Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പട്ടിണി മൂലം മക്കളെ ശിശുക്ഷേമ സമിതിയിൽ ഏൽപ്പിച്ച വീട്ടമ്മയ്ക്ക് സഹായവുമായി തിരുവനന്തപുരം നഗരസഭ; നഗരസഭയിൽ ചൊവ്വാഴ്ച മുതൽ താത്കാലിക ജോലി; നിർമ്മാണം പൂർത്തീകരിച്ച ഫ്‌ളാറ്റുകളിലൊന്ന് കുടുംബത്തിന് നൽകുമെന്നും മേയറുടെ ഉറപ്പ്; കുട്ടികളുടെ മുഴുവൻ പഠന ചിലവും നഗരസഭ വഹിക്കും; സ്ഥിതിഗതികൾ കണ്ട് ബോധ്യപ്പെട്ട് മേയർ കെ ശ്രീകുമാറിന്റെ അടിയന്തര ഇടപെടൽ; കുട്ടികളുടെ മുഴുവൻ ചിലവും ശിശുക്ഷേമ സമിതി നോക്കുമെന്ന് മന്ത്രി കെ.കെ ശൈലജയും

പട്ടിണി മൂലം മക്കളെ ശിശുക്ഷേമ  സമിതിയിൽ ഏൽപ്പിച്ച വീട്ടമ്മയ്ക്ക് സഹായവുമായി തിരുവനന്തപുരം നഗരസഭ; നഗരസഭയിൽ  ചൊവ്വാഴ്ച മുതൽ താത്കാലിക ജോലി; നിർമ്മാണം പൂർത്തീകരിച്ച ഫ്‌ളാറ്റുകളിലൊന്ന് കുടുംബത്തിന് നൽകുമെന്നും മേയറുടെ ഉറപ്പ്; കുട്ടികളുടെ മുഴുവൻ പഠന ചിലവും നഗരസഭ വഹിക്കും; സ്ഥിതിഗതികൾ കണ്ട് ബോധ്യപ്പെട്ട് മേയർ കെ ശ്രീകുമാറിന്റെ അടിയന്തര ഇടപെടൽ; കുട്ടികളുടെ മുഴുവൻ ചിലവും ശിശുക്ഷേമ സമിതി നോക്കുമെന്ന് മന്ത്രി കെ.കെ ശൈലജയും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പട്ടിണി മൂലം മക്കളെ ശിശുക്ഷേമ സമിതിക്ക് കൈമാറിയ വീട്ടമ്മയ്ക്ക് സഹായ വസ്തവുമായി തിരുവനന്തപുരം നഗരസഭ. വീട്ടമ്മയ്ക്ക് തിരുവനന്തപുരം നഗരസഭ നാളെ മുതൽ താത്കാലിക ജോലി നൽകാൻ നഗരസഭയുടെ ദ്രുതവേഗത്തിലുള്ള നടപടി. കൈതമുക്കിൽ റെയിൽവെ പുറമ്പോക്കിൽ താമസിക്കുന്ന സ്ത്രീ ആറു മക്കളിൽ നാലുപേരെ ശിശുക്ഷേമ സമിതിക്ക് കൈമാറിയ ഇന്ന് വൈകിട്ടോടെയാണ് പുറത്തുവന്നത്. ഭരണസിരാകേന്ദ്രത്തിന് നടുവിലെ ഈ കൊടുംപട്ടിണിയുടെ വാർത്ത കാട്ടു തീ പോലെ കത്തിയതോടെയാണ് മേയർ കെ. ശ്രീകുമാർ അടിയന്തര ഇടപെടൽ നടത്തിയത്. മേയർ ഇവരുടെ വീട് സന്ദർശിക്കുകയും ജോലി നൽകുമെന്ന പ്രഖ്യാപനം നടത്തുകയും ചെയ്തത്.

നഗരസഭയുടെ പണി പൂർത്തിയായി കിടക്കുന്ന ഫ്ളാറ്റുകളിലൊന്ന് ഇവർക്ക് നൽകാനുള്ള നടപടി സ്വീകരിക്കുമെന്നും മേയർ വ്യക്തമാക്കുന്നു. ഇതോടൊപ്പം തന്നെ വിദ്യാർത്ഥികളുടെ മുഴുവൻ വിദ്യാഭ്യാസ ചിലവും നഗരസഭ വഹിക്കും. വിശപ്പ് സഹിക്കാൻ കഴിയാതെ കുട്ടികളിൽ ഒരാൾ മണ്ണുതിന്ന് വിശപ്പടക്കിയകാര്യം ശിശുക്ഷേമ സമിതിക്ക് നൽകിയ അപേക്ഷയിൽ അമ്മ വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സമിതി കുട്ടികളുടെ സംരക്ഷണം ഏറ്റെടുത്തത്.

സ്ഥിഗതികൾ അതീവ ദുഃഖകരമാണെന്ന് സന്ദർശനത്തിന് ശേഷം മേയർ മാധ്യമങ്ങളോട് പ്രതികരിച്ചത്. അതേസമയം കൈതമുക്കിൽ കുട്ടികൾ പട്ടിണികിടക്കേണ്ടിവന്ന സാഹചര്യത്തിൽ ഉചിതമായ നടപടി സ്വീകരിക്കാൻ മന്ത്രി കെ.കെ ശൈലജ നിർദ്ദേശം നൽകിയെന്ന് ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി എസ്‌പി ദീപക് വ്യക്തമാക്കുന്നു.മദ്യലഹരിയിൽ അച്ഛൻ കുട്ടികളെ ഉപദ്രവിച്ചിരുന്നു എന്ന് അന്വേഷിച്ച് ബോധ്യപ്പെട്ടതാണ്. ഇക്കാര്യം കുട്ടികൾ തുറന്നു പറഞ്ഞു. വിഷയത്തിൽ നിയമ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. കുട്ടികൾ ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിലാണ്. വിദ്യാഭ്യാസം ഉൾപ്പടെയുള്ള കാര്യങ്ങൾ സമിതി ഉറപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

തിരുവനന്തപുരം കൈതമുക്കിൽ റെയിൽവേ പുറമ്പോക്കിൽ താമസിക്കുന്ന സ്ത്രിയാണ് മക്കളെ ശിശുക്ഷേമ സമിതിയെ സംരക്ഷിക്കാനേൽപ്പിച്ചത്. ഇവരുടെ ആറുമുക്കളിൽ നാലുപേരേയും ശിശുക്ഷേമ സമിതി ഏറ്റെടുത്തു. വിശപ്പും പട്ടിണിയും കഠിനമായതോടെയാണ് സ്വന്തം മക്കളെ ശിശുക്ഷേമ സമിതിക്ക് കൈമാറാൻ ഈ പെറ്റമ്മ തീരുമാനമെടുത്തത്. കുട്ടികളിൽ മൂത്ത് കുട്ടി പച്ചമണ്ണ് വാരി തിന്നാണ് വിശപ്പ് അടക്കിയെതെന്നും അമ്മ ശിശുക്ഷേമ സമിതിക്ക് മുന്നിൽ സമർപ്പിച്ച കണ്ണൂനീർ അപേക്ഷയിൽ ചൂണ്ടിക്കാട്ടുന്നു. തലസ്ഥാന നഗരിയിൽ ഭരണകൂടങ്ങളുടെ മൂക്കിൻ തുമ്പത്താണ് കേരളത്തെ ലജ്ജിപ്പിക്കുന്ന സംഭവം അരങ്ങേറിയത്. സംഭവം അറിഞ്ഞ് ശിശുക്ഷേമ സമിതി പ്രവർത്തകർ ഇടപെട്ടതോടെയാണ് വാർഡ് കൗൺസിലർ പോലും വിവരം അറിയുന്നത്.

ടാർപോളിൻ കെട്ടി മറച്ച കുടിലിലാണ് അമ്മയും ആറു കുട്ടികളും ഇവരുടെ മദ്യപനായ ഭർത്താവും കഴിയുന്നത്. ഭർത്താവിന്റെ അമിത മദ്യപാനവും മദ്യപിച്ച് എത്തിയാൽ കുട്ടികളെ നിരന്തരം മർദ്ദിക്കുകയും ചെയ്യുന്നതോടെ ആത്മഹ്യയുടെ നിഴലിലാണ് ഈ അമ്മ നിന്നത്. ഇതോടെയാണ് ശിശുക്ഷേമ സമിതിയുടെ പരസ്യം കണ്ട് കുട്ടികളെ ഏറ്റെടുക്കണമെന്ന അപേക്ഷയുമായി സമീപിച്ചത്. കാര്യം ഗൗരവമുള്ളതാണെന്ന് ബോധ്യപ്പെട്ടതോടെ സമിതി പ്രവർത്തകർ വീട്ടിലെത്തി യുവതിയുടേയും കുഞ്ഞുങ്ങളുടേയും അവസ്ഥ കണ്ട് മനസിലാക്കിയ ശേഷം കുട്ടികളെ ഏറ്റെടുക്കുകയായിരുന്നു,

മൂന്നുമാസം പ്രായമുള്ളതും ഒന്നര വയസു പ്രായമുള്ളതുമായ രണ്ട് പിഞ്ചുകുഞ്ഞുങ്ങൾക്ക് അമ്മയുടെ സാന്നിധ്യം അനിവാര്യമായതിനാൽ ശിശുക്ഷേമ സമിതിക്ക് കൈമാറിയിട്ടില്ല. ഇവരെയും നോക്കാൻ കഴിയാത്ത സാഹചര്യം വരികയാണെങ്കിൽ ഈ കുട്ടികളേക്കൂടി ശിശുക്ഷേമ സമിതി ഏറ്റേടുക്കുമെന്ന വിവരം അറിയിച്ചിട്ടുണ്ട്.

തൈക്കാട് അമ്മത്തൊട്ടിലിലേക്കാണ് ഏറ്റെടുത്ത കുട്ടികളെ ഇപ്പോൾ കൊണ്ടുപോയിരിക്കുന്നത്. ഇവർക്ക് വിദ്യാഭ്യാസമടക്കമുള്ള സാഹചര്യങ്ങൾ ഇവിടെ ഒരുക്കി നൽകും. അതിനൊപ്പം നിശ്ചിത സമയത്ത് മാതാപിതാക്കൾക്ക് ഇവരെ അവിടെയെത്തി കാണാം. നാലുകുട്ടികൾക്കും 18 വയസ് പ്രായമാകുന്നതുവരെ ശിശുക്ഷേമ സമിതിയുടെ സംരക്ഷണത്തിലാകും ഉണ്ടാകുക.

ആറു കുട്ടികളുണ്ട്. മൂത്തയാൾക്ക് 7 വയസ്സ്. ഏറ്റവും ഇളയ ആൾക്ക് മൂന്ന് മാസം പ്രായം. കൂലിപ്പണിക്കാരനായ ഭർത്താവ് മദ്യപാനിയാണ്. ഭക്ഷണത്തിനുള്ള വക ഭർത്താവ് തരാറില്ല. ആരോഗ്യരംഗത്തും ചികിത്സാ രംഗത്തും, ജീവിതരീതിയും സാക്ഷരതയിലും കേരളം നമ്പർ വൺ എന്ന് കൊട്ടി ഘോഷിക്കുമ്പോഴാണ് അധികാര വർഗത്തിന്റെ മൂക്കിൻ തുമ്പത്ത് ഈ ദുരവസ്ഥ തുടർന്നത്. കോർപ്പറേൻ തലം വരെയുള്ള ഭരണസിരാകേന്ദ്രങ്ങളി്ൽ നിന്ന് പോലും ഇവർക്ക് നീതി ലഭിച്ചിട്ടില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP