Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അതിവേഗം ബഹുദൂരം പിന്നിട്ട് കൊറോണ മരണ സംഖ്യ കുതിച്ചുയരുന്നു; അമേരിക്കയിൽ ഇന്നലെ 1,320 പേർ മരിച്ചതോടെ മരണ നിരക്ക് 7,391ലെത്തിയത് കണ്ണടച്ച് തുറക്കും വേഗത്തിൽ; ഫ്രാൻസിൽ ഇന്നലെ മരിച്ചത് 1,120 പേർ; കൊറോണ മരണ താണ്ഡവം ആടുന്ന യൂറോപ്പിൽ മാത്രം ഇതുവരെ പൊലിഞ്ഞത് 40,000 ജീവനുകൾ; വൈറസ് ബാധയിൽ ലോകത്ത് ഇതുവരെ മരിച്ചത് 59,140 പേർ

അതിവേഗം ബഹുദൂരം പിന്നിട്ട് കൊറോണ മരണ സംഖ്യ കുതിച്ചുയരുന്നു; അമേരിക്കയിൽ ഇന്നലെ 1,320 പേർ മരിച്ചതോടെ മരണ നിരക്ക് 7,391ലെത്തിയത് കണ്ണടച്ച് തുറക്കും വേഗത്തിൽ; ഫ്രാൻസിൽ ഇന്നലെ മരിച്ചത് 1,120 പേർ; കൊറോണ മരണ താണ്ഡവം ആടുന്ന യൂറോപ്പിൽ മാത്രം ഇതുവരെ പൊലിഞ്ഞത് 40,000 ജീവനുകൾ; വൈറസ് ബാധയിൽ ലോകത്ത് ഇതുവരെ മരിച്ചത് 59,140 പേർ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ലോകം മുഴുവനും പടർന്നു പിടിച്ച കൊറോണ വൈറസ് എന്ന കൊലയാളി നിമിഷ നേരം കൊണ്ട് കൊന്നൊടുക്കുന്നത് നിരവധി മനുഷ്യരെ. ലോകത്തെ ഒന്നടങ്കം ഭീതിയിലാഴ്‌ത്തി വൈറസ് വ്യാപനം ശക്തമാകുമ്പോൾ ഇന്നലെ മാത്രം പൊലിഞ്ഞത് ആയിരക്കണക്കിന് ജീവനുകളാണ്. കൊറോണ വൈറസ് ഗുരുതരമായി ബാധിച്ച യൂറോപ്പിൽ മാത്രം ഇതുവരെ പൊലിഞ്ഞത് 40,000ത്തിൽ അധികം ജീവനുകളാണ്. അതേസമയം രോഗബാധിയിൽ ലോകത്താകമാനം മരിച്ചവരുടെ എണ്ണം 59,000 കടന്നു. 59,140 പേർക്കാണ് ഇതുവരെ ജീവൻ നഷ്ടമായത്.

ഇന്നലെ അമേരിക്കയിലും ഫ്രാൻസിലും മരണ സംഖ്യ ആയിരത്തിന് മുകളിൽ ആയി. വൈറസ് വ്യാപനം അതിശക്തമായ അമേരിക്കയിൽ ഇന്നലെ മാത്രം മരിച്ചത് 1,320 പേരാണ്. ഇതോടെ ആകെ മരിച്ചവരുടെ എണ്ണം 7,391ലെത്തിയത് കണ്ണടച്ച് തുറക്കും വേഗത്തിലാണ്. ഫ്രാൻസിലും ഇന്നലെ മരണ നിരക്ക് ആയിരത്തിന് മുകളിലെത്തി. 1120 പേരാണ് ഇന്നലെ ഫ്രാൻസിൽ മരണത്തിന് കീഴടങ്ങിയത്. ഇതോടെ ഫ്രാൻസിലെ മരണ സംഖ്യ 6,507 ആയി.

കോവിഡ് വ്യാപനത്തിൽ ഏറ്റവും കൂടുതൽ പേർക്ക് ജീവൻ നഷ്ടമായ ഇറ്റലിയിൽ പുതിയതായി 766 മരണങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതോടെ ഇറ്റലിയിലെ മരണസംഖ്യ 14,681 ആയി. കഴിഞ്ഞ കുറച്ച് ദിവസമായി ഇറ്റലിയിലെ മരണ സംഖ്യയിൽ നേരിയ ഒരു കുറവ് വന്നത് ആരോഗ്യ പ്രവർത്തകർക്ക് ആശ്വാസമായിട്ടുണ്ട്. ദിവസവും 900 പിന്നിട്ട മരണ നിരക്കിൽ നിന്നാണ് ഏതാനും ദിവസങ്ങളായി പിടിച്ചു കെട്ടിയ പോലെ മരണ നിരക്ക് 700ൽ നിർത്താനായത്. ഇറ്റലിയിൽ 119,827 പേർക്കാണ് കൊറോണ വൈറസ് ബാധിച്ചിട്ടുള്ളത്.

ഇറ്റലിക്കു പിന്നാലെ കൂടുതൽ പേർ മരിച്ച സ്‌പെയിനിലും രോഗം ബാധിച്ചവരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞു. 119,199 ആണ് സ്‌പെയിനിലെ കൊറോണ രോഗികളുടെ എണ്ണം. ഇവിടെ 11,198ൽ അധികം ആളുകൾക്ക് ജീവൻ നഷ്ടപ്പെട്ടു. ഇന്നലെ മാത്രം സ്‌പെയിനിൽ മരിച്ചത് 850 പേരാണ്. കൊറോണ വൈറസ് വ്യാപനം അതിശക്തമായി തുടരുന്ന ബ്രിട്ടനിൽ 684 പേരാണ് ഇന്നലെ മരിച്ചത്. ഇതോടെ മരണ സംഖ്യ 3,605 ആയി. 38,168 പേർക്കാണ് ബ്രിട്ടനിൽ കൊറോണ വൈറസ് ബാധയുള്ളത്.

അതേസമയം ഇന്ത്യയിൽ 24 മണിക്കൂറിനിടെ 478 കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 2,547 ആയി. 62 പേരാണ് രോഗം ബാധിച്ച് മരിച്ചത്. ഡൽഹിയിൽ മാത്രം കഴിഞ്ഞ 24 മണിക്കൂറിനുള്ളൽ 91 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ ഇവിടെ രോഗബാധിതർ 389 പേരായി. അഞ്ച് പേർ മരിച്ചു.

മഹാരാഷ്ട്രയിൽ പുതിയതായി 74 പേർക്കു കൂടി രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗബാധിതരുടെ എണ്ണം 490 ആയി. വെള്ളിയാഴ്ച ആറു പേർ കൂടി മരിച്ചതോടെ സംസ്ഥാനത്ത് മരണസംഖ്യ 26 ആയി ഉയർന്നു. മഹാരാഷ്ട്ര കഴിഞ്ഞാൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ കോവിഡ് ബാധിതരുള്ള തമിഴ്‌നാട്ടിൽ വെള്ളിയാഴ്ച മാത്രം 102 പേർക്കാണ് രേഗം സ്ഥിരീകരിച്ചത്. ഇവരിൽ മിക്കവരും നിസാമുദ്ദീനിലെ തബ്ലീഗ് സമ്മേളനത്തിൽ പങ്കെടുത്തു തിരിച്ചെത്തിയവരാണ്. ഇതോടെ ഇവിടെ രോഗബാധിരരുടെ എണ്ണം 411 ആയി ഉയർന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP