1 usd = 75.64 inr 1 gbp = 95.80 inr 1 eur = 85.41 inr 1 aed = 20.59 inr 1 sar = 20.14 inr 1 kwd = 245.55 inr

Jun / 2020
06
Saturday

അമേരിക്കയേയും യൂറോപ്പിനേയും കണ്ണീരിലാക്കി കൊറോണയുടെ അശ്വമേധം; പിടിച്ചു കെട്ടാൻ ആർക്കും കഴിയാതെ വന്നതോടെ മഹാമാരി ബാധിച്ചവരുടെ എണ്ണം പതിനഞ്ച് ലക്ഷം കടന്നു; മരണ സംഖ്യയും നീങ്ങുന്നത് ലക്ഷം കണക്കിലേക്ക്; അമേരിക്കയിൽ മാത്രം നാലര ലക്ഷത്തോട് അടുത്ത് വൈറസ് ബാധിതർ; പ്രഭവ കേന്ദ്രമായ വുഹാനിൽ നിന്നും രോഗാണു കടൽ കടന്നപ്പോൾ മരണ നിരക്കിലും വർദ്ധന; കോവിഡ് 19ൽ ലോക ശക്തികൾ വിറയ്ക്കുമ്പോൾ

April 09, 2020 | 06:44 AM IST | Permalink



അമേരിക്കയേയും യൂറോപ്പിനേയും കണ്ണീരിലാക്കി കൊറോണയുടെ അശ്വമേധം; പിടിച്ചു കെട്ടാൻ ആർക്കും കഴിയാതെ വന്നതോടെ മഹാമാരി ബാധിച്ചവരുടെ എണ്ണം പതിനഞ്ച് ലക്ഷം കടന്നു; മരണ സംഖ്യയും നീങ്ങുന്നത് ലക്ഷം കണക്കിലേക്ക്; അമേരിക്കയിൽ മാത്രം നാലര ലക്ഷത്തോട് അടുത്ത് വൈറസ് ബാധിതർ; പ്രഭവ കേന്ദ്രമായ വുഹാനിൽ നിന്നും രോഗാണു കടൽ കടന്നപ്പോൾ മരണ നിരക്കിലും വർദ്ധന;  കോവിഡ് 19ൽ ലോക ശക്തികൾ വിറയ്ക്കുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂയോർക്ക്: മഹാമാരിയെ പിടിച്ചു കെട്ടാൻ ആർക്കും കഴിയുന്നില്ല. കോവിഡ് രോഗികളുടെ എണ്ണം 15 ലക്ഷവും കടന്നു. മരണ സംഖ്യ എൺപത്തിയെട്ടായിരവും. പത്ത് ലക്ഷത്തിൽ അധികം ആക്ടീവ് കേസുകളുണ്ട്. മൂന്ന് ലക്ഷം പേർ മാത്രമാണ് രോഗത്തെ അതിജീവിച്ചത്. ചൈനയിൽ നിന്ന് രോഗം അമേരിക്കയിലേക്കും യൂറോപ്പിലേക്കുമെത്തുമ്പോൾ മരണ നിരക്കും കൂടുകയാണ്.  ഇത് ആശങ്ക കൂട്ടുകയാണ്. മഹാമാരിയുടെ എല്ലാ സ്വഭാവവും കൊറോണ കാട്ടി തുടങ്ങിയിരിക്കുന്നു.

ഏറ്റവും കൂടുതൽ രോഗികൾ യുഎസിലാണ് 430,271. മരണനിരക്കിലും യുഎസ് ആണ് മുന്നിൽ. 24 മണിക്കൂറിനുള്ളിൽ 1373 പേരാണു മരിച്ചത്. ആകെ മരണസംഖ്യ 14,738. കോവിഡിൽ ഏറ്റവുമധികം മരണമുണ്ടായ രാജ്യം ഇറ്റലിയാണ്. 148,220 പേർക്കു രോഗം ബാധിച്ചതിൽ 17,669 പേർ മരിച്ചു. 1,46,690 പേർക്കു കോവിഡ് ബാധിച്ച സ്‌പെയിൻ ആണ് മരണനിരക്കിൽ രണ്ടാമത്. ഇവിടെ 14,792 പേർക്കു ജീവൻ നഷ്ടപ്പെട്ടു. ബ്രിട്ടനിലും കാര്യങ്ങൾ കൈവിട്ട മട്ടാണ്. 60,733 പേർക്കാണു രോഗം ബാധിച്ചത്. മരിച്ചവരുടെ ആകെ എണ്ണം 7,097. ഫ്രാൻസിൽ 1,12,950 പേർക്കു രോഗം ബാധിച്ചു, മരണം 10,869. ജർമനിയിൽ 1,09,702 പേർക്കു രോഗം ബാധിച്ചു, മരണം 2105. അങ്ങനെ യൂറോപ്പിന്റെ കണ്ണുനീരായി കൊറോണ മാറുകയാണ്. അമേരിക്കയാണ് ഏറ്റവും വലിയ പ്രതിസന്ധിയെ നേരിടുന്നത്. കൊറോണയെക്കുറിച്ചുള്ള തന്റെ നിലപാടുകൾക്കും രാഷ്ട്രീയ നടപടികൾക്കും എതിരെ വിദഗ്ദ്ധർ ഉൾപ്പെടെ വിമർശനങ്ങളുമായി വരുന്നത് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ അസ്വസ്ഥനാക്കുന്നു.

ചൈനയിൽ 81,802 പേർക്കാണു രോഗം ബാധിച്ചത്, മരണം 3333. ഇറാനിൽ 64,586 പേരാണു രോഗബാധിതരായത്, 3993 പേർ മരിച്ചു. രോഗബാധിതരുടെ എണ്ണം കുറവാണെങ്കിലും മരണനിരക്കിൽ ബെൽജിയവും നെതർലൻഡ്‌സും ആശങ്ക സൃഷ്ടിക്കുന്നു. 23,403 പേർക്കു രോഗം വന്ന ബെൽജിയത്തിൽ ആകെ മരണം 2240. നെതർലൻഡ്‌സിൽ 20,549 പേർക്കാണു രോഗം വന്നത്, മരണം 2248. ഇന്ത്യയിലും രോഗികളുടെ എണ്ണം ആറായിരത്തോട് അടുക്കുകയാണ്. മരണം 178ഉം. ഇന്നലെ 18 പേരാണ് ഇന്ത്യയിൽ മരിച്ചത്. 565 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു.അതിനിടെ യൂറോപ്പിലും അമേരിക്കയിലും രോഗം പടരുന്നത് ഏവരേയും ആശങ്കയിലാക്കുന്നുണ്ട്. കാര്യങ്ങൾ വിശദീകരിക്കാൻ തിങ്കളാഴ്ച വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ പലവട്ടം ട്രംപ് കോപാകുലനായി. സർക്കാർ നടപടികളുടെ അപര്യാപ്തതയെക്കുറിച്ചുള്ള ചോദ്യങ്ങളാണ് ട്രംപിനെ ക്ഷോഭാകുലനാക്കിയത്.

അമേരിക്കയിൽ ആശുപത്രികളിൽ അവശ്യവസ്തുക്കളുടെ ദൗർലഭ്യം അനുഭവപ്പെടുന്നുവെന്ന റിപ്പോർട്ട് ശ്രദ്ധയിൽ പെടുത്തിയപ്പോൾ, ആരോപണം രാഷ്ട്രീയപ്രേരിതമാണെന്നായിരുന്നു ട്രംപിന്റെ മറുപടി. രാഷ്ട്രീയവും ശാസ്ത്രവും തമ്മിൽ കൊമ്പുകോർക്കുന്ന സ്ഥിതിയാണ് ഇപ്പോൾ അമേരിക്കയിൽ എന്നും പ്രസിഡന്റ് പറഞ്ഞു. കോവിഡ് ചികിത്സയ്ക്ക് ഹൈഡ്രോക്സി ക്ലോറോക്വിൻ ഫലപ്രദമാണെന്ന് യാതൊരു തെളിവുകളുമില്ലാതെ ട്രംപ് പറഞ്ഞിരുന്നു. ഇതിനെതിരെ രംഗത്തെത്തിയ രാജ്യത്തെ മുതിർന്ന പകർച്ചവ്യാധി പ്രതിരോധ വിദഗ്ധൻ ഡോ. ആന്റണി ഫൗസിയുടെ വായ് മൂടികെട്ടുകയാണ് ട്രംപ് ചെയ്തത്.

ആയിരങ്ങൾ മരിക്കുമ്പോൾ കൂടുതൽ ഗവേഷണങ്ങൾക്കായി കാത്തുനിൽക്കാൻ കഴിയില്ലെന്നാണു ട്രംപ് പറഞ്ഞത്. കോവിഡ് വ്യാപനത്തെ പിടിച്ചു നിർത്താൻ കഴിയാത്തതിനൊപ്പം രാജ്യത്തെ സമ്പദ്വ്യവസ്ഥ ശിഥിലമാകുകയാണ്. കൃത്യമായ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ അമേരിക്കയിൽ കൊറോണ പടർന്നുപിടിച്ച് പതിനായിരങ്ങൾ മരിക്കുമെന്നും സാമ്പത്തികനില താളം തെറ്റുമെന്നും ജനുവരിയിൽ തന്നെ സാമ്പത്തിക ഉപദേഷ്ടാവ് പീറ്റർ നവാരോ മുന്നറിയിപ്പു നൽകിയിരുന്നുവെന്നും സർക്കാർ ഇത് അവഗണിക്കുകയായിരുന്നുവെന്നും റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്. ന്യൂജഴ്സിയിൽ ഒരു ദിവസം മരിച്ചവരുടെ എണ്ണത്തിൽ സർവകാല റെക്കോഡിൽ എത്തി.. 232 പേരാണ് സംസ്ഥാനത്ത് വൈറസ് ബാധിച്ച് മരിച്ചതെന്നു ന്യൂജഴ്സി ഗവർണർ ഫിലിപ്പ് ഡി. മർഫി പറഞ്ഞു. ന്യൂയോർക്ക് മരണനിരക്കിൽ ഓരോ ദിവസവും പുതിയ റെക്കോഡാണ് സൃഷ്ടിക്കുന്നത്. കണക്റ്റിക്കട്ടിലെ ഏറ്റവും വലിയ സംഖ്യയായ 71 പേരുടെ മരണവും നടുക്കിയിരിക്കുകയാണെന്ന് ഗവർണർ നെഡ് ലാമോണ്ട് പറഞ്ഞു.

രാജ്യത്തെ മറ്റേതൊരു സംസ്ഥാനത്തേക്കാളും കൂടുതൽ രോഗികളാണ് ന്യൂയോർക്കിലും ന്യൂജഴ്സിയിലും മരിച്ചത്. കാലിഫോർണിയ, വാഷിങ്ടൺ സംസ്ഥാനങ്ങളിൽ നിന്നും കൂടുതൽ വെന്റിലേറ്ററുകൾ ഇവിടേക്ക് എത്തിക്കും. അമേരിക്കയിൽ വൈറസുമായി ബന്ധപ്പെട്ട മരണങ്ങളിൽ പകുതിയിലധികവും രണ്ട് സംസ്ഥാനങ്ങളിലും ചേർന്നാണ്. ചൊവ്വാഴ്ച വരെ ന്യൂയോർക്കിന്റെ എണ്ണം 5,489 ആയിരുന്നു; ന്യൂ ജേഴ്സി 1,232-ലും. വൈറസ് പടരുന്നത് മന്ദഗതിയിലാണെന്ന് കരുതിയ കണക്റ്റിക്കട്ടിൽ 277 പേരാണ് മരിച്ചത്. ന്യയോർക്കിൽ ഇതുവരെ 5,489 പേർ മരിച്ചപ്പോൾ രോഗം സ്ഥിരീകരിച്ച കേസുകൾ 138,836 ആണ്. ഇതിൽ തന്നെ ന്യൂയോർക്ക് സിറ്റിയിൽ 76,876 കേസുകളാണുള്ളത്. ഇവിടെ തീവ്രപരിചരണത്തിൽ കഴിയുന്നത് 4,593 പേരും. ന്യൂജേഴ്സിയിലാവട്ടെ ഇതുവരെ മരിച്ചത് 1232 പേരും, സ്ഥിരീകരിച്ച കേസുകൾ 44,416 പേരുടേതുമാണ്. വെന്റിലേറ്ററിൽ കഴിയുന്നത്, 1,651 പേരും. കണക്റ്റിക്കട്ടിൽ ഇതുവരെ 277 പേരിച്ചു. രോഗം ബാധിച്ചവർ 7,781 പേരാണ്. വെന്റിലേറ്ററിൽ മരണത്തോടു മല്ലടിച്ചു കഴിയുന്നത് 1,308 രോഗികളാണ്.

ന്യൂയോർക്ക് സിറ്റിയിൽ നിന്നും കൊറോണ ലോംഗ് ഐലൻഡിലെ സഫോക്ക് കൗണ്ടിയിലേക്കു മാറുന്നതിന്റെ സൂചനകൾ ഇന്നലെ മുതൽ കണ്ടു തുടങ്ങിയെന്നു കൗണ്ടി എക്സിക്യൂട്ടീവ് സ്റ്റീവ് ബെലോൺ പറഞ്ഞു. മൂന്നാഴ്ച മുമ്പ്, ഒരു ദശലക്ഷത്തിലധികം ആളുകൾ താമസിക്കുന്ന സഫോക്ക് കൗണ്ടിയിൽ വൈറസുമായി ബന്ധപ്പെട്ട ഒരു മരണവും റിപ്പോർട്ട് ചെയ്തിട്ടില്ല, ഇന്നലെ ആ എണ്ണം 200 കവിഞ്ഞു, അദ്ദേഹം പറഞ്ഞു.

മറുനാടന്‍ മലയാളി ബ്യൂറോ    
മറുനാടന്‍ മലയാളി ബ്യൂറോ

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

Loading...
TODAYLAST WEEKLAST MONTH
കടപ്പുറത്തെന്ന് പറഞ്ഞ് കൊണ്ടു പോയത് കൂട്ടുകാരന്റെ വീട്ടിൽ; ഭർത്താവുമായി ചിലർ വഴക്കു കൂടുന്നുവെന്ന് പറഞ്ഞ് മുറിയിൽ നിന്ന് പുറത്തിറക്കി ഓട്ടോയിൽ വലിച്ചു കയറ്റി; പത്തേക്കറിൽ എത്തിച്ച് ക്രൂര ഉപദ്രവം; സിഗരറ്റ് കൊണ്ട് തുടയിൽ കുത്തി; കവിളിൽ കടിച്ചു; വസ്ത്രം വലിച്ചു കീറി; മുഖത്ത് അടിച്ചതോടെ ബോധം പോയി; മകന്റെ കരച്ചിൽ കേട്ട് പിന്നീട് ഉണർന്നു; രക്ഷപ്പെട്ട് വീട്ടിലെത്തിയപ്പോൾ കേസ് കൊടുക്കാതിരിക്കാൻ ഭർത്താവിന്റെ വക ഉപദ്രവം; കഠിനംകുളത്തെ ക്രൂരതയിൽ ലജ്ജിച്ച് തല താഴ്‌ത്തി കേരളം
ഇന്ത്യയിലെ വിദ്യാഭ്യാസം ഉള്ള പലരും കേരളത്തെ വെറുക്കുന്നു; മറ്റു സംസ്ഥാനങ്ങളിലെ പല രാജ്യസ്നേഹികളും കേരളത്തെ ഇഷ്ടപ്പെടുന്നില്ല; കാശ്മീർ ഇന്ത്യയോട് കൂട്ടിചേർത്തപ്പോൾ പാക്കിസ്ഥാനോടൊപ്പം കേരളത്തിലും പ്രതിഷേധം സംഘടിപ്പിച്ചു; ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളും കേരളത്തെ വെറുക്കാനുള്ള കാരണങ്ങൾ എണ്ണിപ്പറഞ്ഞ് സന്തോഷ് പണ്ഡിറ്റ്
ഡൽഹി കലാപകാലത്ത് മതവിദ്വേഷ വാർത്തകൾ പ്രചരിപ്പിച്ചെന്ന് പരാതി: ഏഷ്യാനെറ്റ് ന്യൂസിലെ നാല് പേർക്കെതിരെ കേസ്; കലാപത്തിന് പ്രകോപനമുണ്ടാക്കിയെന്നും മതവികാരം വ്രണപ്പെടുത്തിയെന്നും ആരോപണങ്ങൾ; കേസ് പി.ആർ.സുനിൽ പ്രശാന്ത് രഘുവംശം സിന്ധു സൂര്യകുമാർ എം.ജി.രാധാകൃഷ്ണൻ എന്നിവർക്കെതിരെ; രാജീവ് ചന്ദ്രശേഖർ ഇടപെട്ട് മാപ്പപേക്ഷ നൽകി സംപ്രേഷണ വിലക്ക് ചുരുക്കിയെങ്കിലും ക്രിമിനൽ കുറ്റം നിലനിൽക്കുമെന്ന് വാദം
പീഡിപ്പിക്കാൻ ഭർത്താവ് സുഹൃത്തുക്കളിൽ നിന്നു പണം വാങ്ങി; വീട്ടുടമ രാജനിൽ നിന്ന് പണം വാങ്ങുന്നത് കണ്ടു; ഭർത്താവ് നിർബന്ധിച്ചാണ് മദ്യം കുടിപ്പിച്ചത്; സുഹൃത്തുക്കൾ ഉപദ്രവിച്ചപ്പോൾ ഭർത്താവ് വീട്ടിലുണ്ടായിരുന്നു; കഠിനംകുളം പീഡനത്തിൽ ഇരയായ യുവതിയുടെ മൊഴി ഞെട്ടിക്കുന്നത്; ആദ്യം ഭർത്താവിന്റെ സുഹൃത്തിന്റെ വീട്ടിലും പിന്നീട് ആളൊഴിഞ്ഞ പ്രദേശത്ത് കാറിൽവെച്ചും മണിക്കൂറോളം ഉപദ്രവിച്ചുവെന്നും രണ്ട് കുട്ടികളുടെ അമ്മയായ യുവതി
അബുദാബിയിൽ തെരുവോരത്ത് തങ്ങുന്ന മത്സ്യത്തൊഴിലാളികൾ പട്ടിണിയിൽ എന്ന വ്യാജ വാർത്താ വിവാദം: ദുബായ് പൊലീസ് കസ്റ്റഡിയിൽ എടുത്ത ഏഷ്യാനെറ്റ് ന്യൂസ് സംഘം മോചിതരായി; ന്യൂസ് ടീമിനെ വിട്ടയച്ചെങ്കിലും ഒപ്പം കുടുങ്ങിയ ശക്തി തിയേറ്റർ ഭാരവാഹികൾക്ക് ജാമ്യമില്ല; ന്യൂസ് ടീമിനെ കുടുക്കിയത് സിപിഎം അനുകൂല സംഘടനയായ ശക്തിയുടെ ഭാരവാഹികളും കെഎംസിസിയും തമ്മിലെ ശീതസമരം
ഒരുവെടി പോലും വെക്കാതെ എതിരാളിയെ അടിയറവ് പറയിക്കുന്ന യുദ്ധതന്ത്രമാണ് ചൈനാക്കാർ പയറ്റുന്നത്; കിഴക്കൻ ലഡാക്കിൽ ചൈനീസ് സൈന്യം 40 മുതൽ 60 ചതുരശ്ര കിലോമീറ്റർ വരെ കടന്നുകയറി ആധിപത്യം സ്ഥാപിച്ചുകഴിഞ്ഞു; ഇന്ത്യയുടെ ഫിംഗറുകൾ ചൈനീസ് ബൂട്ടുകൾക്കടിയിലായി..നിഷേധിച്ചതുകൊണ്ട് എന്തുകാര്യം? പാൻഗോങ് -ഗാൽവൻ മേഖലകളിൽ ചൈനീസ് കടന്നുകയറ്റമുണ്ടായെന്ന വാദവുമായി മുൻ സൈനിക ജനറൽ എച്ച്.എസ്. പനാഗിന്റെ ലേഖനം 'ദി പ്രിന്റിൽ
രാജ്യത്ത് ഒരാഴ്ചയ്ക്കിടെ കോവിഡ് കേസുകളുടെ എണ്ണത്തിൽ വൻകുതിപ്പ്; 61000 പുതിയ കേസുകൾ; 24 മണിക്കൂറിനിടെ മരണമടഞ്ഞത് 273 പേർ; രോഗികളുടെ എണ്ണത്തിൽ ലോക രാഷ്ട്രങ്ങളുടെ ഇടയിൽ ഇന്ത്യ ആറാം സ്ഥാനത്ത്; മഹാരാഷ്ട്രയിൽ വെള്ളിയാഴ്ച ഏറ്റവും കൂടുതൽ മരണം; തമിഴ്‌നാട്ടിൽ 1438 പേർക്കുകൂടി; തുടർച്ചയായ മൂന്നുദിവസവും കേസുകളുടെ എണ്ണം കുതിച്ച് ഉയർന്നതോടെ ആശങ്ക; കാര്യങ്ങൾ കൈവിട്ടുപോകുന്ന സ്ഥിതി വന്നാൽ ലോക് ഡൗൺ വീണ്ടും ഏർപ്പെടുത്തേണ്ടി വരുമെന്ന് മെഡിക്കൽ വിദഗ്ദ്ധർ
അബുദാബിയിൽ ഒന്നരമാസമായി തെരുവോരത്ത് അന്തിയുറങ്ങുന്ന മലയാളികൾ അടക്കമുള്ള തൊഴിലാളികൾ പട്ടിണിയിൽ എന്ന് വാർത്ത; ഫേക് ന്യൂസിന്റെ പേരിൽ ദുബായിൽ ഏഷ്യാനെറ്റ് ന്യൂസ് സംഘം അറസ്റ്റിൽ; സംഘത്തിനൊപ്പം കസ്റ്റഡിയിലായത് സിപിഎം അനുകൂല പ്രവാസി സംഘടന ശക്തി തിയറ്റേഴ്‌സ് ഭാരവാഹികളും; മോചനത്തിന് സമ്മർദ്ദം ചെലുത്തി രാജീവ് ചന്ദ്രശേഖറും പ്രമുഖ പ്രവാസി വ്യവസായിയും
പിണറായിക്ക് ജീവിതം കാലം മുഴുവൻ തലതാഴ്‌ത്താൻ ഇതാ ഒരു നാണംകെട്ട ചിത്രം; സംസ്ഥാനത്തെ ഏറ്റവും മുതിർന്ന ഐപിഎസ് ഓഫീസർ വിരമിക്കുന്ന ദിവസം ഉറങ്ങിയത് ഓഫീസിലെ വെറും നിലത്ത് പാ വിരിച്ച് കിടന്നും; ഗസ്റ്റ് ഹൗസ് ഇല്ലാത്ത ഷൊർണ്ണൂരിലെ മെറ്റൽ ഇൻഡ്‌സ്ട്രീസ് ഓഫീസ് മുറിയിൽ പാ വിരിച്ച് കിടന്നുറങ്ങി എണ്ണീറ്റ ചിത്രം പോസ്റ്റ് ചെയ്ത് ജേക്കബ് തോമസ്; ഞായറാഴ്ച ആയിട്ടും അവസാന ദിവസവും പണിയെടുത്ത് വിരമിക്കലിന് വിവാദ ഐപിഎസ് ഓഫീസർ
അതിരുവിട്ട് ബന്ധം വളർന്നത് വാട്‌സാപ്പ് ചാറ്റിലൂടെ; ബിസിനസ് ആവശ്യത്തിനെന്ന് പറഞ്ഞ് പുറത്ത് കാറിൽ കറക്കം; വിലക്കിയിട്ടും ഫലമില്ലാതെ വന്നതോടെ വീട്ടുവഴക്കുകൾ; മകളുടെ മരണത്തിന് മുമ്പ് മരുമകളുടെ ഫോണിലേക്ക് നിരവധി കോളുകൾ; പൊലീസിൽ പരാതി നൽകിയതോടെ പെട്രോൾ ഒഴിച്ചുകത്തിക്കുമെന്ന് മരുമകന്റെ ഭീഷണി; കരുനാഗപ്പള്ളിയിൽ മരുമക്കൾ തമ്മിലുള്ള അവിഹിത ബന്ധത്തെ ചൊല്ലി മകൾ ആത്മഹത്യ ചെയ്ത സംഭവത്തിൽ മാതാപിതാക്കളുടെ പരാതിയിൽ എങ്ങുമെത്താതെ അന്വേഷണം
പാമ്പിന്റെ ജാർ ഉത്രയുടെ വീട്ടിൽ കൊണ്ടിട്ടത് പൊലീസെന്ന് പറഞ്ഞ് തീർത്ത പ്രതിരോധം പൊളിഞ്ഞു; വീട്ടിലെ റബ്ബർ തോട്ടത്തിൽ സുരേന്ദ്ര പണിക്കർ സ്വർണം മാന്തിയെടുത്തപ്പോൾ ക്രൈംബ്രാഞ്ചിന് കിട്ടിയത് നിർണ്ണായക തെളിവ്; സ്ഥിരമായി മദ്യപിച്ചെത്തുന്ന സുരേന്ദ്രൻ ഉത്രയെ അസഭ്യം പറയാറുണ്ടായിരുന്നുവെന്ന് മനസ്സിലായതോടെ തന്ത്രങ്ങൾ മാറ്റി പിടിച്ചത് നിർണ്ണായകമായി; അടൂരിനെ നാണം കെടുത്തി സൂരജും അച്ഛനും അമ്മയും സഹോദിയും; വീട്ടിലെ ഭാവി മരുമകനും കേസിൽ പ്രതിയാകാൻ സാധ്യത
അണലിയെ കൈമാറിയത് അമ്മയുടേയും സഹോദരിയുടേയും മുമ്പിൽ വച്ച്; കല്ലുവാതുക്കൽ സുരേഷ് പോയപ്പോൾ അണലി പുറത്തേക്ക് ചാടി; ഏറെ ശ്രമകരമായി പാമ്പിനെ പിടികൂടിയത് സൂരജ്; ആദ്യ ശ്രമം പൊളിഞ്ഞപ്പോൾ മുർഖനെത്തി; ഭാര്യയെ കടുപ്പിച്ചത് വടികൊണ്ട് മൂർഖനെ വേദനിപ്പിച്ച്; ഉത്രയുടെ വീട്ടിലെ നാടകവും സ്വത്ത് സ്വന്തമാകുമെന്ന് ഉറപ്പിക്കാൻ; രക്ഷപെടാൻ അവസരമൊരുക്കിയതും നിയമ ഉപദേശം ലഭ്യമാക്കിയതും കൂടപ്പിറപ്പ്; സൂരജിന്റെ മൊഴി വെട്ടിലാക്കുന്നത് സഹോദരിയെ; എംബിഎക്കാരി രണ്ടാം പ്രതിയാകാൻ സാധ്യത
ഒരു രാത്രി മുഴുവൻ വട്ടംചുറ്റിച്ച പ്രതിയെ അടുത്ത ദിവസം പുലർച്ചെ പിടികൂടിയത് സഹോദരിയുടെ ആൺ സുഹൃത്തിന്റെ വീട്ടിൽ നിന്ന്; മൂർഖന്റെ കടി തിരിച്ചറിഞ്ഞെന്ന് ഉറപ്പായതോടെ പൊലീസിന്റെ നീക്കങ്ങൾ അപ്പപ്പോൾ അറിയിച്ചത് വാട്സാപ്, ബോട്ടിം തുടങ്ങിയ സാധ്യതകളിലൂടെ; വിവരം കൈമാറാൻ എംബിഎ സ്റ്റുഡന്റ് ഉപയോഗിച്ചത് ഇന്റർനെറ്റ് കോൾ മാത്രം; ഉത്രാ കൊലക്കേസിൽ രേണുകയും മകളും സംശയ നിഴലിൽ; മുൻകൂർ ജാമ്യത്തിന് ശ്രമിച്ച് സൂരജിന്റെ അമ്മയും സഹോദരിയും; ഷാഹിദാ കമാലിന്റെ ഇടപെടൽ നിർണ്ണായകമാകുമ്പോൾ
സച്ചിനെ തൊട്ട ആരാധകനെ ക്രൂരമായി മർദ്ദിച്ച ബോഡി ഗാർഡ്! 2010ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്വതന്ത്രനായി മത്സരിച്ച് വാർഡ് മെമ്പറായ സഖാവിന്റെ മകൻ; സിപിഎമ്മിൽ തിരിച്ചെത്തിയ അച്ഛന് ഇപ്പോഴുള്ളത് കർഷക സംഘത്തിന്റെ ചുമതലകൾ; സൂര്യയുമായി സൗഹൃദം തുടങ്ങുന്നത് അടൂർ ഗവ ബോയ്സ് ഹയർസെക്കണ്ടറി സ്‌ക്കൂളിലെ പഠനത്തിനിടെ; അഞ്ചലിലെ ക്രൂരതയിൽ സംശയ നിഴലിലുള്ള പ്രശാന്ത് ബിബിഎ പരീക്ഷയുടെ തിരക്കിൽ; ഉത്രാ കൊലപാതകത്തിൽ സൂരജിനെ ഒളിപ്പിച്ച കൂട്ടുകാരനും ആളു ചില്ലറക്കാരനല്ല
പച്ചകുത്തിയത് തിരിച്ചറിയാതിരിക്കാൻ കൈകൾ വെട്ടി മാറ്റി; മൃതദേഹം ആരുടേതെന്ന് അറിയാതിരിക്കാൻ തല വെട്ടിക്കളഞ്ഞ ശേഷം വസ്ത്രങ്ങളും അഴിച്ചു മാറ്റി തെളിവു നശിപ്പിക്കൽ; രണ്ട് സംസ്ഥാനങ്ങളിലായി പടർന്ന് കിടന്ന കൊലപാതക കേസിൽ ഒരു വർഷത്തിന് ശേഷം പ്രതിയെ അറസ്റ്റ് ചെയ്ത് പൊലീസ്: 25 ലക്ഷം രൂപയുടെ സ്വർണവും പണവുമായി കാമുകനൊപ്പം നാടുവിട്ട 19കാരിയുടെ മരണ വാർത്ത വിശ്വസിക്കാനാവാതെ വീട്ടുകാരും
ബാർ ഹോട്ടലിൽ എത്തിയാൽ എസി മുറി നിർബന്ധം; ദിവസങ്ങളോളം മുറിയെടുത്തു ഉയർന്ന ബ്രാൻഡിൽ മദ്യപാന പാർട്ടി; ഒപ്പം ഉല്ലസിക്കാൻ പരസ്ത്രീ സംസർഗ്ഗവും; മൂർഖൻ പാമ്പിനെ കൊണ്ട് കടിപ്പിച്ച് ഭാര്യയെ കൊലപ്പെടുത്തിയ സൂരജ് ആഡംബരങ്ങളിൽ രമിച്ചിരുന്നത് ഇങ്ങനെ; അടിപൊളി ജീവിതം നയിച്ചത് സ്ത്രീധനമായി കിട്ടിയ സ്വർണ്ണവും പണവും ഉപയോഗിച്ചു; നിരവധി സ്ത്രീകളുമായി ഉത്രയുടെ ഘാതകന് ബന്ധമുണ്ടെന്ന് സൂചന; സൂരജിന്റെ അമ്മയും സഹോദരിയും ശ്രമിച്ചത് ഉത്രയുടെ ദൗർബല്യം ചൂഷണം ചെയ്ത് പരമാവധി പണം നേടാൻ
ഭക്ഷണമില്ലാതെ കടുത്ത ചൂടിൽ കുപ്പിക്കുള്ളിൽ കിടന്ന പാമ്പ് അക്രമകാരിയായിരുന്നു; പാമ്പിന്റെ ചീറ്റലിൽ താൻ പോലും ഭയന്നു വിറച്ചു; പതിനൊന്ന് ദിവസം പട്ടിണിക്ക് ഇട്ട മൂർഖൻ പാമ്പിനെ ഉത്രയുടെ ഇടതു ഭാഗത്ത് ജാർ തുറന്ന് പുറത്തു വിട്ട് കയ്യിൽ കടിപ്പിച്ചു; അണലിയെ ഞെക്കി നോവിച്ച് ഉത്രയുടെ പുറത്ത് വെച്ച് ചാക്കു തുറന്ന് രണ്ടാം ശ്രമം പാഴായി; ഭാര്യയെ കൊന്നത് മൂന്നാം അറ്റംപ്റ്റിൽ; ഒടുവിൽ എല്ലാം മണി മണി പോലെ പറഞ്ഞ് അഞ്ചലിലെ വില്ലൻ; സൂരജിന്റെ മൊഴിയിൽ നിറയുന്നതുകൊടും ക്രൂരത
അബുദാബിയിൽ ഒന്നരമാസമായി തെരുവോരത്ത് അന്തിയുറങ്ങുന്ന മലയാളികൾ അടക്കമുള്ള തൊഴിലാളികൾ പട്ടിണിയിൽ എന്ന് വാർത്ത; ഫേക് ന്യൂസിന്റെ പേരിൽ ദുബായിൽ ഏഷ്യാനെറ്റ് ന്യൂസ് സംഘം അറസ്റ്റിൽ; സംഘത്തിനൊപ്പം കസ്റ്റഡിയിലായത് സിപിഎം അനുകൂല പ്രവാസി സംഘടന ശക്തി തിയറ്റേഴ്‌സ് ഭാരവാഹികളും; മോചനത്തിന് സമ്മർദ്ദം ചെലുത്തി രാജീവ് ചന്ദ്രശേഖറും പ്രമുഖ പ്രവാസി വ്യവസായിയും
വീട്ടമ്മയെ കെണിയിൽ പെടുത്തി ദുരുപയോഗം ചെയ്ത ശേഷം വീഡിയോ എടുത്ത് മൊബൈലിൽ സൂക്ഷിച്ചത് ഇടുക്കിയിലെ മെത്രാൻ ആകാനുള്ളവരുടെ ലിസ്റ്റിൽ ഇടംപിടിച്ച വൈദികൻ; വെള്ളയാംകുടി ഫൊറോന പള്ളി വികാരിക്കു പണി കിട്ടിയത് മൊബൈൽ നന്നാക്കാൻ ഏൽപ്പിച്ചപ്പോൾ; ഇടവകയിലെ ആഭ്യന്തര പ്രശ്‌നങ്ങളും വിവാദത്തിന് വഴിമരുന്നിട്ടു; ആഴ്‌ച്ചകൾക്ക് മുമ്പ് മുങ്ങിയ വൈദികനെ തേടി വിശ്വാസ സമൂഹം; വീട്ടമ്മയുടെ ദൃശ്യങ്ങൾ പ്രചരിപ്പിച്ചവർക്കെതിരെ കേസെടുക്കാൻ പൊലീസ്
കരിമൂർഖൻ കടിച്ചാൽ ഏതുറക്കത്തിൽ നിന്നും ഞെട്ടിയുണരും; വേദനാജനകമായ കടിയേറ്റിട്ടും ഉണരാതെ ഉത്ര ആണ്ടുപോയത് മയക്കത്തിലേക്കും മരണത്തിലേക്കും; ടൈലുകൾ പാകിയ എസി മുറിയിൽ എങ്ങനെ പാമ്പ് കയറിയെന്ന് യാതൊരു പിടിയുമില്ലാതെ വീട്ടുകാർ; സർപ്പദോഷത്തിനു ശാസ്ത്രീയമായ അടിത്തറയില്ലെന്നും മരണം പഠനവിഷയമെന്നും വിദഗ്ദർ; പകവെച്ച് പാമ്പുകൾ കൊത്തില്ലെന്നും സംഭവം പരിശോധിക്കേണ്ടതെന്നും മറുനാടനോട് വാവാ സുരേഷ്; വിശദീകരിക്കാൻ കഴിയാത്ത ദാരുണ മരണമായി അഞ്ചലിലെ ഉത്രയുടെ വിയോഗം
പിണറായിക്ക് ജീവിതം കാലം മുഴുവൻ തലതാഴ്‌ത്താൻ ഇതാ ഒരു നാണംകെട്ട ചിത്രം; സംസ്ഥാനത്തെ ഏറ്റവും മുതിർന്ന ഐപിഎസ് ഓഫീസർ വിരമിക്കുന്ന ദിവസം ഉറങ്ങിയത് ഓഫീസിലെ വെറും നിലത്ത് പാ വിരിച്ച് കിടന്നും; ഗസ്റ്റ് ഹൗസ് ഇല്ലാത്ത ഷൊർണ്ണൂരിലെ മെറ്റൽ ഇൻഡ്‌സ്ട്രീസ് ഓഫീസ് മുറിയിൽ പാ വിരിച്ച് കിടന്നുറങ്ങി എണ്ണീറ്റ ചിത്രം പോസ്റ്റ് ചെയ്ത് ജേക്കബ് തോമസ്; ഞായറാഴ്ച ആയിട്ടും അവസാന ദിവസവും പണിയെടുത്ത് വിരമിക്കലിന് വിവാദ ഐപിഎസ് ഓഫീസർ
അൽപം മന്ദതയുള്ള മകളെ പൊന്നു പോലെ നോക്കാൻ സ്ത്രീധനമായി നൽകിയത് അഞ്ചുലക്ഷം രൂപയും തൊണ്ണൂറ്റിയാറര പവൻ സ്വർണ്ണവും പുത്തൻ ബലേനോ കാറും മൂന്നേക്കർ റബ്ബർ എസ്റ്റേറ്റും; രണ്ടുവർഷത്തിനിടെ കൊടുത്തത് പതിനഞ്ച് ലക്ഷത്തോളം രൂപ; കല്യാണത്തിന് മുമ്പേ മകളുടെ കുറവുകൾ ഭർതൃ വീട്ടൂകാരെ അറിയിച്ചിരുന്നു; ഗുണ്ടാസംഘത്തിന്റെ നേതാവാണ് മരുമകനെന്ന് തിരിച്ചറിഞ്ഞത് ഈയിടെ; മകളെ ഭർത്താവ് കൊന്നതു തന്നെ; ഉത്രയുടെ പിതാവ് വിജയസേനൻ മറുനാടനോട്
അതിരുവിട്ട് ബന്ധം വളർന്നത് വാട്‌സാപ്പ് ചാറ്റിലൂടെ; ബിസിനസ് ആവശ്യത്തിനെന്ന് പറഞ്ഞ് പുറത്ത് കാറിൽ കറക്കം; വിലക്കിയിട്ടും ഫലമില്ലാതെ വന്നതോടെ വീട്ടുവഴക്കുകൾ; മകളുടെ മരണത്തിന് മുമ്പ് മരുമകളുടെ ഫോണിലേക്ക് നിരവധി കോളുകൾ; പൊലീസിൽ പരാതി നൽകിയതോടെ പെട്രോൾ ഒഴിച്ചുകത്തിക്കുമെന്ന് മരുമകന്റെ ഭീഷണി; കരുനാഗപ്പള്ളിയിൽ മരുമക്കൾ തമ്മിലുള്ള അവിഹിത ബന്ധത്തെ ചൊല്ലി മകൾ ആത്മഹത്യ ചെയ്ത സംഭവത്തിൽ മാതാപിതാക്കളുടെ പരാതിയിൽ എങ്ങുമെത്താതെ അന്വേഷണം
ഹൈറേഞ്ചിലെ ഫൊറോന പള്ളിയിലെ വികാരിയച്ചന്റെ പ്രണയ ലീലകളുടെ വീഡിയോയും ചിത്രങ്ങളും വാട്‌സ് ആപ്പിൽ പ്രചരിക്കുന്നു; ബിരുദങ്ങളുടെ നീണ്ട പട്ടികയുള്ള 'ജ്ഞാനി'യുടെ ദൃശ്യങ്ങൾ കണ്ട് തലയിൽ കൈവെച്ച് ഇടവകക്കാർ; ഹോളയിട്ട പുരോഹിതൻ വീട്ടമ്മയെ പാട്ടിലാക്കിയത് സാഹചര്യം മുതലെടുത്ത്; നാട്ടുകാർ വിവരം അറിഞ്ഞതോടെ നാടുവിട്ടു മുങ്ങി അച്ചൻ
ഭാര്യവീട്ടിൽ എത്തിയാൽ എട്ടു മണിക്ക് ഉണരുന്നത് പതിവുള്ള സൂരജ് ഉത്ര മരിച്ച ദിവസം എഴുനേറ്റത് രാവിലെ ആറു മണിക്ക്; മകളുടെ മരണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചോദിക്കുമ്പോൾ ദേഷ്യത്തോടെ പെരുമാറിയതും അസ്വഭാവിക തോന്നാൻ ഇടയാക്കി; സ്ത്രീധനമായി നൽകിയ 100 പവൻ രണ്ട് വർഷം കൊണ്ട് സൂരജ് വിറ്റഴിച്ചു; മരുമകന് പാമ്പു പിടുത്തക്കാരുമായി അടുത്ത ബന്ധമെന്നും ചില പ്രത്യേക സംഘത്തിന്റെ തലവനാണെന്നും ഉത്രയുടെ മാതാപിതാക്കൾ; പാമ്പുകടി മരണത്തിൽ സംശയമുണ്ടാകാൻ കാരണം സൂരജിന്റെ ദുരൂഹമായ പെരുമാറ്റം
ഷെട്ടിയെ കുടുക്കിയത് ഭർത്താക്കന്മാരെന്ന് പുറത്തായതോടെ ഭാര്യമാർ ആശുപത്രിയിൽ വരാതെയായി; നെന്മാറയിലെ അവൈറ്റിസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിന് പിന്നിലും എൻഎംസി ഹെൽത്ത് കെയറിൽ നിന്നും ഒഴികിയെത്തിയ പണമെന്ന് സൂചന; ഭാര്യമാരെ എക്‌സിക്യൂട്ടീവ് ഡയറക്ടർമാരാക്കി നെന്മാറയിൽ പ്രശാന്ത് മങ്ങാട്ടും പ്രമോദ് മങ്ങാട്ടും പടുത്തുയർത്തിയത് സ്വന്തം ആശുപത്രി സാമ്രാജ്യം; മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും മോഹൻലാലും ഒരുമിച്ച് ഉദ്ഘാടനം ചെയ്ത ആശുപത്രിയും തട്ടിപ്പിന്റെ ആഗോള ചർച്ചയിൽ