Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വുഹാൻ ആശുപത്രിയുടെ തലവനായ ഡോക്ടറും മരണത്തിന് കീഴടങ്ങി; വിവരങ്ങൾ പുറത്ത് വിടാതെ ചൈനീസ് അധികൃതർ; ഡോക്ടർമാരും നഴ്സുമാരും അടങ്ങുന്നവർ പോലും രോഗബാധിതരായി മരിച്ച് വീഴുമ്പോഴും രഹസ്യം ഉറപ്പാക്കാൻ ചൈന; 1775 ജീവൻ എടുത്ത കൊലയാളി വൈറസ് 71,440 പേരെ പിടികൂടിയെന്ന് ഔദ്യോഗിക കണക്ക്

വുഹാൻ ആശുപത്രിയുടെ തലവനായ ഡോക്ടറും മരണത്തിന് കീഴടങ്ങി; വിവരങ്ങൾ പുറത്ത് വിടാതെ ചൈനീസ് അധികൃതർ; ഡോക്ടർമാരും നഴ്സുമാരും അടങ്ങുന്നവർ പോലും രോഗബാധിതരായി മരിച്ച് വീഴുമ്പോഴും രഹസ്യം ഉറപ്പാക്കാൻ ചൈന; 1775 ജീവൻ എടുത്ത കൊലയാളി വൈറസ് 71,440 പേരെ പിടികൂടിയെന്ന് ഔദ്യോഗിക കണക്ക്

മറുനാടൻ ഡെസ്‌ക്‌

വുഹാൻ: കൊറോണ ഭീതിദമായ തോതിൽ പടർന്ന് പിടിച്ച് ദിനംപ്രതി മരണങ്ങൾ പെരുകുമ്പോൾ ഇതുമായി ബന്ധപ്പെട്ട രഹസ്യാത്മതക കാത്ത് സൂക്ഷിക്കാനാണ് ചൈന ശ്രമിക്കുന്നതെന്ന ആരോപണം ശക്തമായി. വുഹാൻ ആശുപത്രിയുടെ തലവനായ ഡോ. ലിയു സിമിങ് വരെ കൊറോണ ബാധിച്ച് മരിച്ചിട്ടും ഇക്കാര്യം സമ്മതിക്കാൻ ചൈനീസ് അധികൃതർ മടി കാണിക്കുന്നുവെന്നാണ് റിപ്പോർട്ട്.ഡോക്ടർമാരും നഴ്സുമാരും അടങ്ങുന്നവർ പോലും ഇത്തരത്തിൽ രോഗബാധിതരായി മരിച്ച് വീഴുമ്പോഴും രഹസ്യം ഉറപ്പാക്കാൻ ചൈന മനുഷ്യത്വരഹിതമായ ജാഗ്രതയാണ് പുലർത്തുന്നത്. ലോകമെമ്പാടും 1775 ജീവൻ എടുത്ത കൊലയാളി വൈറസ് 71,440 പേരെ പിടികൂടിയെന്നാണ് ഔദ്യോഗിക കണക്ക്.

കൊറോണ ബാധിച്ച സിമിങ് ഇപ്പോഴും ചികിത്സയിലാണെന്നാണ് ചൈനീസ് അധികൃതരുടെ അഥവാ ഹുബെയ് ഹെൽത്ത് ഒഫീഷ്യലിന്റെ ഔദ്യോഗിക വിശദീകരണം. എന്നാൽ ഇദ്ദേഹം മരിച്ചുവെന്നാണ് ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.കൊറോണയെക്കുറിച്ച് ആദ്യമായി മുന്നറിയിപ്പേകിയിരുന്ന ഡോ. ലി വെൻലിയാൻഗ് ഈ മാസം ആദ്യം മരിച്ചപ്പോഴും ഇതേ നിലപാടായിരുന്നു ചൈനീസ് അധികൃതർ പുലർത്തിയിരുന്നത്. ഇത്തരത്തിൽ ലി മരിച്ചിട്ടും അക്കാര്യം മറച്ച് വച്ച അധികൃതരുടെ നടപടിയെ സോഷ്യൽ മീഡിയ യൂസർമാർ കടുത്ത ഭാഷയിലായിരുന്നു വിമർശിച്ചിരുന്നത്.

കഴിഞ്ഞ വെള്ളിയാഴ്ച 59കാരിയായ വുചാൻഗ് ഹോസ്പിറ്റലിലെ നഴ്സ് കൊറോണ ബാധിച്ച് മരിച്ചപ്പോഴും ചൈനീസ് അധികൃതർ അക്കാര്യം മറച്ച് വയ്ക്കാനായിരുന്നു അങ്ങേയറ്റം ശ്രമിച്ചിരുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച ചൈനയിലെ ആറ് ഹെൽത്ത് വർക്കർമാരാണ് കൊറോണ ബാധിച്ച് മരിച്ചിരിക്കുന്നത്. ഇതിന് പുറമെ ചൈനയിലെ 1700 മെഡിക്കൽ ജീവനക്കാരെയും ഈ കൊലയാളി വൈറസ് ബാധിച്ചിട്ടുണ്ട്.ഡോ. ലിയു വിന്റെ മരണവാർത്ത ആദ്യമായി റിപ്പോർട്ട് ചെയ്തിരുന്നത് റെഡ് സ്റ്റാർ ന്യൂസാണ്. ചോൻഗ്കിൻഗ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഒരു ന്യൂസ് ഔട്ട്ലെറ്റാണിത്.

വിവിധ ഉറവിടങ്ങളിൽ നിന്നാണ് ലിയുവിന്റെ മരണവാർത്ത് സ്ഥിരീകരിച്ചിരിക്കുന്നതന്നാണ് ഈ റെഡ് സ്റ്റാർ ന്യൂസ് പറയുന്നത്. ട്വിറ്ററിന് സമാനമായി ചൈനയിൽ പ്രചാരമുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ വെയ്ബോ ലിയുവിന്റെ മരണം ഒരു പോസ്റ്റിലൂടെ സ്ഥിരീകരിച്ചിട്ടുണ്ട്. കൊറോണ ബാധിച്ച് മരിക്കുന്ന ചൈനയിലെ ആദ്യത്തെ ഹോസ്പിറ്റൽ ഡയറക്ടറാണ് ലിയുവെന്നാണീ പോസ്റ്റ് വെളിപ്പെടുത്തുന്നത്. വുചാൻഗ് ഹോസ്പിറ്റലിലെ ഒരു ഡോക്ടറും ലിയു മരിച്ചുവെന്ന വാർത്ത ശരിയാണെന്ന് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ലിയും നല്ല ആരോഗ്യമുള്ള വ്യക്തിയായിരുന്നുവെന്നും ഈ വാർത്ത കേട്ട് താൻ ഞെട്ടിത്തരിച്ചുവെന്നും ഈ ആശുപത്രിയുമായി ബന്ധപ്പെട്ട മറ്റൊരു വ്യക്തിയും വെളിപ്പെടുത്തുന്നു.

അതിനിടെ കൊറോണ പടരുന്നത് നേരത്തെ അറിഞ്ഞിട്ടും ചൈനീസ് പ്രസിഡന്റ് ജിൻ പിൻഗ് അടക്കമുള്ളവർ ഇക്കാര്യം മറച്ച് വയ്ക്കാനാണ് ശ്രമിച്ചിരുന്നതെന്നും അതിനാൽ കാര്യങ്ങൾ കൂടുതൽ വഷളാകാൻ കാരണമായെന്നുമുള്ള ആരോപണവും ശക്തമാണ്. താൻ വളരെ നേരത്തെ തന്നെ കൊറോണയെക്കുറിച്ച് അറിഞ്ഞിരുന്നുവെന്നും അതിനെതിരെ പ്രവർത്തിക്കുന്നതിന് നേതൃത്വവും നിർദ്ദേശവുമേകിയിരുന്നുവെന്നും ഫെബ്രുവരി മൂന്ന് നടത്തിയ ഒരു പ്രസംഗത്തിലൂടെ ജിൻപിൻഗ് വെളിപ്പെടുത്തിയതാണ് അദ്ദേഹത്തിന് തന്നെ വിനയായിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP