Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇന്നലെ മാത്രം 1250 പുതിയ രോഗികളെ കണ്ടെത്തിയതോടെ കൊറോണയുടെ വ്യാപനം അതിവേഗം നടക്കുന്ന രാജ്യങ്ങളുടെ ലിസ്റ്റിലേക്ക് ഇന്ത്യയും; പൊടുന്നനെ രോഗം വ്യാപിച്ച റഷ്യയുടേയും പെറുവിന്റേയും തുർക്കിയുടേയും പട്ടികയിൽ ഇടം നേടി ഇന്ത്യയും; മരണത്തിലും രോഗത്തിലും കൊറിയേയും മറി കടന്ന് ഇന്ത്യൻ ദുരന്തം; മുംബൈയിൽ മാത്രം മരണം 100 കടന്നു

ഇന്നലെ മാത്രം 1250 പുതിയ രോഗികളെ കണ്ടെത്തിയതോടെ കൊറോണയുടെ വ്യാപനം അതിവേഗം നടക്കുന്ന രാജ്യങ്ങളുടെ ലിസ്റ്റിലേക്ക് ഇന്ത്യയും; പൊടുന്നനെ രോഗം വ്യാപിച്ച റഷ്യയുടേയും പെറുവിന്റേയും തുർക്കിയുടേയും പട്ടികയിൽ ഇടം നേടി ഇന്ത്യയും; മരണത്തിലും രോഗത്തിലും കൊറിയേയും മറി കടന്ന് ഇന്ത്യൻ ദുരന്തം; മുംബൈയിൽ മാത്രം മരണം 100 കടന്നു

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: ഇന്നലെ ഇന്ത്യയിൽ കൊറോണ ബാധിച്ചത് 1242 പേരാണ്. ഡൽഹിയിൽ 356 പേർക്ക് വൈറസ് ബാധ കണ്ടെത്തി. അനൗദ്യോഗിക കണക്കുകൾ അനുസരിച്ച് രാജ്യത്ത് രോഗ ബാധിതർ 10,453 പേരാണ്. 8903 ആക്ടീവ് കേസുകളും ഉണ്ട്. മരണം 348ഉം ആയി. ഇത്തരം ഔദ്യോഗിക കണക്കുകൾ മുഖവിലയ്ക്ക് എടുത്താൽ മഹാരാഷ്ട്രയിൽ 160 പേരാണ് മരിച്ചത്. ഇന്നലെ മാത്രം 11 പേരും. 229 പേർക്ക് മാത്രമേ മഹാരാഷ്ട്രയിൽ രോഗമുക്തിയും ഉണ്ടായിട്ടൂള്ളൂ. ഇന്നലെ ഈ സംസ്ഥാനത്ത് 352 കേസുകൾ റിപ്പോർട്ട് ചെയ്തു.

മുബൈയിൽ കോവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം 100 കടന്നിട്ടുണ്ട്. ഇവിടെ ഇന്നലെ റിപ്പോർട്ട് ചെയ്തത് ഒമ്പതു മരണങ്ങളാണ്. 150 പുതിയ കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ നഗരത്തിൽ അസുഖം ബാധിച്ചവരുടെ എണ്ണം 1549 ആയി. ധാരാവിയിൽ രണ്ടുപോസിറ്റീവ് കേസുകളാണ് ഇന്ന് റിപ്പോർട്ട് ചെയ്തത്. ഇവിടെ 49 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം 2000 കടക്കുമ്പോൾ മഹാരാഷ്ട്ര വലിയ ആശങ്കയിലാണ്. ഇത് തന്നെയാണ് ഡൽഹിയിലേയും അവസ്ഥ. കഴിഞ്ഞ ദിവസം തമിഴ്‌നാട്ടിൽ 98 പേർക്കാണ് രോഗം കണ്ടെത്തിയത്. ഇത് കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് കുറവാണ്. രാജസ്ഥാനിലും മധ്യപ്രദേശിലും രോഗം തിരിച്ചറിഞ്ഞവർ കുറഞ്ഞു. എന്നാൽ ഡൽഹിയും മുംബൈയിലും രോഗ വ്യാപനം അതിരുവിടുമ്പോൾ ഇന്ത്യ ഭയന്ന് വിറയ്ക്കുകയാണ്.

ഇന്നലെ മാത്രം 1250 പുതിയ രോഗികളെ കണ്ടെത്തിയതോടെ കൊറോണയുടെ വ്യാപനം അതിവേഗം നടക്കുന്ന രാജ്യങ്ങളുടെ ലിസ്റ്റിലേക്ക് ഇന്ത്യയും എത്തുകയാണ്. പൊടുന്നനെ രോഗം വ്യാപിച്ച റഷ്യയുടേയും പെറുവിന്റേയും തുർക്കിയുടേയും പട്ടികയിൽ ഇടം നേടി ഇന്ത്യയും കൊറോണ ദുരന്ത രാജ്യങ്ങളുടെ മുൻനിരയിലേക്ക് എത്തുകയാണ്. മരണത്തിലും രോഗത്തിലും കൊറിയേയും മറി കടന്ന് ഇന്ത്യൻ ദുരന്തം ആഗോള തലത്തിൽ ചർച്ചയാകുന്നത്. ലോക് ഡൗൺ കാരണമാണ് ഇത്രയും കുറവ് രോഗികൾ എന്നാണ് കേന്ദ്ര സർക്കാരും പറയുന്നത്. സമൂഹ വ്യാപനത്തിൽ ഇനിയും രാജ്യത്തിന് ഉറപ്പൊന്നുമില്ല. അതിനാൽ ലോക് ഡൗൺ പിൻവലിച്ചാൽ ഇനിയും രോഗികൾ ഉണ്ടാകുമെന്നാണ് വിലയിരുത്തൽ. തൽകാലം അതുകൊണ്ട് തന്നെ അടച്ചിടൽ രാജ്യത്ത് തുടരും.

അതിനിടെ കൊറോണ വൈറസ്ബാധയെ തുടർന്ന് ചെന്നൈയിൽ ഡോക്ടർ മരിച്ചു. ആന്ധ്രാപ്രദേശ് സ്വദേശിയും അസ്ഥിരോഗ വിദഗ്ധനുമായ ഡോ. ലക്ഷ്മിനാരായൺ റെഡ്ഡിയാണ് മരിച്ചത്. ചെന്നൈ അപ്പോളോ ആശുപത്രിയിൽ തിങ്കളാഴ്ച രാവിലെയായിരുന്നു അന്ത്യം. അഞ്ചുദിവസമായി ഐ.സി.യുവിലായിരുന്നു. രക്തസമ്മർദ്ദം കുറഞ്ഞതിനെ തുടർന്നായിരുന്നു മരണം. കഴിഞ്ഞ ഏപ്രിൽ നാലിന് ഡോ.ലക്ഷ്മിനാരായൺ പുതിയ ആശുപത്രി തുറന്നിരുന്നു. നിസാമുദ്ദീൻ തബ്ലീഗ് സമ്മേളനത്തിൽ പങ്കെടുത്തതിന് ശേഷം മടങ്ങി എത്തിയ ആൾ ഇവിടെ ചികിത്സ തേടി എത്തിയിരുന്നു. ഇയാളിൽ നിന്നാകാം രോഗബാധയുണ്ടായതെന്നാണ് നിഗമനം.

രോഗബാധ സ്ഥിരീകരിച്ച ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിക്കുന്നതിന് പോലും ആംബുലൻസ് ഡ്രൈവർമാർ വിസമ്മതിക്കുകയായിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. അന്തരിച്ച ഡോക്ടറുടെ ശിശുരോഗവിദഗ്ധയായ ഭാര്യയും രോഗബാധയെത്തുടർന്ന് ചികിത്സയിലാണ്. കൊറോണ വൈറസ്ബാധ വ്യാപനത്തെ തുടർന്ന് തമിഴ്‌നാട്ടിൽ ഏപ്രിൽ 30 വരെ ലോക്ക്ഡൗൺ നീട്ടിയിട്ടുണ്ട്. മധ്യപ്രദേശിലെ ഭോപ്പാലിൽ മൂന്നംഗ മലയാളി കുടുംബത്തിന് കോവിഡ് 19 സ്ഥിരീകരിച്ചു. ആരോഗ്യപ്രവർത്തകനും കുടുംബത്തിനുമാണ് കോവിഡ്19 സ്ഥിരീകരിച്ചിരിക്കുന്നത്. ഭോപ്പാലിലെ കോളാറിലാണ് ഇവരുടെ താമസം. മലയാളികൾ ഏറെയുള്ള സ്ഥലമാണ് കോളാർ.

അതേസമയം ആഹാരത്തിനും മരുന്നിനും ബുദ്ധിമുട്ടില്ലെന്നും മികച്ച പരിചരണമാണ് ആശുപത്രിയിൽനിന്ന് ലഭിക്കുന്നതെന്നും കോവിഡ് 19 ബാധിതൻ പ്രതികരിച്ചു. ആരോഗ്യ വകുപ്പ് ജീവനക്കാരനാണ് ഇദ്ദേഹം. നേരത്തെ കോവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളിയായിരുന്നു. ഇതിനിടെയാണ് ഇദ്ദേഹത്തിന്റെയും കുടുംബാംഗങ്ങളുടെയും സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചതും രോഗം സ്ഥിരീകരിച്ചതും. അതേസമയം രോഗലക്ഷണങ്ങൾ ഒന്നും പ്രത്യക്ഷപ്പെട്ടിരുന്നില്ലെന്ന് കോവിഡ്-19 ബാധിതൻ പ്രതികരിച്ചു.

നിലവിൽ പതിനഞ്ചോളം മലയാളി കുടുംബങ്ങൾ നിരീക്ഷണത്തിലാണ്. രാജ്യത്ത് ഏറ്റവുമധികം കോവിഡ് 19 പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്ത മഹാരാഷ്ട്ര കോവിഡിനെതിരെയുള്ള പ്രതിരോധമാർഗമായി ഹൈഡ്രോക്സിക്ലോറോക്വിൻ വിതരണം ചെയ്യാനൊരുങ്ങുന്നു. ഹൈ റിസക് സാധ്യതയിൽ പെട്ട ധാരാവിയിലെ ചേരിനിവാസികൾക്കിടയിലാണ് മരുന്ന് വിതരണം ചെയ്യാൻ ഒരുങ്ങുന്നത്. കോവിഡ് 19 ബാധ സംശയിച്ച് ക്വാറന്റൈനിൽ കഴിയുന്നവർക്കാണ് ആദ്യം വിതരണം ചെയ്യുക.

ഏഷ്യയിലെ ഏറ്റവും വലിയ ചേരികളിലൊന്നായ ധാരാവിയിൽ കോവിഡ് 19 കേസുകൾ ദിനംപ്രതി ഉയരുകയാണ്.47 പോസിറ്റീവ് കേസുകളാണ് ഇവിടെ ഇതുവരെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നാലു പേർ മരിക്കുകയും ചെയ്തിരുന്നു. ആളുകൾ തിങ്ങിപ്പാർക്കുന്ന ഇടമാണ് ധാരാവി. അതിനാൽ രോഗവ്യാപനം മറ്റിടങ്ങളെ അപേക്ഷിച്ച് ദുഷ്‌കരമാണ്. മഹാരാഷ്ട്ര ആരോഗ്യമന്ത്രി രാജേഷ് ടോപെ പദ്ധതി സ്ഥിരീകരിച്ചു. മലേറിയ ചികിത്സക്കായി ഉപയോഗിക്കുന്ന ഹൈഡ്രോക്സിക്ലോറോക്വിൻ കോറോണ വൈറസിനെതിരായ പ്രതിരേധ മരുന്നായി ഉപയോഗിച്ച സംഭവങ്ങളുണ്ട്.

വൈറസ് വ്യാപന സാധ്യത ഏറെയുള്ള ധാരാവി പോലുള്ള മേഖലകളിൽ ഹൈഡ്രോക്സിക്ലോറോക്വിൻ ഒരു പ്രതിരോധ മരുന്നായി ഉപയോഗിക്കാൻ ആലോചനയുണ്ട്. എന്നാൽ ധാരായിലെ മുഴുവൻ പേർക്കും ഇത് നൽകില്ല. 'മരുന്ന് പാഴാക്കി കളയാൻ സാധിക്കില്ല. ഹൈ റിസ്‌കിൽ പെട്ടവർ, സർക്കാർ ക്വാറന്റൈനിൽ കഴിയുന്നവർ, രോഗികളുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവർ എന്നിങ്ങനെ സംഘമായി തിരിച്ചതിന് ശേഷമായിരിക്കും വിതരണം നടത്തുക.' മന്ത്രി പറഞ്ഞു.

എത്ര പേർക്കാണ് മരുന്ന് നൽകേണ്ടത് എന്നതു സംബന്ധിച്ച കണക്കെടുപ്പിലാണ് സർക്കാർ. ഇതു സംബന്ധിച്ച് കേന്ദ്ര സർക്കാരിനും ഐസിഎംആറിനും മഹാരാഷ്ട്ര സർക്കാർ ഉടൻ നിർദ്ദേശം അയക്കുമെന്നും പേപ്പർ ജോലികൾ പൂർത്തിയായാൽ ക്വാറന്റൈനിൽ കഴിയുന്നവർക്ക് മരുന്ന് നൽകിത്തുടങ്ങുമെന്നും ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP