തിയായി നാളെ പ്രതിമ ഉദ്ഘാടനം ചെയ്യാനിരിക്കെ ബിബിസിയും ഗാർഡിയനും അടക്കമുള്ള ലോക മാധ്യമങ്ങൾ കടുത്ത വിമർശനമാണ് നരേന്ദ്ര മോദി സർക്കാറിന് നേരെ ഉയർത്തുന്നത്.

ഗുജറാത്തിലെ ഏറ്റവും ദരിദ്ര മേഖലയായ നാന പിപാലിയയിലാണ് 3000 കോടി രൂപ മുടക്കി പൂർണകായ വെങ്കല പ്രതിമ നിർമ്മിച്ചിട്ടുള്ളത്.രാജ്യത്തെ കാർഷിക മേഖല ഏറ്റവും ഗുരുതരമായ പ്രതിസന്ധി നേരിടുമ്പോൾ വമ്പൻ പ്രതിമയുണ്ടാക്കി വമ്പു കാണിക്കുകയാണ് മോദി സർക്കാരെന്ന വിമർശമാണ് ബിബിസി ഉന്നയിക്കുന്നത്. നാളെയാണ് പ്രതിമ അനാവരണം ചെയ്യുന്നത്. കാർഷിക മേഖലയെ തഴഞ്ഞ് സർക്കാർ പ്രതിമ നിർമ്മാണത്തിനായി പണം ധൂർത്തടിക്കുന്നുവെന്നാണ് ആരോപണം.

2016-ലെ പഠന റിപ്പോർട്ട് പ്രകാരം ഗുജറാത്തിലെ ഏറ്റവും ദാരിദ്ര മേഖലയാണ് നർമ്മദ ജില്ല. കർഷകർ ഗതി കിട്ടാതെ അലയുമ്പോൾ വൻ തോതിൽ ഭൂമി ഏറ്റെടുത്താണ് ഇവിടെ പ്രതിമയുണ്ടാക്കിയത്.വിലയും വിളസംരക്ഷണവും ലഭിക്കാതെ കർഷകർ ദുരിതം അനുഭവിക്കുമ്പോൾ സർക്കാർ അത് ഗൗനിക്കാതെ പ്രതിമ നിർമ്മാണത്തിൽ ശ്രദ്ധിക്കുന്നുവെന്ന് ബിബിസി റിപ്പോർട്ട് ചെയ്യുന്നു.

നർമ്മദാ പരിസരത്ത് ഭൂമി ഏറ്റെടുത്ത സർക്കാർ വനവാസികൾ അടക്കമുള്ളവർക്ക് ശരിയായ പുനരധിവാസം സാധ്യമാക്കിയില്ല എന്ന വിമർശനത്തെ തുടർന്ന് പ്രതിമ അനാച്ഛാദന ദിവസമായ നാളെ പട്ടിണി സമരത്തിന് ഒരുങ്ങുകയാണ് വനവാസികൾ. പ്രതിമക്കൊപ്പം ത്രീ സ്റ്റാർ ഹോട്ടൽ, ഗവേഷണ കേന്ദ്രം, മ്യൂസിയം എന്നിവ നിർമ്മിക്കാനും പദ്ധതിയുണ്ട്. നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതിമ രാജ്യത്തിന് സമർപ്പിക്കും. 182 മീറ്റർ ഉയരത്തിൽ, ലോകത്തിലെ ഏറ്റവും ഉയരമുള്ള പ്രതിമ എന്ന പെരുമയോടെയാണ് നർമദ നദിയിലെ സർദാർ സരോവർ അണക്കെട്ടിനുസമീപം സാധുബേട് ദ്വീപിൽ പട്ടേൽ സ്മാരകം ഉയരുന്നത്. 2013ൽ, ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ അദ്ദേഹം തന്നെയാണു തറക്കല്ലിട്ടത്.

ശിൽപത്തിന്റെ രൂപകൽപന നിർവഹിച്ചത് പ്രമുഖ ശിൽപി റാം വി.സുതർ. 33,000 ടൺ ഉരുക്ക് ഉപയോഗിച്ചാണ് ഇന്ത്യയുടെ 'ഉരുക്കുമനുഷ്യന്റെ' പ്രതിമ തീർക്കുന്നത്. ഇതോടനുബന്ധിച്ചു പട്ടേലിന്റെ ജീവിത മുഹൂർത്തങ്ങൾ ഉൾക്കൊള്ളിച്ചുള്ള ലേസർ ലൈറ്റ് സൗണ്ട് ഷോ, 500 അടി ഉയരത്തിൽനിന്നു സർദാർ സരോവർ അണക്കെട്ടു കാണാനുള്ള സൗകര്യം, മ്യൂസിയം എന്നിവയെല്ലാം ഒരുക്കിയിട്ടുണ്ട്. എഞ്ചിനീയറിങ് കമ്പനിയായ ലാർസൻ ആൻഡ് ടൂബ്രോയാണ് 3000 കോടി രൂപയ്ക്ക് പ്രതിമാ നിർമ്മാണത്തിന്റെ ചുമതലയേറ്റിരിക്കുന്നത്. വെങ്കലത്തിലാണ് പ്രതിമ നിർമ്മിക്കുന്നത്.

182 മീറ്ററാണ് ഉയരം. നാലുവർഷം കൊണ്ട് നിർമ്മാണം പൂർത്തിയാക്കണം. പ്രധാന പ്രതിമയ്ക്ക് മാത്രം 1,347 കോടി രൂപയാണ് ചെലവ്. ഇതിനോട് ചേർന്നുള്ള എക്‌സിബിഷൻ ഹാൾ, കൺവെൻഷൻ സെന്റർ എന്നിവ നിർമ്മിക്കുന്നതിന് 235 കോടി രൂപ ചെലവുണ്ട്. പ്രതിമയിലേക്കുള്ള പാലത്തിന് 83 കോടി രൂപ. 15 വർഷം പ്രതിമ സംരക്ഷിക്കാൻ 657 കോടി രൂപ വേറെയും ചെലവഴിക്കുമെന്നാണ് കണക്ക്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP