Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കൊറോണ വൈറസ് വ്യാപനത്തിന്റെ തോതനുസരിച്ച് രാജ്യത്തെ ജില്ലകളെ തിരിക്കുക മൂന്ന് വിഭാ​ഗങ്ങളായി; വൈറസ് ബാധിതരുടെ എണ്ണം വൻതോതിൽ വർധിക്കുന്ന ഹോട്ട് സ്പോട്ട് വിഭാ​ഗത്തിൽ 170 ജില്ലകൾ; വളരെ കുറച്ച് കോവിഡ് കേസുകൾ മാത്രം റിപ്പോർട്ടു ചെയ്യപ്പെട്ട നോൺ ഹോട്ട്‌സ്‌പോട്ട് വിഭാഗത്തിൽ ഉൾപ്പെടുത്തുക 207 ജില്ലകളും; ഒരു കേസുപോലും റിപ്പോർട്ടു ചെയ്യപ്പെടാത്ത ​ഗ്രീൻ സോണിൽ വൈറസ് ബാധ ഉണ്ടാകുന്നുവോയെന്ന് നിരന്തര നിരീക്ഷണവും; രാ​ജ്യ​ത്ത് സ​മൂ​ഹ​വ്യാ​പ​ന​മി​ല്ലെ​ന്നും കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം

കൊറോണ വൈറസ് വ്യാപനത്തിന്റെ തോതനുസരിച്ച്  രാജ്യത്തെ ജില്ലകളെ തിരിക്കുക മൂന്ന് വിഭാ​ഗങ്ങളായി; വൈറസ് ബാധിതരുടെ എണ്ണം വൻതോതിൽ വർധിക്കുന്ന ഹോട്ട് സ്പോട്ട് വിഭാ​ഗത്തിൽ 170 ജില്ലകൾ; വളരെ കുറച്ച് കോവിഡ്  കേസുകൾ മാത്രം റിപ്പോർട്ടു ചെയ്യപ്പെട്ട  നോൺ ഹോട്ട്‌സ്‌പോട്ട് വിഭാഗത്തിൽ ഉൾപ്പെടുത്തുക  207 ജില്ലകളും; ഒരു കേസുപോലും റിപ്പോർട്ടു ചെയ്യപ്പെടാത്ത ​ഗ്രീൻ സോണിൽ  വൈറസ് ബാധ ഉണ്ടാകുന്നുവോയെന്ന് നിരന്തര നിരീക്ഷണവും; രാ​ജ്യ​ത്ത് സ​മൂ​ഹ​വ്യാ​പ​ന​മി​ല്ലെ​ന്നും കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം

മറുനാടൻ മലയാളി ബ്യൂറോ

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ 170 ജി​ല്ല​ക​ൾ കോ​വി​ഡ് ഹോ​ട്ട്സ്പോ​ട്ടു​ക​ളാ​യി പ്ര​ഖ്യാ​പി​ച്ച് കേ​ന്ദ്രം. കൊറോണ വൈറസ് വ്യാപനത്തിന്റെ തോതനുസരിച്ച് ഇന്ത്യയിലെ മുഴുവൻ ജില്ലകളെയും മൂന്ന് വിഭാഗങ്ങളായി തംതിരിക്കുകയാണ് കേന്ദ്ര സർക്കാർ. ഹോട്ട് സ്‌പോട്ട് ജില്ലകൾ, നോൺ ഹോട്ട് സ്‌പോട്ട് ജില്ലകൾ, ഗ്രീൻസോൺ ജില്ലകൾ എന്നിങ്ങനെയാവും രാജ്യത്തെ ജില്ലകളെ തരംതിരിക്കുകയെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയ ജോയിന്റ് സെക്രട്ടറി ലവ് അഗർവാൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

നിരവധി കോവിഡ് 19 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുകയോ വൈറസ് ബാധിതരുടെ എണ്ണം വൻതോതിൽ വർധിക്കുകയോ ചെയ്ത ജില്ലകളാണ്ഹോട്ട്‌സ്‌പോട്ട് വിഭാഗത്തിൽ ഉൾപ്പെടുക. തദ്ദേശ സ്ഥാപനങ്ങളുമായി സഹകരിച്ച് ഇത്തരം ജില്ലകളിൽ വ്യാപക നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. പ്രദേശത്തെ ക്ലസ്റ്ററുകളായി തിരിച്ച് കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾ നടപ്പാക്കും. ഇത്തരം ജില്ലകളിലെ മുഴുവൻ ജനങ്ങളെയും നിരീക്ഷിക്കുകയും പകർച്ചപ്പനി പോലെയുള്ളവ ഉണ്ടായാൽ ഉടൻ കണ്ടെത്തുകയും ചെയ്യും. കൃത്യമായ മാപ്പിങ്ങും ഇതോടൊപ്പം നടത്തും. ഇതിനായി ഹോട്ട്‌സ്‌പോട്ട് ജില്ലകളിൽ പ്രത്യേക സംഘങ്ങളെ നിയോഗിക്കും.

വളരെ കുറച്ച് കോവിഡ് 19 കേസുകൾ മാത്രം റിപ്പോർട്ടു ചെയ്യപ്പെട്ട ജില്ലകളെയാവും നോൺ ഹോട്ട്‌സ്‌പോട്ട് വിഭാഗത്തിൽ ഉൾപ്പെടുത്തുക. ഇത്തരം ജില്ലകൾ ഭാവിയിൽ ഹോട്ട്‌സ്‌പോട്ടുകളായി മാറാനുള്ള സാധ്യത മുന്നിൽക്കണ്ട് ജാഗ്രത പാലിക്കും. 207 ജി​ല്ല​ക​ളെ രോ​ഗം പ​ട​രാ​ൻ സാ​ധ്യ​ത​യു​ള്ള സ്ഥ​ല​ങ്ങ​ളാ​യി ഇ​പ്പോ​ൾ ത​രം​തി​രി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ഗ​ർ​വാ​ൾ പ​റ​ഞ്ഞു.സംസ്ഥാന സർക്കാരുകളുമായി സഹകരിച്ച് ഇത്തരം ജില്ലകളിൽ ബ്രേക്ക് ദി ചെയിൻ പ്രവർത്തനങ്ങൾ ഊർജിതമാക്കും. ഒരു കേസുപോലും റിപ്പോർട്ടു ചെയ്യപ്പെടാത്ത ജില്ലകളെയാവും ഗ്രീൻ സോൺ വിഭാഗത്തിൽ ഉൾപ്പെടുത്തുക. ഈ പ്രദേശങ്ങളിൽ വൈറസ് ബാധ ഉണ്ടാകുന്നുവോയെന്ന് അധികൃതർ നിരന്തരം നിരീക്ഷിക്കുമെന്നും ലവ് അഗർവാൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

അതേസമയം, രാ​ജ്യ​ത്ത് കോ​വി​ഡ് 19 സ​മൂ​ഹ​വ്യാ​പ​ന​മി​ല്ലെ​ന്നും കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. കോ​വി​ഡ് പ​രി​ശോ​ധ​ന വ്യാ​പ​ക​മാ​ക്കാ​ൻ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. തീ​വ്ര​ബാ​ധി​ത മേ​ഖ​ല​ക​ളി​ലേ​ക്ക് പു​റ​ത്തു​നി​ന്നു​ള്ള​വ​രു​ടെ പ്ര​വേ​ശ​നം കൃ​ത്യ​മാ​യി നി​രീ​ക്ഷി​ക്കും. തീ​വ്ര​ബാ​ധി​ത മേ​ഖ​ല​ക​ളി​ലെ എ​ല്ലാ വീ​ടു​ക​ളി​ലെ​യും താ​മ​സ​ക്കാ​രു​ടെ ആ​രോ​ഗ്യ​സ്ഥി​തി പ​രി​ശോ​ധി​ക്കും. രോ​ഗ​ല​ക്ഷ​ണം ഉ​ള്ള ആ​ളു​ക​ളു​ടെ സാ​മ്പി​ൾ പ​രി​ശോ​ധി​ക്കു​മെ​ന്നും കേ​ന്ദ്രം അ​റി​യി​ച്ചു. രോ​ഗം ബാ​ധി​ച്ച​വ​രു​മാ​യി ഇ​ട​പ​ഴ​കി​യ എ​ല്ലാ​വ​രെ​യും ക​ണ്ടെ​ത്ത​ണം. എ​ല്ലാ ജി​ല്ല​ക​ളി​ലും പ്ര​ത്യേ​ക നി​രീ​ക്ഷ​ണം വേ​ണം. ഏ​പ്രി​ൽ 20 വ​രെ ക​ർ​ശ​ന നി​യ​ന്ത്ര​ണം തു​ട​ര​ണ​മെ​ന്നും കേ​ന്ദ്രം വ്യ​ക്ത​മാ​ക്കി.

അതേസമയം, ഏപ്രിൽ 20 ന് ശേഷം രാജ്യത്തെ അടിസ്ഥാന മേഖലകളിൽ കേന്ദ്രം ഇളവുകൾ അനുവദിച്ചിട്ടുണ്ട്. ഇന്ന് കേന്ദ്രസർക്കാർ പുറത്തിറക്കിയ മാർ​ഗനിർദ്ദേശത്തിലാണ് ഈ ഇളവുകൾ പ്രഖ്യാപിച്ചിട്ടുള്ളത്. ഭക്ഷ്യസാധനങ്ങൾ വിൽക്കുന്ന കടകൾക്ക് സമയനിയന്ത്രണം ഇല്ല. റേഷൻ കടകൾ, പഴം–പച്ചക്കറി, പാൽ, പാൽ ഉൽപന്നങ്ങൾ, മത്സ്യ–മാംസം, ശുചിത്വ വസ്തുക്കൾ എന്നിവ വിൽക്കുന്ന കടകൾ തുടങ്ങിയവയ്ക്ക് ഉൾപ്പെടെ സമയനിയന്ത്രണമില്ലാതെ സാധാരണഗതിയിൽ പ്രവർത്തിക്കാം. ബാങ്കുകൾക്കും ആർബിഐ അനുമതിയുള്ള ധനകാര്യ സ്ഥാപനങ്ങൾക്കും സാധാരണ പ്രവൃത്തിസമയത്തേക്കു മടങ്ങാമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച മാർഗനിർദ്ദേശങ്ങളിൽ ചൂണ്ടിക്കാട്ടുന്നു.

ജനങ്ങളുടെ ദൈനംദിന ജീവതത്തെയും അടിസ്ഥാന ആവശ്യങ്ങളെയും ബാധിക്കുന്ന മേഖലകളിൽ കോവിഡ് ഹോട്ട്സ്പോട്ടുകൾ അല്ലാത്ത പ്രദേശങ്ങളിലാണ് കേന്ദ്ര സർക്കാർ ഇളവുകൾ അനുവദിച്ചത്. കാർഷിക പ്രവർത്തനങ്ങൾക്ക് തടസ്സങ്ങൾ ഉണ്ടാകില്ല. കാർഷിക ഉപകരണങ്ങൾ വിൽക്കുന്ന കടകൾ തുറക്കാം. കാർഷിക ചന്തകൾക്കും പ്രവർത്തിക്കാം. റബർ, തേയില, കശുവണ്ടി തോട്ടങ്ങൾക്കും ഇവയുടെ സംസ്കരണ കേന്ദ്രങ്ങൾക്കും അമ്പത് ശതമാനം തൊഴിലാളികളോടെ പ്രവർത്തിക്കാം.

മെഡിക്കൽ ലാബുകൾ, ഐടി സ്ഥാപനങ്ങൾ ശിശു, ഭിന്നശേഷി, വയോജന, വനിതാ കേന്ദ്രങ്ങൾ എന്നിവയ്ക്കും അമ്പത് ശതമാനം ജീവനക്കാരോടെ പ്രവർത്തിക്കാം. ചരക്ക് ഗതാഗതം പൂർണമായും അനുവദിക്കും. പോസ്റ്റൽ, കൊറിയർ സർവീസുകൾക്കും ഓൺലൈൻ വ്യാപാരങ്ങൾക്കും ഇളവ് അനുവദിച്ചു. നഗരങ്ങളിലെ നിർമ്മാണ പ്രവൃത്തികൾ ജോലിസ്ഥലത്ത് തൊഴിലാളികളെ ലഭ്യമാണെങ്കിൽ തുടരാം. തൊഴിലുറപ്പു ജോലികളിൽ ജലസേചനം, ജല സംരക്ഷണം എന്നിവയ്ക്ക് മുൻതൂക്കം. ആംബുലൻസുകൾ, കൊയ്ത്ത് – മെതിയന്ത്രങ്ങൾ എന്നിവയ്ക്ക് സംസ്ഥാനന്തര യാത്രകൾക്കും അനുമതി നൽകി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP