Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കേരളത്തിൽ കൊറോണ ബാധിച്ച് രണ്ട് പേർമാത്രം മരിച്ചപ്പോൾ കേരളത്തിന് പുറത്ത് മരണം തേടിയെത്തിയത് 11 മലയാളികളെ; രണ്ട് നഴ്‌സുമാർ ഉൾപ്പടെ അഞ്ച് പേർ കൂടി ഇന്നലെ മരിച്ചതോടെ ആശങ്കയോടെ പ്രവാസികൾ; ഗൾഫിലും യൂറോപ്പിലും അമേരിക്കയിലുമെല്ലാം നഴ്‌സുമാർ അടങ്ങുന്ന മലയാളി സമൂഹം ഭീതിയിൽ; രോഗം ബാധിച്ച് ലോകം എമ്പാടും കഴിയുന്നതിൽ അനേകം മലയാളികളും

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: കോവിഡ് 19 മൂലം രണ്ട് നഴ്‌സുമാർ ഉൾപ്പടെ അഞ്ച് മലയാളികളാണ് ഇതുവരെ വിദേശത്ത് മരിച്ചത്. കേരളത്തിൽ തിുവനന്തപുരത്തും കൊച്ചിയിലുമായി രണ്ട് പേർ മരിച്ചതിന് പിന്നാലെ വിദേശത്തെ കോവിഡ് മരണവാർത്ത അറിഞ്ഞതോട് കൂടി പ്രവാസികൾ അടക്കമുള്ള മലയാളി ജനത കൂടുതൽ ഭീതിയിലും ആശങ്കിലുമാണ്. യുഎസിൽ 3 പേരും അയർലൻഡിലും സൗദി അറേബ്യയിലും ഒരാൾ വീതവുമാണ്കഴിഞ്ഞ ദിനവസങ്ങൡ മരിച്ചത്. ഇതോടെ, കേരളത്തിനു പുറത്ത് കോവിഡ് ബാധിച്ചു മരിച്ച മലയാളികൾ 11 ആയി.

രോഗമുക്തി നേടി കോട്ടയത്തെ കുടുംബം വീടുകളിലേക്ക് മടങ്ങുമ്പോഴും രോഗഭീതി ഒഴിയാതെ മലയാളികൾ ആശങ്കപ്പെടുകയാണ്. അയർലൻഡിലെ ഡ്രോയെഡയിൽ നഴ്‌സായിരുന്ന കുറുപ്പന്തറ ഇരവിമംഗലം പഴഞ്ചിറയിൽ ബീന ജോർജ് (58), ന്യൂയോർക്കിൽ നഴ്‌സായിരുന്ന തിരുവല്ല കിഴക്കുംമുറി ഗ്രേസ് വില്ലയിൽ ഏലിയാമ്മ (65), ന്യൂയോർക്കിലെ എൽമണ്ടിൽ ബിസിനസ് നടത്തുന്ന തിരുവല്ല വളഞ്ഞവട്ടം വലിയ പറമ്പിൽ തൈക്കടവിൽ സജി ഏബ്രഹാമിന്റെ മകൻ ഷോൺ എസ്. ഏബ്രഹാം (21), ന്യൂയോർക്ക് മെട്രോപ്പൊലിറ്റൻ ട്രാൻസ്‌പോർട്ട് അഥോറിറ്റി ഉദ്യോഗസ്ഥൻ തൊടുപുഴ മുട്ടം ഇഞ്ചനാട്ട് തങ്കച്ചൻ (51), സൗദി അറേബ്യയിൽ ഡ്രൈവറായിരുന്ന മലപ്പുറം തിരൂരങ്ങാടി ചെമ്മാട് പുതിയകത്ത് സഫ്വാൻ (38) എന്നിവരാണ് ഇന്നലെ മരിച്ചത്.

രോഗം ബാധിച്ചു യുഎസിൽ മാത്രം മരിച്ച മലയാളികളുടെ എണ്ണം അഞ്ചായി ഉയർന്നു.ന്യൂയോർക്ക് മെട്രോപ്പൊലിറ്റൻ ട്രാൻസ്‌പോർട് അഥോറിറ്റി ഉദ്യോഗസ്ഥനായിരുന്ന തൊടുപുഴ മുട്ടം ഇഞ്ചനാട്ട് തങ്കച്ചൻ (51), ന്യൂയോർക്കിൽ നഴ്‌സായിരുന്ന തിരുവല്ല കിഴക്കുംമുറി ഗ്രേസ് വില്ലയിൽ ഏലിയാമ്മ (65) എന്നിവരാണ് ഇന്നലെ മരിച്ചത്. തങ്കച്ചൻ 28 വർഷമായി ന്യൂയോർക്ക് ക്വീൻസിലായിരുന്നു താമസം. ഭാര്യ: ഏറ്റുമാനൂർ കാണക്കാരി കൊങ്ങാമ്പുഴ കാലായിൽ ഷീബ. മക്കൾ: മാത്യൂസ്, സിറിൽ.

ഇവർ ക്വാറന്റീനിലാണ്. 15 വർഷമായി ന്യൂയോർക്കിൽ നഴ്‌സായി ജോലി ചെയ്യുകയായിരുന്നു ഏലിയാമ്മ. ദുബായിൽ ദീർഘകാലം ജോലി ചെയ്തിരുന്നു. മക്കൾ: ജിനു, പരേതനായ ജിജു.തിരുവല്ല വളഞ്ഞവട്ടം വലിയപറമ്പിൽ തൈക്കടവിൽ സജി ഏബ്രഹാമിന്റെ മകൻ ഷോൺ എസ്. ഏബ്രഹാം (21) ആണു യുഎസിൽ മരിച്ച മറ്റൊരു മലയാളി. മൂന്നാം വർഷ കൊമേഴ്‌സ് ബിരുദ വിദ്യാർത്ഥിയായിരുന്നു. പത്തനംതിട്ട ഇലന്തൂർ സ്വദേശി തോമസ് ഡേവിഡ് (ബിജു 47), പത്തനംതിട്ട സ്വദേശി കുഞ്ഞമ്മ (85) എന്നിവർ കഴിഞ്ഞ ദിവസം യുഎസിൽ മരണമടഞ്ഞിരുന്നു.

കോട്ടയം കുറുപ്പന്തറ ഇരവിമംഗലം പഴഞ്ചിറയിൽ ജോർജ് പോളിന്റെ ഭാര്യ ബീന ജോർജ് (58) ആണ് അയർലൻഡിൽ മരിച്ച മലയാളി നഴ്‌സ്. കാൻസർ ചികിത്സയിലായിരുന്ന ബീന, കഴിഞ്ഞ മാസം മുതൽ അവധിയിലായിരുന്നു. കുടുംബം 15 വർഷമായി അയർലൻഡിലാണ്. മക്കൾ: റോസ്മി, ആന്മി (ഇരുവരും മെഡിക്കൽ വിദ്യാർത്ഥികൾ).സൗദി അറേബ്യയിലെ റിയാദിൽ മരിച്ച മലപ്പുറം ചെമ്മാട് പുതിയകത്ത് സഫ്വാൻ (38) ടാക്‌സി ഡ്രൈവറായിരുന്നു. കബറടക്കം സൗദിയിൽ. ഭാര്യ: ഖമറുന്നീസ.

ലോകമെമ്പാടും രോഗം സ്്ഥീരികരിച്ചതിൽ മലയാളികളും

ഡൽഹി കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിൽ, 8 മാസം ഗർഭിണിയായ മലയാളി നഴ്‌സ് ഉൾപ്പെടെ 10 പേർക്കു കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 7 പേർ മലയാളികളാണ്. ഒരാൾക്കു 2 വയസ്സുള്ള കുട്ടിയുണ്ട്. ദിൽഷാദ് ഗാർഡനിലെ കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിൽ ജോലി ചെയ്തിരുന്ന ഉത്തർപ്രദേശ് സ്വദേശിയായ ഡോക്ടർക്കാണ് ആദ്യം രോഗം കണ്ടെത്തിയത്.

ഇദ്ദേഹം മാർച്ച് 16 മുതൽ 21 വരെ ഡ്യൂട്ടിയിലുണ്ടായിരുന്നു. ഡോക്ടർക്കൊപ്പം ഡ്യൂട്ടിയിലുണ്ടായിരുന്ന തമിഴ്‌നാട്ടുകാരിയായ നഴ്‌സിനു പിന്നീട് രോഗം സ്ഥിരീകരിച്ചു. ഇതിനു പിന്നാലെയാണു മലയാളി നഴ്‌സുമാർക്കും രോഗം കണ്ടെത്തിയത്. നിലവിൽ ആശുപത്രിയിൽ 38 കാൻസർ രോഗികളുണ്ട്. ഡൽഹിയിൽ വിവിധ ആശുപത്രികളിലായി 6 ഡോക്ടർമാർ ഉൾപ്പെടെ 17 പേർക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. പല ആശുപത്രികളിലും നഴ്‌സുമാർക്കും ഡോക്ടർമാർക്കും വേണ്ടത്ര സുരക്ഷാ ഉപകരണങ്ങളില്ലെന്നു പരാതിയുണ്ട്.

സംസ്ഥാനത്ത് എട്ട് പേർക്കു കൂടി രോഗബാധിതർ 314

സംസ്ഥാനത്ത് 8 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് (5 പേർ), പത്തനംതിട്ട, കണ്ണൂർ, കാസർകോട് (ഒരാൾ വീതം) ജില്ലകളിലാണിത്. ആകെ രോഗബാധിതരുടെ എണ്ണം 314 ആയി. 6 പേരുടെ ഫലം കൂടി നെഗറ്റീവ് ആയതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 56 ആയി. കേരളത്തിൽ ഇപ്പോൾ 1,58,617 പേർ നിരീക്ഷണത്തിലാണ്. ഇന്നലെ 188 പേരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. രോഗപരിശോധന നടത്തിയവരുടെ എണ്ണം 10,221 ആയി.

കോഴിക്കോട്ട് ഇന്നലെ രോഗം കണ്ടെത്തിയവരിൽ 4 പേർ നിസാമുദ്ദീനിൽ നിന്നും ഒരാൾ ദുബായിൽ നിന്നും എത്തിയതാണ്. ഇതോടെ, കേരളത്തിലെ രോഗബാധിതരിൽ നിസാമുദ്ദീനിൽ നിന്നെത്തിയവരുടെ എണ്ണം പത്തായി. ഡൽഹിയിൽ പഠിക്കുന്ന പന്തളം സ്വദേശിനിക്കാണ് (19) പത്തനംതിട്ടയിൽ രോഗം സ്ഥിരീകരിച്ചത്. ഇവർ നാട്ടിലെത്തി വീട്ടിൽ നിരീക്ഷണത്തിലായിരുന്നു. കണ്ണൂർ, കാസർകോട് ജില്ലകളിലുള്ളവർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. കണ്ണൂർ ജില്ലയിലെ 4 പേരുടെയും മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഓരോരുത്തരുടെയും രോഗം ഭേദമായി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP