Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കോവിഡ് വായുവിലൂടെ പകരും എന്നതിന് തെളിവില്ലെന്ന് ഐസിഎംആർ; അങ്ങനെയാണെങ്കിൽ വൈറസ് ബാധിതരുടെ കുടുംബങ്ങളിലെ എല്ലാവർക്കും രോഗബാധ ഉണ്ടാകേണ്ടതായിരുന്നു; രോഗികൾ ചികിത്സയിൽ കഴിഞ്ഞ ആശുപത്രികളിലെ മറ്റുരോഗികൾക്കും വൈറസ് ബാധ ഉണ്ടാകേണ്ടതായിരുന്നു; കൊറോണ വായുവിലൂടെയും പകരുമെന്ന് യു.എസ് പകർച്ചവ്യാധി വകുപ്പ് തലവൻ അന്തോണി ഫൗസിയുടെ അഭിപ്രായം തള്ളി ഇന്ത്യൻ ശാസ്ത്രജ്ഞർ

കോവിഡ് വായുവിലൂടെ പകരും എന്നതിന് തെളിവില്ലെന്ന് ഐസിഎംആർ; അങ്ങനെയാണെങ്കിൽ വൈറസ് ബാധിതരുടെ കുടുംബങ്ങളിലെ എല്ലാവർക്കും രോഗബാധ ഉണ്ടാകേണ്ടതായിരുന്നു; രോഗികൾ ചികിത്സയിൽ കഴിഞ്ഞ ആശുപത്രികളിലെ മറ്റുരോഗികൾക്കും വൈറസ് ബാധ ഉണ്ടാകേണ്ടതായിരുന്നു; കൊറോണ വായുവിലൂടെയും പകരുമെന്ന് യു.എസ് പകർച്ചവ്യാധി വകുപ്പ് തലവൻ അന്തോണി ഫൗസിയുടെ അഭിപ്രായം തള്ളി ഇന്ത്യൻ ശാസ്ത്രജ്ഞർ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: കഴിഞ്ഞ ദിവസം ലോകത്തെ ഞെട്ടിച്ച ഒരു വാർത്തയായിരുന്നു യു.എസ് പകർച്ചവ്യാധി വകുപ്പ് തലവൻ അന്തോണി ഫൗസി പുറത്തുവിട്ടത്. കോവിഡ് മഹാമാരി വായുവിലൂടെയും പകരുമെന്ന് അമേരിക്കയിലെ ശാസ്ത്രജ്ഞർ കണ്ടെത്തിയതായി അദ്ദേഹം പറഞ്ഞത് ഞെട്ടലോടെയാണ് ലോകം ്േകട്ടത്. ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ പുറത്തുവരുന്ന വൈറസ് അടങ്ങിയ ദ്വകണികകളിലൂടെ മാത്രമെ വൈറസ് പകരൂവെന്ന നിഗമനം തള്ളിക്കൊണ്ടായിരുന്നു അമേരിക്കൻ ശാസ്ത്രജ്ഞർ രംഗത്തെത്തിയത്. പഠനം ഇതുവരെ തീർപ്പിലെത്തിയിട്ടില്ലെന്നും അവർ വൈറ്റ് ഹൗസിന് അയച്ച കത്തിൽ പറഞ്ഞിരുന്നു. എന്നാൽ, ഈ വാദം തള്ളുന്ന നിലപാടാണ് ്ഇന്ത്യൻ ശാസ്ത്രജ്ഞൻ എടുത്തത്.

കൊറോണ വൈറസ് വായുവിലൂടെ പകരും എന്നതിന് തെളിവില്ലെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) വ്യക്താമക്കി. അങ്ങനെയായിരുന്നെങ്കിൽ വൈറസ് ബാധിതരുടെ കുടുംബങ്ങളിലെ എല്ലാവർക്കും രോഗബാധ ഉണ്ടാകേണ്ടതായിരുന്നുവെന്ന് ഐസിഎംആർ ഉദ്യോഗസ്ഥൻ ചൂണ്ടിക്കാട്ടി.

വായുവിലൂടെ പകർന്നിരുന്നുവെങ്കിൽ കൊറോണ ബാധിതർ ചികിത്സയിൽ കഴിഞ്ഞ ആശുപത്രികളിലെ മറ്റുരോഗികൾക്കും വൈറസ് ബാധ ഉണ്ടാകേണ്ടതായിരുന്നു. അതിനാൽ നിലവിൽ കൊറോണ വായുവിലൂടെ പകരുമെന്ന വാദത്തിന് അടിസ്ഥാനമില്ലെന്ന് ഐസിഎംആർ ഉദ്യോഗസ്ഥൻ വ്യക്തമാക്കി. കേന്ദ്ര ആരോഗ്യ മന്ത്രാലയ ജോയിന്റ് സെക്രട്ടറി ലവ് അഗർവാളിനൊപ്പം നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഉദ്യോഗസ്ഥൻ ഇക്കാര്യം പറഞ്ഞത്. കൊറോണ വായുവിലൂടെ പടരുകയാണെങ്കിൽ വ്യാപന നിരക്ക് ഇപ്പോൾ ഉള്ളതിന്റെ എത്രയോ ഇരട്ടിയാവുമെന്നാണ് പൊതു വിലയിരുത്തൽ. അതുകൊണ്ടുതന്നെ ഇന്ത്യൻ ശാസത്രഞ്ജരുടെ അഭിപ്രായത്തിനാണ് ലോകം പൊതുവേ മുൻ തൂക്കം നൽകുന്നത്.

ഓസ്ട്രേലിയയിലെയും ജർമ്മനിയിലെയും ശാസ്ത്രജ്ഞർ ഈ നിഗമനത്തിന് ഒപ്പമാണ്. കോവിഡ് 19 എന്ന ഈ നൂതന കൊറോണ വൈറസ്, ജനിതകമായ ചെറിയ വ്യത്യാസങ്ങൾ ഒഴിച്ചാൽ, രൂപശാസ്ത്രപരമായും, മറ്റു ഭൗതിക സവിശേഷതകൾ കൊണ്ടും, ഏറെക്കുറെ മുൻ കൊറോണ വൈറസുകളെപ്പോലെ തന്നെയാണ്. ഇതിൽ നിന്നു വിഭിന്നമായി വായുവിലൂടെ രോഗപ്പകർച്ച ഉണ്ടാവണം എങ്കിൽ മൊത്തം ഘടനയിലും ഭൗതിക സവിശേഷതകളിലും സാരമായ വ്യത്യാസങ്ങൾവരേണ്ടി വരും. ജനിതക വ്യതിയാനം പോലെ ലളിതമായി സംഭവിക്കുന്ന ഒന്നല്ല അത്. അതുകൊണ്ടുതന്നെ ജനിതകഘടനവെച്ചുനോക്കുമ്പോൾ കോവിഡ് വായുവിലൂടെ പകരാൻ ഇടയില്ല എന്നാണ് പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP