Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പാവപ്പെട്ട പാട്ടുകാരന്റെ പിച്ചച്ചട്ടിയിലും കൈയിട്ടു തുടങ്ങിയോ ? ധർമ്മജൻ ബിഗ്‌ബോസ് ഹൗസിൽ പാടിയ 'മാതളത്തേനുണ്ണാൻ' എന്ന പാട്ട് താൻ പാടിയതാണെന്ന് മോഹൻലാൽ പറഞ്ഞത് വിവാദത്തിലേക്ക്; കംപ്ലിീറ്റ് ആക്ടറിന്റെ പൊള്ളവാദം തള്ളി ഫേസ്‌ബുക്ക് കുറിപ്പുമായി ഗാനം ആലപിച്ച വി.ടി മുരളിയും മകളും; 'എന്റെ അച്ഛൻ പാടിയ പാട്ട് മോഹൻലാൽ സാർ പാടിയതാണ് എന്ന് ഞാൻ അറിഞ്ഞില്ലെന്ന്' മകളുടെ പരിഹാസവും; മോഹൻലാലിനെ പ്രതിരോധത്തിലാഴ്‌ത്തി ബിഗ്‌ബോസ് എപ്പിസോഡ്

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ബിഗ്‌ബോസ് പരിപാടിയിൽ ഒരു പാട്ടിന്റെ പേരിൽ നടത്തിയ വിവാദ അവകാശ വാദത്തിന്റെ പേരിൽ മോഹൻലാലിനെതിരെ ഫേസ്‌ബുക്ക് പോസ്റ്റ്്. 'ഉയരും ഞാൻ നാടാകെ' എന്ന ചിത്രത്തിൽ ഗായകൻ വി.ടി. മുരളി ആലപിച്ച 'മാതളത്തേനുണ്ണാൻ പാറിപ്പറന്നുവന്ന മാണിക്യക്കുയിലാളേ...' എന്ന ഗാനവുമായി ബന്ധപ്പെട്ട് വിവാദം ഉയർന്നിരിക്കുന്നത്. ബിഗ്‌ബോസ് ഷോയിക്കിടയിൽ അത് താനാണ് പാടിയതെന്ന് മോഹൻലാൽ അവകാശപ്പെടുകായിരുന്നു.

എന്നാൽ പരിപാടിയിൽ മോഹൻലാലിന്റെ അവകാശവാദം ശ്രദ്ധയിൽപ്പെട്ടതോടെയാന് ചില അടുത്ത സുഹൃത്തുക്കൾ അദ്ദേഹത്തെ വിവരം ധരിപ്പിച്ചത്. ഇതോടെ ഫേസ്‌ബുക്ക് പോസ്റ്റുമായി ഗാനം ആലപിച്ച വി.ടി മുരളി രംഗത്തെത്തുകയായിരുന്നു. മോഹൻലാലിന്റെ അവകാശവാദം സുഹൃത്തുക്കളാണ് തന്നെ വിളിച്ചറിയിച്ചതെന്ന് വി.ടി. മുരളി പറയുന്നു. ഇത് വിശ്വസിക്കാൻ കഴിഞ്ഞില്ല. തുടർന്ന് പരിപാടിയുടെ പുനഃസംപ്രേഷണം കണ്ടെന്നും പാവപ്പെട്ട പാട്ടുകാരന്റെ പിച്ചച്ചട്ടിയിലും കൈയിട്ടു

തുടങ്ങിയോയെന്നും വി.ടി. മുരളി ചോദിക്കുന്നു. അദ്ദേഹത്തിന്റെ മകൾ വി.ടി നിതയും സംഭവത്തിൽ ഫേസ്‌ബുക്ക് പോസ്റ്റുമായി രംഗത്തെത്തിയിട്ടുണ്ട്. താങ്ക്യു മോഹൻലാൽ സാർ ഇത്രയും കാലം വിചാരിച്ചത് ഇത് എന്റെ അച്ഛൻ പാടിയ പാട്ടാണെന്നാണ് ഇത് താങ്കൾ പാടിയ പാട്ടാണെന്ന് അറിയില്ലായിരുന്നെന്ന് പരിഹാസത്തോടെ അദ്ദേഹത്തിന്റെ മകൾ കുറിക്കുന്നു.പി. ചന്ദ്രകുമാർ സംവിധാനം ചെയ്ത് മോഹൻലാൽ അഭിനയിച്ച് 1985ൽ പുറത്തിറങ്ങിയ ചിത്രമാണ് 'ഉയരും ഞാൻ നാടാകെ'. ഇതിലെ ഏറെ ശ്രദ്ധിക്കപ്പെട്ട 'മാതളത്തേനുണ്ണാൻ...'എന്ന ഗാനം ഒ.എൻ.വി. കുറുപ്പ് രചിച്ച് കെ.പി.എൻ. പിള്ള സംഗീതം പകർന്ന് വി.ടി. മുരളി ആലപിച്ചതാണ്. 'ഓത്തുപള്ളീലന്നു നമ്മൾ പോയിരുന്ന കാലം...' വി.ടി. മുരളി പാടിയ മറ്റൊരു ഹിറ്റ് ഗാനമാണ്.

വി.ടി. മുരളിയുടെ ഫേസ്‌ബുക്ക് പോസ്റ്റ് വായിക്കാം..;-

ഏഷ്യാനെറ്റ് അവതരിപ്പിക്കുന്ന ബിഗ് ബോസ് എന്ന പരിപാടി ഞാൻ കാണാറില്ല.
ഇന്നലെ രാത്രി ആ പരിപാടി സംപ്രേഷണം ചെയ്ത ശേഷം എന്നെ കുറെ പേർ വിളിച്ചു.
ബിഗ് ബോസ് കണ്ടില്ലെ എന്ന് ചോദിച്ചു.
ഇല്ല എന്ന് ഞാൻ പറഞ്ഞു.
എന്താണ് കാര്യം എന്ന് തുടർന്ന് ചോദിച്ചപ്പോൾ അവർ പറഞ്ഞ കാര്യങ്ങൾ എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല.
ഇന്ന് ആ പരിപാടിയുടെ പുനഃ സംപ്രേഷണം എത്ര മണിക്കാണെന്നന്വേഷിച്ച് ഇന്ന് ഞാൻ കണ്ടു.
പരിപാടിയുടെ അവസാന ഭാഗത്ത്.
ശോകമൂകമായ അന്തരീക്ഷത്തിൽ ധർമജൻ എന്ന നടൻ ക്യാമ്പ് വിട്ടു പോകുന്നു.
മോഹൻലാൽ ആ നാടകത്തിന്റെ രഹസ്യം വെളിപ്പെടുത്തുന്നു.
എല്ലാവരുടെയും മുഖത്ത് ദുഃഖം ഘനീഭവിച്ചിരിക്കുന്നു.
മോഹൻലാൽ ( ലാലേട്ടൻ എന്ന് പറയാത്തത് അദ്ദേഹത്തിന് വയസ്സ് കുറവായതുകൊണ്ടാണേ.
ബഹുമാനക്കുറവ് കൊണ്ടല്ല. അങ്ങിനെ പറഞ്ഞ് ശീലവുമില്ല.ആരാധകർ ക്ഷോഭിക്കരുത് )
ധർമജനനോട് ഒരു പാട്ട് പാടാൻ പറയുന്നു.
ധർമജൻ പാടുന്നു.

' മാതളത്തേനുണ്ണാൻ പാറിപ്പറന്നു വന്ന
മാണിക്യക്കുയിലാളെ
നീയെവിടെ നിന്റെ കൂടെവിടെ
നീ പാടും പൂമരമെവിടെ '.

മോഹൻലാൽ..' ഈ പാട്ട് പാടിയതാരാണെന്നറിയാമോ ?

ധർമജൻ..' ഇല്ല'

മോഹൻലാൽ..' ഇത് ഞാൻ പാടിയ പാട്ടാണ്'

( സദസ്സിൽ കൈയടി )

മോഹൻലാൽ..
'ചന്ദ്രകുമാർ സംവിധാനം ചെയ്ത ''ഉയരും ഞാൻ നാടാകെ ' എന്ന സിനിമയ്ക്ക് വേണ്ടി ഞാൻ പാടിയതാണീ പാട്ട്'

തുടർന്ന് ഗംഭീര കൈയടി മുഴങ്ങുന്നു.
കൈയടി നേർത്തുനേർത്തു വരുന്നു.
രംഗം അവസാനിക്കുന്നു..

( ഇന്നലെ ഏഷ്യാനെറ്റിൽ ഈ പരിപാടി നടക്കുന്ന സമയത്ത് ഒരു സാംസ്‌കാരിക പരിപാടി ഉൽഘാടനം ചെയ്യ് കൊണ്ട് , ജനങ്ങൾ ആവശ്യപ്പെട്ടതനുസരിച്ച് മാതളത്തേനുണ്ണാൻ പാടുകയായിരുന്നു.
എന്നത് യാദൃശ്ചികം.

വാൽക്കഷണം.
-----------------------
പാവപ്പെട്ട പാട്ടുകാരന്റെ പിച്ചച്ചട്ടിയിലും കൈയിട്ടു തുടങ്ങിയോ ?

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP