Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഹജ്ജിനും പോകാനായി കരുതി വെച്ച അഞ്ച് ലക്ഷം രൂപ സംഭാവന ചെയ്തു; ജമ്മു കശ്മീരിൽ സേവാഭാരതിയുടെ പ്രവർത്തനങ്ങൾക്ക് പിന്തുണയുമായി ഖാലിദ ബീഗം; ജനസംഘം അധ്യക്ഷനായിരുന്ന കേണൽ പീർ മുഹമ്മദ്ഖാന്റെ മരുമകൾ ജമ്മുകശ്മീരിൽ കോൺവെന്റ് വിദ്യാഭ്യാസംനേടിയ ആദ്യകാല വനിതകളിൽ ഒരാൾ; ഐപിഎസ് ഉദ്യോഗസ്ഥനായിരുന്ന മകൻ ഫാറൂഖ് ഖാൻ ജമ്മുകശ്മീർ ലെഫ്. ഗവർണറുടെ ഉപദേശകരിൽ ഒരാളും

ഹജ്ജിനും പോകാനായി കരുതി വെച്ച അഞ്ച് ലക്ഷം രൂപ സംഭാവന ചെയ്തു; ജമ്മു കശ്മീരിൽ സേവാഭാരതിയുടെ പ്രവർത്തനങ്ങൾക്ക് പിന്തുണയുമായി ഖാലിദ ബീഗം; ജനസംഘം അധ്യക്ഷനായിരുന്ന കേണൽ പീർ മുഹമ്മദ്ഖാന്റെ മരുമകൾ ജമ്മുകശ്മീരിൽ കോൺവെന്റ് വിദ്യാഭ്യാസംനേടിയ ആദ്യകാല വനിതകളിൽ ഒരാൾ; ഐപിഎസ് ഉദ്യോഗസ്ഥനായിരുന്ന മകൻ ഫാറൂഖ് ഖാൻ ജമ്മുകശ്മീർ ലെഫ്. ഗവർണറുടെ ഉപദേശകരിൽ ഒരാളും

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: കൊറോണ വൈറസിനെ പ്രതിരോധിക്കാനുള്ള പരിശ്രമത്തിലാണ് രാജ്യം മുഴുവനും. ഇതിനായി പല കോണുകളിൽ നിന്നും സംഭാവന സ്വരൂപിക്കുകയും തങ്ങൽ ആകുന്ന സഹായങ്ങളും പല സംഘടനകളും ചെയ്തു വരുന്നു. കോവിഡ് ഭീതിമൂലം ഇത്തവണ ഹജ്ജ് തീർത്ഥാടനം തന്നെ പ്രതിസന്ധിയിൽ ആയതോടെ പലരും ഈ തുക കോവിഡ് പ്രതിരോധിത്തിനായി നൽകി. ഹജ്ജിനുപോകാൻ കരുതിവെച്ചിരുന്ന അഞ്ചുലക്ഷം രൂപ മുസ്ലിം വനിത ആർഎസ്എസ്. സേവന സംഘടനയായ സേവാഭാരതിക്കു നൽകിയും മാതൃകയായി.

ജമ്മുകശ്മീരുകാരി ഖാലിദ ബീഗമാണ് സേവാഭാരതിയുടെ കൊറോണ പ്രതിരോധപ്രവർത്തനങ്ങളിൽ ആകൃഷ്ടയായി തന്റെസമ്പാദ്യം നൽകിയത്. ജനസംഘം അധ്യക്ഷനായിരുന്ന കേണൽ പീർ മുഹമ്മദ്ഖാന്റെ മരുമകളാണ് എൺപത്തിയേഴുകാരിയായ ഖാലിദ. ജമ്മുകശ്മീരിൽ കോൺവെന്റ് വിദ്യാഭ്യാസംനേടി ആദ്യകാല വനിതകളിലൊരാളാണിവർ. ഇവരുടെ മകൻ ഫാറൂഖ് ഖാൻ ഐ.പി.എസ്. ഉദ്യോഗസ്ഥനായിരുന്നു. ഇപ്പോൾ ജമ്മുകശ്മീർ ലെഫ്. ഗവർണറുടെ ഉപദേശകരിലൊരാളാണ്. ജമ്മുകശ്മീരിലെ സാധുക്കൾക്കായി പണം ചെലവിടണമെന്ന് ഇവർ അഭ്യർത്ഥിച്ചതായി ആർഎസ്എസ്. മാധ്യമവിഭാഗം തലവൻ അരുൺ ആനന്ദ് പറഞ്ഞു. കൊറോണനിയന്ത്രണങ്ങൾ കാരണമാണ് ഖാലിദയ്ക്ക് ഈവർഷം ഹജ്ജിനു പോകാൻ സാധിക്കാതിരുന്നത്.

ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് ജമ്മു കശ്മീരിൽ സേവാഭാരതി നടത്തുന്ന സേവന പ്രവർത്തനങ്ങളിൽ ആകൃഷ്ടയായാണ് ഖാലിദ ബീഗം തുക സംഭാവന നൽകിയതെന്ന് ആർഎസ്എസിന്റെ മാധ്യമ വിഭാഗമായ ഇന്ദ്രപ്രസ്ഥ വിശ്വ സംവാദ് കേന്ദ്രം മേധാവി അരുൺ ആനന്ദ് പറഞ്ഞു. തീർത്ഥാടനത്തിനായി കരുതിവെച്ച അഞ്ച് ലക്ഷം രൂപയാണ് സേവാഭാരതിയുടെ പ്രവർത്തനങ്ങൾക്കായി സംഭാവന ചെയ്തത്.

ജമ്മു കശ്മീരിലെ പാവപ്പെട്ട ജനങ്ങൾക്കായി സേവാഭാരതി വഴി പണം ഉപയോഗപ്പെടുത്തണമെന്നാണ് അവരുടെ ആഗ്രഹം. കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ രാജ്യത്തെമ്പാടുമുള്ള സേവാഭാരതി പ്രവർത്തകർ സന്നദ്ധ പ്രവർത്തനങ്ങളുമായി രംഗത്ത് വന്നിരിക്കുകയാണ്. പാവപ്പെട്ടവർക്കും വീടില്ലാത്തവർക്കും ഭക്ഷണവും, വെള്ളവും എത്തിക്കുക, വീടുകളിൽ അവശ്യസാധനങ്ങൾ എത്തിക്കുക തുടങ്ങിയ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുകയാണ് സേവാഭാരതി പ്രവർത്തകർ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP