1 usd = 76.26 inr 1 gbp = 94.29 inr 1 eur = 82.56 inr 1 aed = 20.76 inr 1 sar = 20.27 inr 1 kwd = 244.25 inr

Apr / 2020
03
Friday

പൊലീസ് നടപടി കടുപ്പിച്ചതോടെ അടി പേടിയിൽ ജനം വീട്ടിനുള്ളിൽ; ഇന്നലെ പൊലീസ് പിടിച്ചെടുത്തത് 1447 വാഹനങ്ങൾ; കേസുകളുടെ എണ്ണം 5710ഉം; ഡിജിറ്റൽ പാസ് ഇറക്കി അനാവശ്യക്കാർ നിരത്തിൽ ഇല്ലെന്ന് ഉറപ്പാക്കാനും നീക്കം; അപമര്യാധയായി പെരുമാറുന്ന പൊലീസുകാർക്കെതിരെ നടപടിയെന്ന് ഡിജിപി; വാർ റൂമുമായി കൊറോണയെ പിടിച്ചു കെട്ടാൻ സർക്കാരും

March 27, 2020 | 09:10 AM IST | Permalink



പൊലീസ് നടപടി കടുപ്പിച്ചതോടെ അടി പേടിയിൽ ജനം വീട്ടിനുള്ളിൽ; ഇന്നലെ പൊലീസ് പിടിച്ചെടുത്തത് 1447 വാഹനങ്ങൾ; കേസുകളുടെ എണ്ണം 5710ഉം; ഡിജിറ്റൽ പാസ് ഇറക്കി അനാവശ്യക്കാർ നിരത്തിൽ ഇല്ലെന്ന് ഉറപ്പാക്കാനും നീക്കം; അപമര്യാധയായി പെരുമാറുന്ന പൊലീസുകാർക്കെതിരെ നടപടിയെന്ന് ഡിജിപി; വാർ റൂമുമായി കൊറോണയെ പിടിച്ചു കെട്ടാൻ സർക്കാരും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം; പൊലീസ് നടപടി കടുപ്പിച്ചതോടെ അടി പേടിയിൽ ജനം വീട്ടിനുള്ളിൽ. കേരളത്തിൽ അനാവശ്യമായി പുറത്തിറങ്ങുന്നവർക്കെതിരെ പൊലീസ് ശക്തമായ നടപടിയെടുത്തതോടെ നിരത്തുകളിൽ ആളു കുറഞ്ഞു. ആദ്യ ദിവസത്തെ ബോധവൽക്കരണവും തുടർന്നുള്ള മുന്നറിയിപ്പും അവഗണിച്ച് ഇന്നലെ റോഡിലിറങ്ങിയവരെ അറസ്റ്റ് ചെയ്തു. വാഹനങ്ങൾ പിടിച്ചെടുത്തു.

ഏപ്രിൽ 15ന് ശേഷമേ ഇവ വിട്ടുനൽകൂ. റജിസ്‌ട്രേഷൻ റദ്ദാക്കുന്ന കാര്യം മോട്ടർ വാഹന വകുപ്പുമായി ആലോചിക്കും. അവശ്യ സർവീസുകളിലുള്ളവരെ തിരിച്ചറിയിൽ കാർഡ് നോക്കിയും അടിയന്തര ആവശ്യങ്ങൾക്കു പോകുന്നവരെ സത്യവാങ്മൂലം പരിശോധിച്ചും കടത്തി വിടുന്നുണ്ട്. സോപ്പ്, സാനിറ്റൈസർ, ഗ്ലൗസ് എന്നിവ കൊണ്ടുപോകുന്ന വാഹനങ്ങളും സത്യവാങ്മൂലം കരുതണം. അതിനിടെ വാഹനങ്ങൾ തടയുമ്പോൾ അത്യാവശ്യമെങ്കിൽ മാത്രമേ രേഖകൾ പരിശോധിക്കേണ്ടതുള്ളു എന്നു ഡിജിപി ലോക്‌നാഥ് ബെഹ്‌റ പൊലീസിന് നിർദ്ദേശം നൽകി. ബ്രത്ത്‌ലൈസർ ഉപയോഗിക്കരുതെന്നും നിർദ്ദേശം നൽകി.

ഉദ്യോഗസ്ഥർ മാസ്‌കും ഗ്ലൗസും ധരിക്കണം. യാത്രക്കാരുമായി അകലം പാലിക്കണം. വാഹനത്തിനുള്ളിലേക്കു കുനിഞ്ഞു പരിശോധിക്കരുത്. ഗ്ലൗസ് ധരിക്കാതെ വാഹനത്തിലോ യാത്രക്കാരെയോ സ്പർശിക്കരുത് എന്നീ നിർദ്ദേശങ്ങലും നൽകിയിട്ടുണ്ട്. സ്വകാര്യമേഖലയിൽ ഉൾപ്പെടെയുള്ള ശുചീകരണ, മാലിന്യ നിർമ്മാർജന തൊഴിലാളികളെ തടസ്സപ്പെടുത്തരുത്. ഇവർക്ക് സഹായവും സുരക്ഷയും നൽകണം.

നിരോധനം ലംഘിച്ച് യാത്രചെയ്തതിന് സംസ്ഥാനത്തൊട്ടാകെ 2,234 പേരെ പൊലീസ് ഇന്നലെ അറസ്റ്റുചെയ്തു. 1,447 വാഹനങ്ങൾ കസ്റ്റഡിയിലെടുത്തു. 2,098 കേസുകൾ രജിസ്റ്റർ ചെയ്തു. ഇതോടെ, മൂന്നു ദിവസങ്ങളിലായി രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം 5,710 ആയി. വ്യാഴാഴ്ച ഏറ്റവും കൂടുതൽ പേർ അറസ്റ്റിലായത് ആലപ്പുഴയിലാണ്- 214. പത്തനംതിട്ടയിൽനിന്ന് 180 വാഹനങ്ങൾ പിടിച്ചെടുത്തു. ഇടുക്കിയിലാണ് ഏറ്റവുമധികം കേസുകൾ രജിസ്റ്റർ ചെയ്തത്- 245. തിരുവനന്തപുരം ജില്ലയിൽനിന്ന് 222 പേരെ അറസ്റ്റുചെയ്തു.

കൊച്ചിയിൽ 155 പേരും കോഴിക്കോട്ട് 140 പേരും അറസ്റ്റിലായി. തിരുവനന്തപുരം ജില്ലയിൽ 113 വാഹനങ്ങളും കോഴിക്കോട്ട് 125 വാഹനങ്ങളും എറണാകുളത്ത് 124 വാഹനങ്ങളും കസ്റ്റഡിയിലെടുത്തു.

ഡിജിറ്റൽ പാസ് വരുന്നു

അവശ്യ സർവീസുകളിലെ ജീവനക്കാർക്കു ക്യുആർ കോഡുള്ള ഡിജിറ്റൽ പാസ് നൽകും. പ്രിന്റ് ചെയ്ത പാസിനു പകരം ഇതു ഫോണിൽ ഡിജിറ്റലായി സൂക്ഷിക്കാം. പാസിലുള്ള ക്യുആർ കോഡ് പൊലീസ് പ്രത്യേക മൊബൈൽ ആപ്ലിക്കേഷന്റെ സഹായത്തോടെ സ്‌കാൻ ചെയ്തു യഥാർഥമാണോയെന്ന് പൊലീസ് ഉറപ്പാക്കും. ഡ്യൂപ്ലിക്കേറ്റില്ലെന്ന് മനസ്സിലാക്കാനാണ് ഇത്.

സ്ഥാപനത്തിൽ നിന്നു 30 കിലോ മീറ്ററിലധികം സഞ്ചരിക്കാനാവില്ല. ഇതിനുള്ള ഡിജിറ്റൽ സംവിധാനങ്ങൾ ഐടി മിഷൻ ഒരുക്കി. പാസ് വേണ്ടവർക്കു പ്രത്യേക വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യാം. ഇതു മേലധികാരി അംഗീകരിച്ചാൽ ക്യുആർ കോഡ്, ചിത്രം, സ്ഥാപനം, വിലാസം ഉൾപ്പെടെ വിവരങ്ങൾ ചേർത്ത ഓൺലൈൻ പാസ് ഇമെയിൽ വഴിയെത്തും. വെബ്സൈറ്റ് ഇന്നാ നാളെയോ തയാറാകും.

മോശമായി പെരുമാറിയാൽ പൊലീസിനും പണി കിട്ടും

പരിശോധനയ്ക്കിടെ പൊലീസ് പൊതുജനങ്ങളോട് അപമര്യാദയായി പെരുമാറിയാൽ മുതിർന്ന ഉദ്യോഗസ്ഥരെയും ഉത്തരവാദികളാക്കി കർശന നടപടിയെടുക്കുമെന്നു സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ.

അത്തരം സംഭവങ്ങൾ ഒരു സ്ഥലത്തും നടക്കുന്നില്ലെന്ന് ഉറപ്പ് വരുത്താനുള്ള ഉത്തരവാദിത്തം ഇൻസ്‌പെക്ടർമാർക്കും അതിനു മുകളിലുള്ള ഓഫിസർമാർക്കും ആണെന്ന് അദ്ദേഹം വ്യക്തമാക്കി. പൊതുജനങ്ങളോട് വിനയത്തോടെയും എന്നാൽ ദൃഢമായും പെരുമാറേണ്ടത് ഓരോ പൊലീസുകാരന്റെയും ഉത്തരവാദിത്തമാണെന്ന് ഡിജിപി ഓർമ്മിപ്പിച്ചു. പൊലീസുകാർ ചെയ്ത നല്ല കാര്യങ്ങളും ശ്രദ്ധയിൽപെട്ടിട്ടുണ്ട്. മുതിർന്ന പൗരന്മാരെയും പാവപ്പെട്ടവരേയും സഹായിക്കാൻ പൊലീസ് പരമാവധി ശ്രമിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.

ചില സ്ഥലങ്ങളിൽ പൊലീസ് അനാവശ്യമായി ബലം പ്രയോഗിച്ചതായും അപമര്യാദയായി പെരുമാറിയതായും ശ്രദ്ധയിൽപെട്ടതിന്റെ അടിസ്ഥാനത്തിലാണ് നിർദ്ദേശം. ബേക്കറിയും മരുന്നുകടകളും പൊലീസ് അടപ്പിച്ചതായും റിപ്പോർട്ട് ഉണ്ടായിരുന്നു. ജോലിക്കു പോകുന്ന ഹോംനേഴ്‌സുമാരെ തടയരുതെന്നും ഡിജിപി എല്ലാ ഉദ്യോഗസ്ഥർക്കും നിർദ്ദേശം നൽകി. വിവിധ വീടുകളിൽ ജോലി ചെയ്യുന്ന ഹോം നേഴ്‌സുമാരുടെ സഞ്ചാരസ്വാതന്ത്ര്യം നിഷേധിക്കരുത്. തിരിച്ചറിയൽ കാർഡോ അവർ പരിചരിക്കുന്ന രോഗികളുടെ അപേക്ഷയോ കാണിച്ചാൽ ഹോം നേഴ്‌സുമാരെ യാത്ര തുടരാൻ അനുവദിക്കണമെന്നും നിർദ്ദേശം നൽകി.

വാർ റൂം സെക്രട്ടേറിയറ്റിൽ

കോവിഡ് നേരിടുന്നതിനു സെക്രട്ടേറിയറ്റിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന വാർ റൂം തുറന്നു. മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ ഡോ.കെ. ഇളങ്കോവനാണ് മേധാവി. നടപടികൾ നിരീക്ഷിക്കാനും മേൽനോട്ടം കൊടുക്കാനുമായി രൂപീകരിച്ച വാർ റൂം സെക്രട്ടേറിയറ്റിലെ സൗത്ത് കോൺഫറൻസ് ഹാളിലാണ് പ്രവർത്തിക്കുക.

ഐഎഎസ് ഉദ്യോഗസ്ഥരായ പി.ഐ. ശ്രീവിദ്യ, ജോഷി മൃൺമയി ശശാങ്ക്, ഹരിത വി.കുമാർ, എസ്.ചന്ദ്രശേഖർ, കെ. ഇമ്പാശേഖർ എന്നിവർ ഷിഫ്റ്റ് അടിസ്ഥാനത്തിൽ ഇവിടെ പ്രവർത്തിക്കും. ആരോഗ്യം, പൊലീസ്, റവന്യു, തദ്ദേശഭരണം, ഗതാഗതം, ഭക്ഷ്യം എന്നീ വകുപ്പുകളുടെ ഉയർന്ന ഉദ്യോഗസ്ഥർ വാർറൂമിന്റെ നടത്തിപ്പിനായി ഉണ്ടാകും. വിഡിയോ കോൺഫറൻസ് സൗകര്യം ഉൾപ്പെടെ ഒരുക്കും. 0471 2517225

സഹായത്തിന് സാങ്കേതിക സർവകലാശാലയും

കൊറോണവ്യാപനം തടയാനും രോഗപ്രതിരോധത്തിനും അടിയന്തര ചികിത്സയ്ക്കുമുള്ള മുൻകരുതൽ സംവിധാനമൊരുക്കാൻ എല്ലാ സ്ഥാപനമേധാവികൾക്കും പ്രിൻസിപ്പൽമാർക്കും സാങ്കേതിക സർവകലാശാല നിർദ്ദേശം നൽകി.

അടിയന്തര ചികിത്സയ്ക്കാവശ്യമായ മുൻകരുതൽസംവിധാനങ്ങൾ കാമ്പസുകളിലും ഹോസ്റ്റലുകളിലും സജ്ജീകരിക്കും. പ്രോ വൈസ് ചാൻസലർ ഡോ. എസ്. അയൂബിന്റെ നേതൃത്വത്തിൽ രൂപവത്കരിച്ച കൊറോണ സെൽ നൂറ്റിനാൽപ്പതോളം കോളേജുകളിലെ സെല്ലുകളുമായും എൻ.എസ്.എസ്. യൂണിറ്റുകളുമായും ചേർന്ന് വിവിധ ജില്ലകളിലും മേഖലാ അടിസ്ഥാനത്തിലുമുള്ള പ്രവർത്തനങ്ങൾ ഏകീകരിക്കും. അത്യാവശ്യഘട്ടത്തിൽ കോളേജ് ഹോസ്റ്റലുകൾ കൊറോണകെയർ സെന്ററുകളായി ഉപയോഗിക്കാനുള്ള സാഹചര്യങ്ങൾ അടിയന്തരമായി ഒരുക്കണമെന്ന നിർദ്ദേശവും നൽകിയിട്ടുണ്ട്.

മറുനാടന്‍ മലയാളി ബ്യൂറോ    
മറുനാടന്‍ മലയാളി ബ്യൂറോ

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

Loading...
TODAYLAST WEEKLAST MONTH
ചാനലുകളിൽ നിന്ന് മാസം ശമ്പളം വാങ്ങുക, സിപിഎമ്മിന് വേണ്ടി പി ആർ വർക്കുകൾ ചെയ്യുക എന്നതാണ് കേരളത്തിലെ ചില മാധ്യമപ്രവർത്തകരുടെ ജോലി; നികേഷ് കുമാറുമാരെ സ്വപ്നം കണ്ട് ഒരുപാട് പേരും വീണ ജോർജിനെ സ്വപ്നം കണ്ട് ഒരുപാട് പേരും കുപ്പായം തയ്ച്ചിരിക്കുന്നുണ്ട്; മുഖ്യമന്ത്രിയുടെ ഐടി സെല്ലിന് സ്റ്റോറികൾ ഏത് ആംഗികളുകളിൽ വേണമെന്നടക്കം ആശയം ഉൽപ്പാദിപ്പിച്ചു നല്കിയത് ഇവരാണ്: മാഹിൻ അബൂബക്കർ എഴുതുന്നു
'ലോക്ക് ഡൗൺ കാരണം ഭക്ഷണം കിട്ടാതെ വെള്ളം കുടിച്ച് വിശപ്പകറ്റുന്ന കുമാരേട്ടൻ'; മുക്കം ബസ്റ്റാന്റിൽ നിന്ന് വെള്ളം കുടിക്കുന്ന വയോധികന്റെ ചിത്രത്തിന് തെറ്റായ അടിക്കുറിപ്പെഴുതി മാധ്യമം ദിനപ്പത്രം; കൊറോണയേക്കാൾ മാരക വൈറസാണ് മാധ്യമമെന്ന് സോഷ്യൽമീഡിയയിൽ പ്രതിഷേധം; വിശദീകരണവുമായി മുക്കം നഗരസഭയും രംഗത്ത്
അമേരിക്കയിൽ ചെന്നാൽ ഇപ്പോൾ ജോലി കിട്ടുമെന്നു കരുതി കൊറോണ വകവയ്ക്കാതെ എടുത്തു ചാടുന്ന നഴ്സുമാരും ഡോക്ടർമാരും അറിയുക; ന്യു യോർക്ക്, ന്യു ജഴ്സി ഗവർണർമാർ ഒപ്പു വച്ചത് ഇപ്പോൾ ഏതെങ്കിലും വിസയിൽ അമേരിക്കയിലുള്ള എന്നാൽ ലൈസൻസ് ഇതുവരെ ലഭിക്കാത്തവരായ ഇന്ത്യൻ മെഡിക്കൽ ജീവനക്കാർക്ക് വേണ്ടി; നാട്ടിലുള്ള നേഴ്‌സുമാർ കൊറോണക്കാലത്ത് ഏജൻസി ചതിയിൽ വീഴരുതേ...
ലോകം കോവിഡ് ഭയത്തിൽ നിന്നും മോചനം നേടാൻ ഒരുങ്ങുന്നു; എമിരേറ്റ്‌സ് തിങ്കളഴ്ച മുതൽ ഭാഗികമായി പറന്നു തുടങ്ങും; ആദ്യ സർവീസിൽ ലണ്ടനും ; ഇന്ത്യയിൽ തങ്ങുന്ന മലയാളികൾ ഉൾപ്പെടെയുള്ള ബ്രിട്ടീഷ് പൗരന്മാർക്ക് യാത്ര നിർദ്ദേശവുമായി ബ്രിട്ടീഷ് ഹൈ കമ്മീഷൻ; വിദേശത്തു കുടുങ്ങിയ മൂന്നു ലക്ഷം പേരെ തിരികെ എത്തിക്കാൻ 75 മില്യന്റെ പദ്ധതി; ദുബായ് എക്‌സ്‌പോയുമായി മുന്നോട്ട് പോകാനുറച്ച് യുഎഇ സർക്കാരും
കൊറോണക്കാലത്ത് സാമൂഹിക അകലം പാലിക്കൽ ആവശ്യമില്ല! മതാചാരത്തിൽ അതു പറയുന്നില്ലെന്നുമില്ല; മരിക്കാൻ ഏറ്റവും നല്ലയിടം പള്ളിയാണെന്നും ആദ്യ ഓഡിയോ ക്ലിപ്പ്; പിന്നെ വീടുകളിൽ തന്നെ കഴിയണമെന്ന നിലപാട് മാറ്റം; മർക്കസിന്റെ യുട്യൂബ് ചാനലിൽ എത്തിയത് മൗലാനയുടെ ശബ്ദം തന്നെയെന്ന് ഉറപ്പിക്കാൻ അന്വേഷകർ; തബ്ലീഗ് ജമാഅത്ത് സമ്മേളനത്തിൽ നുഴഞ്ഞു കയറി വൈറസ് പടർത്തിയതെന്ന സംശയവും സജീവം; മൗലാന സാദ് ഖണ്ഡാലവി കണ്ടെത്താനാകാതെ നട്ടം തിരിഞ്ഞ് ഡൽഹി പൊലീസ്
ഫേസ്‌ബുക്കിലെ പ്രണയം പരസ്പരം കണ്ട് തുടങ്ങിയതോടെ അസ്ഥിക്ക് പിടിച്ചു; കൊറോണക്കാലത്തെ വിരഹം മാറ്റാൻ കാമുകിയുടെ സാഹസിക യാത്ര; മഞ്ചേരിയിൽ നിന്ന് വഴിക്കടവിലേക്കുള്ള ദൂരം താണ്ടിയത് കൈ കാണിച്ച പൊലീസിനെ പലതും പറഞ്ഞ് പറ്റിച്ച്; കാമുകന്റെ വീട്ടിൽ യാത്ര തീർന്നപ്പോൾ പൊലീസിന്റെ വിളിയെത്തി; പിന്നെ കാറിൽ പ്രണയിതാവിന്റെ കുടുംബവുമായി മടക്കയാത്ര; അടുത്ത വർഷം പാരമെഡിക്കൽ വിദ്യാർത്ഥിനിക്ക ഇലക്ട്രീഷ്യൻ മിന്നുകെട്ടും; ലോക് ഡൗൺ ഒളിച്ചോട്ടം സ്‌റ്റേഷനിൽ തീരുമ്പോൾ
രാജ്യ വ്യാപക അടച്ചിടൽ നീട്ടിയാലും കേരളത്തിൽ നിയന്ത്രണങ്ങൾ കർശനമായി തുടരാൻ സാധ്യത; വൈറസ് ഹോട് സ്‌പോട്ടുകളിൽ നിയന്ത്രണം ഉടനെ നീക്കിയാൽ സമൂഹ വ്യാപന സാധ്യത കൂടുമെന്ന തിരിച്ചറവിൽ കേന്ദ്ര സർക്കാർ; കാസർകോടും പത്തനംതിട്ടയും കണ്ണൂരും മലപ്പുറത്തും കോഴിക്കോടും എറണാകുളവും തൃശൂരും തിരുവനന്തപുരവും അതീവ ജാഗ്രതാ മേഖലകളായി തുടരും; ലോക് ഡൗണിന് ശേഷവും മലയാളി വീട്ടിൽ ഇരിക്കേണ്ടി വന്നേക്കും
അറസ്റ്റിലായത് 'മേസ്തിരി റിഞ്ചു'; മൊബൈലിൽ ഉള്ളത് ബംഗള, മറാത്ത, ഹിന്ദി ഭാഷകളിലുള്ള നിരവധി വാട്സാപ്പ് ഗ്രൂപ്പുകൾ; കേരളത്തിൽ ജോലി തേടിയെത്തിവരെ ഏകോപിപ്പിക്കുന്ന ഗ്രൂപ്പും ഫോണിൽ; റോഡ് ഉപരോധവും ലോക് ഡൗൺ ലംഘനവും വ്യക്തമായ നിർദ്ദേശങ്ങൾ അനുസരിച്ച്; ആളുകളെ സംഘടിപ്പിച്ചത് ബംഗാൾ സ്വദേശി എന്നതിന് വ്യക്തമായ തെളിവകുൾ; സംശയം നീളുന്നത് തീവ്ര സ്വഭാവമുള്ള സംഘടനയിലേക്ക്; പായിപ്പാട്ടെ വില്ലൻ മുഹമ്മദ് റിഞ്ചു ആളു ചില്ലറക്കാരനല്ലെന്ന് പൊലീസ്
ആദ്യ ഭർത്താവിന്റെ മരണശേഷം ഒറ്റപ്പെട്ടു കഴിയുമ്പോൾ ആലോചന വന്നത് ഗൾഫുകാരന്റെത്; പുനർ വിവാഹത്തിനു സമ്മതം മൂളുന്നത് ഒറ്റയ്ക്കുള്ള ജീവിതം ചൂണ്ടിക്കാട്ടി സമ്മർദ്ദം വന്നപ്പോൾ; ആദ്യ പ്രസവത്തിൽ ജന്മം നൽകിയത് ഒരാണും പെണ്ണുമായി ഇരട്ട കൺമണികൾക്ക്; അമ്പതാം വയസിൽ ഭാഗ്യമായി ലഭിച്ച കുരുന്നുകളെ താലോലിക്കും മുൻപ് തിരികെ വിളിച്ച് വിധി; നാടിന്റെ വേദനയായി കണിയാപുരം സ്‌കൂളിലെ ബിനു ടീച്ചറിന്റെ വേർപാട്; വിടപറഞ്ഞത് കുട്ടികളുടെ പ്രിയങ്കരിയായ ടീച്ചർ
വീട്ടിനുള്ളിൽ ഇരിക്കാതെ പുറത്തു പോയി ചുമച്ച് വൈറസ് പടർത്താൻ നമുക്ക് കൈകോർക്കാം; ഇൻഫോസിസിലെ സീനിയർ ആർക്കിടെക്കിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ് വിവാദമായപ്പോൾ അന്വേഷണം നടത്തി ഞൊടിയിടയിൽ പുറത്താക്കി ടെക്കി ഭീമൻ; ബംഗളൂരുവിലെ ടെക്കിയായ മുജീബ് മുഹമ്മദ് യഥാർത്ഥ ഭീകരനെന്ന് സോഷ്യൽ മീഡിയ; കൊറോണക്കാലത്തെ ബംഗളൂരുവിൽ നിന്നുള്ള വമ്പൻ വിവാദം ഇങ്ങനെ
ഇന്ദിരാ ഗാന്ധി അന്വേഷിച്ചിട്ടും ഭീകര ബന്ധം കണ്ടെത്താത്ത സാത്വികർ; മത പ്രബോധനത്തിന് വേണ്ടി ആരേയും കുറ്റം പറയാത്ത വേറിട്ട വഴി; നബിയെ പോലെ അറാക്ക് കൊണ്ട് പല്ല് വൃത്തിയാക്കും; പ്രവാചക കാലത്തെ അനുസ്മരിച്ച് പാത്രത്തിന് മുമ്പിൽ കുത്തിയിരുന്ന് ആഹാരം കഴിക്കൽ; എത്തുന്നിടത്തെ ആചാരങ്ങൾ അതേ പോലെ അനുസരിക്കും; ഇന്ത്യയിൽ കോവിഡിന്റെ എപ്പിസെന്ററായി മാറിയ തബ്ലീഗ് ജമാഅത്തിന്റെ പ്രവർത്തനങ്ങൾ കേരളത്തിലും സജീവം; മുന്നിൽ നിന്ന് നയിക്കുന്നത് ഇടി മുഹമ്മദ് ബഷീറിന്റെ മകൻ
കൊറോണ വൈറസ് പകരാൻ സ്പർശനവും ചുമയും ഒന്നും വേണ്ട; രോഗിയുടെ പരിസരത്തുകൂടി പോയാൽ പോലും വായുവിലൂടെ പകരും; രോഗി കിടന്ന മുറിയിൽ മണിക്കൂറുകളോളം വൈറസ് തങ്ങി നിൽക്കും; രോഗിയുടെ ബെഡ്‌റൂമിനു പുറത്തെ കോറിഡോറിൽ പോലും അണുക്കൾ; ഏറ്റവും വേഗത്തിൽ പടരുന്നത് രോഗലക്ഷണങ്ങൾ കാട്ടും മുൻപ്; കൊറോണയെക്കുറിച്ചുള്ള ഏറ്റവും പുതിയ പഠനം ഞെട്ടിക്കുന്നത്; വേണ്ടത് കൂടുതൽ കരുതലുകൾ
ജീന രാവിലെ നഴ്‌സിങ് ഡ്യൂട്ടിക്ക് പോകുന്ന സമയം രഞ്ജു നല്ല ഉറക്കം; വീട്ടുജോലിക്കാരി ഭക്ഷണം കഴിക്കാനായി തട്ടി വിളിച്ചപ്പോൾ അനക്കമില്ല; അയൽക്കാരെയും ജീനയെയും വിളിച്ചുവരുത്തി നോക്കുമ്പോൾ മനസ്സിലായി രഞ്ജു പോയി; അടുത്തിടെ നെഞ്ചെരിച്ചിൽ കൂടെക്കൂടെ വന്നപ്പോഴും ഗ്യാസെന്ന് കരുതി തള്ളി; മരണം ഹൃദയാഘാതത്തിന്റെ രൂപത്തിൽ വരും മുമ്പ് കുവൈറ്റിലെ ഈ മലയാളി നഴ്‌സിങ് ദമ്പതികൾ സ്വപ്‌നം കണ്ടത് യുകെയിലെ തൊഴിലും ജീവിതവും
8,000 പേർ രോഗികളായിട്ടും മരണം 1000 ത്തിന് താഴെ നിർത്തിയ ജർമ്മനിയും കേവലം 23 പേർ മരിച്ചിട്ടും മൂന്നു മാസത്തേക്ക് ലോക്ക് ഡൗൺ പ്രഖ്യാപിച്ച ഓസ്‌ട്രേലിയൻ സംസ്ഥാനവും അപകടം മണത്ത ഉടൻ ലോക്ക് ഡൗൺ തുടങ്ങിയ ഇന്ത്യയും ലോകത്തിന്റെ കൊറോണാ പ്രതിരോധ മോഡലുകൾ; ലോക്ക്ഡൗൺ എന്ന് തീരുമെന്ന് ആശങ്കപ്പെടുന്നവർ ഓസ്‌ട്രേലിയയിൽ സംഭവിക്കുന്നത് മാത്രം അറിയുക; ഇച്ഛാശക്തികൊണ്ട് കൊറോണയെ നേരിടുന്ന മൂന്നു രാജ്യങ്ങളുടെ കഥ
ഇറ്റലിയിൽ നിന്നെത്തിയവർ വിമാനത്താവളത്തിൽ പരിശോധന ഒഴിവാക്കി ഒളിച്ചു കടന്നു; കാത്ത് നിന്ന ബന്ധുക്കൾക്കൊപ്പം സ്വകാര്യ കാറിൽ വീട്ടിലേക്ക്; പിന്നെ ഒരാഴ്ച ബന്ധു വീടുകളിൽ കറക്കം; മൂത്ത സഹോദരന് പനി പിടിച്ച് ആശുപത്രിയിൽ എത്തിയപ്പോൾ കോവിഡിൽ സംശയം തുടങ്ങി; ചികിൽസയ്ക്ക് വിസമ്മതിച്ച് 55 കാരനും ഭാര്യയും 24-കാരനായ മകനും; ഒടുവിൽ ഉഗ്രശാസന എത്തിയപ്പോൾ ഐസുലേഷൻ വാർഡിൽ; റാന്നിയിലെ പ്രവാസി കുടുംബം നാട്ടുകാരോട് ചെയ്തതു കൊടുംക്രൂരത
'ഏത് തെണ്ടിയാ നിങ്ങളെ ഇങ്ങോട്ട് പറഞ്ഞയച്ചത്... എന്റെ മകനും ഭർത്താവും ഡോക്ടറാണ്... അവരേക്കാൾ വലിയ ആളൊന്നുമല്ലല്ലോ നിങ്ങൾ'; ഓസ്ട്രേലിയയിൽ നിന്നെത്തിയ മകൻ ക്വാറന്റൈൻ ലംഘിച്ചെന്ന നാട്ടുകാരുടെ പരാതി അന്വേഷിക്കാനെത്തിയ ഹെൽത്ത് ഇൻസപെക്ടറെ അധിക്ഷേപിച്ച് മുൻ എം പിയും മുൻ മേയറുമായ എ കെ പ്രേമജം; സർക്കാർ തീരുമാനം നടപ്പാക്കേണ്ട സിപിഎം നേതാവു തന്നെ ധിക്കാരം കാട്ടിയപ്പോൾ കേസ് എടുത്ത് പൊലീസും; കോഴിക്കോട് ക്വാറന്റൈൻ ലംഘനത്തിലെ വിപ്ലവ കഥ ഇങ്ങനെ
വിമാനം ഇറങ്ങി കരിപ്പൂരിൽ തങ്ങിയത് ജ്യൂവലറികളിൽ പോകാൻ; കോഴിക്കോടും കണ്ണൂരും സ്വർണ്ണ കടകളിൽ കയറി ഇറങ്ങി വീട്ടിലെത്തി കല്യാണവും ആഘോഷവും ഗംഭീരമാക്കി എരിയാൽ സ്വദേശി; രഹസ്യ ബന്ധങ്ങൾ പലതുള്ള കൊറോണക്കാരന്റെ രാഷ്ട്രീയം മുസ്ലിം ലീഗിനൊപ്പം; റൂട്ട് മാപ്പ് തയ്യാറാക്കുന്നത് അറിഞ്ഞ് ഞെട്ടിയത് മലബാറിലെ സ്വർണ്ണ മാഫിയ; കൃത്യമായ വിവരങ്ങൾ നൽകാതെ ഒളിച്ചുകളിച്ച് പ്രവാസിയും; മലബാറിലെ ദുരിതത്തിന് കാരണം 'ഗോൾഡ് മാഫിയ'! കാസർകോട്ടെ കോവിഡിൽ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ
പതിനേഴുകാരി പതിമൂന്നുകാരനുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടത് വീട്ടിൽ ആരുമില്ലാതിരുന്ന ദിവസം; കുഞ്ഞിനെ നോക്കാൻ എത്തിയവൾ സ്ഥിരമായി ശയിച്ചത് ബാലനൊപ്പം; കാമുകനെ വിവാഹം കഴിച്ചിട്ടും കുട്ടിയുമായുള്ള സെക്‌സ് ഉപേക്ഷിക്കാനാകാതെ നഴ്‌സറി ജീവനക്കാരി; പീഡന വിവരം പുറത്തറിഞ്ഞത് യുവതി പതിമൂന്നുകാരന്റെ കുഞ്ഞിന് ജന്മം നൽകിയതോടെ; പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച യുവതിയുടെ ശിക്ഷ വിധിക്കുക ഏപ്രിൽ മൂന്നിന്
കുർബാനെ മധ്യേ ഖണ്ഡിപ്പിന്റെ സമയത്ത് മറ നീക്കി പുറത്തു വന്ന് അച്ചൻ! പട്ടേല ....ന്റെ ഇറ്റലിയിൽ നിന്ന് വന്ന മകന് കൊറോണ സ്ഥിരീകരിച്ചു; അവരുമായി സഹകരിച്ച എല്ലാവരും പള്ളി വിട്ട് പോണമെന്ന് ക്‌നാനായ വികാരിയുടെ പ്രഖ്യാപനം; കേട്ട് ഞെട്ടി വിശ്വാസികൾ; അതിന് ശേഷം നാട് സാക്ഷ്യം വഹിച്ചത് എംഎൽഎയുടെ വീടുകൾ കയറിയുള്ള ബോധവൽക്കരണം; ഐത്തലയിൽ വൈറസ് ബാധിതരുമായി ഇടപെട്ട 300 കുടുംബങ്ങൾ ഐസുലേഷനിൽ; മാസ്‌ക് ധരിച്ച് റാന്നിയെ കാക്കാൻ രാജു എബ്രഹാം മുന്നിട്ടിറങ്ങുമ്പോൾ
'ശവത്തെ ഭോഗിക്കുന്നതുപോലെ കാമഭ്രാന്തനായി ലിംഗം, നനവിന്റെ കണികകൾ എത്തിനോക്കാൻ പോലും മടിക്കുന്ന യോനിയിലേക്ക് കുത്തിത്തിരുകി കയറ്റുമ്പോൾ അനുഭവിക്കേണ്ടി വരുന്ന വേദനയുടെ തീവ്രതയൊന്നും ഒരു പ്രസവവേദനക്കും തരാൻ കഴിയില്ല;' തള്ളിനിക്കുന്ന രണ്ട് മൃദുമാംസ തുണ്ടുകളും, കടിച്ചുപൊട്ടിക്കാനായി രണ്ട് ചുണ്ടുകളും, കാലുകൾക്കിടയിലെ ഒരു തുളയും മാത്രമാണോ താനെന്ന ചിന്ത ഇന്നും വേട്ടയാടുന്നു എന്നും ജോമോൾ ജോസഫ്
നെടുമ്പാശ്ശേരിയിൽ നിന്ന് കോഴിക്കോട് കടന്ന് കണ്ണൂരിൽ കൊറോണ എത്താത്തത് ഈ അമ്മയുടെ കരുതൽ കാരണം; ഇറ്റലിയിൽ നിന്ന് വന്നിറങ്ങുമ്പോൾ മൂന്ന് വയസ്സുകാരിയുടെ പനിയിലെ ആശങ്ക തിരിച്ചറിഞ്ഞത് നേഴ്‌സായ മാതാവ് തന്നെ; കാത്തു നിന്ന ബന്ധുക്കളുടെ അടുത്തേക്ക് ഓടിയെത്താതെ ആരോഗ്യ പ്രവർത്തകർക്ക് അടുത്തേക്ക് കുട്ടിയുമായി ഓടിയെത്തിയത് അമ്മ; നാട്ടിൽ വിമാനം ഇറങ്ങുന്ന പ്രവാസികൾ മാതൃക ആക്കേണ്ടത് ഈ കണ്ണൂരുകാരിയെ; മലബാറിലേക്ക് കൊറോണ എത്തിയില്ലെങ്കിൽ മലയാളി കടപ്പെട്ടിരിക്കുന്നത് ഇരിട്ടിയിലെ ഈ യുവതിയോട്
അഞ്ചു വയസ്സുള്ള കുട്ടി കൈ തട്ടിമാറ്റുന്ന ശക്തിയിലായിരുന്നില്ല അവൾ ഇറങ്ങി പോയത്; വീട്ടിന് പുറത്ത് നിന്ന് നോക്കിയാൽ വഴിയിൽ എന്താണ് സംഭവിക്കുന്നതെന്ന് വ്യക്തമായി കാണാം; പക്ഷേ അന്ന് ഒന്നും കണ്ടില്ല; 'അമ്മുമ്മ' വിളിച്ചു കൊണ്ടു വന്നെന്നും പട്ടി കുരച്ചപ്പോൾ അപ്രത്യക്ഷമായെന്നും പറഞ്ഞത് അവിശ്വസിക്കേണ്ട കാര്യവുമില്ല; അത് അദൃശ്യ ശക്തിയുടെ ഇടപെടൽ തന്നെ എന്ന് ഇപ്പോഴും വിശ്വസിച്ച് അയൽക്കാരി; ദേവനന്ദയുടെ പഴയ കാണാതാകൽ കേട്ട് അത്ഭുതത്തോടെ മലയാളികൾ; മിനി മറുനാടനോട് അനുഭവം പറയുമ്പോൾ
ക്ഷേത്രോത്സവത്തിൽ ഉത്തര ഉണ്ണിയുടെ നൃത്തം അനൗൺസ് ചെയ്യാൻ ഊർമ്മിള മൈക്ക് കൈയിൽ എടുത്തപ്പോൾ ഓഫായി; കലിപ്പിലായ ഊർമ്മിള കാണികൾക്കും മുമ്പിലേക്ക് മൈക്ക് വലിച്ചെറിഞ്ഞു; കട്ടക്കലിപ്പോടെ നാട്ടുകാരും എത്തിയതോടെ പ്രശ്നത്തിൽ ഇടപെട്ട് പൊലീസും; മെക്ക് താഴേക്ക് ഇടുന്നത് അത്ര വലിയ കുഴപ്പമാണോ സാറേ.. എന്നു പൊലീസുകാരോട് ചോദിച്ചു ഊർമ്മിള ഉണ്ണി; ദൈവ സന്നിധിയിലെ നടിയുടെ അഹങ്കാരം കണ്ടെന്ന പോലെ തിമിർത്ത് പെയ്ത് മഴയും; നൃത്തം മുടങ്ങിയതോടെ കണക്കായി പോയെന്ന് നാട്ടുകാരും