Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

നസീറിനെ കൊല്ലാൻ എത്തിയതും ടിപിയേയും പെരിയയിലെ കുട്ടികളേയും തീർത്ത അതേ ശ്രദ്ധയോടെ; മരണം ഉറപ്പിക്കാൻ കഴിയാത്തതിനാൽ പാർട്ടി കൂടുതൽ നാറാതിരിക്കാൻ ജയരാജൻ തന്നെ ആശുപത്രിയിൽ എത്തി സമ്മർദ്ദം ചെലുത്തിയതായി ആരോപണം; വിമർശിക്കുന്നവരെ ഇല്ലാതാക്കുന്ന സിപിഎം രീതിയിൽ നിന്ന് ഭാഗ്യം കൊണ്ട് രക്തസാക്ഷിയാകാതെ പോയയാൾ എന്ന നിലയിൽ സിഒടി നസീർ ഇനി നിശബ്ദനായേക്കും; പാർട്ടിക്കുള്ളിൽ നിൽക്കുമ്പോഴും ജനകീയ വിഷയങ്ങളിൽ ഇടപെട്ട് പേരെടുത്ത നസീറിനെ ആക്രമിച്ചവർ രക്ഷപ്പെടുമെന്ന് തന്നെ സൂചന

നസീറിനെ കൊല്ലാൻ എത്തിയതും ടിപിയേയും പെരിയയിലെ കുട്ടികളേയും തീർത്ത അതേ ശ്രദ്ധയോടെ; മരണം ഉറപ്പിക്കാൻ കഴിയാത്തതിനാൽ പാർട്ടി കൂടുതൽ നാറാതിരിക്കാൻ ജയരാജൻ തന്നെ ആശുപത്രിയിൽ എത്തി സമ്മർദ്ദം ചെലുത്തിയതായി ആരോപണം; വിമർശിക്കുന്നവരെ ഇല്ലാതാക്കുന്ന സിപിഎം രീതിയിൽ നിന്ന് ഭാഗ്യം കൊണ്ട് രക്തസാക്ഷിയാകാതെ പോയയാൾ എന്ന നിലയിൽ സിഒടി നസീർ ഇനി നിശബ്ദനായേക്കും; പാർട്ടിക്കുള്ളിൽ നിൽക്കുമ്പോഴും ജനകീയ വിഷയങ്ങളിൽ ഇടപെട്ട് പേരെടുത്ത നസീറിനെ ആക്രമിച്ചവർ രക്ഷപ്പെടുമെന്ന് തന്നെ സൂചന

മറുനാടൻ ഡെസ്‌ക്‌

കണ്ണൂർ: തലശ്ശേരി മുൻ നഗരസഭാംഗവും സിപിഎം തലശ്ശേരി ലോക്കൽ കമ്മിറ്റി മുൻ അംഗവുമായ സി.ഒ.ടി.നസീറിനെ കൊലപ്പെടുത്താൻ തന്നെയായിരുന്നു ആക്രമണമെന്ന് പൊലീസ് അന്വേഷണത്തിൽ സ്ഥിരീകരണം. കഴിഞ്ഞ 18നു രാത്രി ഏഴരയോടെ നോമ്പു തുറന്നശേഷം ഗേൾസ് സ്‌കൂൾ റോഡ് വഴി, സുഹൃത്തും മുൻ എസ്എഫ്ഐ നേതാവുമായ സി.എച്ച്. നൗറിഫിനൊപ്പം സ്വന്തം വീട്ടിലേക്കു മടങ്ങുമ്പോഴാണു നസീർ ആക്രമിക്കപ്പെട്ടത്. നസീറിന്റെ രീതികൾ മനസ്സിലാക്കിയുള്ള ആക്രമണം. വടകരയിൽ പി ജയരാജനെതിരെ മത്സരിച്ചതിന്റെ പ്രതികാരം തീർക്കലായിരുന്നു ഇതെന്നും പൊലീസിന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. തലശ്ശേരിയിലുണ്ടായതു പെരിയ മോഡൽ ആക്രമണവുമായിരുന്നു. പാർട്ടി വിമതനായിരുന്ന ടി.പി.ചന്ദ്രശേഖരനെ അപായപ്പെടുത്തിയ രീതിയും ഇതിലും കാണാം

നസീർ രക്ഷപ്പെട്ടതു കൊണ്ട് തന്നെ പ്രതികളെ പിടിക്കുക എളുപ്പമാണ്. ഇത് തിരിച്ചറിഞ്ഞാണ് പി ജയരാജൻ തന്നെ നസീറിനെ ആശുപത്രിയിൽ എത്തി കണ്ടത്. കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജനെ ഓടിയെത്തി. നസീറിന്റെ കുടുംബം സിപിഎം പശ്ചാത്തലമുള്ളവരാണ്. കുടുംബത്തിലെ പലരും സിപിഎമ്മുമായി ചേർന്ന് പ്രവർത്തിക്കുകയും ചെയ്യുന്നു. ഈ ബന്ധങ്ങൾ മുതലെടുത്താണ് ജയരാജന്മാർ ഓടിയെത്തിയത്. പ്രതികളെ നസീർ തിരിച്ചറിഞ്ഞിട്ടുണ്ടാകാമെന്ന് സിപിഎം സംശയിക്കുന്നു. ഈ സാഹചര്യത്തിൽ കൂടിയാണ് നസീറിനെ നിശബ്ദനാക്കാൻ പാർട്ടി അതിവേഗം നടപടികൾ എടുത്തതെന്നാണഅ സൂചന. ഏതായാലും നസീറിനെ അക്രമിച്ചവർ രക്ഷപ്പെടാനാണ് സാധ്യത. ജീവൻ തിരിച്ചു കിട്ടിയതു കൊണ്ട് തന്നെ സിപിഎമ്മുമായി ഇനിയൊരു ഏറ്റുമുട്ടലിന് നസീർ മുതിരില്ലെന്നാണ് വിലയിരുത്തൽ.

തീർത്തും ആസൂത്രിതമായിരുന്നു അക്രമം. നസീറിനെ നന്നായി അറിയാവുന്നവരുടെ സഹായവും കിട്ടിയിട്ടുണ്ട്. സ്റ്റേഡിയം പള്ളിക്കു പിന്നിൽ ദിവസവും വൈകിട്ട് സുഹൃത്തുക്കളുമായി ഒത്തുചേരുകയും മീൻപിടിക്കുകയും ചെയ്യുന്നതു നസീറിന്റെ വിനോദമായിരുന്നു. അവിടെനിന്നു വീട്ടിലേക്കുള്ള റോഡിൽ നസീർ ഒറ്റയ്ക്കാകും യാത്ര. അല്ലെങ്കിൽ സുഹൃത്തുക്കളിൽ ആരെങ്കിലും ഒരാൾ മാത്രം ഒപ്പമുണ്ടാകും. അതു കൃത്യമായി മനസ്സിലാക്കിയ അക്രമി സംഘം സ്റ്റേഡിയം പള്ളി മുതൽ നസീറിനെ പിന്തുടർന്നിരുന്നു. ന്യൂനപക്ഷ സമുദായം കൂടുതലുള്ള പ്രദേശത്തുവച്ചാണു വധിക്കാൻ ശ്രമം നടന്നത്. നോമ്പുതുറയുടെ സമയത്ത് എല്ലാവരും വീടുകളിലോ പള്ളികളിലോ ആയിരിക്കുമെന്ന കണക്കുകൂട്ടലിലാണ് ആക്രമണം.

കൃത്യം നടത്തിയ രീതിയിലാണു പെരിയ ഇരട്ടക്കൊലപാതകവുമായുള്ള സമാനത. വൈകുന്നേരത്തെ യാത്ര നിരീക്ഷിക്കുക, തക്കം നോക്കി പിന്തുടരുക, വീട്ടിലേക്കുള്ള മടക്കയാത്രയിൽ ഒപ്പം അധികം ആളുണ്ടാകില്ലെന്നു കണക്കുകൂട്ടുക, ബൈക്ക് ഇടിച്ചു വീഴ്‌ത്തുക, ഒപ്പമുള്ളയാളെയും ആക്രമിക്കുക എന്നിവയിലെല്ലാം പെരിയ മോഡലാണു പിന്തുടർന്നത്. സിപിഎം വിമതനായ ടി.പി. ചന്ദ്രശേഖരനെതിരെ ഒഞ്ചിയത്തുണ്ടായിരുന്നതിനു സമാനമായ കൊലവിളിയും ഭീഷണിയും നസീറിനു നേർക്കുമുണ്ടായിരുന്നു. പാർട്ടിയിൽ വിമതസ്വരം ഉയർത്തുകയും പ്രാദേശികമായി സമാന ചിന്താഗതിക്കാരെ സംഘടിപ്പിക്കുകയും ചെയ്തതു മുതൽ പാർട്ടിയുടെ ചില പ്രാദേശിക നേതാക്കൾക്കു കണ്ണിലെ കരടായിരുന്നു നസീർ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP