Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ടെക്‌നോപാർക്കിലെ ഹോട്ടലിൽ നിന്നും ബിരിയാണി കഴിച്ചാൽ 'മുറിവുകെട്ടിയ തുണി' ഫ്രീ! ഉച്ചഭക്ഷണത്തിന് കയറിയ ഹോട്ടലിൽ നിന്നും ഭക്ഷണത്തിനൊപ്പം ലഭിച്ചതെന്തെന്ന ചിത്രം ഫേസ്‌ബുക്കിൽ ഷെയർ ചെയ്ത് അഞ്ജന ഗോപിനാഥ്; ഊബർ ടാക്‌സി കയറുന്നിടത്ത് ഊബർ ഈറ്റ്‌സിന് സ്ഥാനമില്ലാത്തത് എന്തെന്നും ടെക്കികളുടെ ചോദ്യം; പരാതികൾ വ്യാപകമാകുമ്പോഴും ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന്റെ പരിശോധന വെറും പ്രഹസനമെന്നും ആക്ഷേപം

ടെക്‌നോപാർക്കിലെ ഹോട്ടലിൽ നിന്നും ബിരിയാണി കഴിച്ചാൽ 'മുറിവുകെട്ടിയ തുണി' ഫ്രീ! ഉച്ചഭക്ഷണത്തിന് കയറിയ ഹോട്ടലിൽ നിന്നും ഭക്ഷണത്തിനൊപ്പം ലഭിച്ചതെന്തെന്ന ചിത്രം ഫേസ്‌ബുക്കിൽ ഷെയർ ചെയ്ത് അഞ്ജന ഗോപിനാഥ്; ഊബർ ടാക്‌സി കയറുന്നിടത്ത് ഊബർ ഈറ്റ്‌സിന് സ്ഥാനമില്ലാത്തത് എന്തെന്നും ടെക്കികളുടെ ചോദ്യം; പരാതികൾ വ്യാപകമാകുമ്പോഴും ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന്റെ പരിശോധന വെറും പ്രഹസനമെന്നും ആക്ഷേപം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ടെക്‌നോപാർക്കിനും പരിസരത്തുമുള്ള ഹോട്ടലുകളിൽ നിന്നും മോശം ഭക്ഷണം ലഭിക്കുന്നു എന്ന ആക്ഷേപം ശക്തമാകുന്നു. അടുത്തിടെ സമീപത്തെ ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച നൂറിലേറെ ഐടി ജീവനക്കാർക്ക് ഭക്ഷ്യവിഷബാധയേറ്റ സംഭവം ഉണ്ടായി. എന്നിട്ടും ശക്തമായ നടപടി സ്വീകരിക്കാൻ ഭക്ഷ്യസുരക്ഷാ വിഭാഗം തയ്യാറാകുന്നില്ലെന്ന ആക്ഷേപമാണ് ശക്തമാകുന്നത്. വെള്ളത്തിൽ നിന്നാണ് ഇവിടെ ടെക്കികൾക്ക് പണികിട്ടിയതെങ്കിൽ മറ്റിടങ്ങളിൽ ഭക്ഷണം പോലും മോശമാണെന്നും ആക്ഷേപം ഉയരുന്നു. ടെക്കികൾക്ക് മറ്റുവഴികൾ ഇല്ലാത്ത അവസ്ഥ അറിഞ്ഞവർ മുതലെടുക്കുന്നു എന്ന ആക്ഷേപമാണ് ഇതോടെ ശക്തമായിരിക്കുന്നത്.

ടെക്‌നോപാർക്കിനുള്ളിൽ പ്രവർത്തിക്കുന്ന ഹോട്ടലിനെതിരെയും പരാതിയുമായി ടെക്കി യുവതി രംഗത്തെത്തി. ഉച്ചയ്ക്ക് ഭക്ഷണത്തിനായി കയറിയ വേളയിൽ ബിരിയാണിയിൽ നിന്നും ഇവർക്ക് ലഭിച്ചത് ബിരിയാണിയിൽ കെട്ടിയ തുണിയായിരുന്നു. ടെക്‌നോപാർക്കിലെ ഒരു പ്രമുഖ കമ്പനിയിലെ ഉദ്യോഗസ്ഥയായ അഞ്ജന ഗോപിനാഥ് ആണ് ഇക്കാര്യം അറിയിച്ച് ഫേസ്‌ബുക്ക് പോസ്റ്റിട്ടത്. ഭക്ഷണത്തിന്റെ ചിത്രം ഉൾപ്പെടെയാണ് അഞ്ജന പോസ്റ്റ് ചെയ്തത്. മുറിവിൽ തുന്നിക്കെട്ടിയ തുണിക്കെട്ടാണ് ലഭിച്ചത്.

ടെക്‌നോപാർക്കിലെ നിള ബിൽഡിങ്ങിലെ ഒന്നാം നിലയിൽ പ്രവർത്തിക്കുന്ന രംഗോലി റസ്റ്റോറന്റിൽ ഭക്ഷണം കഴിച്ചയാൾക്കാണ് ബിരിയാണിക്കൊപ്പം തുണിക്കെട്ടും പ്ലേറ്റിൽ ലഭിച്ചത്. ടെക്‌നോ പാർക്കിനുള്ളിൽ ഭക്ഷണ ശാലകൾ ആവശ്യത്തിന് ഉണ്ടെങ്കിലും വൃത്തിയുള്ള ഭക്ഷണം ഇല്ലെന്നാണ് അഞ്ജന ചൂണ്ടിക്കാട്ടുന്നത്. തള്ളവിരലിലെ മുറിവിൽ കെട്ടിയിരുന്ന തുണിക്കഷ്ണമാണിതെന്നും അഞ്ജന ഫേസ്‌ബുക്ക് പോസ്റ്റിൽ പറയുന്നു. സന്തോഷത്തോടെ ഉച്ചഭക്ഷണത്തിനായി ഇരുന്ന ആളിന്റെ അവസ്ഥ എന്തായിരിക്കുമെന്ന് ചിന്തിച്ചുനോക്കൂ. ആർക്കെങ്കിലും ഈ പാവം ടെക്കികളെ സഹായിക്കാനാകുമോ എന്നും ഇവർ ചോദിക്കുന്നു.

അതേസമയം ഈ വിഷയത്തോടൊപ്പം മറ്റൊരു കാര്യത്തിലേക്കും അഞ്ജന വിരൽചൂണ്ടുന്നു. ഭക്ഷ്യവിതരണശൃംഖലകളായ ഊബർ ഈറ്റ്‌സിനും, സ്വിഗ്ഗിക്കും ടെക്‌നോപാർക്കിന്റെ അകത്തേക്കു പ്രവേശനം ഇല്ലാത്ത വിവരമാണ് ഇവർ പങ്കുവെക്കുന്നത്. ഇത് ടെക്‌നോപാർക്കിന് ഉള്ളിൽ പ്രവർത്തിക്കുന്ന റസ്റ്റോറന്റുകളുടെ സമ്മർദ്ദം കൊണ്ടായിയിരിക്കാമെന്നാണ് അവരുടെ പക്ഷം. ഊബർ ടാക്‌സി കയറാമെങ്കിൽ എന്തുകൊണ്ട് ഊബർ ഈറ്റ്‌സിന് പറ്റില്ലെന്നുമാണ് ചോദ്യം. പുഴുവരിക്കുന്നതും കരിഞ്ഞതും എന്നുവേണ്ട നട്ടും ബോൾട്ടും വരെ ഹോട്ടലുകളിൽ വിളമ്പുന്നെന്നും ഇതിന് ആര് കടിഞ്ഞാൺ ഇടുമെന്നും അഞ്ജന ചോദിക്കുന്നു.

അടുത്ത ടെക്‌നോപാർക്കിലെയും പരിസര പ്രദേശങ്ങളിലെയും ഹോട്ടലുകൾക്കെതിരെ വ്യാപക പരാതി ഉയർന്നരുന്നു. വൃത്തിഹീനമായ സാഹചര്യം,ലൈസൻസ് ഇല്ലാതെ പ്രവർത്തനം,ചട്ടലംഘനം എന്നിവ ചൂണ്ടിക്കാട്ടി ഒട്ടേറെ പരാതികളാണു ഹോട്ടലുകൾക്കെതിരെ ഉയരുന്നത്.നേരത്തെ ടെക്‌നോപാർക്കിലെ ഫുഡ് സേഫ്റ്റി കമ്മിറ്റി ശുപാർശ ചെയ്ത പ്രത്യേക സമിതി ഹോട്ടലുകളിൽ പരിശോധന നടത്തിയിരുന്നു. കമ്മിറ്റിയുടെ ആവശ്യപ്രകാരം എറണാകുളത്തെ ഏജൻസിയാണു വർഷംതോറും പരിശോധനയ്ക്ക് എത്തിയിരുന്നത്. 2017 സെപ്റ്റംബറിലായിരുന്നു ഒടുവിലത്തെ പരിശോധന. ആറ്റിപ്ര മേഖലയിൽ കോർപറേഷന്റെ പ്രവർത്തനാനുമതി ഇല്ലാതെ 16 ഹോട്ടലുകൾ പ്രവർത്തിക്കുന്നതായി അടുത്തിടെ കണ്ടെത്തിയിരുന്നു. 61 ഹോട്ടലുകളിൽ 45 എണ്ണത്തിനു മാത്രമേ ലൈസൻസ് ഉണ്ടായിരുന്നുള്ളൂ.

ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ ഒരു ഡസൻ മൊബൈൽ യൂണിറ്റ് തട്ടുകടകളും ഇവിടെ പ്രവർത്തിക്കുന്നുണ്ടെന്ന ആക്ഷേപവും ഉയരുന്നുണ്ട്. ഭരണകക്ഷി നേതാക്കളുടെയും ബന്ധുക്കളുടെയും തട്ടുകടകളും ഉണ്ടെന്നാണ് ആക്ഷേപം. മോശം ഭക്ഷണത്തെ സംബന്ധിച്ചു പരാതി നൽകിയാലും നടപടി ഉണ്ടാകാറില്ലെന്നാണു പരാതി.ഒട്ടേറെ പരാതികൾ റിപ്പോർട്ടായിട്ടും ഈ വർഷം 24 ഹോട്ടലുകളിൽ മാത്രമേ പരിശോധന നടന്നുള്ളൂ.രേഖാമൂലം പരാതി നൽകാതെ പരിശോധന നടത്തില്ലെന്നാണു ഉദ്യോഗസ്ഥരുടെ നിലപാട്. തിരഞ്ഞെടുപ്പു വേളയിൽ പരാതി ഉയർന്നിട്ടും രാഷ്ട്രീയ സമ്മർദം കാരണം ഒരിടത്തും പരിശോധന നടന്നില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP