Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കോവിഡ് 19 നെ മറയാക്കി ആഗോള ആരോഗ്യവിപണിയിൽ സ്വാധീനം ഉറപ്പിക്കാമെന്ന ചൈനയുടെ മോഹം നടപ്പില്ല; അമേരിക്കയേക്കാൾ വിശ്വസ്ത വ്യാപാര പങ്കാളി തങ്ങളാണെന്ന് സ്ഥാപിക്കാനുള്ള ശ്രമത്തിനിടെ ചൈനീസ് മെഡിക്കൽ ഉപകരണങ്ങൾ തള്ളി നിരവധി യൂറോപ്യൻ രാഷ്ടങ്ങൾ; ആയിരക്കണക്കിന് പരിശോധനാ കിറ്റുകളും മാസ്‌കുകളും നിലവാരമില്ലാത്തതോ കേടുപാടുള്ളതോ ആണെന്ന് സ്‌പെയിനും തുർക്കിയും നെതർലൻഡ്‌സും

കോവിഡ് 19 നെ മറയാക്കി ആഗോള ആരോഗ്യവിപണിയിൽ സ്വാധീനം ഉറപ്പിക്കാമെന്ന ചൈനയുടെ മോഹം നടപ്പില്ല; അമേരിക്കയേക്കാൾ വിശ്വസ്ത വ്യാപാര പങ്കാളി തങ്ങളാണെന്ന് സ്ഥാപിക്കാനുള്ള ശ്രമത്തിനിടെ ചൈനീസ് മെഡിക്കൽ ഉപകരണങ്ങൾ തള്ളി നിരവധി യൂറോപ്യൻ രാഷ്ടങ്ങൾ; ആയിരക്കണക്കിന് പരിശോധനാ കിറ്റുകളും മാസ്‌കുകളും നിലവാരമില്ലാത്തതോ കേടുപാടുള്ളതോ ആണെന്ന് സ്‌പെയിനും തുർക്കിയും നെതർലൻഡ്‌സും

മറുനാടൻ ഡെസ്‌ക്‌

ന്യുഡൽഹി:കൊറോണവൈറസ് വ്യാപനത്തെ നേരിടാൻ ചൈന നിർമ്മിച്ച മെഡിക്കൽ ഉപകരണങ്ങൾ തള്ളി നിരവധി യൂറോപ്യൻ രാഷ്ട്രങ്ങൾ.ആയിരക്കണക്കിന് പരിശോധനാ കിറ്റുകളും മെഡിക്കൽ മാസ്‌കുകളും നിലവാരമില്ലാത്തേതോ, കേടുപാടുള്ളതോ ആണെന്നാണ് സ്‌പെയിൻ,തുർക്കി, നെതർലൻഡ്‌സ് എന്നീ രാജ്യങ്ങളുടെ പരാതി. ഈ രാജ്യങ്ങളെല്ലാം ചൈനീസ് മെഡിക്കൽ ഉപകരണങ്ങൾ തള്ളിയിരിക്കുകയാണ്.

ആറ് ലക്ഷം ചൈനീസ് മാസ്‌കുകൾ ഡച്ച് ആരോഗ്യ മന്ത്രാലയം പിൻവലിച്ചു. മാർച്ച് 21 നാണ് ചൈനീസ് നിർമ്മാതാവിൽ നിന്നും ഉപകരണങ്ങൾ എത്തിച്ചത്. ഇത് നിരവധി മെഡിക്കൽ ടീമുകൾക്ക് വിതരണം ചെയ്തുകഴിഞ്ഞു. മാസ്‌കുകൾ മുഖത്ത് ചേരുന്നില്ലെന്നും ഫിൽറ്ററുകൾ ശരിക്കും പ്രവർത്തിക്കുന്നില്ലെന്നുമാണ് ഡച്ച് ഉദ്യോഗസ്ഥർ പറയുന്നത്. ഇനി അവയൊന്നും ഉപയോഗിക്കേണ്ടതില്ലെന്നാ്ണ് തീരുമാനം.

ഒരു ചൈനീസ് സർക്കാരിൽ നിന്നും ഓർഡർ ചെയ്ത ടെ്‌സ്റ്റിങ് കിറ്റുകൾ കൊണ്ട് പ്രശ്‌നങ്ങളുണ്ടായതായി സ്പാനിഷ് സർക്കാരും റിപ്പോർട്ട് ചെയ്തു. 60,000 ത്തോളം ടെസ്റ്റിങ് കിറ്റുകൾ ഉപയോഗരഹിതമായിരുന്നു. രോഗിക്ക് വൈറസ് ബാധയുണ്ടോയെന്ന് ഈ ടെസ്റ്റിങ് കിറ്റുകൾ വഴി കണ്ടുപിടിക്കാൻ കഴിഞ്ഞിരുന്നില്ല. ചൈനയുടെ മെഡിക്കൽ അധികൃതരുടെ ലൈസൻസില്ലാത്ത കമ്പനിയിൽ നിന്നാണ് സ്‌പെയിൻ ഉപകരണങ്ങൾ വാങ്ങിയതെന്ന പരിമിതിയും ഉണ്ട്.

തുർക്കിയും സമാന പരാതികൾ ഉന്നയിച്ചു. ചൈനീസ് കമ്പനികളിൽ നിന്നുള്ള ചില പരിസോധനാ കിറ്റുകൾ കൃത്യയില്ലാത്തവയായിരുന്നുവെന്നാണ് പരാതി. 3,50,00 ടെസ്റ്റുകൾ ശരിയായിരുന്നെങ്കിലും അവശേഷിക്കുന്നവയ്ക്ക് കൃതത ഉണ്ടായിരുന്നില്ല. വിപണിയിൽ തങ്ങളുടെ സ്വാധീനം ഉറപ്പിക്കാൻ, കൊറോണ വാറസ് ബാധയുടെ മറവിൽ ചൈന ശ്രമിക്കുന്നുണ്ടാകുമെന്ന ആരോപണങ്ങൾക്കിടെയാണ് പുതിയ പരാതികൾ വരുന്നത്. അമേരിക്കയെ അപേക്ഷിച്ച് തങ്ങൾ വിപണിയിലെ വിശ്വസ്ത പങ്കാളികളാണെന്ന് വരുത്തി തീർക്കാനാണ് ചൈന ശ്രമിക്കുന്നതെന്ന് യൂറോപ്യൻ യൂണിയൻ മുഖ്യനയതന്ത്ര ഉദ്യോഗസ്ഥൻ ജോസഫ് ബോറൽ അഭിപ്രായപ്പെട്ടിരുന്നു.

അതേസമയം, സ്‌പെയിനിൽ, 24 മണിക്കൂറിനിടെ, 812 പേരാണ് മരിച്ചത്. 7,340 പേരാണ് ഇതോടെ ആ രാജ്യത്ത് മരണമടഞ്ഞത്. 85,000 പേർക്കാണ് കോവിഡ് ബാധിച്ചിരിക്കുന്നത്. ഇത് ചൈനയേക്കാൾ ഉയർന്ന രോഗനിരക്കാണ്. ഇറ്റലിയിലാകട്ടെ, 10,000 ത്തിലേറെ പേർ കോവിഡ് ബാധിച്ച് മരിച്ചു. 1,00000 പേർക്ക് വൈറസ് ബാധ റിപ്പോർട്ട്‌ചെയ്തിട്ടുമുണ്ട്. മരണനിരക്ക് കുറവെങ്കിലും യുഎസിൽ ഇതിനേക്കാൾ കോവിഡ് ബാധ സ്ഥിരീകരിച്ചിട്ടുമുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP