Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഒരു ദിവസം 1000 ത്തിൽ അധികം രോഗികൾ മരിക്കുന്ന ആദ്യ രാജ്യമായി അമേരിക്ക; പുറത്തിറങ്ങാൻ മുഖം മറയ്ക്കുന്നത് നിർബന്ധമാക്കി ന്യുയോർക്ക്;ദിവസവും 25,000 ത്തിൽ അധികം പുതിയ രോഗികളുമായി അമേരിക്ക കുതിക്കുമ്പോൾ സാമ്പത്തിക തിരിച്ചടികളും തുടങ്ങിക്കഴിഞ്ഞു; കഴിഞ്ഞയാഴ്‌ച്ച മാത്രം തൊഴിൽ ഇല്ലാത്തവരായി മാറിയത് 33 ലക്ഷം യു എസ് പൗരന്മാർ; ഇങ്ങനെ പോയാൽ കൊറോണ അമേരിക്കയെ അസ്ഥികൂടമാക്കുമോ?

ഒരു ദിവസം 1000 ത്തിൽ അധികം രോഗികൾ മരിക്കുന്ന ആദ്യ രാജ്യമായി അമേരിക്ക; പുറത്തിറങ്ങാൻ മുഖം മറയ്ക്കുന്നത് നിർബന്ധമാക്കി ന്യുയോർക്ക്;ദിവസവും 25,000 ത്തിൽ അധികം പുതിയ രോഗികളുമായി അമേരിക്ക കുതിക്കുമ്പോൾ സാമ്പത്തിക തിരിച്ചടികളും തുടങ്ങിക്കഴിഞ്ഞു; കഴിഞ്ഞയാഴ്‌ച്ച മാത്രം തൊഴിൽ ഇല്ലാത്തവരായി മാറിയത് 33 ലക്ഷം യു എസ് പൗരന്മാർ; ഇങ്ങനെ പോയാൽ കൊറോണ അമേരിക്കയെ അസ്ഥികൂടമാക്കുമോ?

മറുനാടൻ മലയാളി ബ്യൂറോ

ന്യുയോർക്ക്: ലോക കൊറോണാ ചരിത്രത്തിൽ ഇതാദ്യമായി ഒരൊറ്റ ദിവസം 1000 മരണങ്ങൾ ഒരു രാജ്യത്തുനിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു. അമേരിക്കയിലാണ് ഇന്നലെ ഒരു ദിവസം മാത്രം 1000 കൊറോണ മരണങ്ങൾ സ്ഥിരീകരിച്ചത്. ഇതോടെ അമേരിക്കയിലെ മൊത്തം കൊറോണാ മരണങ്ങൾ 5883 ആയി.

മാത്രമല്ല ഇന്നലെ മാത്രം കാൽ ലക്ഷത്തിൽ അധികം പേർക്ക് പുതിയതായി രോഗബാധ സ്ഥിരീകരിച്ചതോടെ രോഗബാധിതരുടെ എണ്ണം രണ്ടരലക്ഷത്തോട് അടുക്കുന്നു. ഏകദേശം 2,00,000 പേരെങ്കിലും അമേരിക്കയിൽ കൊറോണാ ബാധയേറ്റ് മരിക്കുമെന്ന് വിദഗ്ദർ കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നൽകിയിരുന്നു. അതോടൊപ്പം അവർ പറഞ്ഞത്. ദിവസേന 1500 നും 2500 നും ഇടയിൽ ആളുകൾ മരിച്ചുവീഴുന്ന സമയം വരുമെന്നാണ്. ഇന്നലെ ആയിരം പേരുടെ ജീവനെടുത്ത കൊറോണ ആ ലക്ഷ്യത്തിലേക്ക് നടന്നടുക്കുകയണോ എന്നാണ് അമേരിക്കക്കാർ ഭയത്തോടെ നോക്കുന്നത്.

92, 381 രോഗികളും 2373 മരണങ്ങളുമായി ന്യൂയോർക്ക് തന്നെയാണ് അമേരിക്കയുടെ ദുഃഖം. 22,255 രോഗികളും 355 മരണങ്ങളുമായി ന്യൂ ജഴ്സിയാണ് തൊട്ടുപുറകിൽ. മൂന്നാം സ്ഥാനത്തുള്ള മിച്ചിഗണിൽ ഇന്നലെവരെ 337 മരണങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ന്യൂയോർക്കിൽ ഇന്നലെയും വഴിയോരങ്ങളിൽ പാർക്ക് ചെയ്തിരിക്കുന്ന റഫ്രിജറേറ്റഡ് ട്രക്കുകളിലേക്ക് മൃതദേഹം കയറ്റുന്നത് കാണാമായിരുന്നു. ഇതിനിടയിൽ, വീടുകളിൽ നിന്നും പുറത്തിറങ്ങുന്നവർ, അവരുടെ മൂക്കും വായും മൂടുന്നവിധത്തിൽ തുണികൊണ്ടുള്ള മുഖംമൂടി ധരിക്കണമെന്ന് ന്യുയോർക്ക് സിറ്റി മേയർ ഉത്തരവിട്ടു. കൊറോണ ബാധ തടയുന്നതിനുള്ള നടപടികളുടെ ഭാഗമായിട്ടാണ് ഈ നിർദ്ദേശം. എന്നാൽ മുഖം മറച്ചു എന്നുള്ളത്, അത്യാവശ്യ കാര്യങ്ങൾക്ക് മാത്രമേ പുറത്തിറങ്ങാവൂ എന്നതുൾപ്പടെയുള്ള നിയന്ത്രണങ്ങൾ ലംഘിക്കുവാനുള്ള മാർഗമല്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എല്ലാവർഷവും പനി വന്ന് ആയിരങ്ങൾ അമേരിക്കയിൽ മരിക്കുന്നു എന്ന് പറഞ്ഞ ട്രംപ് ഉദ്ദേശിച്ചത്, സാമ്പത്തിക സ്ഥിതി തകരാതെ നോക്കുവാനായിരുന്നു. എന്നത്തേയും പോലെ കൊറോണ ഇവിടെയും ട്രംപിന്റെ കണക്കുകൂട്ടലുകൾ തെറ്റിക്കുകയായിരുന്നു. ഒട്ടുമിക്ക വ്യവസായ സ്ഥാപനങ്ങളും അടച്ചിട്ടതോടെ വ്യവസായ ലോകം നിശ്ചലാവസ്ഥയിലാണ് അതിന് പുറമേയാണ് വർദ്ധിച്ചുവരുന്ന തൊഴിൽ നഷ്ടം. കഴിഞ്ഞ ഒരാഴ്‌ച്ച മാത്രം ഏകദേശം 33 ലക്ഷം പേർക്കാണ് തൊഴിൽ നഷ്ടമായത്.

തൊഴിൽ നഷ്ടപ്പെടുന്നവർക്ക് പ്രഖ്യാപിച്ചിട്ടുള്ള ആനുകൂല്യങ്ങൾക്ക് വേണ്ടി കഴിഞ്ഞ ആഴ്‌ച്ച മാത്രം ലഭിച്ച് അപേക്ഷകൾ 66 ലക്ഷമാണെന്ന് ഔദ്യോഗിക വൃത്തങ്ങൾ പറയുന്നു. ഇതുവരെ ഏകദേശം ഒരു കോടി അമേരിക്കക്കാരാണ് ഈ ആനുകൂല്യങ്ങൾക്കായി അപേക്ഷിച്ചിട്ടുള്ളത്. ഇത് തന്നെ തൊഴിലില്ലായ്മയുടെ രൂക്ഷത വെളിവാക്കുന്നു. കഴിഞ്ഞ വർഷം ഇതേ ആഴ്‌ച്ച അപേക്ഷിച്ചവരുടെ എണ്ണം കേവലം രണ്ട് ലക്ഷം ആയിരുന്നു എന്ന് മനസ്സിലാക്കുമ്പോഴാണ് കൊറോണയുടെ ഭീകരത വെളിവാകുന്നത്.

അപേക്ഷകരുടെ എണ്ണം കണക്കിലേറെ വർദ്ധിച്ചതോടെ പലപ്പോഴും വെബ്സൈറ്റ് ജാം ആകുന്ന സ്ഥിതി വരെയെത്തി. ഇതിനാൽ പലർക്കും ഇനിയും അപേക്ഷ സമർപ്പിക്കാൻ കഴിഞ്ഞിട്ടില്ലെന്നാണ് അറിയാൻ കഴിയുന്നത്. ലോക്ക്ഡൗൺ വന്നതോടെ വരുമാനം നിലച്ച തൊഴിലുടമകൾ അവരുടെ ചലവുകൾ കുറയ്ക്കുവാൻ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. ഇത് ഇനിയും ധാരാളം പേർക്ക് തൊഴിൽ നഷ്ടപ്പെടാൻ ഇടയാക്കും എന്നതിൽ സംശയമൊന്നുമില്ല. റസ്റ്റൊറന്റുകൾ, ഹോട്ടലുകൾ ജിം, മൂവി തീയറ്ററുകൾ എന്നീ മേഖലകളിലാണ് കൂടുതൽ തൊഴിൽ നഷ്ടം സംഭവിക്കുന്നത്.

ജനങ്ങളെ വീട്ടിലിരുത്തിയപ്പോൾ, വ്യവസായികളുടെ, പ്രത്യേകിച്ച് ചെറുകിട വ്യവസായികളുടെ വായ്പ തിരിച്ചടയ്ക്കൽ, വാടക് തുടങ്ങിയ കാര്യങ്ങളിൽ എന്തെങ്കിലും തീരുമാനങ്ങൾ എടുക്കാൻ സർക്കാർ ശ്രമിച്ചില്ല,. ഇത് ധാരാളം ചെറുകിട സ്ഥാപനങ്ങളെ ഇല്ലാതെയാക്കാൻ വരെ കാരണമാകും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അതായതുകൊറോണയെ നിയന്ത്രിച്ചാൽ തന്നെ, ഉടനെയൊന്നും പഴയ സാമ്പത്തികനില കൈവരിക്കാൻ ആകില്ലെന്നർത്ഥം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP