Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കോവിഡ് ബാധിച്ച് വിദേശ രാജ്യങ്ങളിൽ മരിക്കുന്ന മലയാളികളുടെ എണ്ണം കൂടുന്നു; അമേരിക്കയിൽ ഇന്ന് ഒരാൾ കൂടി മരിച്ചതോടെ കേരളത്തിന് പുറത്ത് മരിക്കുന്ന മലയാളികളുടെ എണ്ണം 20 ആയി: അമേരിക്കയിൽ മാത്രം മരണത്തിന് കീഴടങ്ങിയത് 11 മലയാളികൾ

കോവിഡ് ബാധിച്ച് വിദേശ രാജ്യങ്ങളിൽ മരിക്കുന്ന മലയാളികളുടെ എണ്ണം കൂടുന്നു; അമേരിക്കയിൽ ഇന്ന് ഒരാൾ കൂടി മരിച്ചതോടെ കേരളത്തിന് പുറത്ത് മരിക്കുന്ന മലയാളികളുടെ എണ്ണം 20 ആയി: അമേരിക്കയിൽ മാത്രം മരണത്തിന് കീഴടങ്ങിയത് 11 മലയാളികൾ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂയോർക്ക്: കോവിഡ് ബാധിച്ച് വിദേശ രാജ്യങ്ങളിൽ മരിക്കുന്ന മലയാളികളുടെ എണ്ണം കൂടുന്നു. ദിവസം കഴിയുന്തോറും വിദേശ രാജ്യങ്ങളിൽ മരണത്തിന് കീഴടങ്ങുന്ന മലയാളികളുടെ എണ്ണവും കൂടിവരികയാണ്. ഏറ്റവും കൂടുതൽ കൊറോണ രോഗികൾ ഉള്ള അമേരിക്കയിലാണ് ഏറ്റവും കൂടുതൽ മലയാളികൾ മരണത്തിന് കീഴടങ്ങിയത്. ഇന്നും കോവിഡ് ബാധിച്ച് അമേരിക്കയിൽ ഒരു മലയാളി കൂടി മരിച്ചതോടെ കേരളത്തിന് പുറത്ത് മരിച്ച മലയാളികളുടെ എണ്ണം 20 ആയി. ന്യൂജഴ്‌സിയിൽ താമസിക്കുന്ന തിരുവല്ല സ്വദേശി ജയന്തൻ ഗോവിന്ദനാണ് (84) ഇന്ന് മരിച്ചത്. ഭാര്യയും മൂന്ന് മക്കളും ഉണ്ട്.

ഇന്നലെ ഒരു മലയാളി നഴ്‌സ് ഉൾപ്പെടെ എട്ട് മലയാളികൾ വിദേശത്തു കോവിഡ് ബാധിച്ചു മരിച്ചിരുന്നു. എറണാകുളം പിറവം മുളക്കുളം പാറശേരിൽ കുര്യാക്കോസിന്റെ ഭാര്യ ഏലിയാമ്മ (61), കൊല്ലം കൊട്ടാരക്കര കരിക്കം ഐപ്പള്ളൂർ പ്രഭാഭവനിൽ (പനച്ചിവിള) ഉമ്മൻ കിരിയാൻ (ബേബി70), പുണെയിൽ ജനിച്ചുവളർന്ന ചെങ്ങന്നൂർ സ്വദേശി ശിൽപ നായർ (40), കോട്ടയം കാഞ്ഞിരമറ്റം കുന്നേലെമുറിയിൽ ജോസഫ് കെ. തോമസ് (കുഞ്ഞേപ്പച്ചൻ 72), തിരുവല്ല നെടുമ്പ്രം കൈപ്പഞ്ചാലിൽ ഈപ്പൻ ജോസഫ് (കെ.ജെ.ഈപ്പൻ 74) എന്നിവർ യുഎസിൽ മരിച്ചു.

കണ്ണൂർ കീഴ്പ്പള്ളി അത്തിക്കല്ലിലെ മുള്ളൻകുഴി സിന്റോ ജോർജ് (36), കൊല്ലം ഓടനാവട്ടം കട്ടയിൽ ദേവിവിലാസത്തിൽ ബി. ഇന്ദിര (റിട്ട. അദ്ധ്യാപിക, മുട്ടറ ഗവ.വിഎച്ച്എസ്എസ് 72) എന്നിവർ ബ്രിട്ടനിൽ മരിച്ചു. കണ്ണൂർ കോളയാട് സ്വദേശി ടി.സി.ഹാരിസ് (36) യുഎഇയിലെ അജ്മാനിൽ മരിച്ചു. സിന്റോ ബ്രിട്ടനിൽ സറി റെഡ്ഹില്ലിലെ ആശുപത്രിയിൽ നഴ്‌സായിരുന്നു. ഇതോടെ, വിദേശത്തു മരിച്ച മലയാളി നഴ്‌സുമാർ മൂന്നായി.

കേരളത്തിനു പുറത്ത് മരിച്ചവരിൽ പകുതിയിലേറെയും അമേരിക്കയിലാണ് എന്നതാണ് മറ്റൊരു പ്രധാന വസ്തുത. കോവിഡ് അതിന്റെ ഏറ്റവും ഗുരുതരമായ അവസ്ഥയിൽ ബാധിച്ചിരിക്കുന്ന അമേരിക്കയിലും എപ്പിസെന്ററായ ന്യൂയോർക്കിലും അനവധി മലയാളികളാണ് ഉള്ളത്. ഇവിടെ നിരവധി മലയാളികൾ ഇപ്പോൾ തന്നെ കോവിഡിന്റെ പിടിയിലാണ്. അമേരിക്കയിൽ സ്ഥിതി നിയന്ത്രാണാതിതമായതോടെ ഒരു ശവപ്പറമ്പാ.ി മാറുകയാണ് അമേരിക്ക.

കോവിഡ് ബാധിച്ചു കേരളത്തിനു പുറത്തു 19 മലയാളികൾ മരിച്ചതിൽ പകുതിയിലേറെ പേരും അമേരിക്കയിലാണ്. 11 പേരാണ് അമേരിക്കയിൽ ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്. ബ്രിട്ടനിൽ മൂന്ന പേരും യുഎഇയിലും സൗദി അറേബ്യയിലും രണ്ട് പേർ വീതവും അയർലൻഡിൽ ഒരാളും മരിച്ചു. ഒരു മരണം മുംബൈയിലാണ്.

ന്യൂയോർക്കിൽ മരിച്ച പിറവം സ്വദേശി ഏലിയാമ്മയ്ക്ക് കടുത്ത പനിയെത്തുടർന്നു രണ്ടാഴ്ച മുൻപു നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. കക്കാട് ഇലഞ്ഞിമറ്റത്തിൽ കുടുംബാംഗമാണ്. ഭർത്താവ് കുര്യാക്കോസ്. ഇദ്ദേഹത്തിന്റെ സഹോദരി മേരി ന്യൂയോർക്കിൻ നഴ്‌സാണ്. മേരിക്കൊപ്പം 18 വർഷം മുൻപാണ് കുര്യാക്കോസും ഏലിയാമ്മയും ന്യൂയോർക്കിലെത്തിയത്. അവിടെ പോസ്റ്റൽ വകുപ്പ് ജീവനക്കാരിയായിരുന്നു ഏലിയാമ്മ. കുര്യാക്കോസ് ആശുപത്രി ജീവനക്കാരനാണ്. മക്കൾ: ഡോണി (പൊലീസ് ന്യൂയോർക്ക്), സോണി (നഴ്‌സ്). മരുമക്കൾ: അഞ്ജു, സുനീഷ്.

തിരുവല്ല നെടുമ്പ്രം കൈപ്പഞ്ചാലിൽ ഈപ്പൻ ജോസഫ് (കെ.ജെ.ഈപ്പൻ74) യുഎസിൽ പോസ്റ്റൽ ആൻഡ് ടെലിഗ്രാഫ് ഉദ്യോഗസ്ഥനായിരുന്നു. കുടുംബസമേതം ന്യൂയോർക്കിലാണ്. രണ്ടു ദിവസം മുൻപാണ് ലോങ് ഐലൻഡിലെ ആശുപത്രിയൽ പ്രവേശിപ്പിച്ചത്. ഭാര്യ: നെടുമ്പ്രം മുളമൂട്ടിൽ ആലീസ്. മക്കൾ: അരുൺ, തരുൺ, വരുൺ.

കഴിഞ്ഞ ദിവസം മരിച്ച, തിരുവല്ല കിഴക്കുംമുറി വഞ്ചിപ്പാലത്തിങ്കൽ ഗ്രേസ് വില്ലയിൽ ഏലിയാമ്മ (65), ന്യൂയോർക്കിലെ ക്വീൻസ് ഹോസ്പിറ്റലിൽ നഴ്‌സായിരുന്നു. പനിയെത്തുടർന്ന് വീട്ടിൽ ക്വാറന്റീനിൽ കഴിയുകയായിരുന്നു. 4 ദിവസം മുൻപ് ശ്വാസതടസ്സമുണ്ടായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചെങ്ങരൂർ കാവുങ്കൽ കുടുംബാംഗമാണ്. ഭർത്താവ് ജോൺ വർക്കി. മക്കൾ: ജിനു, പരേതനായ ജിജു.

കണ്ണൂർ ഇരിട്ടി കീഴ്പ്പള്ളി അത്തിക്കല്ലിലെ മുള്ളൻകുഴി ജോർജ് ഏലിയാമ്മ ദമ്പതികളുടെ മകനാണ് ബ്രിട്ടനിൽ മരിച്ച നഴ്‌സ് സിന്റോ ജോർജ് (36). 10 വർഷമായി ഇംഗ്ലണ്ടിലാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP