Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ശ്വാസകോശത്തിനു മാത്രം കാവൽ ഏർപ്പെടുത്തിയിട്ട് ഒരു കാര്യവുമില്ല; കാർ നിർമ്മാതാക്കൾ നിർമ്മിച്ചു കൂട്ടുന്ന വെന്റിലേറ്റർ മൂലം ജീവൻ കാക്കാം എന്നത് മിഥ്യാധാരണ; തലച്ചോറിനേയും കരളിനേയും വൃക്കയേയും വരെ കൊറോണ ബാധിച്ചേക്കാം; അമേരിക്കയിൽ മരിച്ചവരിൽ ഏറെയും രക്തം കട്ടപിടിച്ചതിനാൽ; തലവേദന മാറാതെ കൊറോണയുടെ രൂപമാറ്റം തുടരുന്നു

ശ്വാസകോശത്തിനു മാത്രം കാവൽ ഏർപ്പെടുത്തിയിട്ട് ഒരു കാര്യവുമില്ല; കാർ നിർമ്മാതാക്കൾ നിർമ്മിച്ചു കൂട്ടുന്ന വെന്റിലേറ്റർ മൂലം ജീവൻ കാക്കാം എന്നത് മിഥ്യാധാരണ; തലച്ചോറിനേയും കരളിനേയും വൃക്കയേയും വരെ കൊറോണ ബാധിച്ചേക്കാം; അമേരിക്കയിൽ മരിച്ചവരിൽ ഏറെയും രക്തം കട്ടപിടിച്ചതിനാൽ; തലവേദന മാറാതെ കൊറോണയുടെ രൂപമാറ്റം തുടരുന്നു

മറുനാടൻ മലയാളി ബ്യൂറോ

നിയും അജ്ഞാതമായി തുടരുന്ന കൊറോണയുടെ ആക്രമണവഴികളിലേക്ക് കൂടുതൽ വെളിച്ചം വീശുന്ന കണ്ടെത്തലുകളുമായി അമേരിക്കൻ ഡോക്ടർമാർ. അമേരിക്കയിലെ ആശുപത്രികളിൽ കോവിഡ് 19 നു കീഴടങ്ങി മരിച്ചവരിൽ ഏറെയും പേർ മരിച്ചത് അസ്വാഭാവികമായി രക്തം കട്ടപിടിച്ചതിനാലെന്ന റിപ്പോർട്ട്ആശങ്ക ഉണർത്തുന്നു.

ജോർജിയയിൽ എമോറി യൂണിവേഴ്സിറ്റിയിൽ പഠനവിഷയമാക്കിയ രോഗികളിൽ 20 മുതൽ 40 ശതമാനം വരെ രോഗികളിൽ രക്തം കട്ടപിടിച്ചിരുന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. രക്തം കട്ട പിടിക്കാതിരിക്കാനുള്ള ആന്റി കൊയാഗുലന്റുകൾ നൽകിയിട്ടും ഇത് തുടരുകയായിരുന്നു എന്നാണ് ഡോക്ടർ ക്രെയ്ഗ് കൂപ്പർസ്മിത്ത് പറയുന്നത്.

വിശാലമായ അർത്ഥത്തിൽ ഈ റിപ്പോർട്ട് പരിഗണിച്ചാൽ മനസ്സിലാകുന്നത് കോറോണ എന്ന വൈറസ് ബാധിക്കുന്നത് ശ്വാസകോശത്തെ മാത്രമല്ല, തലച്ചോറ്, ഹൃദയം, കുടൽ, കരൾ, വൃക്കകൾ എന്നിവയേയും ബാധിക്കാമെന്നാണ്. ബ്രൂക്ക്ലിനിലെ ഒരു ഹൃദ്രോഗ വിദഗ്ദൻ പറഞ്ഞത് അദ്ദേഹം ജോലി ചെയ്യുന്ന ആശുപത്രിയിലെ നല്ലൊരു ശതമാനം കോവിഡ് മരണത്തിനും കാരണം രക്തം കട്ടപിടിക്കൽ ആകാം എന്നാണ്. രോഗം ഭേദമായതിനെ തുടർന്ന് ആശുപത്രി വിട്ട രോഗികളിൽ ചിലർ മരിക്കാനും ഇതുതന്നെയായിരിക്കാം കാരണമെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

രക്തം കട്ടപിടിക്കുന്നതുമായി ബന്ധപ്പെട്ട് കോവിഡ് എത്രമാത്രം ഉത്തരവാദിയാണ് എന്നത് ഇപ്പോൾ പഠിച്ചുകൊണ്ടിരിക്കുകയാണ്. കൊറോണ ബാധിതരുടെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ രക്തം കട്ടപിടിച്ചതായി കാണപ്പെട്ടിട്ടുണ്ട്. കാലുകളിലും, ശ്വാസകോശങ്ങളിലും അതുാലെ ശ്വാസ നാളികളിലുമൊക്കെ ഇത്തരത്തിൽ രക്തം കട്ടപിടിച്ചതായി കണ്ടെത്തിയിട്ടുണ്ട്.

സാധാരണ ഫ്ളൂ പടർത്തുന്ന വൈറസിൽ നിന്നും വിഭിന്നമായി നിരയെ കൂർത്ത മുനകളാണ് കൊറോണയ്ക്ക് ഉള്ളത്. ഇത് ശരീരകോശങ്ങളിലെ റിസപ്റ്ററുകളുമായി കൂടിച്ചേരുന്നതിന് സഹായിക്കുന്നു. ശ്വാസകോശങ്ങളിലെ റിസപ്റ്ററുകളാണ് പ്രധാനമായും ആക്രമണത്തിന് വിധേയമാകുന്നത് എങ്കിലും രക്തധമനികളിലും സമാനമായ റിസപ്റ്ററുകൾ ഉള്ളതിനാൽ അവ രക്തധമനികളേയും ബാധിച്ചേക്കാം.

ഒരിക്കൽ രക്തധമനികളെ ബാധിച്ചാൽ ഇവയ്ക്ക് രക്ത ധമനികൾക്കും ഹൃദയ പേശികൾക്കും കാര്യമായ തകരാറുകൾ വരുത്താൻ സാധിക്കും. ഇതുവഴി ഹൈപ്പെർകൊയാഗുവൽ സ്റ്റേറ്റ് വരികയും രക്തം കട്ടപിടിക്കുകയും ഹൃദയ സ്തംഭനത്തിന് വരെ കാരണമാവുകയും ചെയ്തേക്കാം. കൊറോണ പൊട്ടിപ്പുറപ്പെട്ട ചൈനയിൽ നിന്നു തന്നെയാണ് ഈ കൊലയാളി കാർഡിയോ വാസ്‌കുലാർ സിസ്റ്റത്തിനും അപകടം ഉണ്ടാക്കും എന്ന റിപ്പോർട്ട് ആദ്യമായി വന്നത്.

ഈ പുതിയ കണ്ടുപിടുത്തത്തിന്റെ വെളിച്ചത്തിൽ ഇപ്പോൾ കോവിഡ് രോഗികൾക്ക് ബ്ലഡ് തിന്നറുകൾ കൂടി നൽകാൻ തുടങ്ങിയതായി അമേരിക്കയിലെ വിവിധ ഡോക്ടർമാർ പറയുന്നു. എന്നിരുന്നാലും അപകട സാദ്ധ്യത വർദ്ധിച്ചു തന്നെ നിൽക്കും. രോഗം ഭേദമായതിനു ശേഷവും ഹൃദയാഘാതം മൂലം ഈ രോഗി മരണപ്പെടാൻ വരെ സാദ്ധ്യതയുണ്ടെന്നും ഡോക്ടർമാർ ചൂണ്ടിക്കാണിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP