Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ക്വാറന്റീനിലുള്ള മുഴുവൻ പേരുടേയും ടവർ ലൊക്കേഷൻ ശേഖരിക്കും; നിരീക്ഷണത്തിലുള്ളവരുടെ വീടിനെ ഒരു ഭൂവേലിക്കുള്ളിലാക്കി അവിടെ നിന്നു പുറത്തു കടന്നാൽ ഉടൻ പൊലീസിന് മുന്നറിയിപ്പ് എത്തിക്കുന്ന സോഫ്റ്റ്‌വെയറും തയ്യാർ; തദ്ദേശ സ്ഥാപനങ്ങളും ആരോഗ്യ പ്രവർത്തകരും നാട്ടുകാരും പരാജയമാകുമ്പോൾ പുതിയ പദ്ധതിയുമായി നിരീക്ഷണത്തിന് പൊലീസ്; മൊബൈൽ വീട്ടിൽ വച്ച് പുറത്തിറങ്ങിയാൽ നിരീക്ഷണ ലംഘകരെ കണ്ടെത്തുക അസാധ്യവും; കൊറോണയ്ക്കായി അലർട്ട് സിസ്റ്റം എത്തുമ്പോൾ

ക്വാറന്റീനിലുള്ള മുഴുവൻ പേരുടേയും ടവർ ലൊക്കേഷൻ ശേഖരിക്കും; നിരീക്ഷണത്തിലുള്ളവരുടെ വീടിനെ ഒരു ഭൂവേലിക്കുള്ളിലാക്കി അവിടെ നിന്നു പുറത്തു കടന്നാൽ ഉടൻ പൊലീസിന് മുന്നറിയിപ്പ് എത്തിക്കുന്ന സോഫ്റ്റ്‌വെയറും തയ്യാർ; തദ്ദേശ സ്ഥാപനങ്ങളും ആരോഗ്യ പ്രവർത്തകരും നാട്ടുകാരും പരാജയമാകുമ്പോൾ പുതിയ പദ്ധതിയുമായി നിരീക്ഷണത്തിന് പൊലീസ്; മൊബൈൽ വീട്ടിൽ വച്ച് പുറത്തിറങ്ങിയാൽ നിരീക്ഷണ ലംഘകരെ കണ്ടെത്തുക അസാധ്യവും; കൊറോണയ്ക്കായി അലർട്ട് സിസ്റ്റം എത്തുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കൊറോണ നിരീക്ഷണം കർശനമാക്കാൻ കൂടുതൽ സംവിധാനങ്ങളുമായി കേരളാ പൊലീസ്. കോവിഡിന്റെ സമൂഹ വ്യാപനം ഉണ്ടാകുന്നില്ലെന്ന് ഉറപ്പിക്കാനാണ് ഇത്. ഹോം ക്വാറന്റൈൻ അതിശക്തമാക്കാനാണ് നീക്കം. ഇത് ലംഘിക്കുന്നവരെ കണ്ടെത്താൻ പൊലീസ് പ്രത്യേക സംവിധാനം ഏർപ്പെടുത്തി. വീടുകളിൽ ക്വാറന്റീനിൽ കഴിയുന്നവർ പുറത്തിറങ്ങുന്നുണ്ടോ എന്നു കണ്ടെത്താൻ അവരുടെ മൊബൈൽ ഫോൺ ലൊക്കേഷൻ വിവരങ്ങൾ മൊബൈൽ സേവന കമ്പനികളിൽ നിന്നു ശേഖരിക്കാൻ സർക്കാർ പൊലീസിന് അനുമതി നൽകി. ഇതിലൂടെ ഇവരുടെ നീക്കം പൊലീസിന് മനസ്സിലാക്കാൻ കഴിയും.

ക്വാറന്റീനിലുള്ളവരുടെ വാസസ്ഥലത്തെ ഒരു ഭൂവേലിക്കുള്ളിലാക്കി അവിടെ നിന്നു പുറത്തു കടന്നാൽ ഉടൻ പൊലീസിന് എസ്എംഎസ്, ഇമെയിൽ വഴി മുന്നറിയിപ്പ് എത്തിക്കുന്ന സോഫ്റ്റ്‌വെയറും തയാറാക്കി. അതായത് മൊബൈൽ ഫോണിന്റെ ജിപിഎസ് ഓൺ ചെയ്തിടുക. അല്ലെങ്കിൽ മൊബൈൽ ഫോണിന്റെ ടവറിലൂടെ കാര്യങ്ങൾ മനസ്സിലാക്കുക. ഇതിനുള്ള സംവിധാനമാണ് പൊലീസ് ഒരുക്കുന്നത്. അപ്പോഴും ക്വാറന്റീനിലുള്ളവർ മൊബൈൽ വീട്ടിൽ വച്ച് പുറത്തിറങ്ങിയാൽ കണ്ടെത്താനാകില്ലെന്ന വലിയ പോരായ്മയും ഉണ്ട്. അതുകൊണ്ട് തന്നെ പൊലീസിന്റെ ഇടപെടലിലൂടെ ഇത് പൂർണ്ണമായും ഫലപ്രദമായി നടപ്പാക്കാനാകില്ല. നാട്ടുകാരുടെ സഹായത്തോടെ മാത്രമേ ക്വാറന്റീനുള്ളവർ പുറത്തു പോകുന്നുണ്ടോ എന്ന് മനസ്സിലാക്കാൻ കഴിയൂ. വ്യക്തിപരമായ നിരീക്ഷണമാണ് ഇതിന് ആവശ്യം.

വീടുകളിൽ ക്വാറന്റീനിൽ കഴിയുന്നവരെ നിരീക്ഷിക്കണമെന്നു തദ്ദേശ സ്ഥാപനങ്ങളോടും ആരോഗ്യപ്രവർത്തകരോടും അയൽവാസികളോടും സർക്കാർ ആവശ്യപ്പെട്ടിരുന്നെങ്കിലും ചിലർ കണ്ണുവെട്ടിച്ചു പുറത്തിറങ്ങുന്നുണ്ട്. ഇതോടെയാണു മുഴുവൻ പേരുടെയും ടവർ ലൊക്കേഷൻ ശേഖരിക്കാൻ ഇന്ത്യൻ ടെലഗ്രാഫ് ആക്ട് 1885 പ്രകാരം ആഭ്യന്തര സെക്രട്ടറി ടി.കെ.ജോസ് പൊലീസിനു വ്യാഴാഴ്ച അനുമതി നൽകിയത്. ഇത് വലിയ തമാശയാണെന്നതാണ് വസ്തുത. മൊബൈൽ ഫോൺ വീട്ടിനുള്ളിൽ വച്ച ശേഷം ക്വാറന്റീനിലുള്ളവർ പുറത്തിറങ്ങിയാൽ കണ്ടെത്താനാകില്ല. ഇതു കൊണ്ട് തന്നെ പൊലീസിന്റെ പുതിയ നീക്കം ഫലപ്രദമാകില്ലെന്ന വിലയിരുത്തലും സജീവമാണ്.

ടെലികോം വകുപ്പും സെന്റർ ഫോർ ഡവലപ്‌മെന്റ് ഓഫ് ടെലിമാറ്റിക്‌സും ചേർന്നാണ് കോവിഡ് 19 ക്വാറന്റൈൻ അലർട്ട് സിസ്റ്റം എന്ന സോഫ്റ്റ്‌വെയർ തയാറാക്കിയത്. ക്വാറന്റീനിൽ നിന്നു മുങ്ങുന്നവരുടെ ടവർ ലൊക്കേഷൻ ഡേറ്റ മൊബൈൽ സേവനദാതാക്കളിൽ നിന്ന് അടിക്കടി ശേഖരിച്ച് ഈ സോഫ്റ്റ്‌വെയറിന്റെ സഹായത്തോടെ ഇവരെ കണ്ടെത്തും. ക്വാറന്റൈൻ നിർദ്ദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ കേസെടുക്കും. 30 ദിവസത്തേക്കാണ് ടവർ ലൊക്കേഷൻ ശേഖരിക്കുക. വ്യക്തി സ്വാതന്ത്ര്യവും സ്വകാര്യതയും ഹനിക്കുന്ന തരത്തിൽ മറ്റൊരു ആവശ്യങ്ങൾക്കും ഇവ ഉപയോഗിക്കരുതെന്ന മുന്നറിയിപ്പോടെയാണ് ആഭ്യന്തര സെക്രട്ടറിയുടെ അനുമതി.

അതിനിടെ കോവിഡ് സമൂഹവ്യാപനം ഉണ്ടോ എന്നു കണ്ടെത്താനുള്ള ആന്റിബോഡി ടെസ്റ്റ് വ്യാപകമായി ആരംഭിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഐസിഎംആർ വഴി 14,000 കിറ്റ് ലഭിച്ചു. 40,000 കൂടി 3 ദിവസത്തിനകം ലഭിക്കും. ഒരാഴ്ച 15,000 വരെ ആന്റിബോഡി പരിശോധന നടത്തും; പോസിറ്റീവായാൽ പിസിആർ ടെസ്റ്റ് നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിൽ കോവിഡ് ബാധിതരിൽ പലർക്കും ഉറവിടം ഏങ്ങനെയെന്ന് അറിയില്ല. ഈ സാഹചര്യത്തിൽ സമൂഹ വ്യാപന ഭീഷണി അതിശക്തമാണ്. അതുകൊണ്ടാണ് ആന്റി ബോഡി ടെസ്റ്റ് വ്യാപകമാക്കുന്നത്.

ചാർട്ട് ചെയ്തതനുസരിച്ചു വിമാനങ്ങൾ വന്നാൽ ഈ മാസം ഒരു ലക്ഷത്തിലധികം പേർ വിദേശത്തു നിന്ന് കേരളത്തിലെത്തും. എല്ലാവരെയും സുരക്ഷിതമായി സ്വാഗതം ചെയ്യുന്നതോടൊപ്പം ഇളവുകൾ ഒരു കാരണവശാലും രോഗം പടരാനുള്ള സാധ്യതയായി മാറരുതെന്ന് സർക്കാർ കരുതുന്നു. വീടുകളിലെ ക്വാറന്റൈൻ 14 ദിവസമാണ്. ഈ സമയങ്ങളിൽ ഇവർ പ്രത്യേകമായി ഒരു മുറിയിൽ കഴിയണം. എസി പാടില്ല. ജനൽ തുറന്നിടണം. മുറിക്ക് അനുബന്ധമായി ടോയ്ലറ്റ് സൗകര്യം വേണം ആഹാരം കഴിച്ച പാത്രം സ്വയം വൃത്തിയാക്കണം. ലഗേജ് അടക്കമുള്ളവ സ്വയം കൈകാര്യം ചെയ്യുക-ഇങ്ങനെയുള്ള മാർഗ്ഗ നിർദ്ദേശമാണ് സർക്കാർ മുമ്പോട്ട് വയ്ക്കുന്നത്. എന്നാൽ പലരും ഇതൊന്നും പാലിക്കുന്നില്ല. ഈ സാഹചര്യത്തിലാണ് മൊബൈൽ ടവർ നിരീക്ഷണത്തിന്റെ സാധ്യത തേടുന്നത്.

സംസ്ഥാനത്ത് ഇപ്പോൾ നിരീക്ഷണത്തിൽ 1,77,106 പേർ ഉണ്ട്. ഇന്നലെ 247 പേരെ ആശുപത്രിയിലാക്കി. 22 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. സംസ്ഥാനത്ത് ഇപ്പോൾ മൊത്തം കോവിഡ് ചികിത്സയിലുള്ളവർ 973 പേരാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP