Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ചൈനയിൽ വൈറസ് പടരുന്നതിന്റെ വേഗത കുറഞ്ഞു; പക്ഷേ ചൈനയ്ക്ക് പുറത്ത് എല്ലാം തുടക്കം മാത്രമാണെന്ന് വിദഗ്ദ്ധർ; ലോകത്തെ സകല രാജ്യങ്ങളും കോറോണ വൈറസിന്റെ രുചി അറിഞ്ഞേ സംഹാരതാണ്ഡവം അവസാനിക്കൂവെന്നും പ്രവചനം; കൊലയാളി വൈറസ് ഭീതി തുടരുമ്പോൾ

ചൈനയിൽ വൈറസ് പടരുന്നതിന്റെ വേഗത കുറഞ്ഞു; പക്ഷേ ചൈനയ്ക്ക് പുറത്ത് എല്ലാം തുടക്കം മാത്രമാണെന്ന് വിദഗ്ദ്ധർ; ലോകത്തെ സകല രാജ്യങ്ങളും കോറോണ വൈറസിന്റെ രുചി അറിഞ്ഞേ സംഹാരതാണ്ഡവം അവസാനിക്കൂവെന്നും പ്രവചനം; കൊലയാളി വൈറസ് ഭീതി തുടരുമ്പോൾ

മറുനാടൻ ഡെസ്‌ക്‌

കൊലയാളിയായ വൈറസ് കൊറോണയുടെ വ്യാപനത്തിന്റെ തോത് ചൈനയിൽ കുറഞ്ഞിരിക്കുന്നുവെന്ന് ഏറ്റവും പുതിയ റിപ്പോർട്ട്.അതായത് മുമ്പത്തെ ഗതിയുമായി താരതമ്യപ്പെടുത്തുമ്പോൾ ചൈനയിൽ ഇപ്പോൾ കൊറോണ പടരുന്നതിന്റെ വേഗത കുറഞ്ഞിട്ടുണ്ട്. എന്നാൽ ചൈനയ്ക്ക് പുറത്തുള്ള രാജ്യങ്ങളിൽ കൊറോണ പടർന്ന് തുടങ്ങുന്നതേയുള്ളുവെന്നും അവിടങ്ങളിൽ മൂർധന്യാവസ്ഥയിലെത്തിയാൽ കടുത്ത അപകടാവസ്ഥയുണ്ടാകുമെന്നും വിദഗ്ദ്ധർ മുന്നറിയിപ്പേകുന്നു.ലോകത്തെ സകല രാജ്യങ്ങളും ഈ കൊലയാളി വൈറസിന്റെ രുചി അറിഞ്ഞേ ഇതിന്റെ സംഹാരതാണ്ഡവം അവസാനിക്കുകയുള്ളുവെന്നും പ്രവചനമുണ്ട്. ഈ ഒരു സാഹചര്യത്തിൽ ഈ കൊലയാളി വൈറസ് നമ്മളെയും കൊണ്ടേ പോവുകയുള്ളൂ? എന്ന ആശങ്ക നിറഞ്ഞ ചോദ്യം എങ്ങും ഉയരുന്നുമുണ്ട്.

കൊറോണ ചൈനയിലെ വുഹാനിൽ നിന്നാണ് പൊട്ടിപ്പുറപ്പെട്ടതെങ്കിലും ഈ വൈറസിനെ നിയന്ത്രിക്കാൻ ചൈന കൈക്കൊണ്ട നിർണായകമായ നീക്കങ്ങൾ രാജ്യത്ത് ഇത് പടരുന്നതിന്റെ തോത് ഗണ്യമായി കുറയ്ക്കാൻ ചൈനയ്ക്ക് സാധിച്ചുവെന്നാണ് ലോകാരോഗ്യ സംഘടന സ്തുതിച്ചിരിക്കുന്നത്. ചൈനയിൽ കഴിഞ്ഞ രണ്ടാഴ്ചക്കിടെ ഏറ്റവും കുറവ് കൊറോണ കേസുകൾ പുതിയതായി റിപ്പോർട്ട് ചെയ്ത ദിവസമായിരുന്നു ഇന്നലെ. ചൈന കൊറോണക്കെതിരെ നടത്തിയ ത്വരിതഗതിയിലുള്ളതും സമഗ്രവുമായ നീക്കങ്ങൾ നാം ഏവരെയും സുരക്ഷിതരാക്കിയിരിക്കുന്നുവെന്നാണ് ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർജനറലായ ഡോ. ടെഡ്റോസ് പ്രതികരിച്ചിരിക്കുന്നത്.

എന്നാൽ കൊറോണ ലോകമെമ്പാടും ഏതാണ്ട് 45,000 പേരെ ബാധിച്ചുവെന്നതും 1100ൽ അധികം പേർ ലോകമെമ്പാടും കൊല്ലപ്പെട്ടുവെന്നതും കടുത്ത ഉത്കണ്ഠയുണ്ടാക്കുന്നുവെന്നും അദ്ദേഹം ഉയർത്തിക്കാട്ടുന്നു. കൊറോണ ലോകത്തിന്റെ ഏത് ഭാഗത്തേക്കും നാശം വിതച്ച് അതിവേഗത്തിൽ തിരിയാമെന്ന സാധ്യതയിലും അദ്ദേഹം ജനീവയിൽ വച്ച് കടുത്ത ആശങ്കയാണ് പ്രകടിപ്പിച്ചിരിക്കുന്നത്. കൊറോണ കണ്ടെത്തുകയും നിയന്ത്രിക്കുകയും ചെയ്യുന്നതുമായി ബന്ധപ്പെട്ട് നടത്തിയ രണ്ട് ദിവസത്തെ പ്രത്യേക മീറ്റിംഗിന്റെ സമാപനത്തിലാണ് അദ്ദേഹം ഇത് സംബന്ധിച്ച വിശദീകരണങ്ങൾ നടത്തിയിരിക്കുന്നത്.

ലോകാരോഗ്യ സംഘടനയുടെ ലീഡ് അഡ്വാൻസ് ടീം ഈ ആഴ്ച ആദ്യം ചൈനയിലേക്ക് പോവുകയും ഇവിടുത്തെ കൊറോണ പ്രതിരോധ പ്രവർത്തനങ്ങളിലെ പുരോഗതി നേരിൽക്കണ്ട് മനസിലാക്കുകയും വിലയിരുത്തുകയും ചെയ്തിരുന്നുവെന്നും ടെഡ്റോസ് പറയുന്നു. ചൈനയിൽ കൊറോണ ബാധയിൽ കുതിച്ച് കയറ്റം കുറഞ്ഞുവെന്ന കാര്യം ലോകാരോഗ്യ സംഘടനയുടെ എമർജൻസി പ്രോഗ്രാമിന്റെ തലവനായ മൈക്ക് റ്യാനും സ്ഥിരീകരിച്ചിട്ടുണ്ട്. ചൈനയിൽ ഇതുമായി ബന്ധപ്പെട്ട് നടത്തി ബൃഹത്തായ പബ്ലിക്ക് ഹെൽത്ത് ഓപ്പറേഷനുകൾ ഫലപ്രദമായിരിക്കുന്നുവെന്നും റ്യാൻ പറയുന്നു.

ചൈനയ്ക്ക് പുറത്തെ കൊറോണ താണ്ഡവം തുടങ്ങിയിട്ടേയുള്ളൂവെന്ന് മുന്നറിയിപ്പ്

ചൈനയിൽ കൊറോണ ബാധ കുറഞ്ഞ് തുടങ്ങിയെങ്കിലും ചൈനയ്ക്ക് പുറത്തുള്ള ചില രാജ്യങ്ങളിൽ കൊറോണ അതിന്റെ സംഹാരതാണ്ഡവം തുടങ്ങിയിട്ടേയുള്ളുവെന്നാണ് ലോകാരോഗ്യ സംഘടയുടെ ഒഫീഷ്യലായ ഡെയിൽ ഫിഷർ മുന്നറിയിപ്പേകുന്നത്. ലോകത്തെ ഏത് രാജ്യത്തും കൊറോണ മരണം വിതക്കാൻ സാധ്യതയേറെയാണെന്നും കാരണം കൊറോണ അവിടങ്ങളിലേക്ക് പാദമൂന്നാൻ അല്ലെങ്കിൽ സംഹാത താണ്ഡവം തുടങ്ങാൻ പോകുന്നതേയുള്ളുവെന്നാണ് ആരോഗ്യ വിദഗ്ദ്ധർ മുന്നറിയിപ്പേകുന്നത്. ഏപ്രിലോടെ രാജ്യത്ത് നിന്നും കൊറോണയെ തീർത്തും തുടച്ച് നീക്കുമെന്നാണ് ചൈനീസ് ഹെൽത്ത് ബോസുമാർ അവകാശപ്പെടുന്നത്.

എന്നാൽ ലോകത്തിലെ മറ്റ് രാജ്യങ്ങൾക്ക് കൊറോണ ബാധയിൽ നിന്നും ഉടൻ രക്ഷപ്പെടാൻ സാധിക്കില്ലെന്നും അവിടങ്ങളിൽ കൊറോണ അതിന്റെ തനിഗുണം കാണിക്കാൻ പോകുന്നതേയുള്ളുവെന്നാണ് ലോകാരോഗ്യ സംഘടയും ആരോഗ്യ വിഗദ്ധരും ആവർത്തിച്ച് മുന്നറിയിപ്പേകുന്നത്.സിംഗപ്പൂരിൽ കൊറോണ തുടങ്ങിയിട്ടേയുള്ളൂവെന്നും ഇവിടെ കൂടുതൽ മരണങ്ങൾ നടക്കാനിരിക്കുന്നതേയുള്ളുവെന്നുമാണ് ലോകാരോഗ്യ സംഘടനയുടെ ദി ഗ്ലോബൽ ഔട്ട്ബ്രേക്ക് അലേർട്ട് റെസ്പോൺസ് നെറ്റ് വർക്കിന്റെ ചെയറായ ഡെയിൽ ഫിഷർ എടുത്ത് കാട്ടുന്നത്.സിംഗപ്പൂരിൽ ഇതുവരെ 50 കൊറോണ വൈറസ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ചൈനയ്ക്ക് പുറത്ത് ഏറ്റവും കൂടുതൽ വേഗത്തിൽ പടരുന്ന രാജ്യങ്ങളിലൊന്നാണിത്. സിംഗപ്പൂരിൽ പ്രാദേശികമായി കൊറോണ പടരുന്നത് അതിവേഗതയിലാണെന്നും വെളിപ്പെട്ടിരിക്കുന്നു.ജപ്പാനിൽ 161 കേസുകളും ഹോംഗ് കോംഗിൽ 42 കേസുകളും തായ്ലാൻഡിൽ 33 കേസുകളും സൗത്തുകൊറിയയിൽ 28 കേസുകളും തായ് വാനിൽ 18 കേസുകളും മലേഷ്യയിൽ 18 കേസുകളുമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഓസ്ട്രേലിയയിൽ 15ഉം വിയറ്റ്നാമിൽ 15ഉം ജർമനിയിൽ 14ഉം യുഎസിൽ 13ഉം ഫ്രാൻസിൽ 11ഉം മക്കാവുവിൽ 10ഉം യുകെയിൽ എട്ടും യുഎഇയിൽ എട്ടും കാനഡയിൽ ഏഴും ഇന്ത്യയിൽ മൂന്നും ഫിലിപ്പീൻസിൽ മൂന്നും ഇറ്റലിയിൽ മൂന്നും റഷ്യയിൽ രണ്ടും സ്പെയിനിൽ രണ്ടും ബെൽജിയം, സ്വീഡൻ, ഫിൻലാൻഡ്, നേപ്പാൾ, ശ്രീലങ്ക, കംബോഡിയ എന്നിവിടങ്ങളിൽ ഓരോ കൊറോണ കേസുകളുമാണ് ഇപ്പോൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ഈ രാജ്യങ്ങളിലെല്ലാം കൊറോണ തുടക്കമായിട്ടേയുള്ളുവെന്നും ഏത് സമയവും രൂക്ഷമായി നിരവധി പേർ മരിച്ച് വീഴുമെന്നുമാണ് മുന്നറിയിപ്പ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP