Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

കോവിഡ് കേസുകളുടെ എണ്ണത്തിൽ വർധന ഉണ്ടെങ്കിലും ഇന്ത്യയിൽ കോവിഡ് സാമൂഹിക വ്യാപനമില്ലെന്ന് ലോകാരോഗ്യ സംഘടന; ആദ്യ റിപ്പോർട്ടിൽ പരാമർശനമുണ്ടായത് പിഴവ് മൂലമെന്നും വിശദീകരണം; നിലവിൽ ഇന്ത്യയിലെ കേസുകളുടെയെല്ലാം സമ്പർക്ക ഉറവിടം കണ്ടെത്താൻ ആരോഗ്യപ്രവർത്തകർക്ക് സാധിച്ചിട്ടുണ്ടെന്നും റിപ്പോർട്ട്; പഞ്ചാബിൽ സാമൂഹിക വ്യാപനം നടന്നുവെന്ന് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിങ്; രോഗികളുടെ എണ്ണം നിയന്ത്രിക്കാൻ മൂന്നാഴ്ചയെങ്കിലും വേണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രിയും

കോവിഡ് കേസുകളുടെ എണ്ണത്തിൽ വർധന ഉണ്ടെങ്കിലും ഇന്ത്യയിൽ കോവിഡ് സാമൂഹിക വ്യാപനമില്ലെന്ന് ലോകാരോഗ്യ സംഘടന; ആദ്യ റിപ്പോർട്ടിൽ പരാമർശനമുണ്ടായത് പിഴവ് മൂലമെന്നും വിശദീകരണം; നിലവിൽ ഇന്ത്യയിലെ കേസുകളുടെയെല്ലാം സമ്പർക്ക ഉറവിടം കണ്ടെത്താൻ ആരോഗ്യപ്രവർത്തകർക്ക് സാധിച്ചിട്ടുണ്ടെന്നും  റിപ്പോർട്ട്; പഞ്ചാബിൽ സാമൂഹിക വ്യാപനം നടന്നുവെന്ന്  മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിങ്; രോഗികളുടെ എണ്ണം നിയന്ത്രിക്കാൻ മൂന്നാഴ്ചയെങ്കിലും വേണമെന്ന്  കേന്ദ്ര ആരോഗ്യമന്ത്രിയും

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ഇന്ത്യയിൽ കോവിഡ് കേസുകളുടെ എണ്ണത്തിൽ വലിയ വർദ്ധനവ് ഉണ്ടായിട്ടുണ്ടെങ്കിലും സാമൂഹ്യ വ്യാപനത്തിലേക്ക് അത് കടന്നിട്ടില്ലെന്ന് വിശദീരിച്ചു ലോക ആരോഗ്യ സംഘടന. കോവിഡ് കേസുകളുടെ എണ്ണത്തിൽ വർധന ഉണ്ടെങ്കിലും സാമൂഹിക വ്യാപനമില്ലെന്നാന്നാണ് തങ്ങളുടെ മുൻ റിപ്പോർട്ടു തന്നെ തള്ളിക്കൊണ്ട് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നത്. കോവിഡ് സാമൂഹിക വ്യാപനത്തിന്റെ ഘട്ടത്തിലാണ് ഇന്ത്യ എന്ന റിപ്പോർട്ടിലെ തെറ്റ് തിരുത്തിയതായും ലോകാരോഗ്യസംഘടന വ്യക്തമാക്കി.

കോവിഡ് 19 ബാധിച്ച രാജ്യങ്ങളെക്കുറിച്ചുള്ള ലോകാരോഗ്യ സംഘടനയുടെ കഴിഞ്ഞ ദിവസത്തെ റിപ്പോർട്ടിലാണ് ഇന്ത്യയിൽ സാമൂഹിക വ്യാപനം നടന്നുവെന്ന് രേഖപ്പെടുത്തിയിരുന്നത്. എന്നാൽ അത് തെറ്റുപറ്റിയതാണെന്നും തിരുത്തിയെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി. ഇന്ത്യയിൽ ഒരു കൂട്ടം കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നാൽ അത് സാമൂഹിക വ്യാപനമല്ല. ലോകാരോഗ്യ സംഘടന വക്താവ് ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞു.

ഇന്ത്യയിൽ കേസുകൾ വർധിച്ചപ്പോഴും സാമൂഹിക വ്യാപനം ഉണ്ടായിട്ടില്ലെന്ന് കേന്ദ്ര സർക്കാരും ആവർത്തിച്ചിരുന്നു. പകർച്ചവ്യാധിയുടെ ഉറവിടം കണ്ടെത്താൻ പ്രയാസപ്പെടുന്ന വിധത്തിൽ രോഗം വ്യാപിക്കുമ്പോഴാണ് സമൂഹവ്യാപനത്തിലേക്ക് കടക്കുന്നത്. എന്നാൽ നിലവിൽ ഇന്ത്യയിലെ കേസുകളുടെയെല്ലാം സമ്പർക്ക ഉറവിടം കണ്ടെത്താൻ ആരോഗ്യപ്രവർത്തകർക്ക് സാധിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. അതേസമയം പഞ്ചാബിൽ സാമൂഹിക വ്യാപനം നടന്നുവെന്നാണ് പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിങ് പറയുന്നത്. രോഗം ബാധയുണ്ടായതിന്റെ കൃത്യമായ ഉറവിടം ലഭിക്കാത്ത 27 കേസുകൾ പഞ്ചാബിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ 27പേരും വിദേശ യാത്ര നടത്തിയവരോ, രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചവരുമായി അടുത്തിടപഴകിയവരോ അല്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.

6412 കോവിഡ് 19 കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 33 മരണങ്ങൾ റിപ്പോർട്ട് ചെയ്തതുൾപ്പടെ രാജ്യത്ത് ആരെ 199 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇപ്പോഴത്തെ ഘട്ടത്തിൽ കോവിഡ് മൂന്നാം ഘട്ടത്തിലേക്ക് കടന്നാൽ രോഗവ്യാപനം പതിന്മടങ്ങ് വർധിക്കും. രോഗ ബാധ ഉണ്ടായത് എങ്ങനെയെന്ന് കണ്ടെത്താനുള്ള സാധ്യതയും അടയും. എന്നാൽ ഇന്ത്യയിൽ കാര്യങ്ങൾ നിയന്ത്രണ വിധേയമാണെന്നാണ് സർക്കാർ പറയുന്നത്.

അതിനെട കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി സംസ്ഥാനങ്ങൾക്ക് 4100 കോടി നൽകിയെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർധൻ അറിയിച്ചു. സ്ഥിതിഗതികൾ വിലയിരുത്തിവരികയാണെന്നും പ്രതിരോധ പ്രവർത്തനങ്ങളിൽ വിട്ടുവീഴ്ചയുണ്ടാവില്ലെന്നും ഹർഷവർധൻ പറഞ്ഞു. സംസ്ഥാന ആരോഗ്യമന്ത്രിമാരുമായി വീഡിയോ കോൺഫ്രൻസ് നടത്തിയ ശേഷം മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു ഹർഷവർധൻ. കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾക്ക് സംസ്ഥാനങ്ങൾ വിട്ടുവീഴ്ചയില്ലാത്ത നടപടികൾ സ്വീകരിക്കണമെന്ന് കേന്ദ്രമന്ത്രി സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. ഐസിഎംആർ ലാബുകളിൽ പരിശോധനകൾ കൂടുതൽ കർക്കശമാക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്.

അതേസമയം രാജ്യത്ത് ലോക്ക്ഡൗൺ നീട്ടിയേക്കുമെന്ന സൂചനയും അദ്ദേഹം നൽകി. ലോക്ക്ഡൗൺ സാമൂഹികപ്രതിരോധ കുത്തിവയ്പാണെന്നും അദ്ദേഹം പറഞ്ഞു. രോഗികളുടെ എണ്ണത്തിലുള്ള വർധന നിയന്ത്രിക്കാൻ മൂന്നാഴ്ചയെങ്കിലും സമയം വേണം. സംസ്ഥാനങ്ങൾ ലോക്ക്ഡൗൺ നൂറ് ശതമാനം ഫലപ്രദമായി നടപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു. സ്വകാര്യസുരക്ഷാ ഉപകരണങ്ങളും എൻ95 മാസ്‌കും ആരോഗ്യപ്രവർത്തകർക്ക് വേണ്ടിയാണ്. ഇത്തരം മാസ്‌കുകൾ സാധാരണക്കാർ ഉപയോഗിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP