1 usd = 75.90 inr 1 gbp = 94.73 inr 1 eur = 83.07 inr 1 aed = 20.66 inr 1 sar = 20.17 inr 1 kwd = 243.26 inr

Apr / 2020
10
Friday

ചില്ലി ചിക്കനും ഫ്രൈഡ് റൈസും നൂഡിൽസും ദിവസങ്ങളായി തണുത്തുറഞ്ഞ് ഫ്രിഡ്ജിലും ഫ്രീസറിലും; സ്‌റ്റോർ മുറിയിൽ കയറിയപ്പോൾ എലികളുടെ ഉത്സവാഘോഷം; ഭക്ഷണസാധനങ്ങൾ പാചകം ചെയ്യുന്നതും അറപ്പുതോന്നുന്ന ഇടങ്ങളിൽ; വീഡിയോ ഷൂട്ട് ചെയ്ത് അയച്ചപ്പോൾ കഴക്കൂട്ടം ചില്ലി ചിക്കൻ കോർണറിൽ റെയ്ഡിനെത്തി കോർപറേഷൻ ആരോഗ്യവിഭാഗം; ബുഹാരിക്കും എംആർഎക്കും സംസമിനും പിന്നാലെ തലസ്ഥാനത്തെ ഫുഡികളെ അലോസരപ്പെടുത്തുന്ന കാഴ്ചകൾ ഇങ്ങനെ

July 23, 2019 | 09:44 PM IST | Permalink



ചില്ലി ചിക്കനും ഫ്രൈഡ് റൈസും നൂഡിൽസും ദിവസങ്ങളായി തണുത്തുറഞ്ഞ് ഫ്രിഡ്ജിലും ഫ്രീസറിലും; സ്‌റ്റോർ മുറിയിൽ കയറിയപ്പോൾ എലികളുടെ ഉത്സവാഘോഷം; ഭക്ഷണസാധനങ്ങൾ പാചകം ചെയ്യുന്നതും അറപ്പുതോന്നുന്ന ഇടങ്ങളിൽ; വീഡിയോ ഷൂട്ട് ചെയ്ത് അയച്ചപ്പോൾ കഴക്കൂട്ടം ചില്ലി ചിക്കൻ കോർണറിൽ റെയ്ഡിനെത്തി കോർപറേഷൻ ആരോഗ്യവിഭാഗം; ബുഹാരിക്കും എംആർഎക്കും സംസമിനും പിന്നാലെ തലസ്ഥാനത്തെ ഫുഡികളെ അലോസരപ്പെടുത്തുന്ന കാഴ്ചകൾ ഇങ്ങനെ

എം മനോജ് കുമാർ

തിരുവനന്തപുരം: പഴകിയ ഭക്ഷണങ്ങൾ വിളമ്പി ജനങ്ങളുടെ വയറു കേടാക്കുന്ന തിരുവനന്തപുരത്തെ ഹോട്ടലുകളെ വിറപ്പിച്ച് കോർപ്പറേഷൻ ആരോഗ്യ വിഭാഗത്തിന്റെ റെയ്ഡ് തുടരുന്നു. ഇന്നലെ കഴക്കൂട്ടത്ത് പ്രവർത്തിക്കുന്ന ഹോട്ട് ചില്ലി ചിക്കൻ കോർണറിൽ നിന്നാണ് ആഴ്ചകൾ പഴക്കമുള്ള ഭക്ഷണ പദാർത്ഥങ്ങൾ പിടിച്ചത്. ഉച്ചയ്ക്ക് ഒരു മണിയോടെ നടത്തിയ റെയിഡിലാണ് പഴകിയ ഭക്ഷണം പിടിച്ചെടുത്തത്. ചില്ലി ചിക്കൻ, ഫ്രൈഡ് റൈസ്, നൂഡിൽസ്, മസാല തുടങ്ങി പകുതി പാകം ചെയ്ത ശേഷം ഫ്രിഡ്ജിലും ഫ്രീസറിലും പ്ലാസ്റ്റിക് ബാഗുകളിലായി സൂക്ഷിച്ച ദിവസങ്ങൾ പഴകിയ ആഹാരപദാർത്ഥങ്ങൾ ആണ് ഹെൽത്ത് വിഭാഗം പിടിച്ചെടുത്ത് നശിപ്പിച്ചത്. വളരെ വൃത്തിഹീനമായ അവസ്ഥയിലാണ് ഭക്ഷണ സാധനങ്ങൾ പാകം ചെയ്യുകയും സൂക്ഷിക്കുകയും ചെയ്തിരുന്നത്. ഹോട്ടലിന്റെ സ്റ്റോർ മുറിയിലേക്ക് റെയിഡിന്റെ ഭാഗമായി നീങ്ങിയപ്പോൾ മുന്നിലായി ഒരു എലി അവിടെ ചത്തുകിടക്കുകയും ചെയ്തിരുന്നു.

ഹോട്ടലിന്റെ പ്രധാന അടുക്കളയും സ്റ്റോർ റൂമും വർക്കേരിയയുമൊക്കെ ആകെ വൃത്തികെട്ട അവസ്ഥയിലും ആയിരുന്നു. സ്റ്റോർ റൂമിലേക്ക് കയറിയപ്പോൾ എലികൾ എന്തോ കരളുന്ന ഒച്ചയാണ് ഹെൽത്ത് വിഭാഗത്തിനെ സ്വാഗതം ചെയ്തത്. തുടർച്ചയായി നോട്ടീസ് നൽകിയിട്ടും ശുചിത്വ പരിപാടികൾ നടപ്പിലാക്കാത്തതിനാൽ കർശന നിർദ്ദേശങ്ങൾ ഉൾപ്പെടുത്തി ഹോട്ടലിനു വീണ്ടും ഹെൽത്ത് വിഭാഗം നോട്ടീസ് നൽകി. ഉറവിട മാലിന്യ സംസ്‌കരണവും ഹെൽത്ത് കാർഡ് എടുക്കലിൽ നിന്നുമാണ് ഹോട്ടൽ വിട്ടുനിന്നത്. ഇതിനാണ് മുൻപ് ഈ ഹോട്ടലിനു നോട്ടീസ് നൽകിയത്.

കോർപ്പറേഷൻ ആരോഗ്യ വിഭാഗത്തിന് ലഭിച്ച ഫോൺ കോളിനെ തുടർന്നാണ് ഹോട്ട് ചില്ലി ചിക്കൻ കോർണറിൽ നിന്ന് ഹെൽത്ത് വിഭാഗം പഴകിയ നോൺ അടക്കമുള്ള ഭക്ഷണ പദാർത്ഥങ്ങൾ പിടിച്ചത്. ഫോൺ ചെയ്ത വ്യക്തി വീഡിയോ സഹിതം ഷൂട്ട് ചെയ്ത് അയച്ചതിനാൽ ഉടനടി റെയിഡിന് ഹെൽത്ത് വിഭാഗം തയ്യാറാവുകയായിരുന്നു. പഴകിയ ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്തതിന്റെ അടിസ്ഥാനത്തിൽ ഹോട്ടലിനു പിഴ ചുമത്തുന്നതിനുള്ള നടപടിക്രമങ്ങൾ നടക്കുകയാണെന്ന് റെയിഡിന് നേതൃത്വം നൽകിയ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ സുജിത്ത് മറുനാടൻ മലയാളിയോട് പറഞ്ഞു. ഹോട്ടൽ റെയ്ഡുകൾ ഇനിയും തുടരുമെന്ന് മേയർ എം.പ്രശാന്ത് അറിയിച്ചിട്ടുണ്ട്.

ഈയിടെ കോർപ്പറേഷൻ ഹെൽത്ത് വിഭാഗം നടത്തിയ റെയിഡുകൾ തലസ്ഥാനത്തെ ഹോട്ടലുകളെ പ്രകമ്പനം കൊള്ളിക്കുന്നുണ്ട്. കഴിഞ്ഞ 14 നു നിരവധി ഹോട്ടലുകളിൽ നിന്നാണ് ഹെൽത്ത് വിഭാഗം പഴകിയ ഭക്ഷണങ്ങൾ പിടിച്ചെടുത്ത് നശിപ്പിച്ചത്. തങ്ങൾ നിരന്തരം ഭക്ഷണം കഴിക്കാൻ പോകുന്ന തിരുവനന്തപുരത്തെ പ്രമുഖ ഹോട്ടലുകളിൽ നിന്നാണ് പഴകിയ ഭക്ഷണങ്ങൾ പിടിച്ചെടുക്കപ്പെട്ടത് എന്നത് നഗരവാസികളെ തന്നെ അസ്വസ്ഥരാക്കിയിട്ടുണ്ട്.

തിരുവനന്തപുരം കവടിയാറിൽ പ്രവർത്തിക്കുന്ന ലാമിയ റസ്റ്റോറന്റിൽ നിന്ന് വാങ്ങിയ ബിരിയാണിയിൽ പുഴുവിനെ കണ്ടെത്തിയെന്നപരാതിയിൽ ഹോട്ടൽ റെയ്ഡ് ചെയ്ത് പൂട്ടിച്ചാണു ആരോഗ്യ വിഭാഗം നടപടികൾ കൈക്കൊണ്ടത്. കഴിഞ്ഞയാഴ്ചയാണ് നഗരത്തിലെ ബുഹാരി, എംആർഎ, സംസം തുടങ്ങിയ വൻകിട ഹോട്ടലുകളിൽ വൃത്തിഹീനമായ ഭക്ഷണം കണ്ടെത്തി ഹോട്ടലുകൾ പൂട്ടിച്ചത്. ലാമിയയിൽ നിന്ന് വാങ്ങിയ ബിരിയാണിയിൽ ജീവനുള്ള പുഴുക്കളെയാണ് കണ്ടെത്തിയത്.

നഗരവാസിയായ ഒരാൾ ഊബർ ഓൺലൈൻ വഴി വാങ്ങിയ ചിക്കൻ ബിരിയാണിയിൽ നിന്ന് പുഴുക്കളെ കണ്ടെത്തിയിരുന്നു. ഉടൻ തന്നെ ഇയാൾ നഗരസഭ ഹെൽത്ത് വിഭാഗത്തേയും ഒപ്പം തന്നെ നന്തൻകോട് ഫുഡ് ഇൻസ്പെക്ടർക്കും ഇയാൾ പരാതി നൽകി. ഹെൽത്ത് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ ഹോട്ടലിൽ പരിശോധന നടത്തി ബിരിയാണിയും വൃത്തിഹീനമായ സാഹചര്യത്തിൽ സൂക്ഷിച്ച കോഴി ഇറച്ചിയും പിടിച്ചെടുത്ത് കട അടച്ചു പൂട്ടി.

അന്ന് തന്നെ വൈകുന്നേരം 5.30 മണിയോടെ നന്തൻകോട് ഹെൽത്ത് ഇൻസ്പെക്ടർ ടട മിനുവിന്റെ നേത്യത്വത്തിലുള്ള സ്‌ക്വാഡ് പരിശോധിക്കുകയും തുടർന്ന് ഹോട്ടൽ അടപ്പിച്ചതും. പാചകം ചെയ്തതും അല്ലാത്തതുമായ മാംസം ഒരേ ഫ്രീസറിൽ സൂക്ഷി ച്ചിരിക്കുന്നതായും കണ്ടെത്തി. പാചകം ചെയ്ത ഇറച്ചി പാത്രങ്ങൾ കഴുകുന്ന വാഷ്ബേസിന്റെ അടിയിൽ അലക്ഷ്യമായി സൂക്ഷിച്ചിരിക്കുന്നതും കാണുകയുണ്ടായി. ഇറച്ചി വാങ്ങിയ ബിൽ പരിശോധന സമയത്ത് ഹാജരായിരുന്നില്ല. ഹെൽത്ത് കാർഡ് ഉള്ള ജീവനക്കാരെ കൂടാതെ മറ്റ് ജീവന ക്കാരും ഹോട്ടലിൽ ഉണ്ടായിരുന്നു.പരാതികളിൽ മേൽ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഹെൽത്ത് കമ്മിറ്റി ചെയർമാൻ കെ. ശ്രീകുമാർ അറിയിച്ചിരുന്നു. .

ഒരു ഹോട്ടലിൽ പോകുമ്പോൾ വില കൂടുതലായാലും തന്റെ കുടുംബത്തിന് നല്ല ഭക്ഷണം കിട്ടണമെന്നാണ് ഓരോരുത്തരും ആഗ്രഹിക്കുക. എന്നാൽ കിട്ടുന്നത് പഴകിയതും ഉപയോഗ ശൂന്യവും നിലവാരമില്ലാത്തതുമായ ഭക്ഷണമാണെങ്കിലോ? നല്ല ഭക്ഷണം എന്ന് കരുതി നമ്മൾ ഭക്ഷണം കഴിക്കാൻ പോകുന്ന പല ഹോട്ടലുകളും പക്ഷേ വൃത്തിഹീനവും പഴകിയതുമായ ഭക്ഷണവുമാണ് നമുക്ക് നൽകുന്നത്. ഇത്തരത്തിൽ തലസ്ഥാന നഗരത്തിൽ മോശം ഭക്ഷണം വിളമ്പുന്ന വമ്പന്മാർക്കെതിരെ നടപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് നഗരസഭയുടെ ആരോഗ്യ വിഭാഗം. തലസ്ഥാനത്തുകൊച്ച് കുട്ടികൾക്ക് പോലും അറിയാവുന്ന വമ്പൻ പേരുകാരെയാണ് ഇപ്പോൾ മോശം ഭക്ഷണം നൽകി ജനങ്ങളെ ചതിക്കുന്നതിന് നടപടിക്ക് വിധേയമാക്കിയിരിക്കുന്നത്. കഴിഞ്ഞയാഴ്ചയാണ് 46 ഹോട്ടലുകൾക്കെതിരെ നടപടി പൂട്ടിയത്.

തലസ്ഥാനത്തെ രാത്രികാല ഭക്ഷണ പ്രേമികളുടെ ഇഷ്ട കേന്ദ്രമായ ബുഹാരി, പാളയത്ത് സദാ തിരക്കും സീറ്റ് കിട്ടാൻ പോലും മണിക്കൂറുകൾ കാത്തുനിൽക്കാൻ ആളുകൾ തയ്യാറാവുന്ന സംസം, എംആർഎ എന്നിവയും വെജിറ്റേറിയൻ ഭക്ഷണത്തിന് പേര് കേട്ട ആര്യാസ് എന്നിങ്ങനെ പല വമ്പന്മാരും നാട്ടുകാരുടെ ആരോഗ്യം വെച്ച് കളിക്കുന്നവരാണ്. കൊടുക്കുന്ന വിലയ്ക്ക് മോശം ഭക്ഷണം നൽകുന്നത് ഒരിക്കലും ഒരു സമൂഹവും അംഗീകരിക്കുകയില്ല. അത്തരത്തിൽ അധികൃതർ പരിശോധന നടത്തിയാലും മുഖ്യധാര മാധ്യമങ്ങൾ പേര് പ്രസിദ്ധീകരിക്കുകയുമില്ല ജനങ്ങൾ അറിയുകയുമില്ല. വീണ്ടും വീണ്ടും ഇത്തരം കൊള്ളക്കാരുടെ ഹോട്ടലുകളിൽ പോയി ഭക്ഷണം കഴിക്കുകയുപം ചെയ്യുന്നു. ഇത്തരം ചതിയന്മാരെ ജനങ്ങൾക്ക് മുന്നിലെത്തിക്കാൻ മാത്രമാണ് നടപടിക്ക് വിധേയരായ ഓരോ ഹോട്ടലുകളേയും മറുനാടൻ മലയാളി തുറന്ന് കാണിക്കുന്നത്. ഇത്തരക്കാരുടെ പട്ടികയിലേക്കാണ് ഇന്ന് ലാമിയയും എത്തിയിരിക്കുന്നത്.

കഴിഞ്ഞയാഴ്ച നഗരസഭ നടത്തിയ പരിശോധനയിൽ മോശം ഭക്ഷണം വിളമ്പുന്നതായി കണ്ടെത്തിയ ഹോട്ടലുകൾ ചുവടെ:-

ബുഹാരി

തലസ്ഥാനത്തെ ഏറ്റവും പ്രശസ്തമായ ഹോട്ടലാണ് ബുഹരി. പാതിരാത്രിയും വെളുപ്പിനും പോലും ഭക്ഷണം കിട്ടുന്ന ബുഹാരിയിൽ സദാ തിരക്കാണ്. ബിവറേജും പെട്രോൾ പമ്പും കഴിഞ്ഞാൽ തലസ്ഥാന നഗരവാസികൾ ഏറ്റവും അധികം സന്ദർശിക്കുന്ന സ്ഥലങ്ങളിലൊന്നാണ് ഈ ഹോട്ടൽ. മട്ടൻ വിഭവങ്ങൾക്ക് പ്രശസ്തമാണ് ബുഹരി. യുവാക്കൾ കൂട്ടമായും കുടുംബ സമേതവും ഭക്ഷണം കഴിക്കാനെത്തുന്നത് പതിവ് കാഴ്ചയാണ് ഇവിടെ. സ്ഥാപനവും പരിസരവും വൃത്തിയാക്കാതെ കാണപ്പെടുന്നു, ആഹാരം പാചകം ചെയ്യുന്ന പാത്രങ്ങൾ വൃത്തിഹീനമാണ്. പാചകം ചെയ്ത ആഹാരാസാധനങ്ങൾ ഈച്ച തുടങ്ങിയ പ്രാണികൾ കടക്കാതെ മൂടി സൂക്ഷിച്ചിട്ടില്ല.ഉപയോഗയോഗ്യമല്ലാത്ത പഴകിയ ഭക്ഷണങ്ങൾ വില്പനക്കായി സൂക്ഷിച്ചിരിക്കുന്നു. ജീവനക്കാർ വ്യക്തി ശുചിത്വം പാലിച്ചിട്ടില്ല. എന്നിങ്ങനെയാണ് ബുഹാരിക്ക് എതിരെയുള്ള കുറ്റങ്ങൾ. നേരത്തെ ഇവിടെ നിന്നും ആടിന്റെ തോലി സഹിതം മട്ടൻ കറിയിൽ നിന്ന് കിട്ടിയത് വലിയ വിവാദമായിരുന്നു

സംസം റസ്റ്റോറന്റ്, പാളയം

യൂണിവേഴ്‌സിറ്റി കോളേജിന് സമീപത്ത് സ്ഥിതി ചെയ്യുന്ന ഹോട്ടൽ സം സം നഗരത്തിലെ ഏറ്റവും പ്രശസ്തമായ ഹോട്ടലാണ്. ഇവിടെ ഇരിക്കാൻ സീറ്റ് കിട്ടണമങ്കിൽ പോലും മണിക്കൂറുകൾ കാത്ത് നിൽക്കണം. മണിക്കൂറുകൾ കാത്ത് നിന്ന് ഒരുമിച്ച് സീറ്റ് കിട്ടിയില്ലെങ്കിലും ഫാമിലിയായി എത്തുന്നവർ പോലും പല സീറ്റിലിരുന്നാലും ഇവിടെ നിന്ന് ഭക്ഷണം കഴിച്ച് പോയാൽ മതി എന്ന് ആഗ്രഹിക്കുന്നു. എന്നാൽ ഭക്ഷണവും രുചിയും നഗരത്തിൽ ഹിറ്റായതോടെ ഉടായിപ്പ് പരിപാടികൾ ഹോട്ടൽ ഉടമകൾ ആരംഭിക്കുകയും ചെയ്തു. ജീവനക്കാർക്ക് ഹെൽത്ത് കാർഡില്ല ,മാലിന്യം തരംതിരിച്ച് സൂക്ഷിച്ചിട്ടില്ല,സ്ഥാപനവും പരിസരവും വൃത്തിയാക്കാതെ കാണപ്പെടുന്നു, ആഹാരസാധനങ്ങൾ സൂക്ഷിക്കുന്നതിന് പ്രത്യേകം സ്റ്റോർ റൂം ഇല്ല, സ്ഥാപനത്തിന്റെ കോമ്പൗണ്ടിനുള്ളിൽ അഴുക്കുവെള്ളവും ആഹാരവശിഷ്ടങ്ങളും കെട്ടികിടന്ന് ദുർഗന്ധം ഉണ്ടാക്കുന്നു എന്നിങ്ങനെയാണ് കണ്ടെത്തലുകൾ.

എം ആർ എ റസ്റ്റോറന്റ്, പാളയം

സംസം ഹോട്ടലിന് തൊട്ടടുത്ത് തന്നെ സ്ഥിതി ചെയ്യുന്ന ഹോട്ടലാണ് എംആർഎ സംസമ്മിന് സമാനമായി തന്നെ തിരക്കിന്റെ കാര്യത്തിലും കട്ടയ്ക്ക് നിൽക്കുന്ന ഹോട്ടലാണ് എംആർഎ.ജീവനക്കാർക്ക് ഹെൽത്ത് കാർഡില്ല,മാലിന്യം തരംതിരിച്ച് സൂക്ഷിച്ചിട്ടില്ല,സ്ഥാപനത്തിന്റെ കോമ്പൗണ്ടിനുള്ളിൽ അഴുക്കുവെള്ളവും ആഹാരവശിഷ്ടങ്ങളും കെട്ടികിടന്ന് ദുർഗന്ധം ഉണ്ടാക്കുന്നു. പഴകിയതും ഉപയോഗ്യമല്ലാത്തതുമായ പാചകം ചെയ്ത പെറോട്ട, ചപ്പാത്തി എന്നിവ പിടിച്ചെടുത്തിട്ടുണ്ട്.

ഹോട്ടൽ പങ്കജ്, സ്റ്റാച്യു

സെക്രട്ടേറിയറ്റിന് തൊട്ടടുത്ത് പ്രവർ്തതിക്കുന്ന ഹോട്ടലിൽ നൂറ് കണക്കിന് ആളുകളാണ് ദിവസേന എത്തുന്നത്. എന്നാൽ മോശം ഭക്ഷണം നൽകുന്നതിൽ പങ്കജ് ഒ്ട്ടും പിന്നിലല്ല. ദൂരെ സ്ഥലങ്ങളിൽ നിന്ന് പോലും എത്തുന്ന ആളുകളെ പിഴിയു്‌നന റേറ്റും മോശം ഭക്,ണവും എന്നതാണ് പങ്കജിന്റെ ശൈലി. ജീവനക്കാർക്ക് ഹെൽത്ത് കാർഡിൽ, മാലിന്യം തരംതിരിച്ച് സൂക്ഷിച്ചിട്ടില്ല,സ്ഥാപനവും പരിസരവും വൃത്തിയാക്കാതെ കാണപ്പെടുന്നു, ഉപയോഗയോഗ്യമല്ലാത്തതും പഴകിയതുമായ ഭക്ഷണസാധനങ്ങൾ വില്പനക്കായി സൂക്ഷിച്ചിരിക്കുന്നു. പാചകം ചെയ്ത ആഹാരാസാധനങ്ങൾ ഈച്ച തുടങ്ങിയ പ്രാണികൾ കടക്കാതെ മൂടി സൂക്ഷിച്ചിട്ടില്ല. സ്ഥാപനത്തിന്റെ കോമ്പൗണ്ടിനുള്ളിൽ അഴുക്കുവെള്ളവും ആഹാരവശിഷ്ടങ്ങളും കെട്ടികിടന്ന് ദുർഗന്ധം ഉണ്ടാക്കുന്നു. പൊതുശുചിത്വ നിലവാരം തൃപ്തികരമല്ല.പഴകിയ ചോറ്, പുഴുങ്ങിയ പഴകിയ മുട്ട എന്നിവ സ്‌ക്വാഡ് പിടിച്ചെടുത്തു.

സ്റ്റാച്യു റസ്റ്റോറന്റ്, സ്റ്റാച്യു

സെക്രട്ടേറിയറ്റ് നോർത്ത് ഗേറ്റിന് തൊട്ട് എതിർവശം സ്ഥിതി ചെയ്യുന്ന ഹോട്ടലാണ് സ്റ്റാച്യു ഹോട്ടൽ. ജീവനക്കാർക്ക് ഹെൽത്ത് കാർഡില്ല, മാലിന്യം തരംതിരിച്ച് സൂക്ഷിച്ചിട്ടില്ല,സ്ഥാപനവും പരിസരവും വൃത്തിയാക്കാതെ കാണപ്പെടുന്നു, ജീവനക്കാരുടെ വസ്ത്രങ്ങൾ സൂക്ഷിക്കുന്നതിനുള്ള പ്രത്യേക സൗകര്യം ഏർപ്പെടുത്തിയിട്ടില്ല. ഇടുങ്ങിയ വെളിച്ചക്കുറവുള്ള സ്ഥലത്ത് മെഷീനുകൾ സ്ഥാപിച്ചിരിക്കുന്നു. മോട്ടോർ ഇൻസ്റ്റലേഷൻ പെർമിറ്റില്ലാതെ മുകളിലത്തെ നിലയിൽ മെഷീനുകൾ സ്ഥാപിച്ചിരിക്കുന്നു.

ഹോട്ടൽ ആര്യാസ്- പുളിമൂട്

വെജിറ്റേറിയൻ ഭക്ഷണത്തിന്റെ കലവറ എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഇക്കൂട്ടരും തട്ടിപ്പ് നടത്തിയതായി തന്നെയാണ് നഗരസഭ അധികൃതർ നടത്തിയ പരിശോധനയിൽ വ്യക്തമാകുന്നത്. ജീവനക്കാർക്ക് ഹെൽത്ത് കാർഡില്ല, മാലിന്യം തരംതിരിച്ച് സൂക്ഷിച്ചിട്ടില്ല, സ്ഥാപനവും പരിസരവും വൃത്തിയാക്കാതെ കാണപ്പെടുന്നു, ചുവരുകളിൽ യഥാസമയം പെയിന്റടിച്ചിട്ടില്ല, ആഹാരം പാചകം ചെയ്യുന്ന സ്ഥലത്ത് പ്രാണികളും, പക്ഷികളും കടന്നുവന്ന് മലിനപെടുത്തന്ന വിധം കാണപ്പെടുന്നു. പാചകത്തിനുപയോഗിക്കുന്ന പാത്രങ്ങൾ വൃത്തിഹീനമാണ്. ഉപയോഗയോഗ്യമല്ലാത്ത പഴകിയ ഭക്ഷണങ്ങൾ വില്പനക്കായി സൂക്ഷിച്ചിരിക്കുന്നു. ജീവനക്കാരുടെ വസ്ത്രങ്ങൾ സൂക്ഷിക്കുന്നതിന് പ്രത്യേക സൗകര്യം ഏർപ്പെടുത്തിയിട്ടില്ല.സ്ഥാപനത്തിന്റെ കോമ്പൗണ്ടിനുള്ളി അഴുക്കുവെള്ളവും ആഹാരവശിഷ്ടങ്ങളും കെട്ടികിടന്ന് ദുർഗന്ധം ഉണ്ടാക്കുന്നു. ജീവനകാർക്ക് മാസ്‌ക്, തൊപ്പി എന്നിവ ധരിച്ചിട്ടില്ല.

ഇന്ത്യൻ കോഫി ഹൗസ് തമ്പാനൂർ

തമ്പാനൂർ റെയിൽവേ സ്റ്റേഷന് എതിർവശമാണ് ഹോട്ടൽ പ്രവർത്തിക്കുന്നത് കെഎസ്ആർടിസ് സ്റ്റാൻഡിന് തൊട്ടടുത്ത് ആമയിഴഞ്ചാൻ തോട് ഒഴുകുന്നതിന് തൊട്ട് മുകളിലായി സ്ഥിതി ചെയ്യുന്നു എന്ന് പറയുന്നതായിരിക്കും ഏവർക്കും മനസ്സിലാവുക.ജീവനക്കാർക്ക് ഹെðത്ത് കാർഡ് ഇñ, മാലിന്യം തരംതിരിച്ച് സൂക്ഷിച്ചിട്ടില്ല,സ്ഥാപനവും പരിസരവും വൃത്തിയാക്കാതെ കാണപ്പെടുന്നു. ഇവിടെ നിന്ന് മുൻപും വൃത്തിയില്ലാത്ത ഭക്ഷണം പിടികൂടിയിട്ടുമുണ്ട്. സദാ ഈച്ചയരിക്കുന്ന ഭക്ഷണം ആണ് ഇവിടെ വിളമ്പുന്നത്.

എസ് പി കാറ്റേഴ്‌സ്, പിആർഎസ് ഹോസ്പിറ്റൽ ക്യാന്റീൻ

കരമന - ജീവനക്കാർക്ക് ഹെൽത്ത് കാർഡില്ല, ഉറവിടമാലിന്യ സംസ്‌ക്കരണ സംവിധാനം ഏർപ്പെടുത്തിയിട്ടില്ല.

തന്നൂസ് റസ്റ്റോറന്റ്, കമലേശ്വരം

ജീവനക്കാർക്ക് ഹെൽത്ത് കാർഡില്ല, ആഹാരസാധനങ്ങൾ സൂക്ഷിക്കുന്നതിന് പ്രത്യേകം സ്റ്റോർ റൂം ഇല്ല, മാലിന്യം തരംതിരിച്ച് സൂക്ഷിച്ചിട്ടില്ല.

സീനത്ത് ഹോട്ടൽ, മണക്കാട്

ആഹാരം പാകംചെയ്യുന്ന പാത്രങ്ങൾ വൃത്തിഹീനമാണ്, സ്ഥാപനവും പരിസരവും വൃത്തിയാക്കാതെ കാണപ്പെടുന്നു, മാലിന്യം തരംതിരിച്ച് സൂക്ഷിച്ചിട്ടിൽ, നിരോധിത പ്ലാസ്റ്റിക്ക് ക്യാരിബാഗുകൾ സൂക്ഷിച്ചിരിക്കുന്നു, ടോയിലറ്റ് വൃത്തിഹീനം.

അശ്വതി ടീസ്റ്റാൾ, മണക്കാട്

ആഹാരം പാകംചെയ്യുന്ന പാത്രങ്ങൾ വൃത്തിഹീനമാണ്, ജീവനക്കാർക്ക് ഹെൽത്ത് കാർഡില്ല,നിരോധിത പ്ലാസ്റ്റിക്ക് ക്യാരിബാഗുകൾ സൂക്ഷിച്ചിരിക്കുന്നു.

റാഹത്ത് ഹോട്ടൽ, മണക്കാട്പ

ഴകിയതും ഉപയോഗ യോഗ്യവുമല്ലാത്ത ബിരിയാണി, ചിക്കൻ, ബീഫ്, ബട്ടർ എന്നിവ പിടിച്ചെടുത്തിട്ടുണ്ട്,നിരോധിത പ്ലാസ്റ്റിക്ക് ക്യാരിബാഗുകൾ സൂക്ഷിച്ചിരിക്കുന്നു. ശുദ്ധവായുവും വെളിച്ചവും ലഭിക്കുന്നതിനുള്ള സംവിധാനം ഇല്ല.

ഗീതാഞ്ജലി ടിഫിൻ സെന്റർ, മണക്കാട്

ജീവനക്കാർക്ക് ഹെൽത്ത് കാർഡില്ല.

അൽസഫാ റസ്റ്റോറന്റ്, കമലേശ്വരം -

ജീവനക്കാർക്ക് ഹെൽത്ത് കാർഡില്ല, നിരോധിത പ്ലാസ്റ്റിക്ക് ക്യാരിബാഗുകൾ സൂക്ഷിച്ചിരിക്കുന്നു. ആഹാരസാധനങ്ങൾ സൂക്ഷിക്കുന്നതിന് പ്രത്യേകം സ്റ്റോർ റൂം ഇല്ല, പഴകിയതും ഉപയോഗ്യമല്ലാത്തതുമായ പെറോട്ട പിടിച്ചെടുത്തിട്ടുണ്ട്.

ഹോട്ടൽ സഫാരി, ഓവർബ്രിഡ്ജ്, തമ്പാനൂർ

ജീവനക്കാർക്ക് ഹെൽത്ത് കാർഡിൽ, മാലിന്യം തരംതിരിച്ച് സൂക്ഷിച്ചിട്ടിൽ, സ്ഥാപനവും പരിസരവും വൃത്തിയാക്കാതെ കാണപ്പെടുന്നു, ചുവരുകളിൽ യഥാസമയം പെയിന്റടിച്ചിട്ടിൽ, ആഹാരം പാകംചെയ്യുന്ന പാത്രങ്ങൾ വൃത്തിഹീനമാണ്.പാചകം ചെയ്ത ആഹാരാസാധനങ്ങൾ ഈച്ച തുടങ്ങിയ പ്രാണികൾ കടക്കാതെ മൂടി സൂക്ഷിച്ചിട്ടിൽ. കൂടാതെ പഴകിയ പാചകംചെയ്ത ബീഫ്, കോഴിയിറച്ചി, മീൻ, നിരോധിത പ്ലാസ്റ്റിക്ക് ക്യാരിബാഗുകൾ എന്നിയും പിടിച്ചെടുത്തു.

ഓപ്പൺഹൗസ്

ജീവനക്കാർക്ക് ഹെൽത്ത് കാർഡില്ല, മാലിന്യം തരംതിരിച്ച് സൂക്ഷിച്ചിട്ടില്ല, സ്ഥാപനവും പരിസരവും വൃത്തിയാക്കാതെ കാണപ്പെടുന്നു, ചുവരുകളിൽ യഥാസമയം പെയിന്റടിച്ചിട്ടില്ല,ശുദ്ധവായുവും വെളിച്ചവും ലഭിക്കുന്നതിനുള്ള സംവിധാനം ഇല്ല. പഴകിയതും ഉപയോഗയോഗ്യമല്ലാത്ത 12 ലിറ്റർ എണ്ണ, മുട്ട എന്നിവ പിടിച്ചെടുത്തു, അടുക്കളയിൽ ജനറേറ്റർ സ്ഥാപിച്ചിരിക്കുന്നു.

ചിരാഗ്-ഇൻ, സെക്രട്ടറിയേറ്റ്

ജീവനക്കാർക്ക് ഹെൽത്ത് കാർഡില്ല, മാലിന്യം തരംതിരിച്ച് സൂക്ഷിച്ചിട്ടില്ല, ഉപയോഗയോഗ്യമകാത്ത പഴകിയ ഭക്ഷണങ്ങൾ വില്പനക്കായി സൂക്ഷിച്ചിരിക്കുന്നു. പാചകം ചെയ്ത ആഹാരാസാധനങ്ങൾ ഈച്ച തുടങ്ങിയ പ്രാണികൾ കടക്കാതെ മൂടി സൂക്ഷിച്ചിട്ടില്ല. സ്ഥാപനത്തിന്റെ കോമ്പൗണ്ടിനുള്ളിൽ അഴുക്കുവെള്ളവും ആഹാരവശിഷ്ടങ്ങളും കെട്ടികിടന്ന് ദുർഗന്ധം ഉണ്ടാക്കുന്നു. പഴകിയതും മനുഷ്യ ഉപയോഗ്യ ശൂന്യമായ ചോറ്, ഐസ്‌ക്രീം, പഴവർഗങ്ങൾ എന്നിവ പിടിച്ചെടുത്തു.

ഹോട്ടൽ ഗീത്, പുളിമൂട്

ജീവനക്കാർക്ക് ഹെൽത്ത് കാർഡില്ല, മാലിന്യം തരംതിരിച്ച് സൂക്ഷിച്ചിട്ടില്ല, സ്ഥാപനവും പരിസരവും വൃത്തിയാക്കാതെ കാണപ്പെടുന്നു,ഉപയോഗയോഗ്യമല്ലാത്ത പഴകിയ ഭക്ഷണങ്ങൾ വില്പനക്കായി സൂക്ഷിച്ചിരിക്കുന്നു,ചുവരുകളിൽ യഥാസമയം പെയിന്റടിച്ചിട്ടില്ല, പഴകിയ ഇറച്ചി, പഴവർഗങ്ങൾ എന്നിവ പിടിച്ചെടുത്തു.

നെസ്റ്റ് റസ്റ്റോറന്റ്, പി ആർ എസ്, കരമന

ഹെൽത്ത് കാർഡ് കരസ്ഥമാക്കിയിട്ടില്ല. ഉപയോഗ യോഗ്യമല്ലാത്തതും പഴകിയതുമായ ഭക്ഷണപഥാർത്ഥങ്ങൾ വിൽപനക്കായി സൂക്ഷിച്ചിരുന്നു. ഉറവിടമാലിന്യ സംസ്‌ക്കരണ സംവിധാനം ഏർപ്പെടുത്തിയിട്ടില്ല.

ഹോട്ടൽ കൃഷ്ണദീപം, കാലടി

മാലിന്യം തരംതിരിച്ച് സൂക്ഷിച്ചിട്ടില്ല,സ്ഥാപനവും പരിസരവും വൃത്തിയാക്കാതെ കാണപ്പെടുന്നു,ഭക്ഷണപഥാർത്ഥങ്ങൾ വിൽപനക്കായി സൂക്ഷിച്ചിരുന്നു. ഉറവിടമാലിന്യ സംസ്‌ക്കരണ സംവിധാനം ഏർപ്പെടുത്തിയിട്ടിñ.

ഹോട്ടൽ സ്വാഗത്, പാളയം

ഹെൽത്ത് കാർഡ് കരസ്ഥമാക്കിയിട്ടില്ല.മാലിന്യം തരംതിരിച്ച് സൂക്ഷിച്ചിട്ടില്ല,ഉപയോഗ യോഗ്യമല്ലാത്തതും പഴകിയതുമായ ഭക്ഷണപഥാർത്ഥങ്ങൾ വിൽപനക്കായി സൂക്ഷിച്ചിരുന്നു.നിരോധിത പ്ലാസ്റ്റിക്ക് ക്യാരിബാഗുകൾ പിടിച്ചെടുത്തു.

ട്രിവാൻഡ്രം ഹോട്ടൽ, സ്റ്റാച്യു

മാലിന്യം തരംതിരിച്ച് സൂക്ഷിച്ചിട്ടില്ല,ഉപയോഗ യോഗ്യമല്ലാത്തതും പഴകിയതുമായ ഭക്ഷണപഥാർത്ഥങ്ങൾ വിൽപനക്കായി സൂക്ഷിച്ചിരുന്നു.

മാളിക റസ്റ്റോറന്റ്

ഹെൽത്ത് കാർഡ് കരസ്ഥമാക്കിയിട്ടില്ല. മാലിന്യം തരംതിരിച്ച് സൂക്ഷിച്ചിട്ടില്ല,ഉപയോഗ യോഗ്യമല്ലാത്തതും പഴകിയതുമായ ഭക്ഷണപഥാർത്ഥങ്ങൾ വിൽപനക്കായി സൂക്ഷിച്ചിരുന്നു.

ഹോട്ടൽ ടൗൺ ടവർ

മാലിന്യം തരംതിരിച്ച് സൂക്ഷിക്കുന്നതിനുള്ള സംവിധാനമിñ,ഉപയോഗയോഗ്യമñാത്ത പഴകിയ ഭക്ഷണങ്ങൾ വില്പനക്കായി സൂക്ഷിച്ചിരിക്കുന്നു. പാചകം ചെയ്ത ആഹാരാസാധനങ്ങൾ ഈച്ച തുടങ്ങിയ പ്രാണികൾ കടക്കാതെ മൂടി സൂക്ഷിച്ചിട്ടിñ.

ഹോട്ടൽ കൃഷ്ണ

ജീവനക്കാർക്ക് ഹെൽത്ത് കാർഡില്ല,മാലിന്യം തരംതിരിച്ച് സൂക്ഷിച്ചിട്ടില്ല,സ്ഥാപനവും പരിസരവും വൃത്തിയാക്കാതെ കാണപ്പെടുന്നു,ഉപയോഗയോഗ്യമല്ലാത്ത പഴകിയ ഭക്ഷണങ്ങൾ വില്പനക്കായി സൂക്ഷിച്ചിരിക്കുന്നു.

ഹോട്ടൽ, വിനോദ്, മാഞ്ഞാലിക്കുളം

ജീവനക്കാർക്ക് ഹെൽത്ത് കാർഡ് ഇല്ല,മാലിന്യം തരംതിരിച്ച് സൂക്ഷിച്ചിട്ടില്ല,സ്ഥാപനവും പരിസരവും വൃത്തിയാക്കാതെ കാണപ്പെടുന്നു,ഉപയോഗയോഗ്യമല്ലാത്ത പഴകിയ ഭക്ഷണങ്ങൾ വില്പനക്കായി സൂക്ഷിച്ചിരിക്കുന്നു. ആഹാരസാധനങ്ങൾ സൂക്ഷിക്കുന്നതിന് പ്രത്യേകം സ്റ്റോർ റൂം ഇല്ല, പാചകം ചെയ്ത ആഹാരാസാധനങ്ങൾ ഈച്ച തുടങ്ങിയ പ്രാണികൾ കടക്കാതെ മൂടി സൂക്ഷിച്ചിട്ടില്ല. ജീവനക്കാരുടെ വസ്ത്രങ്ങൾ സൂക്ഷിക്കുന്നതിനുള്ള പ്രത്യേക സൗകര്യം ഏർപ്പെടുത്തിയിട്ടില്ല.നിരോധിത പ്ലാസ്റ്റിക്ക് ക്യാരിബാഗുകൾ പിടിച്ചെടുത്തു.

ഹോട്ടൽ അനന്താസ്, മാഞ്ഞാലിക്കുളം റോഡ്

ജീവനക്കാർക്ക് ഹെൽത്ത് കാർഡില്ല,മാലിന്യം തരംതിരിച്ച് സൂക്ഷിച്ചിട്ടില്ല,സ്ഥാപനവും പരിസരവും വൃത്തിയാക്കാതെ കാണപ്പെടുന്നു,ഉപയോഗയോഗ്യമല്ലാത്ത പഴകിയ ഭക്ഷണങ്ങൾ വില്പനക്കായി സൂക്ഷിച്ചിരിക്കുന്നു.ആഹാരസാധനങ്ങൾ സൂക്ഷിക്കുന്നതിന് പ്രത്യേകം സ്റ്റോർ റൂം ഇല്ല.

ഹോട്ടൽ മുരളി, ഗാന്ധാരിഅമ്മൻകോവിൽ റോഡ്, തമ്പാനൂർ

മാലിന്യം തരംതിരിച്ച് സൂക്ഷിച്ചിട്ടില്ല, അടുക്കളയില്ല ആവശ്യത്തിന് ചിമ്മിനിയും, ശുദ്ധവായവും ലഭിക്കുന്നതിന് മാർഗ്ഗമില്ല,സ്ഥാപനവും പരിസരവും വൃത്തിയാക്കാതെ കാണപ്പെടുന്നു,ഉപയോഗയോഗ്യമല്ലാത്ത പഴകിയ ഭക്ഷണങ്ങൾ വില്പനക്കായി സൂക്ഷിച്ചിരിക്കുന്നു.നിരോധിത പ്ലാസ്റ്റിക്ക് ക്യാരിബാഗുകൾ പിടിച്ചെടുത്തു.

ശ്രീ ഗുവായൂരപ്പൻ ഹോട്ടൽ, ഗാന്ധാരിഅമ്മൻകോവിൽ റോഡ്, തമ്പാനൂർ

ഉപയോഗയോഗ്യമല്ലാത്ത പഴകിയ ഭക്ഷണങ്ങൾ വില്പനക്കായി സൂക്ഷിച്ചിരിക്കുന്നു.നിരോധിത പ്ലാസ്റ്റിക്ക് ക്യാരിബാഗുകൾ പിടിച്ചെടുത്തു.

ഹോട്ടൽ ട്രാവൻകൂർ അരമന

മാലിന്യം തരംതിരിച്ച് സൂക്ഷിക്കുന്നതിനുള്ള സംവിധാനമില്ല,ഉപയോഗയോഗ്യമല്ലാത്ത പഴകിയ ഭക്ഷണങ്ങൾ വില്പനക്കായി സൂക്ഷിച്ചിരിക്കുന്നു.

ബിസ്മി ഹോട്ടൽ, അട്ടകുളങ്ങര

മാലിന്യം തരംതിരിച്ച് സൂക്ഷിക്കുന്നതിനുള്ള സംവിധാനമില്ല,ഉപയോഗയോഗ്യമല്ലാത്ത പഴകിയ ഭക്ഷണങ്ങൾ വില്പനക്കായി സൂക്ഷിച്ചിരിക്കുന്നു.പാചകം ചെയ്ത ആഹാരാസാധനങ്ങൾ ഈച്ച തുടങ്ങിയ പ്രാണികൾ കടക്കാതെ മൂടി സൂക്ഷിച്ചിട്ടില്ല.

ഇഫ്താർ, അട്ടകുളങ്ങര

ജീവനക്കാർക്ക് ഹെൽത്ത് കാർഡ് ഇല്ല, മാലിന്യം തരംതിരിച്ച് സൂക്ഷിച്ചിട്ടില്ല,സ്ഥാപനവും പരിസരവും വൃത്തിയാക്കാതെ കാണപ്പെടുന്നു, ഉപയോഗയോഗ്യമാകാത്ത പഴകിയ ഭക്ഷണങ്ങൾ വില്പനക്കായി സൂക്ഷിച്ചിരിക്കുന്നു. ആഹാരസാധനങ്ങൾ സൂക്ഷിക്കുന്നതിന് പ്രത്യേകം സ്റ്റോർ റൂം ഇല്ല, പാചകം ചെയ്ത ആഹാരാസാധനങ്ങൾ ഈച്ച തുടങ്ങിയ പ്രാണികൾ കടക്കാതെ മൂടി സൂക്ഷിച്ചിട്ടില്ല. ഉപയോഗയോഗ്യമകാത്ത പഴകിയ ഭക്ഷണങ്ങൾ വില്പനക്കായി സൂക്ഷിച്ചിരുന്നത് പിടിച്ചെടുത്തു.

സീനത്ത് ഫാമിലി റസ്റ്റോറന്റ്, മണക്കാട്

ജീവനക്കാർക്ക് ഹെൽത്ത് കാർഡ് ഇല്ല, അടുക്കളയില്ല ആവശ്യത്തിന് ചിമ്മിനിയും, ശുദ്ധവായവും ലഭിക്കുന്നതിന് മാർഗ്ഗമില്ല, പാചകം ചെയ്ത ആഹാരാസാധനങ്ങൾ ഈച്ച തുടങ്ങിയ പ്രാണികൾ കടക്കാതെ മൂടി സൂക്ഷിച്ചിട്ടില്ല. ഉപയോഗയോഗ്യമകാത്ത പഴകിയ ഭക്ഷണങ്ങൾ വില്പനക്കായി സൂക്ഷിച്ചിരുന്നത് പിടിച്ചെടുത്തു, സ്ഥാപനത്തിന്റെ അടുക്കള മറ്റൊരു കെട്ടിടത്തിൽ നഗരസഭാ ലൈസൻസില്ലാതെ പ്രവർത്തിക്കുന്നു.

ബിസ്മി ഫാമിലി റസ്റ്റോറന്റ്, മണക്കാട്

ജീവനക്കാർക്ക് ഹെൽത്ത് കാർഡ് ഇല്ല, മാലിന്യം തരംതിരിച്ച് സൂക്ഷിച്ചിട്ടില്ല,സ്ഥാപനവും പരിസരവും വൃത്തിയാക്കാതെ കാണപ്പെടുന്നു,ഉപയോഗയോഗ്യമകാത്ത പഴകിയ ഭക്ഷണങ്ങൾ വില്പനക്കായി സൂക്ഷിച്ചിരിക്കുന്നു. സ്ഥാപനത്തിന് ശുദ്ധവായുവും വെളിച്ചവും ലഭിക്കാനുള്ള സംവിധാനമില്ല.

അയാസ്, അട്ടകുളങ്ങര

ജീവനക്കാർക്ക് ഹെൽത്ത് കാർഡ് ഇല്ല, മാലിന്യം തരംതിരിച്ച് സൂക്ഷിച്ചിട്ടില്ല, സ്ഥാപനവും പരിസരവും വൃത്തിയാക്കാതെ കാണപ്പെടുന്നു, ആഹാരം പാചകം ചെയ്യുന്ന പാത്രങ്ങൾ വൃത്തിഹീനമാണ്. ഉപയോഗയോഗ്യമകാത്ത പഴകിയ ഭക്ഷണങ്ങൾ വില്പനക്കായി സൂക്ഷിച്ചിരുന്നത് പിടിച്ചെടുത്തു, പഴകിയ എണ്ണ പിടിച്ചെടുത്തു.

സൺ വ്യു, ഈസ്റ്റ് ഫോർട്ട്

ജീവനക്കാർക്ക് ഹെൽത്ത് കാർഡ് ഇല്ല, മാലിന്യം തരംതിരിച്ച് സൂക്ഷിച്ചിട്ടില്ല, അടുക്കളയിൽ ആവശ്യത്തിന് ചിമ്മിനിയും, ശുദ്ധവായവും ലഭിക്കുന്നതിന് മാർഗ്ഗമില്ല, സ്ഥാപനവും പരിസരവും വൃത്തിയാക്കാതെ കാണപ്പെടുന്നു, ഉപയോഗയോഗ്യമല്ലാത്ത പഴകിയ ഭക്ഷണങ്ങൾ വില്പനക്കായി സൂക്ഷിച്ചിരുന്നത് പിടിച്ചെടുത്തു, ആഹാരസാധനങ്ങൾ സൂക്ഷിക്കുന്നതിന് പ്രത്യേകം സ്റ്റോർ റൂം ഇല്ല, സ്ഥാപനത്തിന് ശുദ്ധവായുവും വെളിച്ചവും ലഭിക്കാനുള്ള സംവിധാനമില്ല.

ഹോട്ടൽ സിറ്റിടവർ, ഓവർബ്രിഡ്ജ്

നഗരസഭ ലൈസൻസ്, ജീവനക്കാർക്ക് ഹെൽത്ത് കാർഡ് എന്നിവയില്ല, മാലിന്യം തരംതിരിച്ച് സൂക്ഷിച്ചിട്ടില്ല,സ്ഥാപനവും പരിസരവും വൃത്തിയാക്കാതെ കാണപ്പെടുന്നു, ആഹാരം പാകം ചെയ്യുന്ന പാത്രങ്ങൾ വൃത്തിഹീനമാണ്, ഉപയോഗയോഗ്യമല്ലാത്ത പഴകിയ ഭക്ഷണങ്ങൾ വില്പനക്കായി സൂക്ഷിച്ചിരുന്നത് പിടിച്ചെടുത്തു, സ്ഥാപനത്തിന്റെ കോമ്പൗണ്ടിനുള്ളിൽ അഴുക്കുവെള്ളവും ആഹാരവശിഷ്ടങ്ങളും കെട്ടികിടന്ന് ദുർഗന്ധം ഉണ്ടാക്കുന്നു.

അരുളകം ഹോട്ടൽ, തമ്പാനൂർ

ജീവനക്കാർക്ക് ഹെൽത്ത് കാർഡ് ഇല്ല, മാലിന്യം തരംതിരിച്ച് സൂക്ഷിച്ചിട്ടില്ല,സ്ഥാപനവും പരിസരവും വൃത്തിയാക്കാതെ കാണപ്പെടുന്നു, പാചകം ചെയ്ത ആഹാരാസാധനങ്ങൾ ഈച്ച തുടങ്ങിയ പ്രാണികൾ കടക്കാതെ മൂടി സൂക്ഷിച്ചിട്ടില്ല. ജീവനക്കാർ വ്യക്തി ശുചിത്വം പാലിച്ചിട്ടില്ല.

ഹോട്ടൽ ന്യുപാരഗൺ,തമ്പാനൂർ

ജീവനക്കാർക്ക് ഹെൽത്ത് കാർഡ് ഇല്ല, മാലിന്യം തരംതിരിച്ച് സൂക്ഷിച്ചിട്ടില്ല,സ്ഥാപനവും പരിസരവും വൃത്തിയാക്കാതെ കാണപ്പെടുന്നു, പാചകം ചെയ്ത ആഹാരാസാധനങ്ങൾ ഈച്ച തുടങ്ങിയ പ്രാണികൾ കടക്കാതെ മൂടി സൂക്ഷിച്ചിട്ടില്ല. ജീവനക്കാർ വ്യക്തി ശുചിത്വം പാലിച്ചിട്ടില്ല.ഉപയോഗയോഗ്യമല്ലാത്ത പഴകിയ ഭക്ഷണങ്ങൾ വില്പനക്കായി സൂക്ഷിച്ചിരുന്നത് പിടിച്ചെടുത്തു.

ഹോട്ടൽ ആര്യാസ് പാർക്ക്, തമ്പാനൂർ

ജീവനക്കാർക്ക് ഹെൽത്ത് കാർഡ് ഇല്ല, മാലിന്യം തരംതിരിച്ച് സൂക്ഷിച്ചിട്ടില്ല.

ഹോട്ടൽ ചിഞ്ചൂസ്,തമ്പാനൂർ

ജീവനക്കാർക്ക് ഹെൽത്ത് കാർഡ് ഇല്ല, മാലിന്യം തരംതിരിച്ച് സൂക്ഷിച്ചിട്ടില്ല,സ്ഥാപനവും പരിസരവും വൃത്തിയാക്കാതെ കാണപ്പെടുന്നു,ഉപയോഗയോഗ്യമല്ലാത്ത പഴകിയ ഭക്ഷണങ്ങൾ വില്പനക്കായി സൂക്ഷിച്ചിരുന്നത് പിടിച്ചെടുത്തു.

ശ്രീനാരായണാ റസ്റ്റോറന്റ്, തമ്പാനൂർ

ജീവനക്കാർക്ക് ഹെൽത്ത് കാർഡ് ഇല്ല, മാലിന്യം തരംതിരിച്ച് സൂക്ഷിച്ചിട്ടില്ല,സ്ഥാപനവും പരിസരവും വൃത്തിയാക്കാതെ കാണപ്പെടുന്നു,വാട്ടർ ടാങ്ക് വൃത്തിഹീനമായി കാണുന്നു.

ഹോട്ടൽ അന്നപൂർണ്ണ, കിള്ളിപ്പാലം

ജീവനക്കാർക്ക് ഹെൽത്ത് കാർഡ് ഇല്ല, മാലിന്യം തരംതിരിച്ച് സൂക്ഷിച്ചിട്ടില്ല,സ്ഥാപനവും പരിസരവും വൃത്തിയാക്കാതെ കാണപ്പെടുന്നു.

ഹോട്ടൽ ഫാത്തിമ, കരമന

ജീവനക്കാർക്ക് ഹെൽത്ത് കാർഡ് ഇല്ല, മാലിന്യം തരംതിരിച്ച് സൂക്ഷിച്ചിട്ടില്ല,സ്ഥാപനവും പരിസരവും വൃത്തിയാക്കാതെ കാണപ്പെടുന്നു.

സ്‌നാഫ് കിച്ചൻ, കരമന

ജീവനക്കാർക്ക് ഹെൽത്ത് കാർഡ് ഇല്ല, മാലിന്യം തരംതിരിച്ച് സൂക്ഷിച്ചിട്ടില്ല,സ്ഥാപനവും പരിസരവും വൃത്തിയാക്കാതെ കാണപ്പെടുന്നു.

എം മനോജ് കുമാര്‍    
മറുനാടന്‍ മലയാളി സീനിയര്‍ സബ് എഡിറ്റര്‍.

mail: news@marunadan.in

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

Loading...
TODAYLAST WEEKLAST MONTH
ഒടുവിൽ കൊറോണ വൈറസിന്റെ ആക്രമണം മനുഷ്യൻ ലൈവായി കണ്ടു; നല്ല ആരോഗ്യമുള്ള കോശങ്ങളിലേക്ക് നടന്നു കയറി രോഗാതുരമാക്കുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്; ബ്രസീലിയൻ ശാസ്ത്രജ്ഞർ ഈ അപൂർവ്വ നേട്ടം കൈവരിച്ചത് പ്രത്യേക മൈക്രോസ്‌കോപ്പ് ഉപയോഗിച്ച് വൈറസിനെ ഇരുപത് ലക്ഷമടങ്ങ് മടങ്ങ് വലുതാക്കി; കോവിഡിനെ മെരുക്കാനുള്ള പോരാട്ടം തുടരുമ്പോൾ
അമേരിക്ക മുതൽ എത്യോപ്യവരേയുള്ള രാജ്യങ്ങളുടെ ഭാവിയെ കുറിച്ച് ഇനി പറയേണ്ട ചുമതല നമ്മുടെ സ്വന്തം ഗീത ഗോപിനാഥിന്; മുഖ്യമന്ത്രിയുടെ ഉപദേശക എന്ന പേരിൽ മലയാളികൾ പരിഹസിച്ചു വിട്ട സാമ്പത്തിക വിദഗ്ധ പറയുന്നത് ഇനി ലോകത്തിന് വേദവാക്യം; മൂന്നാഴ്‌ച്ചകൊണ്ട് ഒന്നേമുക്കാൽ കോടി അമേരിക്കക്കാർക്ക് പണി തെറിച്ചെന്നു വ്യക്തമാക്കി ഐ എം എഫിന്റെ റിപ്പോർട്ട്; കൊറോണയുടെ സാമ്പത്തിക തിരിച്ചടി 170 രാജ്യങ്ങളേയും ബാധിക്കും
കോവിഡിന് എതിരയുള്ള മാനവ രാശിയുടെ പോരാട്ടത്തിന് എല്ലാം ചെയ്യുമെന്ന് മോദി; ഏപ്രിൽ 15ന് തീവണ്ടി ഗതാഗതം പുനരാരംഭിക്കില്ല; വിമാനങ്ങൾക്കും ഉടനൊന്നും രാജ്യത്ത് ഇറങ്ങാൻ അനുമതി കൊടുക്കില്ല; കൊറോണയിൽ ഇന്ത്യയും ഭയന്നു വിറയ്ക്കുന്നു; മുംബൈയിൽ കാര്യങ്ങൾ കൈവിട്ടു പോയ അവസ്ഥയിൽ; അനൗദ്യോഗിക കണക്ക് പ്രകാരം മരണം 226 ആയി; തബ് ലീഗുകാരുടെ രോഗ വ്യാപനത്തിൽ വിറച്ച് ഉത്തരേന്ത്യ; മഹാരാഷ്ട്രയിലും തമിഴ്‌നാട്ടിലും ഡൽഹിയിലും രാജസ്ഥാനിലും മധ്യപ്രദേശിലും മഹാമാരിയുടെ താണ്ഡവം
കേരളത്തിൽ 93 ഉം 88 ഉം വയസായ രോഗികൾക്ക് വരെ കോവിഡ് ഭേദമാവുമ്പോൾ യുകെയിൽ പ്രായമായവരെ ഒരു ചികിത്സയും ലഭിക്കാതെ മരണത്തിന് വിട്ടുകൊടുക്കുന്നു! ഓരോ നേഴ്‌സിങ് ഹോമുകളിലും വയോധികർ കോഴി വസന്ത പിടിപെട്ട പക്ഷികളെപ്പോലെ കൂട്ടത്തോടെ മരിക്കുന്നു; ആശുപത്രികളിലും വീടുകളിലുമായി എത്രപേർ മരിച്ചുവെന്ന് കണക്കുപോലുമില്ല; സോഷ്യൽ കെയർ ഒരു ഭാരമായാണോ സർക്കാർ കാണുന്നത്; ഒരു വികസിത രാജ്യത്തിന്റെ സാമൂഹ്യക്ഷേമ മുഖം മൂടിയിലേക്ക് ഒരു അന്വേഷണം
ഇതുപോലൊരു പകർച്ച വ്യാധിയോട് മൂഢനായ ഒരു അധികാരി കാണിച്ച നിസ്സംഗതയാണ് നാല് ലക്ഷം പേരുടെ ജീവൻ ഇന്ന് ഭീഷണിയിലായിരിക്കുന്നത്; പ്രായമായവരെ ചികിൽസിക്കാൻ അമേരിക്കക്കു താല്പര്യമില്ല; കുറെ ആളുകൾ ഇതിന്റെ പേരിൽ നഷ്ടപ്പെട്ടാൽ രാജ്യത്തിനു ലാഭം മാത്രം; കൊവിഡ് ബാധിതരായി അമേരിക്കയിൽ കഴിയുന്ന മാതാപിതാക്കളെയും സഹോദരിയേയും കുറിച്ച് സിൻസി അനിലിന്റെ കുറിപ്പ് ഹൃദയമുള്ളവരുടെ കണ്ണു നനയിക്കുന്നു
ഓൺലൈൻ ചാനലിന്റെ ഷൂട്ടിങ് റെക്കോഡിനിടെയുണ്ടായ കോമഡി ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തപ്പോൾ നിറഞ്ഞത് അശ്ലീല കമന്റുകൾ; അടിച്ചാൽ തിരിച്ചടിക്കും കട്ടായം എന്ന് പറഞ്ഞ് അവതാരക കൊടുത്തത് കിടുകിടിലൻ മറുപടി; കമ്മി-സുഡാപ്പിക്കുട്ടന്മാർ വീട്ടിലുള്ള പെണ്ണുങ്ങളെ കൂട്ടിക്കൊടുന്നുവെന്ന് കളിയാക്കിയത് അവതാരക വള്ളിക്കോട്ടുകാരി ശ്രീജ പ്രസാദ്: അശ്ലീല വാമൊഴിക്കെതിരേ കേസെടുത്ത് പത്തനംതിട്ട പൊലീസ്
പരമാവധി ടെസ്റ്റുകൾ നിർദ്ദേശിച്ചപ്പോൾ ചെയ്തത് ഐസൊലേഷനും ക്വാറന്റൈനും; പ്രത്യേക ചികിത്സ ഇല്ലെന്ന് വ്യക്തമാക്കുമ്പോഴും ഇവിടെ നൽകുന്നത് എയ്ഡ്സിനും മലേറിയക്കുമുള്ള മരുന്നുകളും; മുൻകരുതലുകൾ ഇല്ലാത്ത ലോക് ഡൗൺ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്ന മുന്നറിയിപ്പും അവ​ഗണിച്ചു; കൊവിഡ്19 വ്യാപനം തടയാൻ ലോകാരോ​ഗ്യ സംഘടന നൽകിയ നിർദ്ദേശങ്ങൾ ഇന്ത്യ മുഖവിലയ്ക്കെടുത്തില്ലെന്ന് റിപ്പോർട്ട്
തിരിച്ചറിയാൻ കാത്തുനിൽക്കാതെ മൃതദേഹങ്ങൾ ലോറികളിൽ കയറ്റി കൂറ്റൻ ശവക്കുഴിയിലേക്ക് തള്ളുന്നു; അന്ത്യയാത്ര പറയാൻ ഒരാളും എത്തി നോക്കുന്നുപോലുമില്ല; ലോകം തങ്ങളുടെ കൈകളിൽ ആണെന്നു കരുതി ജീവിച്ചിരുന്ന അമേരിക്കക്കാരന്റെ ഭയാനകമായ അവസ്ഥ ഇങ്ങനെ; ന്യുയോർക്കിൽ മാത്രം 7067 പേർ മരിച്ചതോടെ അമേരിക്ക എല്ലാം കൈവിട്ട അവസ്ഥയിൽ; ഇതുവരെ രോഗം ബാധിച്ചത് 4,66,969 പേർക്കും മരണം സംഭവിച്ചത് 16,636 പേർക്കും
കോട്ടയം തെക്കുംഗോപുരത്ത് പള്ളിയിൽ ഒളിവിൽ കഴിഞ്ഞ 7 പേരെ പിടിച്ചു! അഗ്നിരക്ഷാസേന ഇവിടെ അണുവിമുക്തമാക്കിയെന്ന വ്യാജ വാർത്തയ്ക്ക് പിന്നിൽ 'മാതൃശാഖ' ഗ്രൂപ്പിന്റെ അഡ്‌മിൻ; വീഡിയോ എടുത്തത് ടയർ കടയിലെ അതിഥി തൊഴിലാളി; അച്ഛന് അയച്ച വീഡിയോ മകന് കിട്ടിയപ്പോൾ അത് ഭീതിപ്പെടുത്തുന്ന വ്യാജ പ്രചരണമായി; തബ് ലീഗ് സമ്മേളനക്കാരുടെ ഒളിച്ചു താമസ വാർത്ത കള്ളമെന്ന് കണ്ടെത്തി പൊലീസ്; അറസ്റ്റിലായത് 10 യുവാക്കൾ
ആ ചിത്രത്തിൽ ശശി കലിംഗ അഭിനയിച്ചത് മമ്മൂട്ടിയും മോഹൻലാലും വാങ്ങുന്നതിനേക്കാൾ കൂടുതൽ പ്രതിഫലം വാങ്ങി; ഹോളിവുഡ് സൂപ്പർ താരം ടോം ക്രൂസ് നായകനായ ബൈബിൾ ചിത്രത്തിൽ നടന് കിട്ടിയത് യൂദാസിന്റെ വേഷം; ഷൂട്ടിങ്ങിനായി പോയിരുന്നത് ഹോട്ടലിന്റെ റൂഫ് ടോപ്പിൽ നിന്ന് ഹെലികോപ്റ്ററിൽ; അഞ്ചുവർഷം കഴിഞ്ഞ് ശശി യാത്രയാവുമ്പോഴും ചിത്രത്തിന് എന്താണ് സംഭവിച്ചത് എന്നറിയാതെ ചലച്ചിത്രലോകം
മനുഷ്യൻ രാത്രിയിലിറങ്ങുക അരയ്ക്കൊപ്പമുള്ള വസ്ത്രം മാത്രം ധരിച്ച്; കള്ളന്മാരുടെ പുതിയ അവതാരത്തിനെ സ്പ്രിങ് മാനെന്ന് പേരിട്ടും നാട്ടുകാർ; കൊറോണകാലത്ത് കോഴിക്കോടിനെ ഭീതിയിലാഴ്‌ത്തി അജ്ഞാതനായ മനുഷ്യന്റെ സഞ്ചാരം; കള്ളനെ പിടിക്കാൻ ലോക്ക് ഡൗൺ ലംഘിച്ചും രാത്രിയിൽ സംഘടിച്ച് ജനക്കൂട്ടം; സി.സി ടിവിയിൽ ദൃശ്യം പതിഞ്ഞതോടെ അന്വേഷണവുമായി പൊലീസും
ബിസിനസ് ഉപേക്ഷിച്ച് ഭർത്താവ് തിരിച്ചെത്തിയതോടെ നഷ്ടമായത് കാമുകനുമായി ഇടപഴകാനുള്ള അവസരങ്ങൾ; രാഷ്ട്രീയ നേതാവുമായുള്ള അവിഹിത ബന്ധം അവസാനിപ്പിക്കാൻ ആവശ്യപ്പെട്ടതോടെ രേണുക തീരുമാനിച്ചത് ഭർത്താവിനെ കൊലപ്പെടുത്താനും; ലോക് ഡൗണിനിടെ യുവാവ് ലോറിയിടിച്ച് മരിച്ച സംഭവം ആസൂത്രിതമായ കൊലപാതകം; ഭാര്യയേയും കാമുകനേയും അറസ്റ്റ് ചെയ്ത് പൊലീസും
ആശങ്കകൾക്കൊടുവിൽ മനുഷ്യകുലം രക്ഷപ്പെട്ടു; കൊറോണയെ രണ്ട് ദിവസം കൊണ്ട് കൊല്ലുന്ന മരുന്ന് കണ്ടു പിടിച്ച് ഓസ്ട്രേലിയൻ ശാസ്ത്രജ്ഞൻ; ലോകം എമ്പാടും ഇപ്പോൾ ലഭ്യമായ ആന്റി പാരസെറ്റ് മരുന്ന് ഉപയോഗിച്ചാൽ കോവിഡ്-19 അണുക്കൾ ഞൊടിയിടയിൽ നശിക്കും; മനുഷ്യനിൽ പരീക്ഷിച്ച് കഴിഞ്ഞാൽ കൊലയാളി വൈറസിനെ കൊന്നൊടുക്കാൻ ഇവർമെക്ടിൻ രംഗത്തിറങ്ങും; ഇനി ആർക്കും എച്ച്ഐവി-മലേറിയ മരുന്നുകളെ ആശ്രയിച്ച് ജീവൻ കളയേണ്ടി വരില്ല
ഓൺലൈൻ ചാനലിന്റെ ഷൂട്ടിങ് റെക്കോഡിനിടെയുണ്ടായ കോമഡി ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തപ്പോൾ നിറഞ്ഞത് അശ്ലീല കമന്റുകൾ; അടിച്ചാൽ തിരിച്ചടിക്കും കട്ടായം എന്ന് പറഞ്ഞ് അവതാരക കൊടുത്തത് കിടുകിടിലൻ മറുപടി; കമ്മി-സുഡാപ്പിക്കുട്ടന്മാർ വീട്ടിലുള്ള പെണ്ണുങ്ങളെ കൂട്ടിക്കൊടുന്നുവെന്ന് കളിയാക്കിയത് അവതാരക വള്ളിക്കോട്ടുകാരി ശ്രീജ പ്രസാദ്: അശ്ലീല വാമൊഴിക്കെതിരേ കേസെടുത്ത് പത്തനംതിട്ട പൊലീസ്
സ്ത്രീ തടവുകാരെ കൂട്ടത്തോടെ ബലാൽസംഗം ചെയ്യുന്നത് പതിവ്; പെൺകുട്ടികളെ ഉൾപ്പെടെ പരിപൂർണ നഗ്നരാക്കി നിർത്തി ഇടക്കിടെ പരിശോധന; വൃത്തിഹീനമായ ജയിലിൽ ആവശ്യത്തിനു ഭക്ഷണം പോലുമില്ല; വിശപ്പടക്കിയത് എലികളെ ജീവനോടെ പിടിച്ചു തിന്ന്; തുടർച്ചയായി 18 മണിക്കുർ ജോലി; മർദനവും പട്ടിണിയും സഹിക്കാതെ തടവുകാർ മരിച്ചാൽ മൃതദേഹം കൃഷിത്തോട്ടങ്ങളിൽ വളമായി ഉപയോഗിക്കും; ഉത്തരകൊറിയയിലെ കോൺസ്ട്രേഷൻ ക്യാംപിൽ നിന്ന് രക്ഷപ്പെട്ടെത്തിയ യുവതിയുടെ വെളിപ്പെടുത്തലിൽ നടുങ്ങി ലോകം
കൊറോണയെ അതിജീവിച്ചെന്ന 'ചങ്കിലെ ചൈനാ തള്ളുകൾ' ശുദ്ധഅസംബന്ധം; ഉദ്ഭവ സ്ഥാനത്ത് തന്നെ നിഷ്പ്രയാസം തടയാമായിരുന്ന വൈറസ് ബാധയെ പിടിപ്പുകേടും മുട്ടാളത്തവും കൊണ്ട് ലോകത്തിലാകെ പടർത്തി; ഒന്നും സംഭവിച്ചിട്ടില്ലെന്ന് തെളിയിക്കാൻ നാൽപ്പതിനായിരത്തോളം കുടുംബങ്ങൾ തയാറാക്കിയ ഭക്ഷ്യവിഭവങ്ങൾ പങ്കിട്ടുകൊണ്ടുള്ള നവവത്സരവിരുന്നു നടത്തി; പ്രതിച്ഛായ മിനുക്കലിന് പ്രതിവർഷം 50 കോടിയോളം കമന്റുകൾ എഴുതുന്ന വൻ സൈബർ ആർമി; കോവിഡ് മഹാമാരി ചൈനയുണ്ടാക്കിയ ചെർണോബിൽ ദുരന്തം!
'ഏത് തെണ്ടിയാ നിങ്ങളെ ഇങ്ങോട്ട് പറഞ്ഞയച്ചത്... എന്റെ മകനും ഭർത്താവും ഡോക്ടറാണ്... അവരേക്കാൾ വലിയ ആളൊന്നുമല്ലല്ലോ നിങ്ങൾ'; ഓസ്ട്രേലിയയിൽ നിന്നെത്തിയ മകൻ ക്വാറന്റൈൻ ലംഘിച്ചെന്ന നാട്ടുകാരുടെ പരാതി അന്വേഷിക്കാനെത്തിയ ഹെൽത്ത് ഇൻസപെക്ടറെ അധിക്ഷേപിച്ച് മുൻ എം പിയും മുൻ മേയറുമായ എ കെ പ്രേമജം; സർക്കാർ തീരുമാനം നടപ്പാക്കേണ്ട സിപിഎം നേതാവു തന്നെ ധിക്കാരം കാട്ടിയപ്പോൾ കേസ് എടുത്ത് പൊലീസും; കോഴിക്കോട് ക്വാറന്റൈൻ ലംഘനത്തിലെ വിപ്ലവ കഥ ഇങ്ങനെ
വിമാനം ഇറങ്ങി കരിപ്പൂരിൽ തങ്ങിയത് ജ്യൂവലറികളിൽ പോകാൻ; കോഴിക്കോടും കണ്ണൂരും സ്വർണ്ണ കടകളിൽ കയറി ഇറങ്ങി വീട്ടിലെത്തി കല്യാണവും ആഘോഷവും ഗംഭീരമാക്കി എരിയാൽ സ്വദേശി; രഹസ്യ ബന്ധങ്ങൾ പലതുള്ള കൊറോണക്കാരന്റെ രാഷ്ട്രീയം മുസ്ലിം ലീഗിനൊപ്പം; റൂട്ട് മാപ്പ് തയ്യാറാക്കുന്നത് അറിഞ്ഞ് ഞെട്ടിയത് മലബാറിലെ സ്വർണ്ണ മാഫിയ; കൃത്യമായ വിവരങ്ങൾ നൽകാതെ ഒളിച്ചുകളിച്ച് പ്രവാസിയും; മലബാറിലെ ദുരിതത്തിന് കാരണം 'ഗോൾഡ് മാഫിയ'! കാസർകോട്ടെ കോവിഡിൽ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ
'ശവത്തെ ഭോഗിക്കുന്നതുപോലെ കാമഭ്രാന്തനായി ലിംഗം, നനവിന്റെ കണികകൾ എത്തിനോക്കാൻ പോലും മടിക്കുന്ന യോനിയിലേക്ക് കുത്തിത്തിരുകി കയറ്റുമ്പോൾ അനുഭവിക്കേണ്ടി വരുന്ന വേദനയുടെ തീവ്രതയൊന്നും ഒരു പ്രസവവേദനക്കും തരാൻ കഴിയില്ല;' തള്ളിനിക്കുന്ന രണ്ട് മൃദുമാംസ തുണ്ടുകളും, കടിച്ചുപൊട്ടിക്കാനായി രണ്ട് ചുണ്ടുകളും, കാലുകൾക്കിടയിലെ ഒരു തുളയും മാത്രമാണോ താനെന്ന ചിന്ത ഇന്നും വേട്ടയാടുന്നു എന്നും ജോമോൾ ജോസഫ്
പലവട്ടം യാചിച്ച ശേഷം ആരോ ബെഡ്ഷീറ്റിന്റെ പകുതി കീറിതന്നു; ഞങ്ങൾ നാണം മറച്ചു; അവളുടെ രഹസ്യ ഭാഗത്തുകൂടി ചോര ഒഴുകുന്നുണ്ടായിരുന്നു; സമീപത്തെ ആശുപത്രിയിൽ എത്തിക്കുന്നതിനു പകരം ദൂരെ കൊണ്ടുപോയി; ലൈഫ് ഓഫ് പൈ സിനിമ സെക്കന്റ്‌ഷോ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോൾ അവീന്ദ്ര പാണ്ഡെയേയും സുഹൃത്തിനേയും തേടിയിരുന്നത് സമാനതകളില്ലാത്ത ദുരന്തം: നിർഭയയ്ക്ക് നീതിയൊരുക്കിയ അവീന്ദ്ര പാണ്ഡെ; ക്രൂരത പുറത്തുകൊണ്ടു വന്ന ആ പഴയ തുറന്നു പറച്ചിൽ
20,000 കോടിയിലേറെ ഡോളറിന്റെ സ്വത്തുക്കളുമായി ലോകത്തിലെ ഏറ്റവും സമ്പന്നനായ രാഷ്ട്രീയക്കാരൻ; ലോകത്ത് എവിടെയും കൊല നടത്താവുന്ന സംഘമുണ്ടാക്കി എതിരാളികളെ അരിഞ്ഞുതള്ളും; തികച്ച സ്ത്രീലമ്പടൻ, ബാലപീഡകനെന്നും ആരോപണം; ലൈംഗിക രഹസ്യങ്ങൾ ചോർത്തി ട്രംപിനെപ്പോലും ബ്ലാക്ക്മെയിൽ ചെയ്തു; ഐഎസിനെ തകർക്കുന്നതിലും നിർണ്ണായക പങ്കുവഹിച്ചു; ലോകം ഭയക്കുന്ന ഏകാധിപതിയായി മാറിയ റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിന്റെ ജീവിതകഥ
വസ്ത്രം മാറുമ്പോൾ പരിചയമില്ലാത്തയാൾ ജനലിന് അടുത്ത് വന്ന് ജോബി ഉണ്ടോ എന്ന് ചോദിച്ചു; ഇങ്ങോട്ട് വന്നില്ലെന്ന് പറഞ്ഞപ്പോൾ സാധനം കൊണ്ടു പോകാൻ വണ്ടി വിളിച്ചിരുന്നു എന്ന് മറുപടി; തുറന്നപ്പോൾ വാ പൊത്തി പിടിച്ചു പറഞ്ഞത് ഇതൊരു ക്വട്ടേഷൻ എന്ന്; വായിൽ തിരുകിയ തുണി അഴിച്ചു മാറ്റി ഇട്ടത് ഗുളികയും വെള്ളവും; രാത്രി മുഴുവൻ പീഡനം; പിന്നെ പണവും എടിഎമ്മുമായി കടന്നു കളയൽ; കൊട്ടിയൂരിലെ ഫാമിൽ നേരിട്ടത് സമാനതകളില്ലാത്ത പീഡനം; മറുനാടനോട് യുവതി ക്രൂരത പറയുമ്പോൾ
ആ ചിത്രത്തിൽ ശശി കലിംഗ അഭിനയിച്ചത് മമ്മൂട്ടിയും മോഹൻലാലും വാങ്ങുന്നതിനേക്കാൾ കൂടുതൽ പ്രതിഫലം വാങ്ങി; ഹോളിവുഡ് സൂപ്പർ താരം ടോം ക്രൂസ് നായകനായ ബൈബിൾ ചിത്രത്തിൽ നടന് കിട്ടിയത് യൂദാസിന്റെ വേഷം; ഷൂട്ടിങ്ങിനായി പോയിരുന്നത് ഹോട്ടലിന്റെ റൂഫ് ടോപ്പിൽ നിന്ന് ഹെലികോപ്റ്ററിൽ; അഞ്ചുവർഷം കഴിഞ്ഞ് ശശി യാത്രയാവുമ്പോഴും ചിത്രത്തിന് എന്താണ് സംഭവിച്ചത് എന്നറിയാതെ ചലച്ചിത്രലോകം
കൊച്ചി സാമ്രാജ്യം എന്നും സക്കീർ ഭായിയുടേത്! ലോക് ഡൗൺ ബോധവത്കരണത്തിന് നോക്കിയ ഉദ്യോഗസ്ഥനെ സക്കീർ ഹുസൈൻ വിരട്ടിയപ്പോൾ പേടിച്ച് വാല് ചുരുട്ടാതെ കേരള പൊലീസ്; എന്റെ പേര് സക്കീർ ഹുസൈൻ...സിപിഎമ്മിന്റെ കളമശേരി ഏരിയ സെക്രട്ടറി..മനസ്സിലായോ.. മനസ്സിലാക്കാതെ വർത്തമാനം പറയരുതെന്ന് ഭീഷണി; സാറിനെ ബോധവത്കരണം നടത്തി അത്രേയുള്ളുവെന്നും പിന്നെ എങ്ങനെ മനസ്സിലാക്കും താങ്കളെ എന്നും പൊലീസുകാരന്റെ മറുചോദ്യം; ചൂളിപ്പോയി സക്കീർഭായ്
അറസ്റ്റിലായത് 'മേസ്തിരി റിഞ്ചു'; മൊബൈലിൽ ഉള്ളത് ബംഗള, മറാത്ത, ഹിന്ദി ഭാഷകളിലുള്ള നിരവധി വാട്സാപ്പ് ഗ്രൂപ്പുകൾ; കേരളത്തിൽ ജോലി തേടിയെത്തിവരെ ഏകോപിപ്പിക്കുന്ന ഗ്രൂപ്പും ഫോണിൽ; റോഡ് ഉപരോധവും ലോക് ഡൗൺ ലംഘനവും വ്യക്തമായ നിർദ്ദേശങ്ങൾ അനുസരിച്ച്; ആളുകളെ സംഘടിപ്പിച്ചത് ബംഗാൾ സ്വദേശി എന്നതിന് വ്യക്തമായ തെളിവകുൾ; സംശയം നീളുന്നത് തീവ്ര സ്വഭാവമുള്ള സംഘടനയിലേക്ക്; പായിപ്പാട്ടെ വില്ലൻ മുഹമ്മദ് റിഞ്ചു ആളു ചില്ലറക്കാരനല്ലെന്ന് പൊലീസ്