Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

രാജ്യത്ത് കോവിഡ് ബാധിച്ച് ഒരു മരണം കൂടി; മുംബൈ കസ്തൂർബാ ആശുപത്രിയിൽ ചികിത്സയിലിക്കെ മരിച്ചത് 65 കാരൻ; ഇയാൾ യു.എ.ഇയിൽ യാത്ര ചെയ്തിട്ടുള്ള വ്യക്തിയാണെന്ന് ആരോഗ്യമന്ത്രിലായം; കൊറോണ ബാധയിൽ രാജ്യത്ത് ഇതുവരെ മരിച്ചത് 11പേർ'; 467 പേർക്ക് രാജ്യത്ത് രോഗം സ്ഥീരികരിച്ചു; രോഗവ്യാപന പശ്ചാത്തലത്തിൽ രാജ്യസഭാ വോട്ടെടുപ്പ് മാറ്റി; കോവിഡ് ബാധയെ നേരിടാൻ സൈന്യത്തിന്റെ സഹായവും; സേനാ ആശുപത്രികളിൽ ഐസൊലേഷൻ വാർഡുകൾ ഒരുക്കും

മറുനാടൻ ഡെസ്‌ക്‌

ന്യുഡൽഹി: രാജ്യത്തുകൊറോണ ബാധിച്ച് ഒരു മരണം കൂടി. മുംബൈയിലെ കസ്തൂർബാ ആശുപത്രിയിൽ ചികിത്സയിലിരുന്ന 65കാരനാണ് മരിച്ചത്. യു.എ.ഇയിലേക്ക് യാത്ര ചെയ്തിട്ടുള്ള വ്യക്തിയാണ് ഇയാൾ. അതേ സമയം രാജ്യത്തുകൊറോണ ബാധിച്ചവരുടെ എണ്ണം 467 ആയി ഉയർന്നു. കടുത്ത നടപടികളിലേക്കാണ് സർക്കാർ മുന്നോട്ട് പോകുന്നത്. പശ്ചിമബംഗാളിലും ഹിമാചലിലും ഓരോ ആൾ വീതം മരിച്ചതോടെ ഈ രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം രാജ്യത്ത് 11 ആയി. കോവിഡിനെ നേരിടാൻ സൈന്യത്തിന്റെ സേവനങ്ങളും വിനിയോഗിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു.

സേനകളുടെ കേന്ദ്രങ്ങളിൽ രോഗികളെ പാർപ്പിക്കുന്നതിനു സൗകര്യമൊരുക്കാൻ കര, നാവിക, വ്യോമ സേനാ നേതൃത്വങ്ങൾക്കു പ്രതിരോധ മന്ത്രാലയം നിർദ്ദേശം നൽകി. വരും ദിവസങ്ങളിൽ രോഗികളുടെ എണ്ണം ഗണ്യമായി ഉയർന്നേക്കാമെന്ന വിലയിരുത്തലിലാണു നടപടി. രോഗം പടർന്നു പിടിച്ചാൽ സേനാ ആശുപത്രികളിൽ ഐസലേഷൻ വാർഡുകളും ചികിത്സാ സൗകര്യവുമൊരുക്കും.

അതിനിടെ നിയന്തണങ്ങളും നിർദ്ദേശങ്ങളും പലരും ഇപ്പോഴും ഗൗരവമായി എടുക്കുന്നില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിച്ചു. ഇത് ദുഃഖകരമാണ്. നിർദ്ദേശങ്ങൾ പാലിക്കൂ. നിങ്ങളെയും കുടുംബത്തെയും രക്ഷിക്കൂ. നിയമങ്ങൾ കർശനമായി പാലിക്കപ്പെടുന്നുവെന്ന് സംസ്ഥാനങ്ങളും ഉറപ്പാക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.കോവിഡ് പ്രതിരോധം സംബന്ധിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദി വിവിധ മേഖലകളിലുള്ളവരുമായി വിഡിയോ യോഗ ചർച്ചകൾ തുടരും. ഇന്നലെ ഇലക്ട്രോണിക് മാധ്യമങ്ങളുടെ മേധാവികളുമായി അദ്ദേഹം ചർച്ച നടത്തി.

മരുന്നു നിർമ്മാണ മേഖലയിലുള്ളവരുമായി കഴിഞ്ഞ ദിവസം ചർച്ച നടത്തിയിരുന്നു. രോഗനിർണയത്തിനുള്ള കിറ്റുകളുടെ നിർമ്മാണം യുദ്ധകാലാടിസ്ഥാനത്തിലാക്കാൻ പ്രധാനമന്ത്രി നിർദ്ദേശം നൽകി. അവശ്യമരുന്നുകൾക്കു ക്ഷാമം നേരിടാതിരിക്കാനും കരിഞ്ചന്തയും പൂഴ്‌ത്തിവയ്പും തടയാനും നടപടികളെടുക്കാൻ അഭ്യർത്ഥിച്ചു. ഇറ്റലിയിൽ നിന്ന് ഇന്ത്യക്കാരെ കൊണ്ടുവന്ന എയർ ഇന്ത്യ വിമാനത്തിലെ ജീവനക്കാരെ അഭിനന്ദിച്ചു.

കോവിഡ് ബാധയുടെ പശ്ചാത്തലത്തിൽ കേരളത്തിനൊപ്പം സംസ്ഥാനങ്ങളും പൂർണമോ ഭാഗികമോ ആയ നിയന്ത്രണ നടപടികളിലേക്ക് കടക്കുകയാണ്. പലയിടങ്ങളിലും വാഹനഗതാഗതം അടക്കം നിരോധിച്ചു. ക്ഷാമം ഉണ്ടാകില്ലന്നെ അധികൃതരുടെ എല്ലാ ഉറപ്പുകളും അവഗണിച്ച് ജനം അവശ്യസാധനങ്ങൾ വാങ്ങിക്കൂട്ടുന്ന കാഴ്ചയായിരുന്നു ഇന്ത്യയിൽ മിക്കയിടങ്ങളിലും. പഞ്ചാബിൽ കർഫ്യൂ പ്രഖ്യാപിച്ചു. ഡൽഹി, ജാർഖണ്ഡ്, നാഗാലാൻഡ്, ഹിമാചൽ പ്രദേശ്, അരുണാചൽപ്രദേശ്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങൾ പൂർണമായി അടച്ചിടാൻ തീരുമാനിച്ചു. മധ്യപ്രദേശ്, ബിഹാർ, ഹരിയാന, ഉത്തർപ്രദേശ്, ബംഗാൾ എന്നിവിടങ്ങളിലെ ചില ജില്ലകൾ അടച്ചു. മഹാരാഷ്ട്ര, രാജസ്ഥാൻ, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങൾ നേരത്തേ തന്നെ പൂർണമോ ഭാഗികമായോ ആയി അടച്ചുകഴിഞ്ഞു. തടവുകാരുടെ ആധിക്യം മൂലമുള്ള വൈറസ് വ്യാപന സാധ്യത ഒഴിവാക്കാൻ പരോൾ നയം തിരുത്തുകയാണെന്ന് ഡൽഹി സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.

കേരളത്തിലാണ് കൂടുതൽപേർക്ക് തിങ്കളാഴ്ച കൊറോണബാധ സ്ഥിരീകരിച്ചത്. 30. ഇതോടെ സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം 93 ആയി. മഹാരാഷ്ട്രയിൽ തിങ്കളാഴ്ച 15 പേർക്കുകൂടി രോഗബാധ സ്ഥിരീകരിച്ചു; സംസ്ഥാനത്ത് ഇതോടെ 97 പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. ബംഗാളിൽ ഡം ഡം സ്വദേശിയായ 57-കാരനാണ് മരിച്ചത്.

റെയിൽവേ ജീവനക്കാരനാണ്. ഈമാസം 16-ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇദ്ദേഹത്തിന് രോഗബാധ സ്ഥിരീകരിച്ചിരുന്നു. തിങ്കളാഴ്ച ഹൃദയാഘാതത്തെത്തുടർന്നാണ് മരണം. ഹിമാചൽ പ്രദേശിൽ ടിബറ്റ് സ്വദേശിയാണ് മരിച്ചത്. ഈയിടെ യു.എസിൽനിന്ന് മടങ്ങിയ ഇദ്ദേഹം രോഗബാധ സ്ഥിരീകരിച്ചതിനെത്തുടർന്ന് ആശുപത്രിയിലായിരുന്നു. നേരത്തേ ഗുജറാത്ത്, ബിഹാർ, കർണാടകം, ഡൽഹി, പഞ്ചാബ് എന്നിവിടങ്ങളിൽ ഓരോരുത്തരും മഹാരാഷ്ട്രയിൽ രണ്ടുപേരും മരിച്ചിരുന്നു. രാജ്യത്ത് രോഗം ബാധിച്ചവരിൽ 35 പേർ സുഖംപ്രാപിച്ച് ആശുപത്രിവിട്ടു.

കോവിഡ് ബാധയുടെ പശ്ചാത്തലത്തിൽ കേരളത്തിനൊപ്പം സംസ്ഥാനങ്ങളും പൂർണമോ ഭാഗികമോ ആയ നിയന്ത്രണ നടപടികളിലേക്ക് കടക്കുകയാണ്. പലയിടങ്ങളിലും വാഹനഗതാഗതം അടക്കം നിരോധിച്ചു. ക്ഷാമം ഉണ്ടാകില്ലന്നെ അധികൃതരുടെ എല്ലാ ഉറപ്പുകളും അവഗണിച്ച് ജനം അവശ്യസാധനങ്ങൾ വാങ്ങിക്കൂട്ടുന്ന കാഴ്ചയായിരുന്നു ഇന്ത്യയിൽ മിക്കയിടങ്ങളിലും. പഞ്ചാബിൽ കർഫ്യൂ പ്രഖ്യാപിച്ചു. ഡൽഹി, ജാർഖണ്ഡ്, നാഗാലാൻഡ്, ഹിമാചൽ പ്രദേശ്, അരുണാചൽപ്രദേശ്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങൾ പൂർണമായി അടച്ചിടാൻ തീരുമാനിച്ചു. മധ്യപ്രദേശ്, ബിഹാർ, ഹരിയാന, ഉത്തർപ്രദേശ്, ബംഗാൾ എന്നിവിടങ്ങളിലെ ചില ജില്ലകൾ അടച്ചു. മഹാരാഷ്ട്ര, രാജസ്ഥാൻ, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങൾ നേരത്തേ തന്നെ പൂർണമോ ഭാഗികമായോ ആയി അടച്ചുകഴിഞ്ഞു. തടവുകാരുടെ ആധിക്യം മൂലമുള്ള വൈറസ് വ്യാപന സാധ്യത ഒഴിവാക്കാൻ പരോൾ നയം തിരുത്തുകയാണെന്ന് ഡൽഹി സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.

കേരളത്തിലാണ് കൂടുതൽപേർക്ക് തിങ്കളാഴ്ച കൊറോണബാധ സ്ഥിരീകരിച്ചത്. 30. ഇതോടെ സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം 93 ആയി. മഹാരാഷ്ട്രയിൽ തിങ്കളാഴ്ച 15 പേർക്കുകൂടി രോഗബാധ സ്ഥിരീകരിച്ചു; സംസ്ഥാനത്ത് ഇതോടെ 97 പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. ബംഗാളിൽ ഡം ഡം സ്വദേശിയായ 57-കാരനാണ് മരിച്ചത്. റെയിൽവേ ജീവനക്കാരനാണ്. ഈമാസം 16-ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇദ്ദേഹത്തിന് രോഗബാധ സ്ഥിരീകരിച്ചിരുന്നു. തിങ്കളാഴ്ച ഹൃദയാഘാതത്തെത്തുടർന്നാണ് മരണം. ഹിമാചൽ പ്രദേശിൽ ടിബറ്റ് സ്വദേശിയാണ് മരിച്ചത്. ഈയിടെ യു.എസിൽനിന്ന് മടങ്ങിയ ഇദ്ദേഹം രോഗബാധ സ്ഥിരീകരിച്ചതിനെത്തുടർന്ന് ആശുപത്രിയിലായിരുന്നു. നേരത്തേ ഗുജറാത്ത്, ബിഹാർ, കർണാടകം, ഡൽഹി, പഞ്ചാബ് എന്നിവിടങ്ങളിൽ ഓരോരുത്തരും മഹാരാഷ്ട്രയിൽ രണ്ടുപേരും മരിച്ചിരുന്നു. രാജ്യത്ത് രോഗം ബാധിച്ചവരിൽ 35 പേർ സുഖംപ്രാപിച്ച് ആശുപത്രിവിട്ടു.

 

 

 

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP