Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മൃതദേഹം കൃത്യമായി കവർ ചെയ്ത് ട്രിപ്പിൾ ലെയർ ഉപയോഗിച്ച് പൊതിഞ്ഞു കെട്ടി അണുവിമുക്തമാക്കും; അതിന് മുമ്പ് ബന്ധുക്കളെ കാണിക്കുക വീഡിയോ കോളിലൂടെ; ആചാരം അനുസരിച്ച് സംസ്‌കാരകർമ്മങ്ങൾ ചെയ്യാമെങ്കിലും മൃതദേഹത്തിൽ തൊടാൻ പാടില്ല; കബറടക്കുക പത്തടി താഴ്ചയുള്ള കുഴിയിൽ; അബ്ദുൾ അസീസിന്റെ സംസ്‌കാരം പോത്തൻകോട് കല്ലൂർ ജുമാ മസ്ജിദിൽ

മൃതദേഹം കൃത്യമായി കവർ ചെയ്ത് ട്രിപ്പിൾ ലെയർ ഉപയോഗിച്ച് പൊതിഞ്ഞു കെട്ടി അണുവിമുക്തമാക്കും; അതിന് മുമ്പ് ബന്ധുക്കളെ കാണിക്കുക വീഡിയോ കോളിലൂടെ; ആചാരം അനുസരിച്ച് സംസ്‌കാരകർമ്മങ്ങൾ ചെയ്യാമെങ്കിലും മൃതദേഹത്തിൽ തൊടാൻ പാടില്ല; കബറടക്കുക പത്തടി താഴ്ചയുള്ള കുഴിയിൽ; അബ്ദുൾ അസീസിന്റെ സംസ്‌കാരം പോത്തൻകോട് കല്ലൂർ ജുമാ മസ്ജിദിൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കൊവിഡ് ബാധിച്ച് മരിച്ച പോത്തൻകോട് സ്വദേശിയായ അബ്ദുൾ അസീസിന്റെ മൃതദേഹവും ലോകാരോഗ്യ സംഘടന പുറത്തുവിട്ട പ്രോട്ടോക്കോൾ പ്രകാരം കനത്ത സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച്. മട്ടാഞ്ചേരിക്കാരൻ കൊച്ചിയിൽ നേരത്തെ കോവിഡ് ബാധിച്ച് മരിച്ചിരുന്നു. അദ്ദേഹത്തെ കബറടക്കിയ മാർഗ്ഗ നിർദ്ദേശങ്ങൾ ഇവിടേയും പിന്തുടരും. അബ്ദുൾ അസീസിന്റെ ബന്ധുക്കളും സംസ്‌കാര ചടങ്ങിൽ പങ്കെടുക്കില്ല. സംസ്‌കാരത്തിന് സഹായികളായി വേണ്ട അഞ്ചു പേരാകും എത്തുക. മയ്യത്ത് നമസ്‌കാരം ചടങ്ങായി നടത്തും.

മൃതദേഹം തൊടാനോ, കുളിപ്പിക്കാനോ, അടുത്ത് നിന്ന് കാണാനോ കർശനമായും അനുവാദം നൽകില്ല. തിരുവനന്തപുരം പോത്തൻകോട് സ്വദേശിയായ അസീസിന്റെ മൃതദേഹം അദ്ദേഹത്തിന്റെ വീടിനടത്തുള്ള കല്ലൂർ ജുമാ മസ്ജിദിലാണ് സംസ്‌കരിക്കുക. ലോകാരോഗ്യ സംഘടനയുടെ നിർദേശമനുസരിച്ച് മൃതദേഹം മറവു ചെയ്യുമ്പോൾ പത്തടി ആഴത്തിൽ കുഴിയെടുക്കണം. ഈ രീതിയിൽ ഖബറടക്കത്തിനുള്ള കുഴി കല്ലൂർ മസ്ജിദിൽ തയ്യാറാക്കിയിട്ടുണ്ട്. ആദ്യം എട്ടടി താഴ്ചയിലാണ് കുഴിയെടുത്തതെങ്കിലും ആഴം കൂട്ടണമെന്ന് ആരോഗ്യവകുപ്പ് അധികൃതർ നിർദേശിച്ചതിന്റെ അടിസ്ഥാനത്തിൽ ആഴം വീണ്ടും കൂട്ടി. നേരത്തേ മട്ടാഞ്ചേരി സ്വദേശി ഇബ്രാഹിം സുലൈമാൻ സേട്ടിന്റെ മൃതദേഹവും സമാനമായ രീതിയിൽ കർശനസുരക്ഷാമാനദണ്ഡങ്ങളോടെയാണ് സംസ്‌കരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജിലുള്ള അസീസിന്റെ മൃതദേഹം ലോകാരോഗ്യസംഘടനയുടെ നിർദേശപ്രകാരം മൂന്ന് തവണ പാക്ക് ചെയ്യും. ഇതിനു മുൻപായി അടുത്ത ബന്ധുക്കൾക്ക് പരേതന്റെ മൃതദേഹം വീഡിയോ കോളിലൂടെ കാണാൻ അവസരം നൽകും.

ആചാരം അനുസരിച്ച് സംസ്‌കാരകർമ്മങ്ങൾ ചെയ്യാം. പക്ഷേ, മൃതദേഹത്തിൽ തൊടാൻ പാടില്ല. മൃതദേഹം കൃത്യമായി കവർ ചെയ്ത് ട്രിപ്പിൾ ലെയർ ഉപയോഗിച്ച് പൊതിഞ്ഞു കെട്ടി അണുവിമുക്തമായി സൂക്ഷിക്കും. ഇങ്ങനെ മൃതദേഹം പായ്ക്ക് ചെയ്യുകയും അണുവിമുക്തമാക്കുകയും ചെയ്യുന്നത് പ്രത്യേകപരിശീലനം നേടിയ വിദഗ്ധ ജീവനക്കാരാണ്. മൃതദേഹം കൈകാര്യം ചെയ്യുന്നവർ വ്യക്തിഗത സുരക്ഷാ ഉപകരണങ്ങളായ പിപിഇ കിറ്റ് ഉപയോഗിക്കുന്നുണ്ട്. മൃതദേഹം കൊണ്ടുവന്ന ആംബുലൻസും സ്ട്രച്ചറും മറ്റ് ഉപകരണങ്ങളും അണുവിമുക്തമാക്കും

ഇടപഴകിയവരെ മുഴുവൻ നിരീക്ഷണത്തിലാക്കും

പോത്തൻകോട് കോവിഡ് ബാധിച്ച് രോഗി മരിച്ച സംഭവത്തിൽ നടപടികളുമായി സർക്കാർ. രോഗിയുമായി ബന്ധപ്പെട്ട മുഴുവൻ ആളുകളെയും നിരീക്ഷണത്തിലാക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ആശങ്കപ്പെടേണ്ട സാഹചര്യമില്ല. രോഗിയുമായി ബന്ധപ്പെട്ട പലരേയും ഇപ്പോൾ തന്നെ നിരീക്ഷണത്തിലാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മരിച്ച അബ്ദുൽ അസീസിന്റെ ശവസംസ്‌കാരം പ്രോട്ടോകോൾ അനുസരിച്ച് നടത്തും. സംശയമുള്ള എല്ലാവരുടെയും സ്രവം പരിശോധിക്കും. വിവാഹം, മരണാനന്തര ചടങ്ങിന് പുറമേ പ്രൈമറി സ്‌കൂളിലെ പി.ടി.എ യോഗത്തിലും ബാങ്കിലെ ചിട്ടിലേലത്തിലും ഇയാൾ പങ്കെടുത്തിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

അബ്ദുൽ അസീസിന്റെ ജീവൻ രക്ഷിക്കാൻ പരമാവധി ശ്രമിച്ചിരുന്നുവെങ്കിലും സാധിച്ചില്ല. ഇയാളുടെ മകൾ കെ.എസ്.ആർ.ടി.സി ബസിൽ കണ്ടക്ടറാണെന്നും ഇവരുടെ സ്രവം പരിശോധനക്കായി അയച്ചിട്ടുണ്ടെന്നും കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP