Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കോട്ടയം തെക്കുംഗോപുരത്ത് പള്ളിയിൽ ഒളിവിൽ കഴിഞ്ഞ 7 പേരെ പിടിച്ചു! അഗ്നിരക്ഷാസേന ഇവിടെ അണുവിമുക്തമാക്കിയെന്ന വ്യാജ വാർത്തയ്ക്ക് പിന്നിൽ 'മാതൃശാഖ' ഗ്രൂപ്പിന്റെ അഡ്‌മിൻ; വീഡിയോ എടുത്തത് ടയർ കടയിലെ അതിഥി തൊഴിലാളി; അച്ഛന് അയച്ച വീഡിയോ മകന് കിട്ടിയപ്പോൾ അത് ഭീതിപ്പെടുത്തുന്ന വ്യാജ പ്രചരണമായി; തബ് ലീഗ് സമ്മേളനക്കാരുടെ ഒളിച്ചു താമസ വാർത്ത കള്ളമെന്ന് കണ്ടെത്തി പൊലീസ്; അറസ്റ്റിലായത് 10 യുവാക്കൾ

കോട്ടയം തെക്കുംഗോപുരത്ത് പള്ളിയിൽ ഒളിവിൽ കഴിഞ്ഞ 7 പേരെ പിടിച്ചു! അഗ്നിരക്ഷാസേന ഇവിടെ അണുവിമുക്തമാക്കിയെന്ന വ്യാജ വാർത്തയ്ക്ക് പിന്നിൽ 'മാതൃശാഖ' ഗ്രൂപ്പിന്റെ അഡ്‌മിൻ; വീഡിയോ എടുത്തത് ടയർ കടയിലെ അതിഥി തൊഴിലാളി; അച്ഛന് അയച്ച വീഡിയോ മകന് കിട്ടിയപ്പോൾ അത് ഭീതിപ്പെടുത്തുന്ന വ്യാജ പ്രചരണമായി; തബ് ലീഗ് സമ്മേളനക്കാരുടെ ഒളിച്ചു താമസ വാർത്ത കള്ളമെന്ന് കണ്ടെത്തി പൊലീസ്; അറസ്റ്റിലായത് 10 യുവാക്കൾ

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: കോവിഡു കാലത്തെ വ്യാജ പ്രചരണങ്ങൾ ആളുകളെ ഭീതിയിലാക്കും. അതുകൊണ്ട് തന്നെ കടുത്ത നടപടികളും ഉണ്ടാകും. നിസാമുദിനിലെ തബ് ലീഗ് സമ്മേളനമെന്ന് കേട്ടാൽ പോലും കൊറോണയെ പേടിക്കുന്നവർക്ക് നെഞ്ചിടിക്കും. ഇതിനിടെയാണ് കോട്ടയത്ത് ഇവരെ കുറിച്ച് വ്യാജ പ്രചരണം നടന്നത്. ഉടൻ കേസെടുത്ത് വ്യാജ പ്രചാരകരെ അറസ്റ്റ് ചെയ്യുകയാണ് പൊലീസ്.

നിസാമുദ്ദീൻ തബ്ലീഗ് സമ്മേളനത്തിൽ പങ്കെടുത്തവർ ജില്ലയിൽ ഒളിച്ചു താമസിച്ചെന്നും ഇവർക്ക് കോവിഡ്19 സ്ഥിരീകരിച്ചെന്നും വ്യാജ പ്രചാരണം നടത്തിയ സംഭവത്തിൽ സമൂഹമാധ്യമത്തിന്റെ അഡ്‌മിൻ ഉൾപ്പെടെ 10 യുവാക്കളാണ് അറസ്റ്റിലായത്. വേളൂർ സ്വദേശി സി.എച്ച്.ജിതിൻ (32), വിഡിയോ പ്രചരിപ്പിച്ച കൊല്ലാട് ജോസഫ് ജോർജ് (26), കല്ലുപുരയ്ക്കൽ സുനിൽ ബാബു (42), മാണിക്കുന്നം ജയൻ (42), വേളൂർ നിഖിൽ (35), തിരുവാതുക്കൽ അജോഷ് (36), വേളൂർ പാണംപടി അനീഷ് (35), മാണിക്കുന്നം വൈശാഖ് (23), ജിജോ (35), തെക്കുംഗോപുരം ശ്രീജിത്ത് (23) എന്നിവരാണ് പൊലീസ് പിടിയിലായത്.

ജിതിൻ 'മാതൃശാഖ' എന്ന സമൂഹമാധ്യമ ഗ്രൂപ്പിന്റെ അഡ്‌മിനും മറ്റുള്ളവർ വിഡിയോ പ്രചരിപ്പിച്ചവരുമാണ്. കേസ് എടുത്ത ശേഷം ഇവരെ ജാമ്യത്തിൽ വിട്ടയച്ചു. 'കോട്ടയം തെക്കുംഗോപുരത്ത് പള്ളിയിൽ ഒളിവിൽ കഴിഞ്ഞ 7 പേരെ പൊലീസ് പിടിച്ചു, അഗ്‌നിരക്ഷാസേന ഇവിടെ അണുവിമുക്തമാക്കി' എന്ന വ്യാജവാർത്തയാണ് ഇവർ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചത്. ഡിവൈഎസ്‌പി ആർ.ശ്രീകുമാർ, വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ എം.ജെ.അരുൺ, എസ്‌ഐ ടി.ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ചാണ് അന്വേഷണം നടന്നത്. തെക്കുംഗോപുരം പള്ളിക്കു സമീപം ടയർ കടയിലെ അതിഥിത്തൊഴിലാളിയാണ് വിഡിയോ പകർത്തിയത് എന്നു കണ്ടെത്തി.

ഇയാളെ ചോദ്യം ചെയ്തതോടെ ദൃശ്യം കടയുടമയ്ക്ക് അയച്ചതായി തെളിഞ്ഞു. കട ഉടമയെ ചോദ്യം ചെയ്തതോടെയാണ് ഇയാളുടെ മകൻ ജിതിനാണ് വാർത്ത എഴുതിയത് എന്ന് കണ്ടെത്തിയത്. വാർത്തയും വിഡിയോയും ഷെയർ ചെയ്ത സ്ത്രീകൾ ഉൾപ്പെടെയുള്ള ആളുകൾ, 25 ഗ്രൂപ്പുകൾ എന്നിവയും നിരീക്ഷണത്തിലാണ്. സംഭവത്തിന്റെ ഗൗരവം മനസ്സിലാക്കിയാണ് മാതൃകാ പരമായ ഇടപെടൽ പൊലീസ് നടത്തിയത്. മോഹൻലാൽ കോവിഡ് ബാധിച്ചു മരിച്ചുവെന്ന് പ്രചരിപ്പിച്ച കാസർഗോഡുകാരനേയും നേരത്തെ പൊലീസ് പിടികൂടിയിരുന്നു.

വ്യാജ സന്ദേശങ്ങൾക്കെതിരെ വിപുലമായ സംവിധാനം പൊലീസ് ഒരുക്കിയിട്ടുണ്ട്. വ്യാജ സന്ദേശങ്ങൾ ശ്രദ്ധയിൽപെട്ടാൽ പൊലീസ് ഹെൽപ് ലൈൻ നമ്പറുകളിൽ വിവരം നൽകാം. ഫോൺ: 0481 563388, 9497975312, 1090. ഇൻഫർമേഷൻ-പബ്ലിക് റിലേഷൻസ് വകുപ്പ് സംസ്ഥാനതലത്തിൽ ആരംഭിച്ച ആന്റി ഫെയ്ക് ന്യൂസ് ഡിവിഷനിലേക്ക് വാട്‌സാപ്പിലൂടെ വിവരം അയച്ചാലും നടപടി സ്വീകരിക്കും. ഫോൺ: 9496003234. പരാതി കിട്ടിയാൽ ഉടൻ അന്വേഷണമാണ് ഡിജിപി നിർദ്ദേശിച്ചിരിക്കുന്നത്.

തബ് ലീഗുമായി ബന്ധപ്പെട്ട് രാജ്യത്തുടനീളം വ്യാജ വാർത്തകൾ പ്രചരിക്കുന്നുണ്ട്. തബ്ലീഗ് ജമാഅത്തിനെതിരായ സീ ന്യൂസ് വ്യാജ വാർത്ത തുറന്നുകാട്ടി ഫിറോസാബാദ് പൊലീസും ഇടപെടൽ നടത്തിയിരുന്നു. വ്യാജവാർത്തക്ക് പിന്നാലെ പൊലീസിന്റെ മുന്നറിയിപ്പിനെത്തുടർന്ന് വാർത്ത നീക്കം ചെയ്യാൻ സീ ന്യൂസ് നിർബന്ധിതരായി. കൊറോണ പോസിറ്റീവ് കണ്ടെത്തിയ ഫിറോസാബാദിലെ നാല് തബ്ലീഗ് പ്രവർത്തകർ, ആരോഗ്യ പ്രവർത്തകർക്ക് നേരെ കല്ലെറിഞ്ഞെന്നായിരുന്നു വ്യാജവാർത്ത പ്രചരിപ്പിച്ചത്.

സീ ന്യൂസ് പ്രചരിപ്പിച്ച വർഗീയപരമായ നുണപ്രചാരണം തുറന്നുകാട്ടാൻ ഫിറോസാബാദ് പൊലീസ് അതിവേഗം പ്രതികരിച്ചു. നിങ്ങൾ വ്യാജവും തെറ്റിദ്ധരിപ്പിക്കുന്നതുമായ വാർത്തകൾ പ്രചരിപ്പിക്കുകയാണ്. ഫിറോസാബാദിൽ മെഡിക്കൽ സംഘത്തിന് നേരെയോ ആംബുലൻസിനോ കല്ലെറിഞ്ഞ സംഭവങ്ങളൊന്നും ഉണ്ടായിട്ടില്ല. നിങ്ങൾ പ്രസിദ്ധീകരിച്ച വാർത്ത ഉടൻ പിൻവലിക്കണമെന്ന് സീ ന്യൂസിന്റെ വ്യാജ വാർത്തയോട് പ്രതികരിച്ചുകൊണ്ട് ഫിറോസാബാദ് പൊലീസ് പറഞ്ഞു. സീ ന്യൂസ് മുസ്ലിം സമുദായത്തെ അപകീർത്തിപ്പെടുത്തുന്ന വ്യാജവാർത്തകൾ പ്രസിദ്ധീകരിച്ചിട്ടുണ്ടോയെന്ന് സാമൂഹ്യപ്രവർത്തകർ ഫിറോസാബാദ് പൊലീസിൽ നിന്ന് സ്ഥിരീകരണം തേടിയപ്പോൾ, സംശയാസ്പദമായ വാർത്ത പിൻവലിച്ചെന്ന് പൊലീസ് മറുപടി നൽകി. അതിനു പിന്നാലെയാണ് സീ ന്യൂസ് തബ്ലീഗ് ജമാഅത്തിനെതിരായ വ്യാജ വാർത്ത പിൻവലിച്ചത്.

നിസാമുദ്ദീൻ മർകസിൽ നിന്ന് ഡൽഹി പൊലീസ് തബ്ലീഗ് പ്രവർത്തകരെ ഒഴിപ്പിച്ചതുമുതൽ, നിരവധി ദേശീയ മാധ്യമങ്ങൾ മുസ്ലിം സമുദായത്തിനെതിരേ നിരന്തരം നുണപ്രചാരണം നടത്തുകയാണ്. നേരത്തെ വാർത്താ ഏജൻസിയായ എഎൻഐയും ഇത്തരത്തിൽ വ്യാജവാർത്ത പ്രചരിപ്പിക്കുകയും നോയിഡ പൊലീസ് ഇടപെട്ട് അത് പിൻവലിപ്പിക്കുകയുമായിരുന്നു. വർഗ്ഗീയ ലക്ഷ്യങ്ങളോടെയാണ് തബ് ലീഗിനെതിരായ പ്രചരണമെന്ന് രാജ്യമെങ്കും പൊതുവേ വിലയിരുത്തലുണ്ട്. അതുകൊണ്ട് തന്നെ ഇതിനെതിരെ കടുന്ന നടപടികൾ കേരളവും എടുക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP