Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഓരോ ദിവസവും അനേകം പേരുടെ ജീവനെടുത്തു കൊണ്ട് കൊലയാളി വൈറസ് കാട്ടു തീ പോലെ പടരുന്നു; വുഹാനിൽ നിന്നും കൊറോണ വൈറസ് 20 രാജ്യങ്ങളിലേക്ക് എത്തിയതോടെ ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന: രോഗബാധ സ്ഥിരീകരിച്ച് ആഴ്ചകൾ പിന്നിടുമ്പോൾ മരണ സംഖ്യ 213 ആയി: 9,6920 പേർ ഈ മഹാമാരിയുടെ പിടിയിൽ

ഓരോ ദിവസവും അനേകം പേരുടെ ജീവനെടുത്തു കൊണ്ട് കൊലയാളി വൈറസ് കാട്ടു തീ പോലെ പടരുന്നു; വുഹാനിൽ നിന്നും കൊറോണ വൈറസ് 20 രാജ്യങ്ങളിലേക്ക് എത്തിയതോടെ ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന: രോഗബാധ സ്ഥിരീകരിച്ച് ആഴ്ചകൾ പിന്നിടുമ്പോൾ മരണ സംഖ്യ 213 ആയി: 9,6920 പേർ ഈ മഹാമാരിയുടെ പിടിയിൽ

മറുനാടൻ മലയാളി ബ്യൂറോ

ജനീവ: ഓരോ ദിവസവും അനേകം പേരുടെ ജീവനെടുത്തു കൊണ്ട് കൊലയാളി വൈറസ് കാട്ടു തീ പോലെ പടരുകയാണ് ചൈനയിലെ വുഹാനിൽഡ പൊട്ടിപുറപ്പെട്ട ഈ മഹാമാരി ഇന്ന് ഇന്ത്യയടക്കം ലോകത്തെ 20 രാജ്യങ്ങളിലേക്ക് എത്തി കഴിഞ്ഞു. ഇതോടെ ആഗോള ആരോഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ് ലോകാരോഗ്യ സംഘടന. ഡിസംബർ വസാനം പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസ് ഇതുവരെ 213 പേരുടെ ജീവനെടുത്തു കഴിഞ്ഞു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 9,6920 പേർ ഈ മഹാമാരിയുടെ പിടിയിൽലുമാണ്. വ്യാഴാഴ്ച വൈകുന്നേരത്തെ കണക്കുകൾ പ്രകാരം വൈറസ് ബാധയേറ്റ 9,962 പേരിൽ 1527 പേരുടെ നില ഗുരുതരമാണ്.

അതേസമയം ചൈനയ്ക്കു പുറത്തേയ്ക്കും വൈറസ് ബാധ വ്യാപിക്കുന്ന പശ്ചാത്തലത്തിലാണ് ആഗോള ആരോഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചതെന്ന് ലോകാരോഗ്യ സംഘടന തലവൻ ടഡ്രോസ് അദാനം ഗബ്രിയേസസ് ജനീവയിൽ പറഞ്ഞു. സ്ഥിതി ഗൗരവതരമാണെന്നും ആരോഗ്യ അടിയന്തരാവസ്ഥ സംബന്ധിച്ച് ഐക്യരാഷ്ട്ര സഭാ അംഗരാജ്യങ്ങളിലേയ്ക്കെല്ലാം നോട്ടീസ് നൽകുമെന്നും ടഡ്രോസ് അദാനം ഗബ്രിയേസസ് കൂട്ടിച്ചേർത്തു. രാജ്യാതിർത്തികൾ അടയ്ക്കുന്നതും വിമാനങ്ങൾ റദ്ദാക്കുന്നതും അടക്കമുള്ള കാര്യങ്ങളിൽ അതാത് രാജ്യങ്ങൾക്ക് തീരുമാനമെടുക്കാം. എന്നാൽ നിലവിലെ സാഹചര്യത്തിൽ അന്താരാഷ്ട്ര വിമാനസർവ്വീസുകൾ റദ്ദാക്കേണ്ട സാഹചര്യമില്ലെന്നും ഡബ്ല്യു. എച്ച്. ഒ. വ്യക്തമാക്കി.

ചൈനയിലെ അവസ്ഥ എന്ത് എന്നതിനേക്കാൾ മറ്റു രാജ്യങ്ങളിലേയ്ക്ക് വൈറസ് ബാധ പടരുന്നു എന്ന വസ്തുതയാണ് പ്രധാനമെന്ന് അദ്ദേഹം പറഞ്ഞു. വൈറസ് ബാധ നിയന്ത്രിക്കാൻ ചൈന ആവശ്യമായ നടപടികൾ കൈക്കൊണ്ടുവരുന്നുണ്ട്. എന്നാൽ, ദുർബലമായ ആരോഗ്യ സംവിധാനങ്ങൾ നിലനിൽക്കുന്ന രാജ്യങ്ങളിലേയ്ക്ക് വൈറസ് പടരുന്നത് സ്ഥിതി കൂടുതൽ സങ്കീർണമാക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ചൈനയ്ക്ക പുറത്ത് 20 രാജ്യങ്ങളിലേക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചെങ്കിലും ചൈനയ്ക്ക് പുറത്ത് ഇതുവരെ മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. വൈറസ് വ്യാപനം തടയുന്നതിന് എല്ലാവരും ഒത്തൊരുമിച്ചുള്ള പ്രവർത്തനം ആവശ്യമാണെന്നും സഹായം ആവശ്യമുള്ളിടങ്ങളിൽ സാധ്യമായ എല്ലാ സഹായങ്ങളും എത്തിക്കാൻ ലോകാരോഗ്യ സംഘടന സന്നദ്ധമാണെന്നും ലോകാരോഗ്യ സംഘടന തലവൻ വ്യക്തമാക്കി.

ചൈനയ്ക്കു പുറത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം ഇതുവരെ 75 ആണ്. ഇന്ത്യയടക്കം 20 രാജ്യങ്ങളിലാണ് രോഗം പടർന്നിട്ടുള്ളത്. ചൈനയിൽ ഇതുവരെ വൈറസ് ബാധയുണ്ടാകാതിരുന്ന ടിബറ്റിൽ ആദ്യ കേസ് റിപ്പോർട്ട് ചെയ്തു. ലോകത്തെ രണ്ടാമത്തെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥയായ ചൈനയെ സാരമായി ബാധിച്ച വൈറസ് ബാധ ആഗോള ഓഹരി വിപണിയിലും ഇടിവുണ്ടാക്കി. ചൈനയിൽനിന്നു വിവിധ രാജ്യങ്ങൾ തങ്ങളുടെ പൗരന്മാരെ ഒഴിപ്പിക്കൽ തുടരുന്നു. അമേരിക്കൻ എയർലൈൻസ്, എയർ കാനഡ, ലുഫ്താൻസ , ബ്രിട്ടിഷ് എയർവെയ്‌സ് തുടങ്ങി വിവിധ രാജ്യാന്തര വിമാനക്കമ്പനികൾ ചൈനയിലേക്കുള്ള സർവീസ് നിർത്തി.

കൂടുതൽ കമ്പനികൾ ജീവനക്കാരുടെ അവധി നീട്ടി. ചൈനയിലെ വിവിധ നഗരങ്ങളിലെ റോഡുകൾ ഗതാഗതമൊഴിഞ്ഞു ശൂന്യമായി തുടരുന്നു. ആഗോള ആരോഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുന്നത് ആലോചിക്കാൻ ലോകാരോഗ്യസംഘടന വീണ്ടും യോഗം ചേരുന്നു. വിപണിയെ ബാധിക്കുമെന്നതിനാൽ പ്രഖ്യാപനത്തോടു ചൈനയ്ക്ക് താൽപര്യമില്ല.

75% പേരിലും വൈറസ് ബാധ കുഴപ്പമുണ്ടാക്കില്ല
രണ്ടു മുതൽ 14 ദിവസം വരെയുള്ള കാലയളവിനിടെ രോഗലക്ഷണങ്ങൾ പ്രകടമാകും. 75% പേരിലും വൈറസ് ബാധ കാര്യമായ കുഴപ്പമുണ്ടാക്കില്ല. ആരോഗ്യവും രോഗപ്രതിരോധശേഷിയുമുള്ളവരെ വൈറസ് കാര്യമായി ബാധിക്കില്ല. മുൻപു രോഗികളായിരുന്നവരിലും ഗർഭിണികളിലുമാണു പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നത്.

നിരവധി രാജ്യങ്ങൾ തങ്ങളുടെ പൗരന്മാരെ നാട്ടിലെത്തിക്കാൻ ചൈനയിൽ നിന്നും എയർ ലിഫ്റ്റിങ് നടത്താൻ ഒരുങ്ങുകയാണ്. എന്നാൽ ഇത് സ്ഥിതി കൂടുതൽ വഷളാക്കും. ഇവർ നാട്ടിലെത്തിയാലും അസുഖ ബാധയുണ്ടോ എന്ന് അറിയാൻ ദിവസങ്ങളെടുക്കും. അതിനിടയിൽ മറഖഖ്‌റ് പലരിലേക്കും വൈറസ് കടന്നു കൂടാം എന്നതാണ് ആശങ്കാ ജനകം. മചൈനയിൽ നിന്നും എത്തുന്നവർ അതിനാൽ 28 ദിവസം ഒറ്റപ്പെട്ടു കഴിയണം. അസുഖ ബാധയുണ്ടോ എന്ന് സ്ഥിരീകരിച്ച ശേഷം മാത്രമേ പുറത്തിറങ്ങാവു.

അതേസമയം ചൈനയിലെ അവസ്ഥ ഭീതിതമാണ്. ജനങ്ങൾ വളരെ പരിഭ്രാന്തിയോടെയാണ് ദിവസങ്ങൾ തള്ളി നീക്കുന്നത്. കൊലയാളി വൈറസിനെ നശിപ്പികകാൻ മരുന്ന് കണ്ടു പിടിക്കാത്ത ഈ സാഹചര്യത്തിൽ ജീവനും കയ്യിൽ പിടിച്ചാണ് പിഞ്ചു കുഞ്ഞുങ്ങളടക്കം വുഹാനിലെ ജനങ്ങൾ ജീവിക്കുന്നത്. ചൈനയിലേക്ക് കുടിയേറിയ നിരവധി മലയാളികളുംഭീതിയോടെയാണ് ദിവസങ്ങൾ തള്ളി നീക്കുന്നത്.

'ഭയമുണ്ട് എല്ലാവർക്കും. യാത്രകൾ കുറച്ചു. പലരും പുറത്തിറങ്ങാറില്ല. 30 വർഷത്തെ ചൈനാ ജീവിതത്തിൽ ഇങ്ങനെയൊരു അനുഭവം ആദ്യം' ബെയ്ജിങ് സർവകലാശാലയിൽ പഠിച്ച്, ചൈനക്കാരിയെ വിവാഹം ചെയ്ത്, ഷെൻജനിൽ കുടുംബമായി താമസിക്കുന്ന ഷാഹുൽ ഹമീദിന്റെ വാക്കുകൾ. ചൈനയിലെ കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രിയുടെ മേധാവിയായിരുന്നു ഷാഹുൽ. ബിസിനസ് നടത്തുന്നു. സർക്കാർ സർവീസിലാണ് ഭാര്യ ചെൻഷിസു. പെൺമക്കളായ ഷാഷയും അഫിയയും സ്‌കൂൾ വിദ്യാർത്ഥികൾ. പക്ഷേ, ആരും വീടിനു പുറത്തിറങ്ങുന്നില്ല.

കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ട വുഹാൻ നഗരത്തിൽനിന്ന് 1200 കിലോമീറ്റർ അകലെയുള്ള ഷെൻജനിൽ ഇതാണു സ്ഥിതി. പുതുവർഷ അവധികളെല്ലാം നീട്ടിയിരിക്കുകയാണ്. ജനുവരി 24 വൈകിട്ട് പഴയ വർഷത്തെ യാത്രയയയ്ക്കുന്നതിന്റെ ഭാഗമായി കുടുംബാംഗങ്ങളെല്ലാമൊത്ത് അത്താഴം ചൈനയിലെ രീതിയാണ്. നാട്ടിൽ വീടുള്ളവരെല്ലാം അവിടേക്കു പോകും. ബസും ട്രെയിനും വിമാനവും ഫുൾ. അതേ സമയത്താണ് കൊറോണ പടർന്നത്. രോഗലക്ഷണം പ്രകടമാകാൻ 14 ദിവസമെടുക്കും. സർവ വിദ്യാർത്ഥികളും ഫാക്ടറി തൊഴിലാളികളുമെല്ലാം തലങ്ങും വിലങ്ങും സഞ്ചരിക്കുന്ന സമയത്താണ് ഈ വിപത്ത്.

ഷെൻജനിൽ 25 പേരെ മാത്രമേ വൈറസ് ബാധിച്ചിട്ടുള്ളൂവെന്നാണു സർക്കാർ കണക്ക്. ചൈനയിൽ മലയാളികളേറെയുള്ളതു പ്രധാന വാണിജ്യ കേന്ദ്രമായ ഗ്വാങ്ചൗ നഗരത്തിലാണ്. ഷാങ്ഹായിൽ മലയാളി ഐടി, ബാങ്കിങ് പ്രഫഷനലുകളുണ്ട്. വുഹാനിൽ മലയാളികൾ പൊതുവേ കുറവായതു ഭാഗ്യമെന്നു ഷാഹുൽ ഹമീദ് പറഞ്ഞു.

വുഹാനിൽ നിന്നു മടങ്ങുന്ന ബ്രിട്ടിഷ് പൗരന്മാരുടെ പങ്കാളികളെയും കുടുംബാംഗങ്ങളെയും ഒപ്പം പോകാൻ അനുവദിക്കണമെന്നു ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ചൈനയോടാവശ്യപ്പെട്ടു. ബ്രിട്ടിഷ് പൗരന്മാർക്കു മടങ്ങാനുള്ള വിമാനത്തിന് ചൈന അനുമതി നൽകിയിട്ടില്ല.

  • വുഹാനിൽ കുടുങ്ങിയ പൗരന്മാരെ തിരികെയെത്തിക്കാനുള്ള ശ്രമങ്ങൾക്കെതിരെ ദക്ഷിണ കൊറിയയിൽ പ്രതിഷേധം. മടങ്ങിയെത്തുന്നവർ രാജ്യത്തു രോഗം പടർത്തുമെന്ന ആശങ്ക ഉയർത്തി ജനക്കൂട്ടം മന്ത്രിക്കു നേരെ മുട്ടയെറിഞ്ഞു.
  •  റഷ്യ ചൈനയുമായുള്ള അതിർത്തി അടച്ചു. ചൈനീസ് പൗരന്മാർക്ക് വീസ നൽകുന്നത് നിർത്തിവച്ചു.
  •  ബ്രിട്ടിഷ് എയർവേയ്‌സ് ചൈനയിലേക്കുള്ള എല്ലാ വിമാനങ്ങളും ഒരു മാസത്തേക്കു നിർത്തി. ഹോങ്കോങ് സർവീസുകൾ തുടരും.
  • ഇസ്രയേൽ എയർലൈൻസ് മാർച്ച് 25 വരെയുള്ള ബെയ്ജിങ് വിമാന സർവീസുകൾ റദ്ദാക്കി.
  • ചെക് റിപ്പബ്ലിക് ചൈനീസ് പൗരന്മാർക്കു വീസ നിർത്തിവച്ചു.
  • ചൈനയിലേക്കു സർവീസ് നിർത്താൻ എയർ ഫ്രാൻസ് വിമാനക്കമ്പനി ജീവനക്കാരുടെ ആവശ്യം.
  • സ്വീഡിഷ് ഫർണിച്ചർ ബ്രാൻഡായ ഐക്കിയ ചൈനയിലെ എല്ലാ കടകളും പൂട്ടി. 14,000 ജീവനക്കാർക്കും ശമ്പളത്തോടുകൂടി അനിശ്ചിതകാല അവധി.
  • കൊറോണ വൈറസുമായി ബന്ധപ്പെട്ടു വ്യാജസന്ദേശം വാട്‌സാപ്പിലൂടെ പ്രചരിപ്പിച്ചതിന് കസഖ്സ്ഥാനിൽ രണ്ട് ആംബുലൻസ് ഡ്രൈവർമാരെ അറസ്റ്റ് ചെയ്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP