1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

Jul / 2019
18
Thursday

'തൂണുകളുടെ ബെയറിങ്ങുകളിൽ സാരമായ തകരാറും ആവശ്യത്തിന് സിമന്റും കമ്പിയും ചേർക്കാതെയുള്ള നിർമ്മാണവും'; പാലാരിവട്ടം മേൽപ്പാല നിർമ്മാണത്തിലെ ക്രമക്കേടിൽ കോടതിയിൽ എഫ്‌ഐആർ സമർപ്പിച്ച് വിജിലൻസ്; കരാർ കമ്പനിയുടെ എംഡിയടക്കം അഞ്ചു പ്രതികൾ; നിർമ്മാണ സാമഗ്രികളുടെ സാംപിൾ പരിശോധനയിലും നിലവാരം തീരെ മോശമെന്ന് കണ്ടെത്തൽ; ഡെക്ക് കണ്ടിന്യുറ്റി രീതിയിൽ പാലം പണിയുന്നതിൽ കമ്പനിക്ക് യാതൊരു അറിവുമില്ല; പാലാരിവട്ടം മേൽപാല നിർമ്മാണത്തിൽ സർവത്ര അഴിമതി തന്നെ

June 03, 2019 | 10:38 PM IST | Permalink



'തൂണുകളുടെ ബെയറിങ്ങുകളിൽ സാരമായ തകരാറും ആവശ്യത്തിന് സിമന്റും കമ്പിയും ചേർക്കാതെയുള്ള നിർമ്മാണവും'; പാലാരിവട്ടം മേൽപ്പാല നിർമ്മാണത്തിലെ ക്രമക്കേടിൽ കോടതിയിൽ എഫ്‌ഐആർ സമർപ്പിച്ച് വിജിലൻസ്; കരാർ കമ്പനിയുടെ എംഡിയടക്കം അഞ്ചു പ്രതികൾ; നിർമ്മാണ സാമഗ്രികളുടെ സാംപിൾ പരിശോധനയിലും നിലവാരം തീരെ മോശമെന്ന് കണ്ടെത്തൽ; ഡെക്ക് കണ്ടിന്യുറ്റി രീതിയിൽ പാലം പണിയുന്നതിൽ കമ്പനിക്ക് യാതൊരു അറിവുമില്ല; പാലാരിവട്ടം മേൽപാല നിർമ്മാണത്തിൽ സർവത്ര അഴിമതി തന്നെ

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: ഏറെ വിവാദങ്ങൾക്ക് തിരി കൊളുത്തിയ പാലാരിവട്ടം മേൽപ്പാല നിർമ്മാണത്തിലെ ക്രമക്കേടുമായി ബന്ധപ്പെട്ട കേസിൽ കോടതിയിൽ എഫ്‌ഐആർ സമർപ്പിച്ച് വിജിലൻസ്. പാലത്തിന്റെ കരാർ ഏറ്റെടുത്ത കമ്പനിയായ ആർഡിഎസിന്റെ എം.ഡിയും റോഡ്‌സ് & ബ്രിഡ്ജസ് കോർപ്പറേഷൻ, കിറ്റ്‌കോ എന്നിവയിലെ ഉദ്യോഗസ്ഥരടക്കം അഞ്ച് പ്രതികളാണ് കേസിലുൾപ്പെട്ടിട്ടുള്ളത്. പ്രാഥമികമായി നടത്തിയ അന്വേഷണത്തിൽ തന്നെ പാലം പണിയിൽ ക്രമക്കേട് നടന്നിട്ടുണ്ടെന്ന് കണ്ടെത്തുകയും വിജിലൻസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുകയുമായിരുന്നു. ചെന്നൈ ഐഐടിയിൽ നിന്നും പാലത്തിന്റെ പോരായ്മകളെ പറ്റി വിശദമായ റിപ്പോർട്ട് നൽകിയതിന് പിന്നാലെ സർക്കാർ നിർദ്ദശം നൽകിയത് പ്രകാരമാണ് വിജിലൻസ് ഉദ്യോഗസ്ഥർ പ്രത്യേക അന്വേഷണം നടത്തിയത്.

മാത്രമല്ല ഇതിൽ വിദഗ്ധാഭിപ്രായം തേടുകയും ചെയ്തിരുന്നു. പാലം നിർമ്മിക്കാൻ ഉപയോഗിച്ച സാമഗ്രികളുടെ സാമ്പിൾ പരിശോധനയിലും പോരായ്മകൾ കണ്ടെത്തിയിട്ടുണ്ടെന്നതാണ് മറ്റൊരു ഞെട്ടിക്കുന്ന സംഗതി. പാലത്തിന്റെ ഡിസൈനിലെ പോരായ്മ, അനുവദനീയമായ പരിധിയിൽ കൂടുതൽ ഗർഡറുകൾക്കു താഴേക്കു വലിച്ചിൽ, തൂണുകളുടെ ബെയറിങ്ങുകളുടെ തകരാർ, ആവശ്യത്തിനു സിമന്റും കമ്പിയും ഉപയോഗിക്കാതെയുള്ള നിർമ്മാണം എന്നിവയാണു ഐഐടി പഠനത്തിൽ പാലത്തിന്റെ തകർച്ചയ്ക്കു കാരണമായി കണ്ടെത്തിയത്. വിജിലൻസ് നടത്തിയ സാംപിൾ പരിശോധനയിലും നിർമ്മാണ സാമഗ്രികളുടെ നിലവാരം മോശമാണെന്നു കണ്ടെത്തിയിട്ടുണ്ട്.

വിജിലൻസ് ഡയറക്ടർ അനിൽ കാന്ത്, ഐജി എച്ച്. വെങ്കിടേഷ് എന്നിവർ കൊച്ചിയിലെത്തി അന്വേഷണ സംഘവുമായി കേസിന്റെ പുരോഗതി ചർച്ച ചെയ്തിരുന്നു. പാലാരിവട്ടം പാലം 2016 ഒക്ടോബറിൽ ഗതാഗതത്തിനു തുറന്നെങ്കിലും 2017 ജൂലൈയിൽ തന്നെ പാലത്തിന്റെ ഉപരിതലത്തിൽ ഒട്ടേറെ കുഴികൾ രൂപപ്പെട്ടു. തുടർന്നു ദേശീയപാത അഥോറിറ്റിയുടെയും പൊതുമരാമത്തു വകുപ്പിന്റെയും പരിശോധനയിൽ പാലത്തിൽ വിള്ളലുകൾ കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് ആദ്യം പൊതുമരാമത്തു വകുപ്പും പിന്നീട് ചെന്നൈ ഐഐടിയും പഠനം നടത്തിയത്. ഐഐടി നിർദ്ദേശിച്ചിരിക്കുന്ന അറ്റകുറ്റപ്പണിക്കായാണു ഇപ്പോൾ പാലം അടച്ചിട്ടിരിക്കുന്നത്.

ഡിസൈൻ അംഗീകരിച്ചതു മുതൽ മേൽനോട്ടത്തിലെ പിഴവു വരെ പാലത്തിന്റെ ബലക്ഷയത്തിനു കാരണമായിട്ടുണ്ടെന്നാണു വിലയിരുത്തൽ. രൂപരേഖയിലെ പിഴവ് കിറ്റ്‌കോയും ആർബിഡിസികെയും കണ്ടെത്തിയില്ലെന്നതു വലിയ വീഴ്ചയാണെന്നും മന്ത്രി ജി. സുധാകരൻ നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. സാങ്കേതികപ്പിഴവാണു പാലത്തിന്റെ ഉപരിതലത്തിൽ ടാറിങ് ഇളകിപ്പോകാനും തൂണുകളിൽ വിള്ളലുണ്ടാക്കാനും ഇടയാക്കിയതെന്നാണ് ഐഐടി റിപ്പോർട്ടിൽ പറയുന്നത്. മുൻ റിപ്പോർട്ടുകൾ ശരിവയ്ക്കുന്നതാണു വിജിലൻസ് പ്രാഥമിക റിപ്പോർട്ട്. ഡെക്ക് കണ്ടിന്യുറ്റി രീതിയിൽ പാലം നിർമ്മിക്കാനുള്ള സാങ്കേതിക അറിവു കരാറെടുത്ത കമ്പനിക്ക് ഇല്ലായിരുന്നുവെന്നും ആക്ഷേപമുണ്ട്.

ബലക്ഷയം സംഭവിച്ച് അപകടാവസ്ഥയിലായ പാലാരിവട്ടം ബൈപാസിലെ മേൽപാലം മെയ് ഒന്നിനാണ് അറ്റകുറ്റപ്പണികൾക്കായി ഒരുമാസത്തേക്ക് അടച്ചിട്ടത്. 2014ൽ തറക്കല്ലിട്ടു, 72 കോടി മുടക്കിൽ രണ്ടു വർഷം കൊണ്ട് നിർമ്മാണം, നാടിന്റെ തിലകക്കുറി എന്നൊക്കെ കൊട്ടിഘോഷിച്ച് 2016 ഒക്ടോബർ 12 നാണ് മുഖ്യമന്ത്രി പിണറായി വിജയൻ പാലാരിവട്ടം മേൽപ്പാലം യാത്രക്കാർക്കായി തുറന്ന് കൊടുത്തത്. ഒരുമാസം തികയും മുൻപെ ടാറിളകി പൊളിഞ്ഞ് വാഹനങ്ങൾക്ക് കയറാൻ കഴിയാതെയായപ്പോൾ പലരും നെറ്റിചുളിച്ചു. അന്ന് വേഗത്തിൽ കുഴിയടച്ച് മുഖംമനുക്കിയെങ്കിലും കാര്യങ്ങൾ ഇനിയത്ര എളുപ്പമാകില്ല എന്ന് തന്നെയാണ് ഈ റിപ്പോർട്ട് നൽകുന്ന സൂചന. പാലത്തിന്റെ പിയർ ക്യാപ് അഥവാ തൂണുകൾക്കു മുകളിലെ ഈ നിർമ്മാണത്തിലാണ് വിള്ളൽ വീണിരിക്കുന്നത്.

ഒരു സ്വകാര്യ ഏജൻസി നടത്തിയ പരിശോദനയിൽ മേൽപ്പാലത്തിന്റെ 1,2,3,7,10,12, പിയർ ക്യാപ്പുകൾക്ക് വിള്ളലുണ്ടെന്നാണ് കണ്ടെത്തിയത്. ടോൾ ഒഴിവാക്കാനായി ദേശീയപാത അഥോറിറ്റിയെ മാറ്റി നിർത്തി കേരള ബ്രിഡ്ജസ് ആൻഡ് റോഡ്സ് കോർപ്പറേഷനാണ് മേൽപ്പാലം ആർ.ഡി.എസ് കൺസ്ട്രക്ഷൻ എന്ന കമ്പനി വഴി നിർമ്മിച്ചത്. ഇത്തരം പാലങ്ങൾക്കും മറ്റും ഏറ്റവും കുറഞ്ഞത് 300 മുതൽ 400 വർഷം വരെയെങ്കിലുമാണ് ആയുസ്സ് ഉണ്ടാകേണ്ടത്. രണ്ടര കൊല്ലത്തിനുള്ളിൽ അറ്റകുറ്റപ്പണി നടത്തേണ്ടി വരുന്ന ഒരു മേൽപ്പാലത്തിന് എത്രകൊല്ലം ആയുസ്സ് പ്രതീക്ഷിക്കാമെന്നാണ് നാട്ടുകാരുടെ ചോദ്യം. രണ്ടര കൊല്ലത്തിനുള്ളിലെ അവസ്ഥ ഇതാണെങ്കിൽ, അടുത്ത 10 കൊല്ലത്തിനുള്ളിൽ ഒരു ദാരുണ അപകടത്തോടെ ഈ പാലം നിലംപൊത്തുക തന്നെ ചെയ്യുമെന്നാണ് ഈ രംഗത്തെ പ്രമുഖരായവർ പറയുന്നത്.

മൂന്ന് വർഷം തികയും മുമ്പേ മേൽപ്പാലത്തിലെ സ്ലാബുകളിൽ വിള്ളൽ കണ്ടെത്തിയതും പാലത്തിലെ ടാറിളകി റോഡ് തകർന്നതും പാലത്തെ അപകടാവസ്ഥയിലാക്കിയതോടെയാണ് ഗതാഗതം താൽക്കാലികമായി നിർത്തിവച്ച് അറ്റകുറ്റ പണികൾക്കായി മേൽപ്പാലം അടച്ചിടേണ്ടി വന്നത്. കുണ്ടന്നൂർ വൈറ്റില മേൽപ്പാലങ്ങളുടെ പണി നടക്കുന്നതിനാൽ മണിക്കൂറുകളാണ് ഈ ഭാഗങ്ങളിൽ ഗതാഗതം തടസ്സമാകുന്നത്. പാലാരിവട്ടം മേൽപ്പാലം കൂടി അടച്ചതോടെ രൂക്ഷമായ ഗതാഗത കുരുക്കാണ് ദേശീയപാത 66 ൽ ഇടപ്പള്ളി മുതൽ കുണ്ടന്നൂർ വരെ അനുഭവപ്പെടുന്നത്. ഇടറോഡുകളിലും സ്ഥിതി ഇതുതന്നെയാണ്.

പാലം അടച്ചതിനെ തുടർന്ന് പൊലീസ് നടപ്പിലാക്കിയ ഗതാഗത പരിഷ്‌ക്കരണത്തിൽ നട്ടം തിരിയുകയാണ് യാത്രക്കാർ. ഇന്നലെ അർദ്ധരാത്രിയിലാണ് പാലം അറ്റകുറ്റപ്പണികൾക്കായി അടച്ചത്. ഇതുമൂലം പാലം കടന്ന് പോകേണ്ട വാഹനങ്ങൾ പാലത്തിന് താഴെയുള്ള സർവ്വീസ് റോഡ് വഴിയാണ് കടന്നു പോകുന്നത്. പാലാരിവട്ടം ജംഗ്ഷനിൽ നിന്നും കാക്കനാട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ ബൈപ്പാസിൽ നിന്നും ഇടത്തേക്ക് തിരിഞ്ഞ് ഒബ്രോൺമാളിന് തൊട്ടുമുൻപ് വച്ച് വലത്തേക്ക് തിരിഞ്ഞ് സർവ്വീസ് റോഡ് വഴിയും കാക്കനാട് ഭാഗത്തി നിന്നും വരുന്ന വാഹനങ്ങൾ ഇടത്തേക്ക് തിരിഞ്ഞ് മെഡിക്കൽ സെന്റർ ആശുപത്രിയുടെ മുന്നിൽ നിന്നും വലത്തേക്ക് തിരിഞ്ഞ് സർവ്വീസ് റോഡ് വഴിയുമാണ് പോകുന്നത്.

പാലത്തിനടിയിലൂടെയുള്ള ഗതാഗതം പൂർണ്ണമായും നിരോധിച്ചാണ് പരിഷ്‌ക്കരണം ഏർപ്പെടുത്തിയത്. ഇതുവഴി ക്രോസ് ചെയ്യുന്നതുമൂലം ദോശീയപാതയിൽ നിന്നും വരുന്ന വാഹനങ്ങൾ ഗതാഗതകുരുക്കിൽപെടാതിരിക്കാനാണ് ഇത്തരത്തിൽ പാലത്തിനടിയിലൂടെയുള്ള ഗതാഗതം നിർത്തിവച്ചത്. എന്നാൽ പൊലീസ് ഉദ്ധേശിച്ചതിലും വലിയ പ്രത്യാഘാതമാണ് ഇപ്പോഴുണ്ടായിരിക്കുന്നത്. തിരിഞ്ഞു പോകുന്ന വാഹനങ്ങൾ ദേശീയപാതയിൽ പ്രവേശിച്ചതോടെ വലിയ ഗതാഗതകുരുക്കാണ് അനുഭവപ്പെടുന്നത്.

പൊലീസിനെ ഈ ഭാഗങ്ങളിൽ ട്രാഫിക് നിയന്ത്രിക്കാൻ നിയോഗിച്ചിട്ടുണ്ടെങ്കിലും ഗതാഗതകുരുക്ക് രൂക്ഷമാവുകയാണ്. ഇതുമൂലം ലക്ഷ്യസ്ഥാനത്തെത്താൻ കഴിയാതെ വലയുകയാണ് യാത്രക്കാർ. പാലത്തിന്റെ സുരക്ഷയെ കുറിച്ച് ഐഐടി മദ്രാസും പഠനം നടത്തിയിരുന്നു. നിർമ്മാണം നടത്തിയ ആർഡിഎസ് കൺസ്ട്രഷൻസിന് തന്നെയാണ് അറ്റകുറ്റപണികളുടെയും ചുമതല. നിലവിൽ എക്‌സ്പാൻഷൻ ജോയിന്റും ബെയറിംഗും പുനഃസ്ഥാപിക്കാനുള ശ്രമങ്ങളാണ് പ്രധാനമായും നടക്കുക. ഒപ്പം പാലത്തിലെ വിള്ളലുകളും നികത്തും. ഐഐടി ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിലാണ് ഇപ്പോൾ ജോലികൾ നടക്കുന്നത്.

ഐ.ഐ.ടി മദ്രാസ് നടത്തിയ പഠന റിപ്പോർട്ടിൽ പറയുന്ന കാര്യങ്ങൾ ഇങ്ങനെയാണ്. ഫ്‌ളൈ ഓവറിന്റെ ആകെ നീളം 632 മീറ്ററാണ്. കാര്യേജ് വേ വീതി 15 മീറ്റർ ( 4 വരി പാത). ഫ്‌ളൈ ഓവർ ഡിസൈൻ പ്രകാരം പിയർ, പിയർ ക്യാപ്, ഗർഡർ, ഡക്ക് സ്ലാബ് എന്നിവയുടെ കോൺക്രീറ്റ് മിക്‌സ് എം35(35എൻ/എം.എം സ്വകയർ) ആണ്. എന്നാൽ കോർ കട്ടിങ് നടത്തി ഉറപ്പ് പരിശോദിച്ചപ്പോൾ എം22(22എൻ/എം.എം സ്വകയർ) ആണെന്നാണ് കണ്ടെത്തിയത്. ഗിർഡറുകളുടെ വ്യതിയാനം അനുവദനീയമായതിൽ കൂടുതലാണ്.

കണ്ടെത്തിയ വിള്ളലുകളുടെ അളവും അനുവദനീയമായതിൽ കൂടുതലാണ്. 0.22എം.എം ആണ് അനുവദനീയമായ വിള്ളലുകളുടെ അളവ്. എന്നാൽ പാലത്തിൽ കണ്ടെത്തിയിരിക്കുന്ന വിള്ളലുകളുടെ വ്യാപ്തി 0.35 എം.എം ആണ്. ഇങ്ങനെയുണ്ടാവാൻ കാരണം അധികമായുണ്ടാകുന്ന ഡിഫ്‌ളക്ഷൻ മൂലവും റീ ഇൻഫോഴ്‌സ്‌മെന്റിന്റെ കുറവും കോൺക്രീറ്റിന്റെ ഗുണമെന്മ കുറഞ്ഞതുമാണ്. സ്ട്രക്ച്ചറൽ ഡിസൈനിലുണ്ടായ പാളീച്ചയും ഗുണമേന്മയുടെ കുറവുമാണ് ഡിർഡറുകളിൽ ഉണ്ടാകുന്ന അപകടാവസ്ഥയ്ക്ക് കാരണം.

മറുനാടന്‍ ഡെസ്‌ക്‌    
മറുനാടന്‍ ഡെസ്‌ക്‌

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
എന്നാൽ പിന്നെ ഞാനും എന്ന് പറഞ്ഞ് സിനിമാതാരങ്ങളെ കണ്ട് ചാടിയിറങ്ങിയവർക്കെല്ലാം പണി കിട്ടും; കുഞ്ചാക്കോയും ജയസൂര്യയും മുതൽ മഞ്ജു വാര്യർ വരെയുള്ളവർ പ്രായമാകുമ്പോൾ എങ്ങനെ ഇരിക്കും എന്ന് കാട്ടാൻ ഉപയോഗിച്ച റഷ്യൻ ആപ്പായ ഫേയ്‌സ് ആപ്പ് നിങ്ങളുടെ മുഴുവൻ ചിത്രങ്ങളും അനുമതിയില്ലാതെ അടിച്ചുമാറ്റും; മലയാളത്തിലെ സൂപ്പർ താരങ്ങൾ മുതൽ ലോകം എമ്പാടുമുള്ളവർ ഏറ്റെടുത്ത ആപ്പിന്റെ പിന്നിലെ ഞെട്ടിക്കുന്ന ചതിക്കുഴികൾ
ഫേസ്‌ബുക്ക് കാമുകിയെ നേരിട്ടൊന്ന് കാണാൻ എടപ്പാളിലെ ലോഡ്ജിൽ മുറിയെടുത്തുകൊല്ലം സ്വദേശിയായ യുവാവും സുഹൃത്തും; കാമുകനെ കാണാൻ കാമുകി എത്തിയത് കോളേജ് യൂണിഫോമിൽ; പന്തികേട് സംശയിച്ച് പിന്തുടർന്ന നാട്ടുകാരെത്തി ചോദ്യം ചെയ്യൽ; സദാചാര പൊലീസ് ചമഞ്ഞ ചിലരുടെ വക പൊതിരെ തല്ലും; ഒടുവിൽ കാമുകന് സംഭവിച്ചത് ഇങ്ങനെ
അഭയ കൊല്ലപ്പെടാനുള്ള യഥാർഥ കാരണം ഒന്നാംപ്രതി ഫാദർ കോട്ടൂരും സിസ്റ്റർ സെഫിയും തമ്മിലുള്ള ശാരീരിക ബന്ധത്തിന് സാക്ഷ്യം വഹിക്കേണ്ടി വന്നത്; ബന്ധം നിഷേധിക്കാൻ ഹൈമനോ പ്ലാസ്റ്റി സർജറി നടത്തി വീണ്ടും കന്യാചർമ്മം വെച്ചു പിടിപ്പിച്ചു മൂന്നാം പ്രതിയായ കന്യാസ്ത്രീ; അഭയ കേസിൽ സിബിഐ കുറ്റപത്രത്തിൽ ലേഡി ഡോക്ടറുടെ മൊഴി സഹിതം രേഖപ്പെടുത്തിയ കന്യാചർമ്മ കഥ വീണ്ടും ചർച്ചയാകുമ്പോൾ നാണക്കേട് മാറാതെ സഭ
പൊന്നമ്മ കോലക്കേസിൽ സത്യനെ കുടുക്കിയത് 'ലോജിക്' ഇല്ലാതെ പറഞ്ഞുപോയ കള്ളം; മൃതദേഹം കണ്ടെത്തിയ ദിവസം എവിടെ പോയെന്ന ചോദ്യത്തിന് വില്ലേജാഫീസിൽ സർട്ടിഫിക്കറ്റ് വാങ്ങാനെന്ന് പറഞ്ഞത് രണ്ടാംശനി എന്നോർക്കാതെ; രണ്ടാം ശനിയാഴ്‌ച്ച എന്ത് ആധാർ കാർഡ് എന്ന പൊലീസിന്റെ മറുചോദ്യത്തോടെ മണിമണിയായി കാര്യങ്ങൾ വിവരിച്ച് പ്രതി
തുർക്കിയും ജർമനിയും ഇറ്റലിയുമടക്കം യൂറോപ്പിലെ മിക്ക രാജ്യങ്ങളിലും അമേരിക്കയുടെ 150 ആണവായുധ ശേഖരം; അറിയാതെ പുറത്തുവിട്ട ലിസ്റ്റ് കണ്ട് ഞെട്ടി ലോകം; യുദ്ധമുണ്ടായാൽ ഇടപെടാൻ അമേരിക്ക ലോകത്ത് മുഴുവൻ തങ്ങളുടെ ആയുധങ്ങൾ ഒളിപ്പിക്കുന്നുണ്ടെന്ന് വിശ്വസിക്കാതെ പലരും; ഇന്ത്യയിലും സൗദിയിലും വരെ ആയുധങ്ങളുണ്ടായേക്കാമെന്ന് ആശങ്ക
കുടുബസമേതം എത്തുന്നവർക്ക് ബുഹാരി വിളമ്പുന്നത് ഈച്ച അരിച്ച ആടിന്റെ രോമം കളയാത്ത മട്ടൻ കറി; എംആർഎയിലും സം സം റസ്റ്റോറന്റിലും പഴകിയ പൊറോട്ടയും ചപ്പാത്തിയും സൂക്ഷിക്കുന്നത് മാലിന്യവും ദുർഗന്ധവും നിറഞ്ഞ സ്ഥലത്ത്; പങ്കജ് ഹോട്ടലിൽ സ്‌പെഷ്യൽ പഴകിയ ചോറും ചീഞ്ഞ മുട്ടയും എകസ്‌പൈറി കഴിഞ്ഞ ചിക്കനും; പുളിമൂട്ടിലെ ആര്യാസിലെ അടുക്കളയിൽ പക്ഷി കാഷ്ടവും പ്രാണികളും; പണം വാങ്ങി കീശ വീർപ്പിച്ചിട്ട് വയറ് കേടാക്കുന്ന മുതലാളിമാരുടെ തലയിൽ ഇടിത്തീ വീഴട്ടെ എന്ന് പ്രാകി പൊതുജനം
ആത്മഹത്യ ചെയ്ത സാജൻ പാറയിലിന്റെ ഭാര്യയ്ക്ക് അവിഹിത ബന്ധമെന്ന് സ്ഥാപിച്ച് ആന്തൂരിൽ നഷ്ടമായ മാനം തിരിച്ചു പിടിക്കാൻ പെടാപാടുപെട്ട് സിപിഎം; പൊലീസ് അന്വേഷണത്തിൽ സാജന്റെ ഡ്രൈവറും ഭാര്യയും തമ്മിൽ 2400 തവണ ഫോണിൽ സംസാരിച്ചെന്ന് കണ്ടെത്തിയെന്ന പരോക്ഷ സൂചനയുമായി ദേശാഭിമാനി; അന്വേഷണ സംഘത്തെ ഉദ്ദരിച്ച് ദേശാഭിമാനി റിപ്പോർട്ട് ചെയ്യുന്നത് ആന്തൂരിൽ പാർട്ടിയുടെ അടിത്തറ പുനഃസ്ഥാപിക്കാൻ; ആത്മഹത്യ പ്രേരണ ചുമത്തി സാജന്റെ ഭാര്യയെ അറസ്റ്റ് ചെയ്യാനും ആലോചനയെന്ന് റിപ്പോർട്ടുകൾ
അഭയ കൊല്ലപ്പെടാനുള്ള യഥാർഥ കാരണം ഒന്നാംപ്രതി ഫാദർ കോട്ടൂരും സിസ്റ്റർ സെഫിയും തമ്മിലുള്ള ശാരീരിക ബന്ധത്തിന് സാക്ഷ്യം വഹിക്കേണ്ടി വന്നത്; ബന്ധം നിഷേധിക്കാൻ ഹൈമനോ പ്ലാസ്റ്റി സർജറി നടത്തി വീണ്ടും കന്യാചർമ്മം വെച്ചു പിടിപ്പിച്ചു മൂന്നാം പ്രതിയായ കന്യാസ്ത്രീ; അഭയ കേസിൽ സിബിഐ കുറ്റപത്രത്തിൽ ലേഡി ഡോക്ടറുടെ മൊഴി സഹിതം രേഖപ്പെടുത്തിയ കന്യാചർമ്മ കഥ വീണ്ടും ചർച്ചയാകുമ്പോൾ നാണക്കേട് മാറാതെ സഭ
25000 രൂപ പേയ്മെന്റ് നടത്തിയില്ലെങ്കിൽ... എന്നെ കൊണ്ട് കടുംകൈ ചെയ്യിപ്പിക്കരുത്....; ദിലീപേട്ടനെ അറിയുമോ ആവൊ? ലൊക്കാന്റോ സൈറ്റിൽ കയറി യുവതികളെ തിരഞ്ഞപ്പോഴാണ് കിട്ടിയത് നീതു എന്ന വിളിപ്പേരുകാരിയെ; ബുക്ക് ചെയ്ത ശേഷം മുൻകൂർ പണം അടയ്ക്കുകയോ ഹോട്ടൽ മുറിയിലേക്ക് പോവുകയോ ചെയ്യാത്ത യുവാവിനെതിരെ കുപിതയായ യുവതി നടത്തിയതുകൊലവിളി; ഭീഷണിക്ക് ഉപയോഗിച്ചത് നടിയെ ആക്രമിച്ച കേസിൽ പ്രതിയായ നടന്റെ പേരും; ജീവഭയത്താൽ യുവാവ് പൊലീസിനെ സമീപിക്കുമ്പോൾ
കാസർഗോഡ് സെന്റർ വച്ചവർക്ക് എങ്ങനെ യൂണിവേഴ്‌സിറ്റി കോളേജിൽ പരീക്ഷ എഴുതുവാൻ സാധിച്ചു? അഖിലിനെ കുത്തിയതിനു പിന്നിൽ പാട്ടു പാടൽ മത്രമാണോ അതോ പി എസ് സി പരീക്ഷാ ക്രമക്കേടുകൾ ഉണ്ടോ എന്നും സംശയം; കത്തി ഈരിക്കൊടുത്തവനും കുത്തിയവനും പിടിച്ചു വച്ചവനും പൊലീസ് റാങ്ക് ലിസ്റ്റിൽ ഉള്ളവർ: പൊലീസ് നിയമന പട്ടികയെ സംശയ നിഴലിലാക്കി യൂണിവേഴ്‌സിറ്റി കോളേജ് സംഘർഷം; പി എസ് സിയ്‌ക്കെതിരെ ഉയരുന്നത് ഗുരുതര ആരോപണങ്ങൾ; മറുനാടൻ വാർത്ത ചർച്ചയാക്കി സോഷ്യൽ മീഡിയ
'ആമേനി'ലെ ഫാദർ അബ്രഹാം ഒറ്റപ്ലാക്കനെപ്പോലെ പള്ളി പുതുക്കിപ്പണിയണമെന്ന് ഇടവക യോഗത്തിൽ വികാരി; പത്ത് വർഷം മുൻപ് ബജറ്റ് ഇട്ടത് ഏഴു കോടി രൂപ; പിരിച്ചത് ഇരുപത് കോടിയിലേറെ; പള്ളി വെഞ്ചരിച്ചത് ഓസ്ട്രിയൻ ബിഷപ്പും; മുഴുവൻ പണവും സ്‌പോൺസർ ചെയ്തത് ഓസ്ട്രിയൻ ബിഷപ്പും അവിടുത്തെ ഇടവകയുമെന്ന് കാഞ്ഞിരപ്പള്ളി മെത്രാൻ മാത്യു അറയ്ക്കലും; പ്രസംഗം കേട്ട് ഞെട്ടി വിശ്വാസികൾ; ഇടുക്കി സെന്റ് തോമസ് ഫൊറോനാ പള്ളി ഇടവകയെ ചതിച്ച തോമസ് വയലുങ്കലിനും കൂട്ടാളികളും കേസിൽ കുടുങ്ങുമ്പോൾ
വീട്ടിൽ ആരുമില്ലാത്തപ്പോൾ മുറിയിൽ അതിക്രമിച്ച് കടന്ന് ബലാൽസംഗം ചെയ്തു; കിടപ്പറയിൽ വച്ച് നഗ്നചിത്രങ്ങൾ പകർത്തി; പൊലീസിൽ പരാതിപ്പെടുമെന്ന് പറഞ്ഞപ്പോൾ ഇടഞ്ഞ കൊമ്പനോട് കളിക്കരുതെന്ന് ഭീഷണി; ഭർത്താവിനെ വിളിച്ച് അറിയിക്കുമെന്ന് ബ്ലാക്ക് മെയിൽ ചെയ്ത് തട്ടിയെടുത്തത് 300 പവനോളം സ്വർണവും കണക്കില്ലാത്ത പണവും; ഗർഭിണിയായിട്ടും ക്രൂരമർദ്ദനവും; വൈക്കം സ്വദേശിക്കെതിരെ കൊച്ചി കമ്മീഷണർക്ക് പരാതിയുമായി പ്രവാസി യുവതി
ആഭ്യന്തര മന്ത്രിയുടെ മകൻ എന്ന നിലയിൽ ദുബായിൽ കഴിഞ്ഞപ്പോൾ തുടങ്ങിയ ബന്ധം; ബാർ ഡാൻസുകാരി എല്ലിന് പിടിച്ചപ്പോൾ ഒരുമിച്ച് ജീവിക്കാമെന്നേറ്റ് ചെലവിന് കൊടുത്തത് പുലിവാലായി; അവിഹിത ബന്ധത്തിൽ കുഞ്ഞ് പിറന്നത് അറിഞ്ഞ് ഡോക്ടറായ ഭാര്യ ഉപേക്ഷിച്ച് പോയിട്ടും കുലുങ്ങിയില്ല; പിണറായി അധികാരത്തിൽ എത്തിയ ശേഷം ഇടപാടുകൾ നടക്കാതെ പോയതോടെ സാമ്പത്തിക ഞെരുക്കം ബുദ്ധിമുട്ടിച്ചത് കുഴപ്പത്തിലാക്കി; വിവാദത്തിന് തുടക്കം കോടിയേരിയും ഭാര്യയും നടത്തിയ ഒത്തുതീർപ്പ് പൊളിഞ്ഞപ്പോൾ തന്നെ
കുടുബസമേതം എത്തുന്നവർക്ക് ബുഹാരി വിളമ്പുന്നത് ഈച്ച അരിച്ച ആടിന്റെ രോമം കളയാത്ത മട്ടൻ കറി; എംആർഎയിലും സം സം റസ്റ്റോറന്റിലും പഴകിയ പൊറോട്ടയും ചപ്പാത്തിയും സൂക്ഷിക്കുന്നത് മാലിന്യവും ദുർഗന്ധവും നിറഞ്ഞ സ്ഥലത്ത്; പങ്കജ് ഹോട്ടലിൽ സ്‌പെഷ്യൽ പഴകിയ ചോറും ചീഞ്ഞ മുട്ടയും എകസ്‌പൈറി കഴിഞ്ഞ ചിക്കനും; പുളിമൂട്ടിലെ ആര്യാസിലെ അടുക്കളയിൽ പക്ഷി കാഷ്ടവും പ്രാണികളും; പണം വാങ്ങി കീശ വീർപ്പിച്ചിട്ട് വയറ് കേടാക്കുന്ന മുതലാളിമാരുടെ തലയിൽ ഇടിത്തീ വീഴട്ടെ എന്ന് പ്രാകി പൊതുജനം
ബന്ധുവായ 17കാരനെ ആദ്യം ലൈംഗികമായി ഉപയോഗിച്ചത് വിരുന്നിന് വന്നപ്പോൾ; 45കാരി ആന്റിയെ കാണാൻ വിദ്യാർത്ഥി നിരന്തരം പോയി തുടങ്ങിയത് ക്ലാസുകളിൽ പോലും പോകാതെ; ആന്റിയുടെ വീട്ടിൽ നിന്ന് സ്‌കൂളിൽ പൊക്കോളാം എന്ന് പറഞ്ഞത് വീട്ടുകാർ എതിർത്തപ്പോൾ ടി.വി തല്ലിപ്പൊട്ടിച്ച് പ്രതിഷേധം; ചൈൽഡ് ലൈൻ നടത്തിയ കൗൺസിലിങ്ങിൽ തെളിഞ്ഞത് രണ്ടു വർഷമായി നടന്നു വന്ന ലൈംഗിക ചൂഷണത്തിന്റെ കഥ
അനുവദിച്ച പ്ലാനിൽ ആകെ മാറ്റം വരുത്തിയത് ഗ്രൗണ്ട് ഫ്‌ളോറിലെ ഒരു സ്ലാബിന്റെ കാര്യത്തിൽ മാത്രം; സ്ലാബ് മുറിച്ച് മാറ്റി അപേക്ഷ നൽകിയപ്പോഴേക്കും പാർട്ടിയിലെ വിഭാഗീയത വിഷയമായി മാറി; പണി പൂർത്തിയായ ശേഷം നഗരസഭ ഓഫീസ് കയറി ഇറങ്ങിയത് അനേകം തവണ; സാധാരണ കരുണ കാട്ടാത്ത ഉദ്യോഗസ്ഥർക്ക് പോലും മനസ്സലിഞ്ഞെങ്കിലും ശ്യാമളയ്ക്ക് മാത്രം ദയ തോന്നിയില്ല; പലിശ കയറി മുടിഞ്ഞതോടെ മരണം തെരഞ്ഞെടുത്തു; ഗോവിന്ദൻ മാസ്റ്ററുടെ ഭാര്യയ്‌ക്കെതിരെ വേറെയും പരാതി
ബീഹാറിലെ ദരിദ്ര കുടുംബാംഗം നൃത്തം പഠിച്ചത് അതിജീവനത്തിന്; ദുബായിലെ സൂപ്പർ ബാർ ഡാൻസറായി ജീവിതം പച്ച പിടിക്കുമ്പോൾ മോഹന വാഗ്ദാനവുമായി കെട്ടിട നിർമ്മാണ ബിസിനസ് ചെയ്യുന്ന മലയാളി എത്തി; വിലകൂടിയ സമ്മാനവും പണവും നൽകി മനസ്സും ശരീരവും സ്വന്തമാക്കി; ദുബായിലെ വീട്ടിലെ നിത്യ സന്ദർശകയായപ്പോൾ 2010ൽ ആൺകുട്ടി ജനിച്ചു: കുട്ടിയുടെ അച്ഛനെ ഉറപ്പിക്കാൻ ഇനി ഡിഎൻഎ ടെസ്റ്റ്; ഭീഷണി ആരോപണത്തിൽ കോടിയേരിയും ഭാര്യയും കുടുങ്ങും; ബിനോയിയെ അറസ്റ്റ് ചെയ്യാൻ മഹാരാഷ്ട്രാ പൊലീസ്
നൈജീരിയയിൽ 15 കൊല്ലം പണിയെടുത്ത് നേടിയ 15 കോടിക്ക് നാട്ടിൽ പണിതത് അത്യാധുനിക കൺവെൻഷൻ സെന്റർ; മന്ത്രി ഇപിക്കും പി ജയരാജനും പരാതി നൽകിയത് ചെയർമാന്റെ വൈരാഗ്യം വളർത്തി; ഹാളിലെ കല്യാണത്തിന് വിവാഹ സർട്ടിഫിക്കറ്റ് പോലും നൽകാതെ പ്രതികാരം; പാർട്ടി ഗ്രാമത്തിൽ ഒറ്റപ്പെട്ടെന്ന തിരിച്ചറിവിൽ സ്വയം മരണം വരിച്ചത് സ്വപ്നങ്ങൾ തകർന്നതോടെ; എംവി ഗോവിന്ദന്റെ ഭാര്യയുടെ പക എടുത്തത് ഫയലിൽ ഉറങ്ങിയ ജീവിതത്തെ; സാജൻ പാറയിൽ ചുവപ്പു നാടയുടെ രക്തസാക്ഷി; ആന്തൂരിൽ പ്രതിഷേധം അതിശക്തം
ആത്മഹത്യ ചെയ്ത സാജൻ പാറയിലിന്റെ ഭാര്യയ്ക്ക് അവിഹിത ബന്ധമെന്ന് സ്ഥാപിച്ച് ആന്തൂരിൽ നഷ്ടമായ മാനം തിരിച്ചു പിടിക്കാൻ പെടാപാടുപെട്ട് സിപിഎം; പൊലീസ് അന്വേഷണത്തിൽ സാജന്റെ ഡ്രൈവറും ഭാര്യയും തമ്മിൽ 2400 തവണ ഫോണിൽ സംസാരിച്ചെന്ന് കണ്ടെത്തിയെന്ന പരോക്ഷ സൂചനയുമായി ദേശാഭിമാനി; അന്വേഷണ സംഘത്തെ ഉദ്ദരിച്ച് ദേശാഭിമാനി റിപ്പോർട്ട് ചെയ്യുന്നത് ആന്തൂരിൽ പാർട്ടിയുടെ അടിത്തറ പുനഃസ്ഥാപിക്കാൻ; ആത്മഹത്യ പ്രേരണ ചുമത്തി സാജന്റെ ഭാര്യയെ അറസ്റ്റ് ചെയ്യാനും ആലോചനയെന്ന് റിപ്പോർട്ടുകൾ
അനേകം വേശ്യകളെ ക്ഷണിച്ച് വരുത്തി മയക്കുമരുന്നിൽ ആറാടി സെക്സ് പാർട്ടി നടത്തി സുൽത്താന്റെ മകൻ മരണത്തിലേക്ക് നടന്ന് പോയി; ലണ്ടനിലെ ആഡംബര ബംഗ്ലാവിൽ ഷാർജ സുൽത്താന്റെ മകൻ മരണത്തിന് കീഴടങ്ങിയത് സെക്സ്-ഡ്രഗ് പാർട്ടിക്കിടയിൽ തന്നെയെന്ന് സ്ഥിരീകരിച്ച് ബ്രിട്ടീഷ് പൊലീസ്; യുഎഇയിൽ എത്തിച്ച ഷെയ്ഖ് ഖാലിദ് ബിൻ സുൽത്താൻ അൽ ഖ്വാസിമിക്ക് കണ്ണീരോടെ അന്ത്യാജ്ഞലി അർപ്പിക്കാൻ എത്തിയത് അനേകം അറബ് രാജാക്കന്മാർ
പാർട്ടി ഫണ്ടായി ആവശ്യപ്പെട്ടത് 25,000; നൽകിയത് 10,000; കുറഞ്ഞു പോയതിന് ഭീഷണി; രാവിലെ കട തുറന്നപ്പോൾ പ്രവേശന മാർഗം അടച്ച് കാർ പാർക്ക് ചെയ്തു; ജീവനക്കാർക്ക് പോലും പ്രവേശനം നിഷേധിച്ചത് സിസിടിവിയിൽ തത്സമയം കണ്ട മുതലാളി സംസ്ഥാന നേതാക്കളെ വിളിച്ചു; ജില്ലാ സെക്രട്ടറി പാഞ്ഞെത്തി പാർക്ക് ചെയ്ത കാറുകൾ മാറ്റിച്ചും മാപ്പു പറഞ്ഞും തലയൂരി; അടൂരിലെ കല്യാൺ ജൂവലറിയെ പൂട്ടാനിറങ്ങിയ സിപിഎം പ്രാദേശിക നേതൃത്വത്തിന് കിട്ടിയത് എട്ടിന്റെ പണി