Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ലോകമെമ്പാടും നിന്നുമുള്ള അപകടം പിടിച്ച വൈറസുകളെ വാങ്ങിക്കൊണ്ട് വന്ന് വുഹാനിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ സൂക്ഷിച്ച് ഗവേഷണം നടത്തി; ഏതെങ്കിലും ഒന്ന് ചാടി പോയാൽ പണിയാകുമെന്ന് അന്നേ അമേരിക്ക പറഞ്ഞു; കൊറോണ വൈറസിന്റെ ഉത്ഭവവും ചാടി പോയ വൈറസിൽ നിന്ന് തന്നെയോ...? ചൈനയിൽ രോഗം വില കൊടുത്ത് വാങ്ങിയതോ?

ലോകമെമ്പാടും നിന്നുമുള്ള അപകടം പിടിച്ച വൈറസുകളെ വാങ്ങിക്കൊണ്ട് വന്ന് വുഹാനിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ സൂക്ഷിച്ച് ഗവേഷണം നടത്തി; ഏതെങ്കിലും ഒന്ന് ചാടി പോയാൽ പണിയാകുമെന്ന് അന്നേ അമേരിക്ക പറഞ്ഞു; കൊറോണ വൈറസിന്റെ ഉത്ഭവവും ചാടി പോയ വൈറസിൽ നിന്ന് തന്നെയോ...? ചൈനയിൽ രോഗം വില കൊടുത്ത് വാങ്ങിയതോ?

മറുനാടൻ ഡെസ്‌ക്‌

വുഹാൻ: ചൈനയിൽ വുഹാനിൽ കൊറോണ വൈറസ് ബാധ പൊട്ടിപ്പുറപ്പെട്ടതിന്റെ ഉത്ഭവസ്ഥാനം അവിടുത്തെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ വുഹാൻ നാഷണൽ ബയോസേഫ്റ്റി ലബോറട്ടറിയാണെന്ന ഞെട്ടിക്കുന്ന ആരോപണം പുറത്ത് വന്നു. അപകടകാരികളായ വൈറസുകളെ കുറിച്ച് ഗവേഷണം നടത്തുന്നതിനാി 2017ൽ വുഹാനിൽ ചൈന ആരംഭിച്ച ബയോലാബിൽ നിന്നാണ് ഈ വൈറസ് ചാടിപ്പോയി പടർന്ന് പിടിച്ചിരിക്കുന്നതെന്നാണ് സൂചന ലഭിച്ചിരിക്കുന്നത്. ഇവിടെ ഗവേഷണത്തിനായി ലോകമെമ്പാട് നിന്നും അപകടം പിടിച്ച വൈറസുകളെ വാങ്ങിക്കൊണ്ട് വന്ന് ഈ ലാബിൽ സൂക്ഷിച്ചിരുന്നു.

ഇവയിൽ ഏതെങ്കിലും ഒന്ന് ചാടിപ്പോയാൽ പണിയാകുമെന്ന് അന്നേ അമേരിക്ക ചൈനയ്ക്ക് മുന്നറിയിപ്പേകുകയും ചെയ്തിരുന്നു. ഇത്തരത്തിൽ കൊറോണ വൈറസിന്റെ ഉത്ഭവവും ചാടിപ്പോയ വൈറസിൽ നിന്നാണോ എന്ന ചോദ്യം ഈ അവസരത്തിൽ ഉയരുന്നുണ്ട്. ചൈനയിൽ ഈ മഹാവ്യാധി വില കൊടുത്ത് വാങ്ങിയതാണെന്ന ആരോപണവും ഇപ്പോൾ ശക്തമാകുന്നുണ്ട്.സാർസിനെ പോലുള്ള വൈറസുകൾ ഈ ലാബിൽ നിന്നും രക്ഷപ്പെടാൻ സാധ്യതയേറെയാണെന്ന മുന്നറിയിപ്പ് ഏറെ മുമ്പ് തന്നെ വിദഗ്ദ്ധർ ഉയർത്തിയിരുന്നുവെങ്കിലും ചൈന ഇത് അവഗണിക്കുകയായിരുന്നുവെന്ന ആരോപണവും ഇപ്പോൾ ഉയരുന്നുണ്ട്.

ഇത്തരം വൈറസുകളെ കുറിച്ച് ഗവേഷണം നടത്തുന്നതിനായി സ്ഥാപിച്ച അഞ്ച് ബയോലാബുകളിൽ ആദ്യത്തേതായിരുന്നു വുഹാനിൽ ആരംഭിച്ചിരുന്നത്. എബോള, സാർസ് അടക്കമുള്ള ഏറ്റവും അപകടകാരികളായ വൈറസുകളെ കുറിച്ച് പഠിക്കുന്നതിനാണ് ഈ ലാബ് ആരംഭിച്ചിരുന്നത്.ചൈനയുടെ സംസ്‌കാരം പരിഗണിക്കുമ്പോൾ ഇത്തരമൊരു ലാബ് സുരക്ഷിതമായി നടത്തിക്കൊണ്ട് പോകാൻ സാധ്യമല്ലെന്നും ഇവിടെ നിന്നും അപകടകാരികളായ വൈറസുകൾ ചോർന്ന് പോയി വൻ അപകടമുണ്ടാക്കുമെന്ന് അന്ന് തന്നെ അമേരിക്കയലെ മേരിലാൻഡ് ബയോസേഫ്റ്റി കൺസൾട്ടന്റായ ടിം ട്രെവൻ മുന്നറിയിപ്പേകിയിരുന്നു.

ബീജിംഗിലെ ഒരു ലാബിൽ നിന്നും സാർസ് വൈറസ് നിരവധി തവണ ചോർന്ന് പോയിരുന്നുവെന്നാണ് നാച്വർ എന്ന മാഗസിനിലെ ലേഖനം വെളിപ്പെടുത്തുന്നത്. വൈറസിന്റെ പ്രഭവകേന്ദ്രമെന്ന് കരുതുന്ന വുഹാനിലെ ഹുനാൻ സീഫുഡ് മാർക്കറ്റിൽ നിന്നും വെറും 20 മൈൽ അകലത്താണ് വുഹാൻ നാഷണൽ ബയോസേഫ്റ്റി ലബോറട്ടറി സ്ഥിതി ചെയ്യുന്നത്. ഇവിടുത്തെ മൃഗങ്ങളിൽ നിന്നാണ് കൊറോണ മനുഷ്യരിലേക്ക് പടർന്നതെന്നാണ് സംശയം ശക്തമാണ്.

എന്നാൽ ഇതിന് അടിസ്ഥാനമില്ലെന്നും മറിച്ച് വുഹാനിലെ ലാബിൽ നിന്നാണീ വൈറസിന്റെ ഉത്ഭവമെന്നുമാണ് റുട്ട്ഗേർസ് യൂണിവേഴ്സിറ്റി മൈക്രോബയോളജിസ്റ്റായ ഡോ. റിച്ചാർഡ് എബ്റൈറ്റ് പറയുന്നു.ലോകത്തിലെ ഏറ്റവും അപകടകാരികളായ വൈറസുകളെ കുറിച്ചുള്ള ഗവേഷണത്തിന് തങ്ങളുടേതായ സംഭാനകൾ ഏകുകയെന്ന നല്ല ലക്ഷ്യത്തോടെയാണ് ചൈന വുഹാനിലെ ലബോറട്ടറി 2017ൽ ആരംഭിച്ചിരുന്നത്. അതിനായി കൊലയാളി വൈറസുകളെയെല്ലാം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ശേഖരിച്ച് ഇവിടെ സൂക്ഷിക്കുകയും ചെയ്തിരുന്നു. ഇത്തരത്തിൽ നല്ല ലക്ഷ്യത്തോടെ ആരംഭിച്ച ഈ ഗവേഷണ സ്ഥാപനം ഇപ്പോൾ വിനയായിത്തീർന്നിരിക്കുകയാണ്.

കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ട ചൈനയിലെ വുഹാനിലെ ഇന്ത്യക്കാരുടെ സ്ഥിതി നിരീക്ഷിക്കുന്നതായി ഇന്ത്യൻ എംബസി നടപടി തുടങ്ങി. വുഹാനിൽ കുടുങ്ങിയവർക്കായി എല്ലാ സഹായവും എത്തിക്കാൻ ശ്രമം തുടരുന്നു. സാധ്യമായ എല്ലാ സഹായവും ചൈനീസ് അധികൃതർ ഉറപ്പുനൽകിയെന്നും എംബസി. അതേസമയം, വുഹാനിൽ പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസ് ബാധയിൽ ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കേണ്ട സാഹചര്യം നിലവിലില്ലെന്ന് ലോകാരോഗ്യസംഘടന അറിയിച്ചു. ചൈനീസ് പുതുവൽസരാഘോഷം ശനിയാഴ്ച തുടങ്ങാനിരിക്കെ അതീവ ജാഗ്രത പുലർത്തണം. അതിനിടെ, രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം ഇരുപത്തഞ്ചായി.

ചൈനയിലെ ഹെബെയ് പ്രവിശ്യയിൽ രോഗം ബാധിച്ച് ഒരാൾ മരിച്ചതോടെ വൈറസിന്റെ ഉത്ഭവ സ്ഥാനത്തല്ലാത്ത ആദ്യമരണം കൊറോണമൂലം ഉണ്ടാവുകയാണ്. വുഹാനിൽനിന്ന് ആയിരത്തോളം കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഇവിടെ രോഗം സ്ഥരീകരിച്ചതോടെ ചൈനയിലാകെ ആശങ്കയുടെ നിഴൽ മൂടുകയാണ്. തുടർന്നാണ് കടുത്ത നിയന്ത്രണങ്ങളിലേക്ക് ചൈനീസ് ഭരണകൂടം കടന്നത്. ഹുഹാൻഗാങ്, ക്‌സിയാന്റോ, എസോ എന്നീ നഗരങ്ങളിലും പൂർണ യാത്രാനിരോധനം പ്രഖ്യാപിച്ചു.

തായ്ലൻഡ്, ഹോങ്കോങ്, സിങ്കപ്പൂർ, ജപ്പാൻ, ദക്ഷിണ കൊറിയ, തായ്വാൻ, അമേരിക്ക എന്നിവിടങ്ങളിലുള്ളവർക്കും രോഗബാധ സ്ഥിരീകരിച്ചു കഴിഞ്ഞു. ശനിയാഴ്ച തുടങ്ങുന്ന ചൈനീസ് പുതുവൽസരാഘോഷത്തിൽ ആളുകൾ ഒത്തുകൂടുന്നത് പരമാവധി ഒഴിവാക്കാനാണ് ലോകാരോഗ്യ സംഘടനയുടെ നിർദ്ദേശം. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP